l o a d i n g

ഗൾഫ്

നിക്ഷേപകര്‍ക്ക് സുവര്‍ണാവസരം: ഒമാന്റെ 'ഗോള്‍ഡന്‍ വിസ'ക്ക് ആവശ്യക്കാരേറെ

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
December 7, 2025

മസ്‌കത്ത്: ദീര്‍ഘകാല താമസവും ബിസിനസ് സാധ്യതകളും തേടുന്ന ആഗോള നിക്ഷേപകരെ ആകര്‍ഷിച്ച് ഒമാന്റെ 10 വര്‍ഷത്തെ ഗോള്‍ഡന്‍ റെസിഡന്‍സി (ഗോള്‍ഡന്‍ വിസ) പ്രോഗ്രാം മുന്നേറുന്നു. മൂന്ന് മാസം മുമ്പ് അവതരിപ്പിച്ച ഈ പദ്ധതി ഇതിനോടകം നിരവധി പേര്‍ സ്വന്തമാക്കി കഴിഞ്ഞു. സ്ഥിരതയുള്ളതും നിക്ഷേപ സൗഹൃദപരവുമായ അന്തരീക്ഷം ഒരുക്കുന്ന ഒമാന്‍, ആഗോളതലത്തില്‍ ഉന്നത വ്യക്തികള്‍ക്ക് ഏറ്റവും ആകര്‍ഷകമായ ലക്ഷ്യസ്ഥാനമായി മാറുകയാണ്.

ഒമാന്‍ വിഷന്‍ 2040-ന്റെ ഭാഗമായി അവതരിപ്പിച്ച ഗോള്‍ഡന്‍ റെസിഡന്‍സി, രാജ്യത്തിന്റെ സാമ്പത്തിക വൈവിധ്യവല്‍ക്കരണം, പ്രതിഭകളെ ആകര്‍ഷിക്കല്‍, ദേശീയ വികസനത്തില്‍ സ്വകാര്യ മേഖലയുടെ പങ്ക് വര്‍ദ്ധിപ്പിക്കല്‍ എന്നിവയാണ് ലക്ഷ്യമിടുന്നത്.

വിദേശ നിക്ഷേപകര്‍ക്ക് 520,000 ഡോളര്‍ അല്ലെങ്കില്‍ അതില്‍ കൂടുതലുള്ള നിക്ഷേപത്തിന് പകരമാണ് റെസിഡന്‍സി ലഭിക്കുക. പ്രധാനമായും ഏഴ് മേഖലകളില്‍ നിക്ഷേപം നടത്താം. റിയല്‍ എസ്റ്റേറ്റ്: ഇന്റഗ്രേറ്റഡ് ടൂറിസം കോംപ്ലക്‌സുകളിലെ പൂര്‍ത്തിയാക്കിയ യൂണിറ്റുകള്‍ സ്വന്തമാക്കല്‍, കമ്പനി സ്ഥാപിക്കല്‍: ഒമാനില്‍ രജിസ്റ്റര്‍ ചെയ്ത കമ്പനി തുടങ്ങുക, സാമ്പത്തിക നിക്ഷേപം: സര്‍ക്കാര്‍ വികസന ബോണ്ടുകള്‍ വാങ്ങുക, മസ്‌കത്ത് സ്റ്റോക്ക് എക്‌സ്‌ചേഞ്ചില്‍ ലിസ്റ്റ് ചെയ്ത സെക്യൂരിറ്റികളില്‍ നിക്ഷേപിക്കുക, സ്ഥിര നിക്ഷേപം: ലൈസന്‍സുള്ള ഒമാനി ബാങ്കില്‍ കുറഞ്ഞത് അഞ്ച് വര്‍ഷത്തേക്ക് സ്ഥിരകാല നിക്ഷേപം നടത്തുക. തൊഴിലവസരം: 50-ല്‍ അധികം ഒമാനി പൗരന്മാര്‍ക്ക് ജോലി നല്‍കുന്ന കമ്പനി സ്വന്തമാക്കുക തുടങ്ങിയ മേഖ.ലകളിലാണ് നിക്ഷേപം നടത്തേണ്ടത്.

റെസിഡന്‍സി ചട്ടക്കൂടിന്റെ ഏറ്റവും വലിയ ആകര്‍ഷണം അതിന്റെ കുടുംബാധിഷ്ഠിത സ്വഭാവമാണ്: വിജയകരമായ അപേക്ഷകര്‍ക്ക് പ്രായപരിധിയില്ലാതെ പങ്കാളിയെയും കുട്ടികളെയും സ്‌പോണ്‍സര്‍ ചെയ്യാം. ടൂറിസം മേഖലകള്‍ക്ക് പുറത്ത് ഒരു അധിക സ്വത്ത് സ്വന്തമാക്കാനുള്ള അനുമതിയും ലഭിക്കും. മൂന്ന് വീട്ടുജോലിക്കാരെ വരെ നിയമിക്കാം. ബന്ധുക്കള്‍ക്കുള്ള ഫാസ്റ്റ് ട്രാക്ക് ഇമിഗ്രേഷന്‍ സൗകര്യങ്ങള്‍.

അപേക്ഷാ പ്രക്രിയ പൂര്‍ണ്ണമായും ഓണ്‍ലൈനിലാണ്. ഏകീകൃത ഡിജിറ്റല്‍ പ്ലാറ്റ്ഫോം വഴി അപേക്ഷകര്‍ക്ക് രേഖകള്‍ സമര്‍പ്പിക്കാനും പുരോഗതി ട്രാക്ക് ചെയ്യാനും ബന്ധപ്പെട്ട മാനേജര്‍മാരുമായി നേരിട്ട് ആശയവിനിമയം നടത്താനും സാധിക്കും. ജീവിതനിലവാരം, സുരക്ഷ, ജീവിതക്ഷമത എന്നിവയിലെ മുന്‍നിര രാജ്യങ്ങളില്‍ ഒമാന്‍ അടുത്തിടെ ആഗോള റാങ്കിംഗുകളില്‍ ഇടം നേടിയിരുന്നു. ഇതും ഗോള്‍ഡന്‍ വീസയുടെ ആകര്‍ഷണം വര്‍ദ്ധിപ്പിക്കുന്നു.

Latest News

ഡല്‍ഹിയില്‍ പ്രതിഷേധക്കടല്‍ അടങ്ങുന്നില്ല; വന്‍ പോലീസ് വേട്ടയ്ക്കുമപ്പുറം പടര്‍ന്നുപന്തലിച്ച് യുവജന മുന്നേറ്റം
ഡല്‍ഹിയില്‍ പ്രതിഷേധക്കടല്‍ അടങ്ങുന്നില്ല; വന്‍ പോലീസ് വേട്ടയ്ക്കുമപ്പുറം പടര്‍ന്നുപന്തലിച്ച് യുവജന മുന്നേറ്റം
October 12, 2026
സൗദി അറേബ്യയില്‍ പ്രതിവര്‍ഷം പാഴാക്കുന്നത് 43 ബില്യന്‍ റിയാലിന്റെ ഭക്ഷണം
സൗദി അറേബ്യയില്‍ പ്രതിവര്‍ഷം പാഴാക്കുന്നത് 43 ബില്യന്‍ റിയാലിന്റെ ഭക്ഷണം
October 12, 2026
റിയാദ് വിമാനത്താവളത്തിലെ ഹൂതി ആക്രമണ ദൃശ്യങ്ങള്‍ പുറത്തുവിട്ട് അല്‍ അറബിയ
റിയാദ് വിമാനത്താവളത്തിലെ ഹൂതി ആക്രമണ ദൃശ്യങ്ങള്‍ പുറത്തുവിട്ട് അല്‍ അറബിയ
October 12, 2026
റിയാദ് കിംഗ് ഖാലിദ് വിമാനത്താവളത്തിലെ സര്‍വീസുകള്‍ നിര്‍ത്തലാക്കിയത് നീട്ടി: ഗാക
റിയാദ് കിംഗ് ഖാലിദ് വിമാനത്താവളത്തിലെ സര്‍വീസുകള്‍ നിര്‍ത്തലാക്കിയത് നീട്ടി: ഗാക
October 12, 2026
 മുന്‍ ബി.ജെ.പി എം.എല്‍.എ അടാര്‍ സിങ് ഭദാനയെ ജനക്കൂട്ടം അടിച്ചുകൊന്നു
മുന്‍ ബി.ജെ.പി എം.എല്‍.എ അടാര്‍ സിങ് ഭദാനയെ ജനക്കൂട്ടം അടിച്ചുകൊന്നു
October 12, 2026
പ്രമുഖ ആര്‍ക്കിടെക്റ്റ് എന്‍.എം. സലീം അന്തരിച്ചു; ഖബറടക്കം ഇന്ന് വൈകീട്ട് 4.30ന്; വിടവാങ്ങിയത് ദക്ഷിണേന്ത്യന്‍ നഗരങ്ങളുടെ മുഖച്ഛായ മാറ്റിയ പ്രതിഭ
പ്രമുഖ ആര്‍ക്കിടെക്റ്റ് എന്‍.എം. സലീം അന്തരിച്ചു; ഖബറടക്കം ഇന്ന് വൈകീട്ട് 4.30ന്; വിടവാങ്ങിയത് ദക്ഷിണേന്ത്യന്‍ നഗരങ്ങളുടെ മുഖച്ഛായ മാറ്റിയ പ്രതിഭ
October 12, 2026
സി.എം.ആര്‍.എല്‍ - എക്സാലോജിക് ഇടപാട്: പിണറായി വിജയനും വീണയ്ക്കുമെതിരെ വിജിലന്‍സ് കേസ്; പിണറായി ഒന്നാം പ്രതി; ഡിവിഷന്‍ ബെഞ്ചിനെ സമീപിക്കാന്‍ പിണറായി
സി.എം.ആര്‍.എല്‍ - എക്സാലോജിക് ഇടപാട്: പിണറായി വിജയനും വീണയ്ക്കുമെതിരെ വിജിലന്‍സ് കേസ്; പിണറായി ഒന്നാം പ്രതി; ഡിവിഷന്‍ ബെഞ്ചിനെ സമീപിക്കാന്‍ പിണറായി
October 12, 2026
 വിമാനത്താവളത്തിന് നേരെയുള്ള ഹൂതി ആക്രമണം: ഉംറ തീര്‍ത്ഥാടകരുടെ സുരക്ഷക്ക് ഭീഷണിയാവുന്നു
വിമാനത്താവളത്തിന് നേരെയുള്ള ഹൂതി ആക്രമണം: ഉംറ തീര്‍ത്ഥാടകരുടെ സുരക്ഷക്ക് ഭീഷണിയാവുന്നു
October 12, 2026
ഫാമിലി കോണ്‍ഫറന്‍സ്: ബവാദി ഏരിയ പ്രചാരണോല്‍ഘാടനം സംഘടിപ്പിച്ചു
ഫാമിലി കോണ്‍ഫറന്‍സ്: ബവാദി ഏരിയ പ്രചാരണോല്‍ഘാടനം സംഘടിപ്പിച്ചു
October 12, 2026
മാസപ്പടി കേസ് പുതിയ ഘട്ടത്തിലേക്ക്;  പിണറായിയെ പ്രതിയാക്കി ഇന്ന് കേസെടുക്കും
മാസപ്പടി കേസ് പുതിയ ഘട്ടത്തിലേക്ക്; പിണറായിയെ പ്രതിയാക്കി ഇന്ന് കേസെടുക്കും
October 12, 2026