l o a d i n g

ഗൾഫ്

യുഎഇ സ്വദേശിവല്‍ക്കരണം ശക്തമാക്കുന്നു: ഡിസംബര്‍ 31-നകം ലക്ഷ്യം കൈവരിച്ചില്ലെങ്കില്‍ കനത്ത പിഴ

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
December 5, 2025

അബുദാബി: യുഎഇയുടെ സ്വദേശിവല്‍ക്കരണ പദ്ധതിയായ 'നാഫിസ്' (Nafis) പ്രകാരമുള്ള ഈ വര്‍ഷത്തെ നിയമന ലക്ഷ്യങ്ങള്‍ പൂര്‍ത്തിയാക്കാന്‍ ഇനി അവശേഷിക്കുന്നത് ദിവസങ്ങള്‍ മാത്രം. ഡിസംബര്‍ 31-നകം നിര്‍ദ്ദേശിച്ചിട്ടുള്ള സ്വദേശി നിയമനം പൂര്‍ത്തിയാക്കാത്ത കമ്പനികള്‍ക്കെതിരെ ജനുവരി 1 മുതല്‍ മാനവശേഷി മന്ത്രാലയം (MoHRE) നടപടികള്‍ ശക്തമാക്കും.

നിയമം പാലിക്കാത്ത കമ്പനികള്‍ക്ക് സാമ്പത്തികമായി വലിയ തിരിച്ചടിയുണ്ടാകും. സ്വദേശികളെ നിയമിക്കാത്ത കമ്പനികള്‍ക്ക് ഓരോ സ്വദേശിക്കും 96,000 ദിര്‍ഹം (വര്‍ഷത്തില്‍) പിഴ നല്‍കേണ്ടി വരും. ഒരാള്‍ക്ക് മാസം 8,000 ദിര്‍ഹം വീതം. (6 മാസത്തിലൊരിക്കല്‍ 48,000 ദിര്‍ഹം വീതം അടക്കാനുള്ള സൗകര്യമുണ്ട്). അടുത്ത വര്‍ഷം മുതല്‍ മാസാന്ത പിഴ 9,000 ദിര്‍ഹമായി വര്‍ധിപ്പിക്കും.

50 ശതമാനത്തിലധികമുള്ള വലിയ കമ്പനികള്‍ വര്‍ഷത്തില്‍ 2% വീതം സ്വദേശിവല്‍ക്കരണം നടപ്പാക്കണം. നാഫിസ് പദ്ധതിയുടെ 4 വര്‍ഷം പൂര്‍ത്തിയാകുന്നതോടെ മൊത്തം 8% സ്വദേശിവല്‍ക്കരണം കമ്പനികള്‍ കൈവരിച്ചിരിക്കണം.

20 മുതല്‍ 49 ജീവനക്കാരുള്ള ചെറുകിട കമ്പനികള്‍ വര്‍ഷാവസാനത്തോടെ ഒരു സ്വദേശിയെ എങ്കിലും നിയമിച്ചിരിക്കണം. കഴിഞ്ഞ വര്‍ഷം നിയമിച്ച ഒരാള്‍ക്ക് പുറമെയാണിത്. ഐടി, റിയല്‍ എസ്റ്റേറ്റ്, വിദ്യാഭ്യാസം, നിര്‍മ്മാണം, ആരോഗ്യം എന്നിവയുള്‍പ്പെടെ 14 മേഖലകളിലെ 68 തസ്തികകളില്‍ നിയമം ബാധകമാണ്.

സ്വദേശിവല്‍ക്കരണത്തില്‍ കൃത്രിമം കാണിച്ചാല്‍ കടുത്ത ശിക്ഷ ലഭിക്കും. ഒന്നാം തവണ: 1 ലക്ഷം ദിര്‍ഹമായിരിക്കും പിഴ. രണ്ടാം തവണ 3 ലക്ഷം ദിര്‍ഹവും
മൂന്നാം തവണ 5 ലക്ഷം ദിര്‍ഹവുമായിരിക്കും പിഴ. കമ്പനിയിലെ തൊഴിലാളികളുടെ എണ്ണം കുറച്ചുകാണിച്ച് നിയമത്തില്‍ നിന്ന് രക്ഷപ്പെടാന്‍ ശ്രമിക്കുന്നവര്‍ക്കും ഇതേ പിഴ ബാധകമാണ്.

സ്വദേശിവല്‍ക്കരണം കൃത്യമായി നടപ്പാക്കുന്ന കമ്പനികളെ 'തൗത്തീന്‍ പാര്‍ട്‌ണേഴ്‌സ് ക്ലബില്‍' ഉള്‍പ്പെടുത്തും. ഇത്തരക്കാര്‍ക്ക് സര്‍ക്കാര്‍ സേവന ഫീസില്‍ 80% വരെ ഇളവുണ്ടാകും. സര്‍ക്കാര്‍ സേവനങ്ങളില്‍ മുന്‍ഗണനയും ലഭിക്കും. ജനുവരി 1 മുതല്‍ പരിശോധനകള്‍ കര്‍ശനമാക്കും. നിയമലംഘനങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ പൊതുജനങ്ങള്‍ക്ക് അധികൃതരെ അറിയിക്കാം ഫോണ്‍: 600 590000

യുഎഇ സ്വകാര്യമേഖലയില്‍ നിലവില്‍ 1.54 ലക്ഷം സ്വദേശികള്‍ ജോലി ചെയ്യുന്നുണ്ട്. ഇതില്‍ 1.36 ലക്ഷം പേരും 'നാഫിസ്' പദ്ധതി വഴിയാണ് ജോലി നേടിയത്.
സ്വദേശികള്‍ക്ക് തൊഴില്‍ നല്‍കിയ കമ്പനികളുടെ എണ്ണം 30,000 കടന്നു.

Latest News

ഡല്‍ഹിയില്‍ പ്രതിഷേധക്കടല്‍ അടങ്ങുന്നില്ല; വന്‍ പോലീസ് വേട്ടയ്ക്കുമപ്പുറം പടര്‍ന്നുപന്തലിച്ച് യുവജന മുന്നേറ്റം
ഡല്‍ഹിയില്‍ പ്രതിഷേധക്കടല്‍ അടങ്ങുന്നില്ല; വന്‍ പോലീസ് വേട്ടയ്ക്കുമപ്പുറം പടര്‍ന്നുപന്തലിച്ച് യുവജന മുന്നേറ്റം
October 12, 2026
സൗദി അറേബ്യയില്‍ പ്രതിവര്‍ഷം പാഴാക്കുന്നത് 43 ബില്യന്‍ റിയാലിന്റെ ഭക്ഷണം
സൗദി അറേബ്യയില്‍ പ്രതിവര്‍ഷം പാഴാക്കുന്നത് 43 ബില്യന്‍ റിയാലിന്റെ ഭക്ഷണം
October 12, 2026
റിയാദ് വിമാനത്താവളത്തിലെ ഹൂതി ആക്രമണ ദൃശ്യങ്ങള്‍ പുറത്തുവിട്ട് അല്‍ അറബിയ
റിയാദ് വിമാനത്താവളത്തിലെ ഹൂതി ആക്രമണ ദൃശ്യങ്ങള്‍ പുറത്തുവിട്ട് അല്‍ അറബിയ
October 12, 2026
റിയാദ് കിംഗ് ഖാലിദ് വിമാനത്താവളത്തിലെ സര്‍വീസുകള്‍ നിര്‍ത്തലാക്കിയത് നീട്ടി: ഗാക
റിയാദ് കിംഗ് ഖാലിദ് വിമാനത്താവളത്തിലെ സര്‍വീസുകള്‍ നിര്‍ത്തലാക്കിയത് നീട്ടി: ഗാക
October 12, 2026
 മുന്‍ ബി.ജെ.പി എം.എല്‍.എ അടാര്‍ സിങ് ഭദാനയെ ജനക്കൂട്ടം അടിച്ചുകൊന്നു
മുന്‍ ബി.ജെ.പി എം.എല്‍.എ അടാര്‍ സിങ് ഭദാനയെ ജനക്കൂട്ടം അടിച്ചുകൊന്നു
October 12, 2026
പ്രമുഖ ആര്‍ക്കിടെക്റ്റ് എന്‍.എം. സലീം അന്തരിച്ചു; ഖബറടക്കം ഇന്ന് വൈകീട്ട് 4.30ന്; വിടവാങ്ങിയത് ദക്ഷിണേന്ത്യന്‍ നഗരങ്ങളുടെ മുഖച്ഛായ മാറ്റിയ പ്രതിഭ
പ്രമുഖ ആര്‍ക്കിടെക്റ്റ് എന്‍.എം. സലീം അന്തരിച്ചു; ഖബറടക്കം ഇന്ന് വൈകീട്ട് 4.30ന്; വിടവാങ്ങിയത് ദക്ഷിണേന്ത്യന്‍ നഗരങ്ങളുടെ മുഖച്ഛായ മാറ്റിയ പ്രതിഭ
October 12, 2026
സി.എം.ആര്‍.എല്‍ - എക്സാലോജിക് ഇടപാട്: പിണറായി വിജയനും വീണയ്ക്കുമെതിരെ വിജിലന്‍സ് കേസ്; പിണറായി ഒന്നാം പ്രതി; ഡിവിഷന്‍ ബെഞ്ചിനെ സമീപിക്കാന്‍ പിണറായി
സി.എം.ആര്‍.എല്‍ - എക്സാലോജിക് ഇടപാട്: പിണറായി വിജയനും വീണയ്ക്കുമെതിരെ വിജിലന്‍സ് കേസ്; പിണറായി ഒന്നാം പ്രതി; ഡിവിഷന്‍ ബെഞ്ചിനെ സമീപിക്കാന്‍ പിണറായി
October 12, 2026
 വിമാനത്താവളത്തിന് നേരെയുള്ള ഹൂതി ആക്രമണം: ഉംറ തീര്‍ത്ഥാടകരുടെ സുരക്ഷക്ക് ഭീഷണിയാവുന്നു
വിമാനത്താവളത്തിന് നേരെയുള്ള ഹൂതി ആക്രമണം: ഉംറ തീര്‍ത്ഥാടകരുടെ സുരക്ഷക്ക് ഭീഷണിയാവുന്നു
October 12, 2026
ഫാമിലി കോണ്‍ഫറന്‍സ്: ബവാദി ഏരിയ പ്രചാരണോല്‍ഘാടനം സംഘടിപ്പിച്ചു
ഫാമിലി കോണ്‍ഫറന്‍സ്: ബവാദി ഏരിയ പ്രചാരണോല്‍ഘാടനം സംഘടിപ്പിച്ചു
October 12, 2026
മാസപ്പടി കേസ് പുതിയ ഘട്ടത്തിലേക്ക്;  പിണറായിയെ പ്രതിയാക്കി ഇന്ന് കേസെടുക്കും
മാസപ്പടി കേസ് പുതിയ ഘട്ടത്തിലേക്ക്; പിണറായിയെ പ്രതിയാക്കി ഇന്ന് കേസെടുക്കും
October 12, 2026