l o a d i n g

ഗൾഫ്

മൈത്രി ജിദ്ദ കുട്ടികളുടെ മികവാര്‍ന്ന പരിപാടികളോടെ ശിശുദിനമാഘോഷിച്ചു

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
November 30, 2025

ജിദ്ദ: ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രി ചാച്ചാജിയുടെ ജന്മദിനമായ ശിശുദിനം വൈവിദ്ധ്യമാര്‍ന്ന പരിപാടികളോടെ ജിദ്ദയിലെ പ്രമുഖ സാംസ്‌കാരിക സംഘടനയായ മൈത്രി ജിദ്ദ ഹറാസാത്തിലെ ജവാഹര്‍ ഹാളില്‍ വെച്ച് മൈത്രി ബാലവേദയുടെ നേതൃത്വത്തില്‍ ആഘോഷിച്ചു. കഴിഞ്ഞ 29 വര്‍ഷമായി കലാ സാംസ്‌കാരിക സാമൂഹിക രംഗത്ത് ജിദ്ദയില്‍ നിറസാന്നിധ്യമായി പ്രവര്‍ത്തിച്ചുവരുന്ന മൈത്രി അതിന്റെ സാംസ്‌കാരിക തനിമ നിലനിര്‍ത്തിക്കൊണ്ടുള്ള ഒരു ആഘോഷ പരിപാടിയായിരുന്നു കലാ ആസ്വാദകര്‍ക്ക് സമ്മാനിച്ചത്.

കുട്ടികളുടെ നാളെയുടെ ഭാവി സുരക്ഷിതമാക്കുക എന്ന ലക്ഷ്യം മുന്‍നിര്‍ത്തിയുള്ള വിവിധ വിഷയങ്ങളില്‍ പഠന ക്ലാസ്സുകളോടെ ആയിരുന്നു ആഘോഷങ്ങളുടെ ആരംഭം. ക്ലാസ്സുകളുടെ ഔപചാരികമായ ഉദ്ഘാടനം മൈത്രി പ്രസിഡന്റ് ശരീഫ് അറക്കല്‍ നിര്‍വഹിച്ചു. മുഹമ്മദ് ഷൈജു സൗദിയിലെ ഉന്നത വിദ്യാഭ്യാസ അവസരങ്ങള്‍, ആമിന ബൈജു 'ജീവിത യാത്ര' എന്ന സ്വയം അനുഭവങ്ങളും, റിയാസ് കള്ളിയത്ത് 'ഏതു പ്രതിസന്ധികളുണ്ടായാല്‍ പോലും, ഉയര്‍ന്ന തലങ്ങളിലുള്ള സ്വപ്നം കാണാന്‍ ധൈര്യപ്പെടുകയും, പിന്നീട് അത് പ്രാവര്‍ത്തികമാക്കാന്‍ ഇച്ഛാശക്തിയോടെ പ്രയത്‌നിക്കുകയും ചെയ്യുക' എന്നീ വിഷയങ്ങളില്‍ കുട്ടികള്‍ക്ക് അറിവ് പകര്‍ന്നു നല്‍കി. മാസ്റ്റര്‍ ആലിബ് മുഹമ്മദ് ഷഫീഖ് മോഡറേറ്റര്‍ ആയിരുന്നു.

ശുഭ്ര വസ്ത്ര ധാരികളായ അറുപതോളം കുട്ടികള്‍ നെഹ്റു തൊപ്പിയണിഞ് പങ്കെടുത്ത ശിശുദിന റാലിയോടെ സാംസ്‌കാരിക പരിപാടികള്‍ക്ക് ആരംഭം കുറിച്ചു. ദീക്ഷിത് സന്തോഷ് നെഹ്‌റുവായി വേഷമിട്ടു. അദ്‌നാന്‍ സഹീര്‍ ശിശുദിന ഘോഷയാത്ര ഒരുക്കാന്‍ നേതൃത്വം വഹിച്ചു. തുടര്‍ന്ന് ബാലവേദി പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്ന കണ്‍വീനര്‍ ഫവാസ് മുഅമിന്‍ ആമുഖത്തോടെ മൈത്രി ബാലവേദി പ്രസിഡന്റ് റിഷാന്‍ റിയാസിന്റെ അധ്യക്ഷതയില്‍ നടന്ന പൊതു സാംസ്‌കാരിക സമ്മേളനം മൈത്രി രക്ഷാധികാരി ഉണ്ണി തെക്കേടത്ത് ഔപചാരികമായി ഉദ്ഘാടനം നിര്‍വഹിച്ചു. വിദ്യാര്‍ത്ഥികളായ അദ്നാന്‍ സഹീര്‍, ആയുഷ്, മന്‍ഹ, ആഹില്‍, മര്‍വ, അഭയ് വിനോദ്, ഫിദ തുടങ്ങിയവര്‍ വിവിധ വിഷയങ്ങളെ ആസ്പദമാക്കി പ്രസംഗിച്ചു. അദ്ധ്യാപകരായ പ്യാരി മിര്‍സ, യമുന വേണു, മുഹമ്മദ് മുസ്തഫ,എഞ്ചിനീയര്‍ ഇക്ബാല്‍ പോക്കുന്നു, മൈത്രി പ്രസിഡന്റ് ഷരീഫ് അറക്കല്‍,സെക്രട്ടറി നവാസ് തങ്ങള്‍ ബാവ, ബഷീറലി പരുത്തിക്കുന്നന്‍എന്നിവര്‍ ആശംസ പ്രഭാഷണം നടത്തി. ബാലവേദി സെക്രട്ടറി പൂജ പ്രേം സ്വാഗതവും, ഖജാന്‍ജി ആലിബ് മൊഹമ്മദ് ഷഫീഖ് നന്ദിയും പറഞ്ഞു.

ശിശുദിനാഘോഷത്തിന്റെ പരിപൂര്‍ണ ആസൂത്രണം, തയ്യാറെടുപ്പ്, നിര്‍വ്വഹണം തുടങ്ങിയവ ബാലവേദി അംഗങ്ങളില്‍ നിക്ഷിപ്തമായിരുന്നു, അത് അവര്‍ നിസ്വാര്‍ത്ഥമായ പ്രവര്‍ത്തനത്തിലൂടെ നിര്‍വഹിക്കുകയും ചെയ്തു. ബാലവേദിയുടെ അംഗങ്ങള്‍ പങ്കെടുത്ത ചടുലമായ വിവിധ നൃത്തങ്ങള്‍, മന്‍ഹ ഉനൈസ് നേതൃത്വം നല്‍കിയ സംഘഗാനം, പൂജ പ്രേം സ്വയം ചിട്ടപ്പെടുത്തിയ സെമി ക്ലാസിക്കല്‍ നൃത്തം എന്നിവ വേദിയില്‍ അരങ്ങേറി പ്രേക്ഷകരുടെ പ്രശംസ ഏറ്റുവാങ്ങി. റിഷാന്‍ റിയാസ്, മര്‍വ, റംസീന സക്കീര്‍, ഫിദ സമീര്‍ തുടങ്ങിയവര്‍ നൃത്തങ്ങള്‍ ചിട്ടപ്പെടുത്തി, സുറുമി നസീമുദിന്‍ നൃത്തങ്ങളുടെ വേഷം രൂപ കല്‍പ്പന ചെയ്തു. ബാലവേദി ഭാരവാഹികളായ മാനവ് ബിജുരാജ്, അഫ്നാന്‍ സാലിഹ് എന്നിവര്‍ ആദ്യാവസാനം ക്യാമറ ചലിപ്പിച്ചുകൊണ്ട് ആഘോഷപരിപാടിയുടെ പരിപൂര്‍ണ ചിത്രങ്ങളും വിഡിയോയും ഒപ്പിയെടുത്തു.ആയിഷ ഫവാസും, മന്‍സൂര്‍ വയനാടും അണിയിച്ചൊരുക്കിയ മുതിര്‍ന്നവരുടെ ഒപ്പനയും, മുതിര്‍ന്നവരുടെ സംഘഗാനവും വേദിയില്‍ അരങ്ങേറി.ആക്ടിങ് കള്‍ച്ചറല്‍ സെക്രട്ടറി മോളി സുല്‍ഫീക്കര്‍ കലാ പരിപാടികള്‍ നിയന്ത്രിച്ചു. ബാലവേദി കള്‍ച്ചറല്‍ സെക്രട്ടറി അനിഖ ഫവാസ് കലാപരിപാടികള്‍ക്ക് നേതൃത്വം നല്‍കി. ആയിഷ നജീബും ആലീബ് മുഹമ്മദും അവതാരകരായിരുന്നു.

Photo

Latest News

ഡല്‍ഹിയില്‍ പ്രതിഷേധക്കടല്‍ അടങ്ങുന്നില്ല; വന്‍ പോലീസ് വേട്ടയ്ക്കുമപ്പുറം പടര്‍ന്നുപന്തലിച്ച് യുവജന മുന്നേറ്റം
ഡല്‍ഹിയില്‍ പ്രതിഷേധക്കടല്‍ അടങ്ങുന്നില്ല; വന്‍ പോലീസ് വേട്ടയ്ക്കുമപ്പുറം പടര്‍ന്നുപന്തലിച്ച് യുവജന മുന്നേറ്റം
October 12, 2026
സൗദി അറേബ്യയില്‍ പ്രതിവര്‍ഷം പാഴാക്കുന്നത് 43 ബില്യന്‍ റിയാലിന്റെ ഭക്ഷണം
സൗദി അറേബ്യയില്‍ പ്രതിവര്‍ഷം പാഴാക്കുന്നത് 43 ബില്യന്‍ റിയാലിന്റെ ഭക്ഷണം
October 12, 2026
റിയാദ് വിമാനത്താവളത്തിലെ ഹൂതി ആക്രമണ ദൃശ്യങ്ങള്‍ പുറത്തുവിട്ട് അല്‍ അറബിയ
റിയാദ് വിമാനത്താവളത്തിലെ ഹൂതി ആക്രമണ ദൃശ്യങ്ങള്‍ പുറത്തുവിട്ട് അല്‍ അറബിയ
October 12, 2026
റിയാദ് കിംഗ് ഖാലിദ് വിമാനത്താവളത്തിലെ സര്‍വീസുകള്‍ നിര്‍ത്തലാക്കിയത് നീട്ടി: ഗാക
റിയാദ് കിംഗ് ഖാലിദ് വിമാനത്താവളത്തിലെ സര്‍വീസുകള്‍ നിര്‍ത്തലാക്കിയത് നീട്ടി: ഗാക
October 12, 2026
 മുന്‍ ബി.ജെ.പി എം.എല്‍.എ അടാര്‍ സിങ് ഭദാനയെ ജനക്കൂട്ടം അടിച്ചുകൊന്നു
മുന്‍ ബി.ജെ.പി എം.എല്‍.എ അടാര്‍ സിങ് ഭദാനയെ ജനക്കൂട്ടം അടിച്ചുകൊന്നു
October 12, 2026
പ്രമുഖ ആര്‍ക്കിടെക്റ്റ് എന്‍.എം. സലീം അന്തരിച്ചു; ഖബറടക്കം ഇന്ന് വൈകീട്ട് 4.30ന്; വിടവാങ്ങിയത് ദക്ഷിണേന്ത്യന്‍ നഗരങ്ങളുടെ മുഖച്ഛായ മാറ്റിയ പ്രതിഭ
പ്രമുഖ ആര്‍ക്കിടെക്റ്റ് എന്‍.എം. സലീം അന്തരിച്ചു; ഖബറടക്കം ഇന്ന് വൈകീട്ട് 4.30ന്; വിടവാങ്ങിയത് ദക്ഷിണേന്ത്യന്‍ നഗരങ്ങളുടെ മുഖച്ഛായ മാറ്റിയ പ്രതിഭ
October 12, 2026
സി.എം.ആര്‍.എല്‍ - എക്സാലോജിക് ഇടപാട്: പിണറായി വിജയനും വീണയ്ക്കുമെതിരെ വിജിലന്‍സ് കേസ്; പിണറായി ഒന്നാം പ്രതി; ഡിവിഷന്‍ ബെഞ്ചിനെ സമീപിക്കാന്‍ പിണറായി
സി.എം.ആര്‍.എല്‍ - എക്സാലോജിക് ഇടപാട്: പിണറായി വിജയനും വീണയ്ക്കുമെതിരെ വിജിലന്‍സ് കേസ്; പിണറായി ഒന്നാം പ്രതി; ഡിവിഷന്‍ ബെഞ്ചിനെ സമീപിക്കാന്‍ പിണറായി
October 12, 2026
 വിമാനത്താവളത്തിന് നേരെയുള്ള ഹൂതി ആക്രമണം: ഉംറ തീര്‍ത്ഥാടകരുടെ സുരക്ഷക്ക് ഭീഷണിയാവുന്നു
വിമാനത്താവളത്തിന് നേരെയുള്ള ഹൂതി ആക്രമണം: ഉംറ തീര്‍ത്ഥാടകരുടെ സുരക്ഷക്ക് ഭീഷണിയാവുന്നു
October 12, 2026
ഫാമിലി കോണ്‍ഫറന്‍സ്: ബവാദി ഏരിയ പ്രചാരണോല്‍ഘാടനം സംഘടിപ്പിച്ചു
ഫാമിലി കോണ്‍ഫറന്‍സ്: ബവാദി ഏരിയ പ്രചാരണോല്‍ഘാടനം സംഘടിപ്പിച്ചു
October 12, 2026
മാസപ്പടി കേസ് പുതിയ ഘട്ടത്തിലേക്ക്;  പിണറായിയെ പ്രതിയാക്കി ഇന്ന് കേസെടുക്കും
മാസപ്പടി കേസ് പുതിയ ഘട്ടത്തിലേക്ക്; പിണറായിയെ പ്രതിയാക്കി ഇന്ന് കേസെടുക്കും
October 12, 2026