വെല്ലിംഗ്ടണ്‍: ന്യൂസിലന്‍ഡില്‍ ലൈവ് വാര്‍ത്താ റിപ്പോര്‍ട്ട് ചെയ്യുന്നതിനിടെ ഒരു കടല്‍ക്കാക്ക നേരിട്ട് മുഖത്ത് ഇടിച്ചതിനെ തുടര്‍ന്ന് ടെലിവിഷന്‍ റിപ്പോര്‍ട്ടര്‍ക്ക് പരിക്കേറ്റു. രക്തം വാര്‍ന്നതോടെ ഉടന്‍ തന്നെ വൈദ്യസഹായം തേടേണ്ടിവന്നു.
പ്രാദേശിക ചാനലായ വാക്കാറ്റ മാവോറിയിലെ 'ടീ വിത്ത് മോവാന' എന്ന പരിപാടിയുടെ റിപ്പോര്‍ട്ടറായ ജെസ് ടൈസണ്‍ ആണ് അപകടത്തില്‍പ്പെട്ടത്. ഫാസ്റ്റ് ഫാഷനെക്കുറിച്ച് തത്സമയ റിപ്പോര്‍ട്ട് നല്‍കുന്നതിനിടയിലാണ് കടല്‍ക്കാക്ക പെട്ടെന്ന് അവരുടെ മുഖത്ത് വന്നിടിച്ചത്.
അപകടം നടന്ന ഉടന്‍ തന്നെ ടൈസനെ അടുത്തുള്ള മെഡിക്കല്‍ സെന്ററിലേക്ക് കൊണ്ടുപോയി പ്രഥമശുശ്രൂഷ നല്‍കി. പുറത്തുവന്ന ചിത്രത്തില്‍ അവരുടെ വലത് കണ്‍പോളയില്‍ മുറിവ് കാണാം. നിലവില്‍ അവരുടെ ആരോഗ്യനില തൃപ്തികരമാണ്.
പിന്നീട് എന്‍ബിസിയുടെ 'ടുഡേ' ഷോയ്ക്ക് നല്‍കിയ അഭിമുഖത്തില്‍, തന്റെ കരിയറില്‍ ഇത് ആദ്യത്തെ അനുഭവമാണെന്ന് അവര്‍ പറഞ്ഞു.
Related News