l o a d i n g

ഗൾഫ്

വാഹനങ്ങളിലെ ദേശീയദിന സ്റ്റിക്കറുകള്‍ നീക്കം ചെയ്യണം: ഷാര്‍ജ പോലീസിന്റെ മുന്നറിയിപ്പ്

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
December 6, 2025

ഷാര്‍ജ: യുഎഇ ദേശീയ ദിനാഘോഷത്തിന്റെ (ഈദ് അല്‍ ഇത്തിഹാദ്) ഭാഗമായി വാഹനങ്ങളില്‍ പതിച്ച സ്റ്റിക്കറുകളും അലങ്കാരങ്ങളും നീക്കം ചെയ്യാനുള്ള സമയപരിധി ഇന്ന് (ശനി) അവസാനിക്കുമെന്ന് ഷാര്‍ജ പോലീസ് അറിയിച്ചു.

സമയപരിധിക്ക് ശേഷവും വാഹനങ്ങളില്‍ സ്റ്റിക്കറുകള്‍ പ്രദര്‍ശിപ്പിക്കുന്നത് നിയമലംഘനമായി കണക്കാക്കും. ഇത്തരക്കാര്‍ക്കെതിരെ പിഴയടക്കമുള്ള ശിക്ഷാ നടപടികള്‍ സ്വീകരിക്കുമെന്ന് ഷാര്‍ജ പോലീസ് ജനറല്‍ കമാന്‍ഡ് മുന്നറിയിപ്പ് നല്‍കി.

54-ാമത് ഈദ് അല്‍ ഇത്തിഹാദ് ആഘോഷങ്ങള്‍ക്കിടെ ഗുരുതരമായ ഗതാഗത നിയമലംഘനങ്ങള്‍ നടത്തിയതിന് 106 വാഹനങ്ങളും 9 മോട്ടോര്‍ സൈക്കിളുകളും പോലീസ് ഇതിനകം പിടിച്ചെടുത്തിട്ടുണ്ട്. റോഡ് സുരക്ഷക്ക് ഭീഷണിയാകുന്ന വിധത്തില്‍ അമിത ശബ്ദമുണ്ടാക്കുക, മറ്റുള്ളവര്‍ക്ക് ശല്യമുണ്ടാക്കുക, അശ്രദ്ധമായി വാഹനമോടിക്കുക, ലൈസന്‍സില്ലാതെ വാഹനമോടിക്കുക തുടങ്ങിയ കുറ്റങ്ങള്‍ക്കാണ് നടപടി സ്വീകരിച്ചത്.

ഇത്തവണ വാഹനങ്ങള്‍ അലങ്കരിക്കുന്നതില്‍ ലളിതവും മനോഹരവുമായ ഡിസൈനുകള്‍ക്കാണ് വാഹന ഉടമകള്‍ മുന്‍ഗണന നല്‍കിയതെന്ന് വിപണി വൃത്തങ്ങള്‍ സൂചിപ്പിച്ചു. നിയമനടപടികള്‍ ഒഴിവാക്കുന്നതിനായി ഡിസംബര്‍ 6-ന് മുമ്പ് തന്നെ എല്ലാ വാഹന ഉടമകളും അലങ്കാരങ്ങള്‍ നീക്കം ചെയ്യണമെന്ന് പോലീസ് അഭ്യര്‍ത്ഥിച്ചു.

Latest News

ഡല്‍ഹിയില്‍ പ്രതിഷേധക്കടല്‍ അടങ്ങുന്നില്ല; വന്‍ പോലീസ് വേട്ടയ്ക്കുമപ്പുറം പടര്‍ന്നുപന്തലിച്ച് യുവജന മുന്നേറ്റം
ഡല്‍ഹിയില്‍ പ്രതിഷേധക്കടല്‍ അടങ്ങുന്നില്ല; വന്‍ പോലീസ് വേട്ടയ്ക്കുമപ്പുറം പടര്‍ന്നുപന്തലിച്ച് യുവജന മുന്നേറ്റം
October 12, 2026
സൗദി അറേബ്യയില്‍ പ്രതിവര്‍ഷം പാഴാക്കുന്നത് 43 ബില്യന്‍ റിയാലിന്റെ ഭക്ഷണം
സൗദി അറേബ്യയില്‍ പ്രതിവര്‍ഷം പാഴാക്കുന്നത് 43 ബില്യന്‍ റിയാലിന്റെ ഭക്ഷണം
October 12, 2026
റിയാദ് വിമാനത്താവളത്തിലെ ഹൂതി ആക്രമണ ദൃശ്യങ്ങള്‍ പുറത്തുവിട്ട് അല്‍ അറബിയ
റിയാദ് വിമാനത്താവളത്തിലെ ഹൂതി ആക്രമണ ദൃശ്യങ്ങള്‍ പുറത്തുവിട്ട് അല്‍ അറബിയ
October 12, 2026
റിയാദ് കിംഗ് ഖാലിദ് വിമാനത്താവളത്തിലെ സര്‍വീസുകള്‍ നിര്‍ത്തലാക്കിയത് നീട്ടി: ഗാക
റിയാദ് കിംഗ് ഖാലിദ് വിമാനത്താവളത്തിലെ സര്‍വീസുകള്‍ നിര്‍ത്തലാക്കിയത് നീട്ടി: ഗാക
October 12, 2026
 മുന്‍ ബി.ജെ.പി എം.എല്‍.എ അടാര്‍ സിങ് ഭദാനയെ ജനക്കൂട്ടം അടിച്ചുകൊന്നു
മുന്‍ ബി.ജെ.പി എം.എല്‍.എ അടാര്‍ സിങ് ഭദാനയെ ജനക്കൂട്ടം അടിച്ചുകൊന്നു
October 12, 2026
പ്രമുഖ ആര്‍ക്കിടെക്റ്റ് എന്‍.എം. സലീം അന്തരിച്ചു; ഖബറടക്കം ഇന്ന് വൈകീട്ട് 4.30ന്; വിടവാങ്ങിയത് ദക്ഷിണേന്ത്യന്‍ നഗരങ്ങളുടെ മുഖച്ഛായ മാറ്റിയ പ്രതിഭ
പ്രമുഖ ആര്‍ക്കിടെക്റ്റ് എന്‍.എം. സലീം അന്തരിച്ചു; ഖബറടക്കം ഇന്ന് വൈകീട്ട് 4.30ന്; വിടവാങ്ങിയത് ദക്ഷിണേന്ത്യന്‍ നഗരങ്ങളുടെ മുഖച്ഛായ മാറ്റിയ പ്രതിഭ
October 12, 2026
സി.എം.ആര്‍.എല്‍ - എക്സാലോജിക് ഇടപാട്: പിണറായി വിജയനും വീണയ്ക്കുമെതിരെ വിജിലന്‍സ് കേസ്; പിണറായി ഒന്നാം പ്രതി; ഡിവിഷന്‍ ബെഞ്ചിനെ സമീപിക്കാന്‍ പിണറായി
സി.എം.ആര്‍.എല്‍ - എക്സാലോജിക് ഇടപാട്: പിണറായി വിജയനും വീണയ്ക്കുമെതിരെ വിജിലന്‍സ് കേസ്; പിണറായി ഒന്നാം പ്രതി; ഡിവിഷന്‍ ബെഞ്ചിനെ സമീപിക്കാന്‍ പിണറായി
October 12, 2026
 വിമാനത്താവളത്തിന് നേരെയുള്ള ഹൂതി ആക്രമണം: ഉംറ തീര്‍ത്ഥാടകരുടെ സുരക്ഷക്ക് ഭീഷണിയാവുന്നു
വിമാനത്താവളത്തിന് നേരെയുള്ള ഹൂതി ആക്രമണം: ഉംറ തീര്‍ത്ഥാടകരുടെ സുരക്ഷക്ക് ഭീഷണിയാവുന്നു
October 12, 2026
ഫാമിലി കോണ്‍ഫറന്‍സ്: ബവാദി ഏരിയ പ്രചാരണോല്‍ഘാടനം സംഘടിപ്പിച്ചു
ഫാമിലി കോണ്‍ഫറന്‍സ്: ബവാദി ഏരിയ പ്രചാരണോല്‍ഘാടനം സംഘടിപ്പിച്ചു
October 12, 2026
മാസപ്പടി കേസ് പുതിയ ഘട്ടത്തിലേക്ക്;  പിണറായിയെ പ്രതിയാക്കി ഇന്ന് കേസെടുക്കും
മാസപ്പടി കേസ് പുതിയ ഘട്ടത്തിലേക്ക്; പിണറായിയെ പ്രതിയാക്കി ഇന്ന് കേസെടുക്കും
October 12, 2026