l o a d i n g

ഗൾഫ്

സര്‍വീസുകള്‍ കൂട്ടത്തോടെ റദ്ദാക്കല്‍: മാപ്പാക്കണമെന്ന് ഇന്‍ഡിഗോ

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
December 8, 2025

ന്യൂഡല്‍ഹി: പൈലറ്റ് ക്ഷാമം കാരണം വിമാന സര്‍വീസുകള്‍ വ്യാപകമായി റദ്ദാക്കി ആയിരക്കണക്കിന് യാത്രക്കാരെ ദുരിതത്തിലാക്കിയ സംഭവത്തില്‍ ഇന്‍ഡിഗോ എയര്‍ലൈന്‍സ് വ്യോമയാന ഡയറക്ടര്‍ ജനറല്‍ (ഡിജിസിഎ) നല്‍കിയ കാരണം കാണിക്കല്‍ നോട്ടിസിന് മറുപടി നല്‍കി. ഇന്‍ഡിഗോയുടെ സി.ഇ.ഒ. നല്‍കിയ മറുപടിയില്‍ യാത്രക്കാര്‍ക്കുണ്ടായ പ്രയാസത്തില്‍ അങ്ങേയറ്റം ദുഃഖം രേഖപ്പെടുത്തുകയും മാപ്പ് ചോദിക്കുകയും ചെയ്തു.

സര്‍വീസുകള്‍ കൂട്ടത്തോടെ റദ്ദാക്കിയതിന്റെ യഥാര്‍ഥ കാരണം കണ്ടെത്താന്‍ കൂടുതല്‍ സമയം വേണമെന്നാണ് ഇന്‍ഡിഗോ ഡിജിസിഎയോട് ആവശ്യപ്പെട്ടിരിക്കുന്നത്. ഒന്നിലേറെ പ്രതികൂല ഘടകങ്ങള്‍ ഒരുമിച്ചെത്തിയതാണ് ഇത്ര വ്യാപകമായ സര്‍വീസ് റദ്ദാക്കലുകള്‍ക്ക് കാരണമെന്നും കൃത്യമായ കാരണം ഈ സമയത്ത് കണ്ടെത്തുക പ്രയാസമാണെന്നും ഇന്‍ഡിഗോ അറിയിച്ചു. വിപുലമായ വിശകലനം നടത്തി കാരണം കണ്ടെത്താന്‍ കൂടുതല്‍ സമയം വേണം. കാരണം കാണിക്കല്‍ നോട്ടിസുകള്‍ക്ക് മറുപടി നല്‍കാന്‍ ഡിജിസിഎ മാന്വല്‍ പ്രകാരം 15 ദിവസത്തെ സമയമുണ്ടെന്നും ഇന്‍ഡിഗോ ചൂണ്ടിക്കാട്ടി.

സര്‍വീസുകള്‍ റദ്ദാക്കിയതിന് പിന്നിലെ പ്രാഥമിക കാരണങ്ങളായി ഇന്‍ഡിഗോ ചൂണ്ടിക്കാട്ടിയത് ഇവയാണ്: പുതിയ സുരക്ഷാ ചട്ടം നടപ്പാക്കിയത്. ചെറിയ സാങ്കേതിക തടസ്സങ്ങള്‍ നേരിട്ടത്. ശൈത്യകാല സീസണ്‍ തുടങ്ങിയതിലെ ഷെഡ്യൂള്‍ മാറ്റങ്ങള്‍. പ്രതികൂല കാലാവസ്ഥ. വ്യോമയാന മേഖലയിലെ തിരക്ക് വര്‍ധിച്ചത്.

സുരക്ഷാ ചട്ടം നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട വെല്ലുവിളികളെക്കുറിച്ച് ഡിജിസിഎയുമായി ചര്‍ച്ച നടത്തി വരികയാണെന്നും, ഇതില്‍ മാറ്റങ്ങളും ഇളവുകളും തേടുകയാണെന്നും ഇന്‍ഡിഗോ അറിയിച്ചു.

Latest News

ഡല്‍ഹിയില്‍ പ്രതിഷേധക്കടല്‍ അടങ്ങുന്നില്ല; വന്‍ പോലീസ് വേട്ടയ്ക്കുമപ്പുറം പടര്‍ന്നുപന്തലിച്ച് യുവജന മുന്നേറ്റം
ഡല്‍ഹിയില്‍ പ്രതിഷേധക്കടല്‍ അടങ്ങുന്നില്ല; വന്‍ പോലീസ് വേട്ടയ്ക്കുമപ്പുറം പടര്‍ന്നുപന്തലിച്ച് യുവജന മുന്നേറ്റം
October 12, 2026
സൗദി അറേബ്യയില്‍ പ്രതിവര്‍ഷം പാഴാക്കുന്നത് 43 ബില്യന്‍ റിയാലിന്റെ ഭക്ഷണം
സൗദി അറേബ്യയില്‍ പ്രതിവര്‍ഷം പാഴാക്കുന്നത് 43 ബില്യന്‍ റിയാലിന്റെ ഭക്ഷണം
October 12, 2026
റിയാദ് വിമാനത്താവളത്തിലെ ഹൂതി ആക്രമണ ദൃശ്യങ്ങള്‍ പുറത്തുവിട്ട് അല്‍ അറബിയ
റിയാദ് വിമാനത്താവളത്തിലെ ഹൂതി ആക്രമണ ദൃശ്യങ്ങള്‍ പുറത്തുവിട്ട് അല്‍ അറബിയ
October 12, 2026
റിയാദ് കിംഗ് ഖാലിദ് വിമാനത്താവളത്തിലെ സര്‍വീസുകള്‍ നിര്‍ത്തലാക്കിയത് നീട്ടി: ഗാക
റിയാദ് കിംഗ് ഖാലിദ് വിമാനത്താവളത്തിലെ സര്‍വീസുകള്‍ നിര്‍ത്തലാക്കിയത് നീട്ടി: ഗാക
October 12, 2026
 മുന്‍ ബി.ജെ.പി എം.എല്‍.എ അടാര്‍ സിങ് ഭദാനയെ ജനക്കൂട്ടം അടിച്ചുകൊന്നു
മുന്‍ ബി.ജെ.പി എം.എല്‍.എ അടാര്‍ സിങ് ഭദാനയെ ജനക്കൂട്ടം അടിച്ചുകൊന്നു
October 12, 2026
പ്രമുഖ ആര്‍ക്കിടെക്റ്റ് എന്‍.എം. സലീം അന്തരിച്ചു; ഖബറടക്കം ഇന്ന് വൈകീട്ട് 4.30ന്; വിടവാങ്ങിയത് ദക്ഷിണേന്ത്യന്‍ നഗരങ്ങളുടെ മുഖച്ഛായ മാറ്റിയ പ്രതിഭ
പ്രമുഖ ആര്‍ക്കിടെക്റ്റ് എന്‍.എം. സലീം അന്തരിച്ചു; ഖബറടക്കം ഇന്ന് വൈകീട്ട് 4.30ന്; വിടവാങ്ങിയത് ദക്ഷിണേന്ത്യന്‍ നഗരങ്ങളുടെ മുഖച്ഛായ മാറ്റിയ പ്രതിഭ
October 12, 2026
സി.എം.ആര്‍.എല്‍ - എക്സാലോജിക് ഇടപാട്: പിണറായി വിജയനും വീണയ്ക്കുമെതിരെ വിജിലന്‍സ് കേസ്; പിണറായി ഒന്നാം പ്രതി; ഡിവിഷന്‍ ബെഞ്ചിനെ സമീപിക്കാന്‍ പിണറായി
സി.എം.ആര്‍.എല്‍ - എക്സാലോജിക് ഇടപാട്: പിണറായി വിജയനും വീണയ്ക്കുമെതിരെ വിജിലന്‍സ് കേസ്; പിണറായി ഒന്നാം പ്രതി; ഡിവിഷന്‍ ബെഞ്ചിനെ സമീപിക്കാന്‍ പിണറായി
October 12, 2026
 വിമാനത്താവളത്തിന് നേരെയുള്ള ഹൂതി ആക്രമണം: ഉംറ തീര്‍ത്ഥാടകരുടെ സുരക്ഷക്ക് ഭീഷണിയാവുന്നു
വിമാനത്താവളത്തിന് നേരെയുള്ള ഹൂതി ആക്രമണം: ഉംറ തീര്‍ത്ഥാടകരുടെ സുരക്ഷക്ക് ഭീഷണിയാവുന്നു
October 12, 2026
ഫാമിലി കോണ്‍ഫറന്‍സ്: ബവാദി ഏരിയ പ്രചാരണോല്‍ഘാടനം സംഘടിപ്പിച്ചു
ഫാമിലി കോണ്‍ഫറന്‍സ്: ബവാദി ഏരിയ പ്രചാരണോല്‍ഘാടനം സംഘടിപ്പിച്ചു
October 12, 2026
മാസപ്പടി കേസ് പുതിയ ഘട്ടത്തിലേക്ക്;  പിണറായിയെ പ്രതിയാക്കി ഇന്ന് കേസെടുക്കും
മാസപ്പടി കേസ് പുതിയ ഘട്ടത്തിലേക്ക്; പിണറായിയെ പ്രതിയാക്കി ഇന്ന് കേസെടുക്കും
October 12, 2026