l o a d i n g

ഗൾഫ്

റെഡ് സീ ഫിലിം ഫെസ്റ്റിവലില്‍ ശ്രദ്ധ നേടി ഹൈഫ അല്‍-മന്‍സൂറിന്റെ 'അണ്‍ഐഡന്റിഫൈഡ്'

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
December 8, 2025

ജിദ്ദ- സൗദി സംവിധായിക ഹൈഫ അല്‍-മന്‍സൂറിന്റെ ഏറ്റവും പുതിയ ചിത്രമായ 'അണ്‍ഐഡന്റിഫൈഡ്' റെഡ് സീ ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലില്‍ നിറഞ്ഞ സദസ്സില്‍ പ്രദര്‍ശിപ്പിച്ചു. ചിത്രത്തില്‍ അഭിനയിച്ച താരങ്ങളും അണിയറ പ്രവര്‍ത്തകരും പ്രദര്‍ശനത്തിനെത്തി.

ലിംഗപരമായ ചിട്ടവട്ടങ്ങളെ ചോദ്യം ചെയ്യുകയും സ്ത്രീഹത്യയെക്കുറിച്ചുള്ള ലളിത വിവരണങ്ങളെ വെല്ലുവിളിക്കുകയും ചെയ്യുന്ന ഒരു ക്രൈം ത്രില്ലര്‍' ആണ് ഈ ചിത്രം. 'സസ്‌പെന്‍സ് നിറഞ്ഞ 'അണ്‍ഐഡന്റിഫൈഡ്' ഒരു സ്ത്രീ നയിക്കുന്ന ഡിറ്റക്റ്റീവ് കഥയാണ്.

റിയാദിനടുത്തുള്ള മരുഭൂമിയില്‍ ഒരു യുവതിയുടെ ഉപേക്ഷിക്കപ്പെട്ട മൃതദേഹം കണ്ടെത്തിയതിനെ തുടര്‍ന്ന് പുരുഷന്മാര്‍ മാത്രമുള്ള ഡിറ്റക്റ്റീവുകളുടെ സംഘത്തെ സഹായിക്കാന്‍ പോലീസ് ഡിപ്പാര്‍ട്ട്മെന്റിലെ ക്ലര്‍ക്ക് ആയ നവാല്‍ (സൗദി നടി മില അല്‍-സഹ്‌റാനി) തിരഞ്ഞെടുക്കപ്പെടുന്നതാണ് കഥയുടെ ഇതിവൃത്തം.

പോലീസ് മന്ദഗതിയില്‍ നീങ്ങുമ്പോള്‍, അവള്‍ നിശബ്ദമായി കാര്യങ്ങള്‍ സ്വന്തം കൈയ്യിലെടുക്കുന്നു. കാണാതായ വിദ്യാര്‍ഥിയെക്കുറിച്ച് അന്വേഷിക്കാന്‍ അവര്‍ വിവിധ ഗേള്‍സ് ഹൈസ്‌കൂളുകളില്‍ പോകുന്നു, എന്നാല്‍ സ്‌കൂള്‍ അധികൃതരില്‍ നിന്ന് നിസ്സഹകരണം മാത്രമാണ് ലഭിക്കുന്നത്. പോലീസ് ഉപേക്ഷിച്ച കേസില്‍ നവാല്‍ നടത്തിയ ഇടപെടലുകള്‍ മരിച്ച യുവതിക്ക് അന്തസ്സാര്‍ന്ന അന്ത്യയാത്ര ഒരുക്കാന്‍ കാരണമാകുന്നു. പക്ഷെ ആ മരണത്തിന് പിന്നിലുള്ള യഥാര്‍ഥ കുറ്റവാളിയെ തേടി പോലീസ് നീങ്ങുന്നതോടെ തികച്ചും അപ്രതീക്ഷിതമായ ക്ലൈമാക്‌സിലേക്ക് ചിത്രം നീങ്ങുന്നു.

'ദി പെര്‍ഫെക്റ്റ് കാന്‍ഡിഡേറ്റ്' സംവിധാനം ചെയ്ത അല്‍-മന്‍സൂറും ബ്രാഡ് നീമാനും ചേര്‍ന്നാണ് ഈ സിനിമയുടെ തിരക്കഥ ഒരുക്കിയത്.

2012-ല്‍, അല്‍-മന്‍സൂര്‍ തന്റെ ആദ്യ ഫീച്ചര്‍ ഫിലിമായ ''വാജ്ദ'' പുറത്തിറക്കി ചരിത്രം സൃഷ്ടിച്ചിരുന്നു. രാജ്യത്ത് പൂര്‍ണ്ണമായും ചിത്രീകരിച്ച ആദ്യത്തെ ഫീച്ചര്‍ ഫിലിമും ഒരു സൗദി വനിതാ സംവിധായിക നിര്‍മ്മിച്ച ആദ്യത്തെ ഫീച്ചര്‍ സിനിമയും അതായിരുന്നു.

'ആര്‍ക്കൈവ് 81,' 'സിറ്റി ഓഫ് ഫയര്‍,' 'ടെയില്‍സ് ഓഫ് ദ വാക്കിംഗ് ഡെഡ്,' 'ബോസ്: ലെഗസി' തുടങ്ങിയ ഹിറ്റ് സീരീസുകളുടെ എപ്പിസോഡുകള്‍ സംവിധാനം ചെയ്ത് ഹോളിവുഡിലെ പ്രമുഖ ടെലിവിഷന്‍ സംവിധായകരില്‍ ഒരാളായി അവര്‍ മാറി.

Latest News

ഡല്‍ഹിയില്‍ പ്രതിഷേധക്കടല്‍ അടങ്ങുന്നില്ല; വന്‍ പോലീസ് വേട്ടയ്ക്കുമപ്പുറം പടര്‍ന്നുപന്തലിച്ച് യുവജന മുന്നേറ്റം
ഡല്‍ഹിയില്‍ പ്രതിഷേധക്കടല്‍ അടങ്ങുന്നില്ല; വന്‍ പോലീസ് വേട്ടയ്ക്കുമപ്പുറം പടര്‍ന്നുപന്തലിച്ച് യുവജന മുന്നേറ്റം
October 12, 2026
സൗദി അറേബ്യയില്‍ പ്രതിവര്‍ഷം പാഴാക്കുന്നത് 43 ബില്യന്‍ റിയാലിന്റെ ഭക്ഷണം
സൗദി അറേബ്യയില്‍ പ്രതിവര്‍ഷം പാഴാക്കുന്നത് 43 ബില്യന്‍ റിയാലിന്റെ ഭക്ഷണം
October 12, 2026
റിയാദ് വിമാനത്താവളത്തിലെ ഹൂതി ആക്രമണ ദൃശ്യങ്ങള്‍ പുറത്തുവിട്ട് അല്‍ അറബിയ
റിയാദ് വിമാനത്താവളത്തിലെ ഹൂതി ആക്രമണ ദൃശ്യങ്ങള്‍ പുറത്തുവിട്ട് അല്‍ അറബിയ
October 12, 2026
റിയാദ് കിംഗ് ഖാലിദ് വിമാനത്താവളത്തിലെ സര്‍വീസുകള്‍ നിര്‍ത്തലാക്കിയത് നീട്ടി: ഗാക
റിയാദ് കിംഗ് ഖാലിദ് വിമാനത്താവളത്തിലെ സര്‍വീസുകള്‍ നിര്‍ത്തലാക്കിയത് നീട്ടി: ഗാക
October 12, 2026
 മുന്‍ ബി.ജെ.പി എം.എല്‍.എ അടാര്‍ സിങ് ഭദാനയെ ജനക്കൂട്ടം അടിച്ചുകൊന്നു
മുന്‍ ബി.ജെ.പി എം.എല്‍.എ അടാര്‍ സിങ് ഭദാനയെ ജനക്കൂട്ടം അടിച്ചുകൊന്നു
October 12, 2026
പ്രമുഖ ആര്‍ക്കിടെക്റ്റ് എന്‍.എം. സലീം അന്തരിച്ചു; ഖബറടക്കം ഇന്ന് വൈകീട്ട് 4.30ന്; വിടവാങ്ങിയത് ദക്ഷിണേന്ത്യന്‍ നഗരങ്ങളുടെ മുഖച്ഛായ മാറ്റിയ പ്രതിഭ
പ്രമുഖ ആര്‍ക്കിടെക്റ്റ് എന്‍.എം. സലീം അന്തരിച്ചു; ഖബറടക്കം ഇന്ന് വൈകീട്ട് 4.30ന്; വിടവാങ്ങിയത് ദക്ഷിണേന്ത്യന്‍ നഗരങ്ങളുടെ മുഖച്ഛായ മാറ്റിയ പ്രതിഭ
October 12, 2026
സി.എം.ആര്‍.എല്‍ - എക്സാലോജിക് ഇടപാട്: പിണറായി വിജയനും വീണയ്ക്കുമെതിരെ വിജിലന്‍സ് കേസ്; പിണറായി ഒന്നാം പ്രതി; ഡിവിഷന്‍ ബെഞ്ചിനെ സമീപിക്കാന്‍ പിണറായി
സി.എം.ആര്‍.എല്‍ - എക്സാലോജിക് ഇടപാട്: പിണറായി വിജയനും വീണയ്ക്കുമെതിരെ വിജിലന്‍സ് കേസ്; പിണറായി ഒന്നാം പ്രതി; ഡിവിഷന്‍ ബെഞ്ചിനെ സമീപിക്കാന്‍ പിണറായി
October 12, 2026
 വിമാനത്താവളത്തിന് നേരെയുള്ള ഹൂതി ആക്രമണം: ഉംറ തീര്‍ത്ഥാടകരുടെ സുരക്ഷക്ക് ഭീഷണിയാവുന്നു
വിമാനത്താവളത്തിന് നേരെയുള്ള ഹൂതി ആക്രമണം: ഉംറ തീര്‍ത്ഥാടകരുടെ സുരക്ഷക്ക് ഭീഷണിയാവുന്നു
October 12, 2026
ഫാമിലി കോണ്‍ഫറന്‍സ്: ബവാദി ഏരിയ പ്രചാരണോല്‍ഘാടനം സംഘടിപ്പിച്ചു
ഫാമിലി കോണ്‍ഫറന്‍സ്: ബവാദി ഏരിയ പ്രചാരണോല്‍ഘാടനം സംഘടിപ്പിച്ചു
October 12, 2026
മാസപ്പടി കേസ് പുതിയ ഘട്ടത്തിലേക്ക്;  പിണറായിയെ പ്രതിയാക്കി ഇന്ന് കേസെടുക്കും
മാസപ്പടി കേസ് പുതിയ ഘട്ടത്തിലേക്ക്; പിണറായിയെ പ്രതിയാക്കി ഇന്ന് കേസെടുക്കും
October 12, 2026