l o a d i n g

ഗൾഫ്

ജിദ്ദ പ്രവാസി കോണ്‍ഫറന്‍സ് ഡിസംബര്‍ 19ന് ഷറഫിയ്യയില്‍

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
December 10, 2025

ജിദ്ദ: അനസ് ബിന്‍ മാലിക് സെന്റര്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ജിദ്ദ ദഅവാ കോര്‍ഡിനേഷന്‍ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കപ്പെടുന്ന ജിദ്ദ പ്രവാസി കോണ്‍ഫറന്‍സ് ഡിസംബര്‍ 19ന് വെള്ളിയാഴ്ച രാത്രി 8:00മണി മുതല്‍ ഷറഫിയ്യയിലെ അല്‍ അബീര്‍ ഓപ്പണ്‍ ഓഡിറ്റോറിയത്തില്‍ നടക്കും. പ്രവാസത്തിന്റെ നോവും നീറ്റലും, ബന്ധങ്ങളും, ക്രയവിക്രയങ്ങളും, സാമൂഹ്യ പരിസരങ്ങളിലെ ഇടപെടലുകളും, രാഷ്ട്രീയവും രാഷ്ട്രാന്തരീയവുമായ വിവിധ വിഷയങ്ങള്‍ ചര്‍ച്ചചെയ്യപ്പെടുന്ന കോണ്‍ഫറന്‍സില്‍ സമൂഹത്തിന്റെ നാനാതുറകളിലുള്ള പ്രമുഖ വ്യക്തിത്തങ്ങള്‍ സംബന്ധിക്കും.

ജെ.ഡി.സി.സി. സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡണ്ട് സുനീര്‍ പുളിക്കലിന്റെ അധ്യക്ഷതയില്‍ കോണ്‍ഫറന്‍സ് അനസ് ബിന്‍ മാലിക് സെന്റര്‍ മേധാവി ശൈഖ് ഫായിസ് അസ്സഹലി ഉദ്ഘാടനം ചെയ്യും. വിസ്ഡം ഇസ്ലാമിക് ഓര്‍ഗനൈസേഷന്‍ കേരള സംസ്ഥാന ജനറല്‍ സെക്രട്ടറി ടി. കെ. അഷ്റഫ് പ്രവാസികള്‍; മതം-സമൂഹം-രാഷ്ട്രം എന്ന വിഷയത്തില്‍ പ്രഭാഷണം നിര്‍വഹിക്കും. വിസ്ഡം യൂത്ത് ഓര്‍ഗനൈസേഷന്‍ സംസ്ഥാന പ്രസിഡണ്ട് താജുദ്ധീന്‍ സ്വലാഹി പ്രവാസികള്‍; ബന്ധങ്ങള്‍ ബന്ധനങ്ങള്‍ എന്ന വിഷയവും, ദമ്മാം ഇസ്ലാമിക് സെന്റര്‍ മലയാള വിഭാഗം മേധാവി അബ്ദുല്‍ ജബ്ബാര്‍ അബ്ദുല്ല മദീനി തൊഴിലിടങ്ങളിലെ പ്രവാസി എന്ന വിഷയവും, ജിദ്ദ ജാലിയാത് മലയാള വിഭാഗം മേധാവി ഉമര്‍കോയ മദീനി ശാന്തി തേടുന്ന പ്രവാസം എന്ന വിഷയവും സംസാരിക്കും. സൗദി ഇസ്ലാഹീ കോര്‍ഡിനേഷന്‍ കമ്മിറ്റി ദേശീയ മേഖലാ കമ്മിറ്റി നേതാക്കളും, ജിദ്ദയിലെ മത സാമൂഹ്യ സാംസ്‌കാരിക രാഷ്ട്രീയ രംഗത്തെ പ്രമുഖ വ്യക്തിത്തങ്ങളും കോണ്‍ഫറന്‍സില്‍ സംബന്ധിക്കും.

പ്രവാസി കോണ്‍ഫറന്‍സിന്റെ വിജയത്തിനായി വിപുലമായ സ്വാഗതസംഘം രൂപീകരിച്ച് പ്രവര്‍ത്തനമാരംഭിച്ചു. സുനീര്‍ പുളിക്കല്‍ (ചെയര്‍മാന്‍), ഫൈസല്‍ വാഴക്കാട് (ജനറല്‍ കണ്‍വീനര്‍), വിവിധ സബ്കമ്മിറ്റികളിലേക്കായി പ്രചാരണം: റൗനഖ് ഓടക്കല്‍ (ചെയര്‍മാന്‍), അബ്ദുര്‍ റഹീം എടക്കര (കണ്‍വീനര്‍) ഹാരിസ് തറയില്‍, അബ്ദുല്‍ ഹഖ്, താരിഖ്, ഏരിയാ വകുപ്പ് സെക്രട്ടറിമാര്‍ (അംഗങ്ങള്‍), ഫൈനാന്‍സ്: മുഹമ്മദ് റിയാസ് (ചെയര്‍മാന്‍), നബീല്‍ പാലപ്പറ്റ (കണ്‍വീനര്‍) ഫൈസല്‍, സുനീര്‍, റഷീദ് ചേരൂര്‍, ശമീര്‍ വണ്ടൂര്‍ (അംഗങ്ങള്‍), ഐ.ടി. ഓഡിയോ & വീഡിയോ: സല്‍മാനുല്‍ ഫാരിസ് (ചെയര്‍മാന്‍) സൗബാന്‍ മൊറയൂര്‍ (കണ്‍വീനര്‍) മിസ്അബ്, റഫീഖ് സുല്ലമി, അമ്മാര്‍, അബ്ദുല്‍ ഗനി (അംഗങ്ങള്‍), വെന്യു & സ്റ്റേജ്: ശിഹാബ് കീഴിശ്ശേരി (ചെയര്‍മാന്‍) റമീസ് ബവാദി (കണ്‍വീനര്‍) റമീസ്, മുജീബ് തച്ചമ്പാറ, നിയാസ്, ജിന്‍ഷാദ് അങ്ങാടിപ്പുറം, മുനീര്‍ ബാബു, റാഫി സാമിര്‍, റബീബ് നിലമ്പൂര്‍ (അംഗങ്ങള്‍), ഫുഡ്: അബ്ദുല്‍ ജബ്ബാര്‍ തിരൂരങ്ങാടി (ചെയര്‍മാന്‍) ബദറുദ്ദീന്‍ കണ്ണൂര്‍ (കണ്‍വീനര്‍) റിയാസ് തുവ്വൂര്‍, ആലിക്ക, റിയാസ് എടത്തനാട്ടുകര, അബ്ദുല്‍ അസീസ് കണ്ണൂര്‍, അബ്ദുര്‍റസാഖ് ഇരിക്കൂര്‍, അബ്ദുല്ല കോട്ടയില്‍ (അംഗങ്ങള്‍), വോളണ്ടിയേഴ്സ്: അബ്ദുല്‍ ജബ്ബാര്‍ വെട്ടുപാറ (ചെയര്‍മാന്‍) ജഷീര്‍ കൂട്ടിലങ്ങാടി (കണ്‍വീനര്‍) നൗഫല്‍ പീടിയേക്കല്‍, ഷാനിദ് നന്തി, സല്‍മാനുല്‍ ഹാരിസ്, ജംഷാദ് ബവാദി, ആഷിഫ് അബ്ദുല്‍ ജബ്ബാര്‍, റഷീദ് എലത്തൂര്‍, അഫീഫ്, മുഹമ്മദ് മഹ്ജര്‍ (അംഗങ്ങള്‍) ഫീല്‍ഡ് ദഅവ: റഫീഖ് ഇരിവേറ്റി (ചെയര്‍മാന്‍) ഡോ. റിയാസ് മാഹി (കണ്‍വീനര്‍), ഏരിയാ വകുപ്പ് സെക്രട്ടറിമാര്‍ എന്നിവരെ തെരഞ്ഞെടുത്തു. പ്രസിഡണ്ട് സുനീര്‍ പുളിക്കല്‍ അധ്യക്ഷം വഹിച്ചു, ഫൈസല്‍ വാഴക്കാട് സ്വാഗതവും നബീല്‍ പാലപ്പറ്റ നന്ദിയും പറഞ്ഞു.

Latest News

ഡല്‍ഹിയില്‍ പ്രതിഷേധക്കടല്‍ അടങ്ങുന്നില്ല; വന്‍ പോലീസ് വേട്ടയ്ക്കുമപ്പുറം പടര്‍ന്നുപന്തലിച്ച് യുവജന മുന്നേറ്റം
ഡല്‍ഹിയില്‍ പ്രതിഷേധക്കടല്‍ അടങ്ങുന്നില്ല; വന്‍ പോലീസ് വേട്ടയ്ക്കുമപ്പുറം പടര്‍ന്നുപന്തലിച്ച് യുവജന മുന്നേറ്റം
October 12, 2026
സൗദി അറേബ്യയില്‍ പ്രതിവര്‍ഷം പാഴാക്കുന്നത് 43 ബില്യന്‍ റിയാലിന്റെ ഭക്ഷണം
സൗദി അറേബ്യയില്‍ പ്രതിവര്‍ഷം പാഴാക്കുന്നത് 43 ബില്യന്‍ റിയാലിന്റെ ഭക്ഷണം
October 12, 2026
റിയാദ് വിമാനത്താവളത്തിലെ ഹൂതി ആക്രമണ ദൃശ്യങ്ങള്‍ പുറത്തുവിട്ട് അല്‍ അറബിയ
റിയാദ് വിമാനത്താവളത്തിലെ ഹൂതി ആക്രമണ ദൃശ്യങ്ങള്‍ പുറത്തുവിട്ട് അല്‍ അറബിയ
October 12, 2026
റിയാദ് കിംഗ് ഖാലിദ് വിമാനത്താവളത്തിലെ സര്‍വീസുകള്‍ നിര്‍ത്തലാക്കിയത് നീട്ടി: ഗാക
റിയാദ് കിംഗ് ഖാലിദ് വിമാനത്താവളത്തിലെ സര്‍വീസുകള്‍ നിര്‍ത്തലാക്കിയത് നീട്ടി: ഗാക
October 12, 2026
 മുന്‍ ബി.ജെ.പി എം.എല്‍.എ അടാര്‍ സിങ് ഭദാനയെ ജനക്കൂട്ടം അടിച്ചുകൊന്നു
മുന്‍ ബി.ജെ.പി എം.എല്‍.എ അടാര്‍ സിങ് ഭദാനയെ ജനക്കൂട്ടം അടിച്ചുകൊന്നു
October 12, 2026
പ്രമുഖ ആര്‍ക്കിടെക്റ്റ് എന്‍.എം. സലീം അന്തരിച്ചു; ഖബറടക്കം ഇന്ന് വൈകീട്ട് 4.30ന്; വിടവാങ്ങിയത് ദക്ഷിണേന്ത്യന്‍ നഗരങ്ങളുടെ മുഖച്ഛായ മാറ്റിയ പ്രതിഭ
പ്രമുഖ ആര്‍ക്കിടെക്റ്റ് എന്‍.എം. സലീം അന്തരിച്ചു; ഖബറടക്കം ഇന്ന് വൈകീട്ട് 4.30ന്; വിടവാങ്ങിയത് ദക്ഷിണേന്ത്യന്‍ നഗരങ്ങളുടെ മുഖച്ഛായ മാറ്റിയ പ്രതിഭ
October 12, 2026
സി.എം.ആര്‍.എല്‍ - എക്സാലോജിക് ഇടപാട്: പിണറായി വിജയനും വീണയ്ക്കുമെതിരെ വിജിലന്‍സ് കേസ്; പിണറായി ഒന്നാം പ്രതി; ഡിവിഷന്‍ ബെഞ്ചിനെ സമീപിക്കാന്‍ പിണറായി
സി.എം.ആര്‍.എല്‍ - എക്സാലോജിക് ഇടപാട്: പിണറായി വിജയനും വീണയ്ക്കുമെതിരെ വിജിലന്‍സ് കേസ്; പിണറായി ഒന്നാം പ്രതി; ഡിവിഷന്‍ ബെഞ്ചിനെ സമീപിക്കാന്‍ പിണറായി
October 12, 2026
 വിമാനത്താവളത്തിന് നേരെയുള്ള ഹൂതി ആക്രമണം: ഉംറ തീര്‍ത്ഥാടകരുടെ സുരക്ഷക്ക് ഭീഷണിയാവുന്നു
വിമാനത്താവളത്തിന് നേരെയുള്ള ഹൂതി ആക്രമണം: ഉംറ തീര്‍ത്ഥാടകരുടെ സുരക്ഷക്ക് ഭീഷണിയാവുന്നു
October 12, 2026
ഫാമിലി കോണ്‍ഫറന്‍സ്: ബവാദി ഏരിയ പ്രചാരണോല്‍ഘാടനം സംഘടിപ്പിച്ചു
ഫാമിലി കോണ്‍ഫറന്‍സ്: ബവാദി ഏരിയ പ്രചാരണോല്‍ഘാടനം സംഘടിപ്പിച്ചു
October 12, 2026
മാസപ്പടി കേസ് പുതിയ ഘട്ടത്തിലേക്ക്;  പിണറായിയെ പ്രതിയാക്കി ഇന്ന് കേസെടുക്കും
മാസപ്പടി കേസ് പുതിയ ഘട്ടത്തിലേക്ക്; പിണറായിയെ പ്രതിയാക്കി ഇന്ന് കേസെടുക്കും
October 12, 2026