l o a d i n g

ഗൾഫ്

സൗദിയില്‍ എയര്‍ ടാക്‌സി സേവനങ്ങള്‍ യാഥാര്‍ത്ഥ്യമാകുന്നു

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
December 8, 2025

റിയാദ്: സൗദി അറേബ്യയുടെ ഭാവി ഗതാഗത സ്വപ്നങ്ങള്‍ക്ക് ചിറകു നല്‍കി എയര്‍ ടാക്‌സി സേവനങ്ങള്‍ യാഥാര്‍ത്ഥ്യമാകാന്‍ ഒരുങ്ങുന്നു. അമേരിക്ക ആസ്ഥാനമായുള്ള വിമാന നിര്‍മ്മാണ കമ്പനിയായ ആര്‍ച്ചര്‍ ഏവിയേഷനും സൗദിയിലെ ജനറല്‍ അതോറിറ്റി ഓഫ് സിവില്‍ ഏവിയേഷനും (GACA) തമ്മില്‍ ഇതുസംബന്ധിച്ച ധാരണാപത്രം ഒപ്പുവെച്ചു.

സൗദിയിലെ ഭാവി ഗതാഗത സംവിധാനത്തിന്റെ നിര്‍ണായക ഭാഗമായ അഡ്വാന്‍സ്ഡ് എയര്‍ മൊബിലിറ്റി (AAM) മേഖലയുടെ വികസനമാണ് ഈ നീക്കത്തിലൂടെ പ്രധാനമായും ലക്ഷ്യമിടുന്നത്. ഈ പുതിയ പങ്കാളിത്തത്തിന് മുന്നോടിയായി, സൗദിയിലെ പബ്ലിക് ഇന്‍വെസ്റ്റ്മെന്റ് ഫണ്ടിന്റെ (PIF) ഉടമസ്ഥതയിലുള്ള ടി ഹെലികോപ്റ്റര്‍ കമ്പനി, റെഡ് സീ ഗ്ലോബല്‍ എന്നിവരുമായി ആര്‍ച്ചര്‍ ഏവിയേഷന്‍ നേരത്തെ സഹകരണ കരാറുകള്‍ ഒപ്പുവെച്ചിരുന്നു.

സൗദിയില്‍ ഇലക്ട്രിക് വിമാനങ്ങള്‍ വികസിപ്പിക്കാനും പരീക്ഷിക്കാനും പ്രവര്‍ത്തിപ്പിക്കാനും ഈ കരാറുകള്‍ ലക്ഷ്യമിടുന്നു. പുതിയ സഹകരണ കരാര്‍ പ്രകാരം, ടി ഹെലികോപ്റ്റര്‍ കമ്പനിയും ആര്‍ച്ചര്‍ ഏവിയേഷനും റെഡ് സീ ഗ്ലോബലും ചേര്‍ന്ന് ടൂറിസ്റ്റ് കേന്ദ്രങ്ങളിലേക്ക് ആര്‍ച്ചര്‍ ഏവിയേഷന്റെ ഇലക്ട്രിക് വിമാനം ഉപയോഗിച്ച് സര്‍വീസ് നടത്താനായി വ്യോമപാത നിര്‍മ്മിക്കാന്‍ പ്രവര്‍ത്തിക്കും. ഇലക്ട്രിക് വിമാനങ്ങളുടെ പ്രവര്‍ത്തനം, പരീക്ഷണം, നിയന്ത്രണങ്ങള്‍ എന്നിവ രാജ്യത്തിന്റെ വ്യോമയാന നിയമങ്ങള്‍ക്ക് അനുസൃതമാണെന്ന് ഉറപ്പുവരുത്താനും ഈ സംരംഭം ലക്ഷ്യമിടുന്നുണ്ട്.

നിലവില്‍ എയര്‍ ടാക്‌സി സാങ്കേതികവിദ്യകളില്‍ ലോകം കൈവരിക്കുന്ന വളര്‍ച്ചയ്ക്ക് അനുസൃതമായി, വിമാനങ്ങളുടെ നിര്‍മ്മാണവും പ്രവര്‍ത്തനക്ഷമതയും നിയമപരമായ ചട്ടക്കൂടുകള്‍ക്ക് അനുസൃതമാക്കുക എന്നതാണ് ഈ പദ്ധതിയുടെ സുപ്രധാന ലക്ഷ്യം. GACA-യുമായുള്ള സഹകരണത്തിലൂടെ സൗദി ശ്രദ്ധ കേന്ദ്രീകരിക്കുന്നത് പ്രധാനമായും സിവില്‍ വ്യോമയാന മേഖലയിലെ വളര്‍ച്ചയാണ്. നിയമപരമായ പിന്തുണ, സുരക്ഷ, മേല്‍നോട്ടം എന്നിവക്ക പുറമെ വ്യോമ ഗതാഗത സാങ്കേതികവിദ്യകളിലെ ആഗോള മികച്ച സമ്പ്രദായങ്ങള്‍ നടപ്പിലാക്കുകയെന്നതും ലക്ഷ്യമാണ്.

ഭാവി സാങ്കേതികവിദ്യകള്‍ക്ക് അനുയോജ്യമായ സുരക്ഷിതവും സുഗമവുമായ വ്യോമയാത്രാ സംവിധാനം ഒരുക്കാന്‍ റെഡ് സീ ഗ്ലോബല്‍ കമ്പനിയുമായി ആര്‍ച്ചര്‍ ഏവിയേഷന്‍ നേരത്തെ പങ്കാളിത്തത്തിന് തുടക്കമിട്ടത്, ആഢംബര ടൂറിസം കേന്ദ്രങ്ങള്‍ വികസിപ്പിക്കുന്നതിനുള്ള രാജ്യത്തിന്റെ ഗതാഗത ശൃംഖലയുടെ ഭാഗമായാണ്. വ്യോമയാനത്തിന്റെ ഭാവിയില്‍ നിര്‍ണായക സ്ഥാനമുള്ള എയര്‍ മൊബിലിറ്റി സാങ്കേതികവിദ്യകള്‍ക്ക് സൗദി അറേബ്യയുടെ മൊത്തത്തിലുള്ള കാഴ്ചപ്പാടില്‍ നിന്നും ഇത് പിന്തുണ ഉറപ്പാക്കുന്നു.

Latest News

ഡല്‍ഹിയില്‍ പ്രതിഷേധക്കടല്‍ അടങ്ങുന്നില്ല; വന്‍ പോലീസ് വേട്ടയ്ക്കുമപ്പുറം പടര്‍ന്നുപന്തലിച്ച് യുവജന മുന്നേറ്റം
ഡല്‍ഹിയില്‍ പ്രതിഷേധക്കടല്‍ അടങ്ങുന്നില്ല; വന്‍ പോലീസ് വേട്ടയ്ക്കുമപ്പുറം പടര്‍ന്നുപന്തലിച്ച് യുവജന മുന്നേറ്റം
October 12, 2026
സൗദി അറേബ്യയില്‍ പ്രതിവര്‍ഷം പാഴാക്കുന്നത് 43 ബില്യന്‍ റിയാലിന്റെ ഭക്ഷണം
സൗദി അറേബ്യയില്‍ പ്രതിവര്‍ഷം പാഴാക്കുന്നത് 43 ബില്യന്‍ റിയാലിന്റെ ഭക്ഷണം
October 12, 2026
റിയാദ് വിമാനത്താവളത്തിലെ ഹൂതി ആക്രമണ ദൃശ്യങ്ങള്‍ പുറത്തുവിട്ട് അല്‍ അറബിയ
റിയാദ് വിമാനത്താവളത്തിലെ ഹൂതി ആക്രമണ ദൃശ്യങ്ങള്‍ പുറത്തുവിട്ട് അല്‍ അറബിയ
October 12, 2026
റിയാദ് കിംഗ് ഖാലിദ് വിമാനത്താവളത്തിലെ സര്‍വീസുകള്‍ നിര്‍ത്തലാക്കിയത് നീട്ടി: ഗാക
റിയാദ് കിംഗ് ഖാലിദ് വിമാനത്താവളത്തിലെ സര്‍വീസുകള്‍ നിര്‍ത്തലാക്കിയത് നീട്ടി: ഗാക
October 12, 2026
 മുന്‍ ബി.ജെ.പി എം.എല്‍.എ അടാര്‍ സിങ് ഭദാനയെ ജനക്കൂട്ടം അടിച്ചുകൊന്നു
മുന്‍ ബി.ജെ.പി എം.എല്‍.എ അടാര്‍ സിങ് ഭദാനയെ ജനക്കൂട്ടം അടിച്ചുകൊന്നു
October 12, 2026
പ്രമുഖ ആര്‍ക്കിടെക്റ്റ് എന്‍.എം. സലീം അന്തരിച്ചു; ഖബറടക്കം ഇന്ന് വൈകീട്ട് 4.30ന്; വിടവാങ്ങിയത് ദക്ഷിണേന്ത്യന്‍ നഗരങ്ങളുടെ മുഖച്ഛായ മാറ്റിയ പ്രതിഭ
പ്രമുഖ ആര്‍ക്കിടെക്റ്റ് എന്‍.എം. സലീം അന്തരിച്ചു; ഖബറടക്കം ഇന്ന് വൈകീട്ട് 4.30ന്; വിടവാങ്ങിയത് ദക്ഷിണേന്ത്യന്‍ നഗരങ്ങളുടെ മുഖച്ഛായ മാറ്റിയ പ്രതിഭ
October 12, 2026
സി.എം.ആര്‍.എല്‍ - എക്സാലോജിക് ഇടപാട്: പിണറായി വിജയനും വീണയ്ക്കുമെതിരെ വിജിലന്‍സ് കേസ്; പിണറായി ഒന്നാം പ്രതി; ഡിവിഷന്‍ ബെഞ്ചിനെ സമീപിക്കാന്‍ പിണറായി
സി.എം.ആര്‍.എല്‍ - എക്സാലോജിക് ഇടപാട്: പിണറായി വിജയനും വീണയ്ക്കുമെതിരെ വിജിലന്‍സ് കേസ്; പിണറായി ഒന്നാം പ്രതി; ഡിവിഷന്‍ ബെഞ്ചിനെ സമീപിക്കാന്‍ പിണറായി
October 12, 2026
 വിമാനത്താവളത്തിന് നേരെയുള്ള ഹൂതി ആക്രമണം: ഉംറ തീര്‍ത്ഥാടകരുടെ സുരക്ഷക്ക് ഭീഷണിയാവുന്നു
വിമാനത്താവളത്തിന് നേരെയുള്ള ഹൂതി ആക്രമണം: ഉംറ തീര്‍ത്ഥാടകരുടെ സുരക്ഷക്ക് ഭീഷണിയാവുന്നു
October 12, 2026
ഫാമിലി കോണ്‍ഫറന്‍സ്: ബവാദി ഏരിയ പ്രചാരണോല്‍ഘാടനം സംഘടിപ്പിച്ചു
ഫാമിലി കോണ്‍ഫറന്‍സ്: ബവാദി ഏരിയ പ്രചാരണോല്‍ഘാടനം സംഘടിപ്പിച്ചു
October 12, 2026
മാസപ്പടി കേസ് പുതിയ ഘട്ടത്തിലേക്ക്;  പിണറായിയെ പ്രതിയാക്കി ഇന്ന് കേസെടുക്കും
മാസപ്പടി കേസ് പുതിയ ഘട്ടത്തിലേക്ക്; പിണറായിയെ പ്രതിയാക്കി ഇന്ന് കേസെടുക്കും
October 12, 2026