l o a d i n g

ഗൾഫ്

സൗദി-റഷ്യ ബന്ധത്തില്‍ പുതിയ അധ്യായം: വിസ ഇളവ് കരാറില്‍ ഒപ്പുവെച്ചു

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
December 2, 2025

റിയാദ്: സൗദി അറേബ്യയും റഷ്യയും തമ്മിലുള്ള ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി ഇരു രാജ്യങ്ങളിലെയും പൗരന്മാര്‍ക്ക് പരസ്പരം സന്ദര്‍ശിക്കാനുള്ള വിസകളില്‍ ഇളവ് നല്‍കുന്ന സുപ്രധാന കരാറില്‍ ഒപ്പുവെച്ചു. റിയാദില്‍ നടന്ന സൗദി-റഷ്യന്‍ നിക്ഷേപ, ബിസിനസ് ഫോറത്തിനിടെയായിരുന്നു കരാര്‍ ഒപ്പിടല്‍ ചടങ്ങ്. സൗദി വിദേശകാര്യ മന്ത്രി അമീര്‍ ഫൈസല്‍ ബിന്‍ ഫര്‍ഹാനും റഷ്യന്‍ ഉപപ്രധാനമന്ത്രി അലക്‌സാണ്ടര്‍ നൊവാക്കുമാണ് ചരിത്രപരമായ ഈ ഉടമ്പടിയില്‍ ഒപ്പുവെച്ചത്. സൗദി ഊര്‍ജ മന്ത്രി അമീര്‍ അബ്ദുല്‍ അസീസ് ബിന്‍ സല്‍മാന്‍ ചടങ്ങിന് സാക്ഷ്യം വഹിച്ചു.

സൗഹൃദ രാജ്യങ്ങളുമായുള്ള സഹകരണം വര്‍ദ്ധിപ്പിക്കാനുള്ള സൗദി ഭരണകൂടത്തിന്റെ താല്‍പര്യത്തിന്റെയും ഇരുരാജ്യങ്ങളെയും ബന്ധിപ്പിക്കുന്ന വിശിഷ്ട ബന്ധങ്ങളുടെയും വെളിച്ചത്തിലാണ് ഈ നടപടി. കരാര്‍ പ്രകാരം ടൂറിസം, ബിസിനസ് സന്ദര്‍ശനങ്ങള്‍, ബന്ധുക്കളെയും സുഹൃത്തുക്കളെയും സന്ദര്‍ശിക്കല്‍ തുടങ്ങിയ പ്രത്യേക ആവശ്യങ്ങള്‍ക്ക് ഇനി മുന്‍കൂര്‍ വിസ ആവശ്യമില്ല. ഇരു രാജ്യങ്ങളിലെയും പൗരന്മാര്‍ക്ക് എളുപ്പത്തില്‍ അങ്ങോട്ടുമിങ്ങോട്ടും യാത്ര ചെയ്യാന്‍ ഇത് സഹായിക്കും.

സാധാരണ പാസ്പോര്‍ട്ട് ഉടമകള്‍ക്ക് ഒരു വര്‍ഷത്തിനുള്ളില്‍ തുടര്‍ച്ചയായോ അല്ലാതെയോ 90 ദിവസം വരെ താമസിക്കാന്‍ ഈ ഇളവ് അനുവദിക്കുന്നു. എന്നാല്‍ ജോലി, പഠനം, സ്ഥിരതാമസം, ഹജ്ജ് എന്നിവക്കായി എത്തുന്നവര്‍ നിലവിലെ നടപടിക്രമങ്ങള്‍ക്കനുസൃതമായി ഉചിതമായ വിസ നേടേണ്ടത് അത്യാവശ്യമാണ്. ഈ വിസ ഇളവ് കരാര്‍ ഇവര്‍ക്കു ബാധകമല്ല.

സാധാരണ പാസ്പോര്‍ട്ടുകള്‍ കൈവശമുള്ളവരെ ഉള്‍പ്പെടുത്തിക്കൊണ്ട് സൗദിയുമായി വിസ ഇളവ് കരാറില്‍ ഒപ്പുവെക്കുന്ന ആദ്യ രാജ്യമാണ് റഷ്യ. ഇത് ഇരു രാജ്യങ്ങളും തമ്മിലുള്ള യാത്രാനുഭവങ്ങള്‍ സുഗമമാക്കുന്നതിലെ ഒരു സുപ്രധാന നാഴികക്കല്ലായി വിദേശകാര്യ മന്ത്രാലയം വിലയിരുത്തുന്നു. ഈ കരാര്‍ ടൂറിസം, സാമ്പത്തികം, സാംസ്‌കാരികം എന്നീ രംഗങ്ങളിലെ വിനിമയം വര്‍ദ്ധിപ്പിക്കാനും പങ്കാളിത്തം കൂടുതല്‍ ശക്തിപ്പെടുത്താനും അവസരമൊരുക്കും.

Latest News

ഡല്‍ഹിയില്‍ പ്രതിഷേധക്കടല്‍ അടങ്ങുന്നില്ല; വന്‍ പോലീസ് വേട്ടയ്ക്കുമപ്പുറം പടര്‍ന്നുപന്തലിച്ച് യുവജന മുന്നേറ്റം
ഡല്‍ഹിയില്‍ പ്രതിഷേധക്കടല്‍ അടങ്ങുന്നില്ല; വന്‍ പോലീസ് വേട്ടയ്ക്കുമപ്പുറം പടര്‍ന്നുപന്തലിച്ച് യുവജന മുന്നേറ്റം
October 12, 2026
സൗദി അറേബ്യയില്‍ പ്രതിവര്‍ഷം പാഴാക്കുന്നത് 43 ബില്യന്‍ റിയാലിന്റെ ഭക്ഷണം
സൗദി അറേബ്യയില്‍ പ്രതിവര്‍ഷം പാഴാക്കുന്നത് 43 ബില്യന്‍ റിയാലിന്റെ ഭക്ഷണം
October 12, 2026
റിയാദ് വിമാനത്താവളത്തിലെ ഹൂതി ആക്രമണ ദൃശ്യങ്ങള്‍ പുറത്തുവിട്ട് അല്‍ അറബിയ
റിയാദ് വിമാനത്താവളത്തിലെ ഹൂതി ആക്രമണ ദൃശ്യങ്ങള്‍ പുറത്തുവിട്ട് അല്‍ അറബിയ
October 12, 2026
റിയാദ് കിംഗ് ഖാലിദ് വിമാനത്താവളത്തിലെ സര്‍വീസുകള്‍ നിര്‍ത്തലാക്കിയത് നീട്ടി: ഗാക
റിയാദ് കിംഗ് ഖാലിദ് വിമാനത്താവളത്തിലെ സര്‍വീസുകള്‍ നിര്‍ത്തലാക്കിയത് നീട്ടി: ഗാക
October 12, 2026
 മുന്‍ ബി.ജെ.പി എം.എല്‍.എ അടാര്‍ സിങ് ഭദാനയെ ജനക്കൂട്ടം അടിച്ചുകൊന്നു
മുന്‍ ബി.ജെ.പി എം.എല്‍.എ അടാര്‍ സിങ് ഭദാനയെ ജനക്കൂട്ടം അടിച്ചുകൊന്നു
October 12, 2026
പ്രമുഖ ആര്‍ക്കിടെക്റ്റ് എന്‍.എം. സലീം അന്തരിച്ചു; ഖബറടക്കം ഇന്ന് വൈകീട്ട് 4.30ന്; വിടവാങ്ങിയത് ദക്ഷിണേന്ത്യന്‍ നഗരങ്ങളുടെ മുഖച്ഛായ മാറ്റിയ പ്രതിഭ
പ്രമുഖ ആര്‍ക്കിടെക്റ്റ് എന്‍.എം. സലീം അന്തരിച്ചു; ഖബറടക്കം ഇന്ന് വൈകീട്ട് 4.30ന്; വിടവാങ്ങിയത് ദക്ഷിണേന്ത്യന്‍ നഗരങ്ങളുടെ മുഖച്ഛായ മാറ്റിയ പ്രതിഭ
October 12, 2026
സി.എം.ആര്‍.എല്‍ - എക്സാലോജിക് ഇടപാട്: പിണറായി വിജയനും വീണയ്ക്കുമെതിരെ വിജിലന്‍സ് കേസ്; പിണറായി ഒന്നാം പ്രതി; ഡിവിഷന്‍ ബെഞ്ചിനെ സമീപിക്കാന്‍ പിണറായി
സി.എം.ആര്‍.എല്‍ - എക്സാലോജിക് ഇടപാട്: പിണറായി വിജയനും വീണയ്ക്കുമെതിരെ വിജിലന്‍സ് കേസ്; പിണറായി ഒന്നാം പ്രതി; ഡിവിഷന്‍ ബെഞ്ചിനെ സമീപിക്കാന്‍ പിണറായി
October 12, 2026
 വിമാനത്താവളത്തിന് നേരെയുള്ള ഹൂതി ആക്രമണം: ഉംറ തീര്‍ത്ഥാടകരുടെ സുരക്ഷക്ക് ഭീഷണിയാവുന്നു
വിമാനത്താവളത്തിന് നേരെയുള്ള ഹൂതി ആക്രമണം: ഉംറ തീര്‍ത്ഥാടകരുടെ സുരക്ഷക്ക് ഭീഷണിയാവുന്നു
October 12, 2026
ഫാമിലി കോണ്‍ഫറന്‍സ്: ബവാദി ഏരിയ പ്രചാരണോല്‍ഘാടനം സംഘടിപ്പിച്ചു
ഫാമിലി കോണ്‍ഫറന്‍സ്: ബവാദി ഏരിയ പ്രചാരണോല്‍ഘാടനം സംഘടിപ്പിച്ചു
October 12, 2026
മാസപ്പടി കേസ് പുതിയ ഘട്ടത്തിലേക്ക്;  പിണറായിയെ പ്രതിയാക്കി ഇന്ന് കേസെടുക്കും
മാസപ്പടി കേസ് പുതിയ ഘട്ടത്തിലേക്ക്; പിണറായിയെ പ്രതിയാക്കി ഇന്ന് കേസെടുക്കും
October 12, 2026