l o a d i n g

ഗൾഫ്

മഹ്ജര്‍ ന്യൂ ഗുലൈല്‍ ക്ലിനിക്കില്‍ എല്ലാ തിങ്കളാഴ്ചയും ഖുര്‍ആന്‍ പഠന ക്ലാസ്

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
December 3, 2025

ജിദ്ദ: ജിദ്ദയിലെ മലയാളികള്‍ക്കിടയില്‍ വിശുദ്ധ ഖുര്‍ആനിന്റെയും പ്രവാചക ചര്യയുടെയും അടിസ്ഥാനത്തില്‍ പ്രബോധന പ്രവര്‍ത്തനങ്ങള്‍ നടത്തി വരുന്ന ജിദ്ദ ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ മഹ്ജറിലുള്ള ന്യൂ ഗുലൈല്‍ പോളി ക്ലിനിക്കില്‍ പുതുതായി ഖുര്‍ആന്‍ പഠന ക്ലാസ് ആരംഭിച്ചു. പോളി ക്ലിനിക്ക് സി.ഇ.ഒ. അബ്ദുല്‍ ഗഫൂര്‍ പൂവഞ്ചേരി ഉദ്ഘാടന കര്‍മ്മം നിര്‍വ്വഹിച്ചു. മാനവരാശിയുടെ സമ്പൂര്‍ണ്ണ സംസ്‌കരണത്തിന്റെ നിദാനം വിശുദ്ധ ഖുര്‍ആനിന്റെ ആശയങ്ങളെ ജീവവായുവാക്കുകയാണെന്നും അതിന്റെ പ്രകടനമായ പ്രവാചക ജീവിതത്തിന്റെ നേര്‍ ചിത്രം ഒരോരുത്തരിലൂടേയും സാക്ഷാത്കരിക്കലാണെന്നും പഠന ക്ലാസിന് നേതൃത്വം നല്‍കിയ ശിഹാബ് സലഫി എടക്കര പറഞ്ഞു.

തുടര്‍ന്ന് സംസാരിച്ച ഇസ്സുദ്ദീന്‍ സ്വലാഹി ഖുര്‍ആന്‍ പഠനത്തിന്റെ സവിശേഷതകളെ കുറിച്ച് വിവരിച്ചു. നമ്മുടെ ആരോഗ്യവും ഒഴിവുസമയവും ചോദ്യം ചെയ്യപ്പെടുമെന്നും നമ്മുടെ മരണ ശേഷം പരലോകത്ത് നമുക്ക് സമാധാനം പറയേണ്ടി വരുമെന്നും അദ്ദേഹം സദസ്സിനെ ഉണര്‍ത്തി. എല്ലാ തിങ്കളാഴ്ചയും ഇശാ നമസ്‌കാരത്തിന് ശേഷമായിരിക്കും ക്ലാസുകള്‍ ആരംഭിക്കുക. വിശുദ്ധ ഖുര്‍ആനിലെ അമൂല്യമായ പാഠങ്ങള്‍ മനസ്സിലാക്കുവാന്‍ എല്ലാവരെയും ഖുര്‍ആന്‍ പഠന ക്ലാസിലേക്ക് സ്വാഗതം ചെയ്യുന്നതായി ഭാരവാഹികള്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് 0571796161, 0500903547, 0509396416 എന്നീ നമ്പറില്‍ ബന്ധപ്പെടാവുന്നതാണ്.

ജിദ്ദ ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ പ്രസിഡണ്ട് അബ്ബാസ് ചെമ്പന്‍ അധ്യക്ഷത വഹിച്ചു. നൂരിഷാ വള്ളിക്കുന്ന് സ്വാഗതവും അഷ്‌റഫ് ഒളവണ്ണ നന്ദിയും പറഞ്ഞു.

Latest News

സയ്യിദ് പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങള്‍ക്ക് ജപ്പാനില്‍ സ്വീകരണം
സയ്യിദ് പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങള്‍ക്ക് ജപ്പാനില്‍ സ്വീകരണം
October 13, 2026
വാഗ്ദാനങ്ങള്‍ നടപ്പിലാക്കി യു.ഡി.എഫ്. സര്‍ക്കാര്‍ മുന്നോട്ട്: നൗഷാദ് ബ്ലാത്തൂര്‍
വാഗ്ദാനങ്ങള്‍ നടപ്പിലാക്കി യു.ഡി.എഫ്. സര്‍ക്കാര്‍ മുന്നോട്ട്: നൗഷാദ് ബ്ലാത്തൂര്‍
October 13, 2026
ഇന്ത്യന്‍ എംബസി ഡി.സി.എമ്മുമായി ഡബ്ലു.എം.സി അല്‍ഖോബാര്‍ പ്രൊവിന്‍സ് നേതാക്കള്‍ കൂടിക്കാഴ്ച നടത്തി
ഇന്ത്യന്‍ എംബസി ഡി.സി.എമ്മുമായി ഡബ്ലു.എം.സി അല്‍ഖോബാര്‍ പ്രൊവിന്‍സ് നേതാക്കള്‍ കൂടിക്കാഴ്ച നടത്തി
October 13, 2026
ഇന്‍ഡ്യാ സഖ്യത്തിന്റെ പ്രക്ഷോഭം, വിട്ടുനിന്ന് തമിഴ് പാര്‍ട്ടികള്‍
ഇന്‍ഡ്യാ സഖ്യത്തിന്റെ പ്രക്ഷോഭം, വിട്ടുനിന്ന് തമിഴ് പാര്‍ട്ടികള്‍
October 13, 2026
രാഹുലിന്റെ പരാതിയില്‍ 14 പിഴവുകള്‍, മതിയായ ഫീസടച്ചില്ല -സുപ്രീം കോടതി
രാഹുലിന്റെ പരാതിയില്‍ 14 പിഴവുകള്‍, മതിയായ ഫീസടച്ചില്ല -സുപ്രീം കോടതി
October 13, 2026
റിയാദിലും അല്‍ജൗഫിലുമായി രണ്ട് മലയാളികള്‍ ഹൃദയാഘാതംമൂലം മരിച്ചു
റിയാദിലും അല്‍ജൗഫിലുമായി രണ്ട് മലയാളികള്‍ ഹൃദയാഘാതംമൂലം മരിച്ചു
October 13, 2026
നിര്‍ണായക ഇലക്ഷനുകള്‍ മുന്നില്‍, ഊരാക്കുടുക്കില്‍ ട്രംപ്
നിര്‍ണായക ഇലക്ഷനുകള്‍ മുന്നില്‍, ഊരാക്കുടുക്കില്‍ ട്രംപ്
October 13, 2026
സംരംഭകര്‍ക്ക് ഉണര്‍വു പകര്‍ന്ന് ബിസിനസ് ഇനിഷ്യേറ്റീവ്‌സ് ഗ്രൂപ്പ്  ജിദ്ദയുടെ 'ബിസ്സ് ടോക് 3.0' ബിസിനസ്സ് ബ്രേക്ക്ത്രൂ സമ്മിറ്റ്
സംരംഭകര്‍ക്ക് ഉണര്‍വു പകര്‍ന്ന് ബിസിനസ് ഇനിഷ്യേറ്റീവ്‌സ് ഗ്രൂപ്പ് ജിദ്ദയുടെ 'ബിസ്സ് ടോക് 3.0' ബിസിനസ്സ് ബ്രേക്ക്ത്രൂ സമ്മിറ്റ്
October 13, 2026
സൗദിയിലെ ആക്രമണ ദൃശ്യങ്ങള്‍ ചിത്രീകരിച്ചു: യു.എസ് പൗരന്മാര്‍ കസ്റ്റഡിയില്‍
സൗദിയിലെ ആക്രമണ ദൃശ്യങ്ങള്‍ ചിത്രീകരിച്ചു: യു.എസ് പൗരന്മാര്‍ കസ്റ്റഡിയില്‍
October 13, 2026
നാടകവേദിയില്‍നിന്ന് തെരുവുകളിലേക്ക്: ഇന്ത്യന്‍ യുവത്വത്തിന്റെ പുതിയ മുഖമായി മാറുന്ന നേഹ ബോറ
നാടകവേദിയില്‍നിന്ന് തെരുവുകളിലേക്ക്: ഇന്ത്യന്‍ യുവത്വത്തിന്റെ പുതിയ മുഖമായി മാറുന്ന നേഹ ബോറ
October 13, 2026