l o a d i n g

ഗൾഫ്

ബയോസ് സ്റ്റുഡന്‍സ് സയന്‍സ് ക്ലബ്ബ് നിലവില്‍ വന്നു

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
December 5, 2025

ദമാം: ശാസ്ത്രീയ അവബോധം വളര്‍ത്തി സമൂഹത്തിന് ചലനാത്മക സാന്നിധ്യമായി വിദ്യാര്‍ത്ഥികളെ രൂപപ്പെടുത്തിയെടുക്കാന്‍ ലക്ഷ്യം വെച്ച് ബയോസ് സ്റ്റുഡന്‍സ് സയന്‍സ് ക്ലബ്ബ് രൂപീകരിച്ചു. ദമാമില്‍ വിദ്യാര്‍ത്ഥികളുടേയും, രക്ഷിതാക്കളുടേയും സാന്നിധ്യത്തില്‍ നടന്ന ചടങ്ങ് മാധ്യമ പ്രവര്‍ത്തകനും, എഴുത്തുകാരനുമായ സാജിദ് ആറാട്ടുപുഴ ഉദ്ഘാടനം ചെയ്തു. പാഠ പുസ്തകങ്ങള്‍ക്കപ്പുറത്ത് ലഭിക്കുന്ന അറിവുകളാണ് വിശാലമായ കാഴ്ചപ്പാടുകളുള്ള പൗരനെ രൂപപ്പെടുത്തുന്ന വ്യക്തിത്വമുള്ളവരായി വിദ്യാര്‍ത്ഥികളെ മാറ്റുന്നതെന്ന് അദ്ദേഹം പറഞ്ഞു.

ഓരോ കുട്ടികളിലുമുള്ള അന്തര്‍ലീനമായ കഴിവുകള്‍ക്ക് പുതിയ ദിശാബോധം നല്‍കികൊണ്ട് ധാര്‍മ്മിക മൂല്യങ്ങളില്‍ അധിഷ്ഠിതമായി ദൈനംദിന ജീവിതം ചിട്ടപ്പെടുത്താനും, ശാസ്ത്രീയ അറിവിന്റെ വെളിച്ചത്തില്‍ വിഷയങ്ങളെ മനസ്സിലാക്കി ചിന്തോദ്ദീപകമായ അന്വേഷണങ്ങളെ പ്രോത്സാഹിപ്പിക്കാന്‍ ഉതകുന്ന ഗവേഷണോന്മുഖമായ പദ്ധതിയാണ് ബയോസ്.

ഉദ്ഘാടന സെഷനില്‍, ഭാവി അവസരങ്ങള്‍, അക്കാദമിക് വെല്ലുവിളികള്‍ എന്ന വിഷയത്തില്‍ ഷാഫി മാസ്റ്റര്‍ ചിറ്റത്തുപാറ സംഭാഷണം നടത്തി. ടോസ്റ്റ്മാസ്റ്റര്‍ മുനീര്‍ പി. ബയോസ് സിലബസ് വിശദീകരിച്ചു. ശബീര്‍ വെള്ളാടത്ത്, നൗഷാദ് കുനിയില്‍, യൂസുഫ് കൊടിഞ്ഞി, സമീര്‍ പിഎച്ച് എന്നിവര്‍ കുട്ടികളുമായി സംവദിച്ചു.

പടം: ബയോസ് സ്റ്റുഡന്‍സ് സയന്‍സ് ക്ലബ്ബിന്റെ ഉദ്ഘാടനം മാധ്യമ പ്രവര്‍ത്തകന്‍ സാജിദ് ആറാട്ടുപുഴ നിര്‍വ്വഹിക്കുന്നു.

Latest News

ഡല്‍ഹിയില്‍ പ്രതിഷേധക്കടല്‍ അടങ്ങുന്നില്ല; വന്‍ പോലീസ് വേട്ടയ്ക്കുമപ്പുറം പടര്‍ന്നുപന്തലിച്ച് യുവജന മുന്നേറ്റം
ഡല്‍ഹിയില്‍ പ്രതിഷേധക്കടല്‍ അടങ്ങുന്നില്ല; വന്‍ പോലീസ് വേട്ടയ്ക്കുമപ്പുറം പടര്‍ന്നുപന്തലിച്ച് യുവജന മുന്നേറ്റം
October 12, 2026
സൗദി അറേബ്യയില്‍ പ്രതിവര്‍ഷം പാഴാക്കുന്നത് 43 ബില്യന്‍ റിയാലിന്റെ ഭക്ഷണം
സൗദി അറേബ്യയില്‍ പ്രതിവര്‍ഷം പാഴാക്കുന്നത് 43 ബില്യന്‍ റിയാലിന്റെ ഭക്ഷണം
October 12, 2026
റിയാദ് വിമാനത്താവളത്തിലെ ഹൂതി ആക്രമണ ദൃശ്യങ്ങള്‍ പുറത്തുവിട്ട് അല്‍ അറബിയ
റിയാദ് വിമാനത്താവളത്തിലെ ഹൂതി ആക്രമണ ദൃശ്യങ്ങള്‍ പുറത്തുവിട്ട് അല്‍ അറബിയ
October 12, 2026
റിയാദ് കിംഗ് ഖാലിദ് വിമാനത്താവളത്തിലെ സര്‍വീസുകള്‍ നിര്‍ത്തലാക്കിയത് നീട്ടി: ഗാക
റിയാദ് കിംഗ് ഖാലിദ് വിമാനത്താവളത്തിലെ സര്‍വീസുകള്‍ നിര്‍ത്തലാക്കിയത് നീട്ടി: ഗാക
October 12, 2026
 മുന്‍ ബി.ജെ.പി എം.എല്‍.എ അടാര്‍ സിങ് ഭദാനയെ ജനക്കൂട്ടം അടിച്ചുകൊന്നു
മുന്‍ ബി.ജെ.പി എം.എല്‍.എ അടാര്‍ സിങ് ഭദാനയെ ജനക്കൂട്ടം അടിച്ചുകൊന്നു
October 12, 2026
പ്രമുഖ ആര്‍ക്കിടെക്റ്റ് എന്‍.എം. സലീം അന്തരിച്ചു; ഖബറടക്കം ഇന്ന് വൈകീട്ട് 4.30ന്; വിടവാങ്ങിയത് ദക്ഷിണേന്ത്യന്‍ നഗരങ്ങളുടെ മുഖച്ഛായ മാറ്റിയ പ്രതിഭ
പ്രമുഖ ആര്‍ക്കിടെക്റ്റ് എന്‍.എം. സലീം അന്തരിച്ചു; ഖബറടക്കം ഇന്ന് വൈകീട്ട് 4.30ന്; വിടവാങ്ങിയത് ദക്ഷിണേന്ത്യന്‍ നഗരങ്ങളുടെ മുഖച്ഛായ മാറ്റിയ പ്രതിഭ
October 12, 2026
സി.എം.ആര്‍.എല്‍ - എക്സാലോജിക് ഇടപാട്: പിണറായി വിജയനും വീണയ്ക്കുമെതിരെ വിജിലന്‍സ് കേസ്; പിണറായി ഒന്നാം പ്രതി; ഡിവിഷന്‍ ബെഞ്ചിനെ സമീപിക്കാന്‍ പിണറായി
സി.എം.ആര്‍.എല്‍ - എക്സാലോജിക് ഇടപാട്: പിണറായി വിജയനും വീണയ്ക്കുമെതിരെ വിജിലന്‍സ് കേസ്; പിണറായി ഒന്നാം പ്രതി; ഡിവിഷന്‍ ബെഞ്ചിനെ സമീപിക്കാന്‍ പിണറായി
October 12, 2026
 വിമാനത്താവളത്തിന് നേരെയുള്ള ഹൂതി ആക്രമണം: ഉംറ തീര്‍ത്ഥാടകരുടെ സുരക്ഷക്ക് ഭീഷണിയാവുന്നു
വിമാനത്താവളത്തിന് നേരെയുള്ള ഹൂതി ആക്രമണം: ഉംറ തീര്‍ത്ഥാടകരുടെ സുരക്ഷക്ക് ഭീഷണിയാവുന്നു
October 12, 2026
ഫാമിലി കോണ്‍ഫറന്‍സ്: ബവാദി ഏരിയ പ്രചാരണോല്‍ഘാടനം സംഘടിപ്പിച്ചു
ഫാമിലി കോണ്‍ഫറന്‍സ്: ബവാദി ഏരിയ പ്രചാരണോല്‍ഘാടനം സംഘടിപ്പിച്ചു
October 12, 2026
മാസപ്പടി കേസ് പുതിയ ഘട്ടത്തിലേക്ക്;  പിണറായിയെ പ്രതിയാക്കി ഇന്ന് കേസെടുക്കും
മാസപ്പടി കേസ് പുതിയ ഘട്ടത്തിലേക്ക്; പിണറായിയെ പ്രതിയാക്കി ഇന്ന് കേസെടുക്കും
October 12, 2026