l o a d i n g

ഗൾഫ്

ജിദ്ദ നോര്‍ത്ത് സാഹിത്യോത്സവ്: 101 അംഗ സംഘാടക സമിതി രൂപീകരിച്ചു; ജനുവരി രണ്ടിന് കലാമാമാങ്കം

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
November 29, 2025

ജിദ്ദ: കലാലയം സാംസ്‌കാരിക വേദി ജിദ്ദ നോര്‍ത്ത് സോണ്‍ പതിനഞ്ചാമത് സാഹിത്യോത്സവിനായി 101 അംഗ സംഘാടക സമിതി രൂപീകരിച്ചു. ജനുവരി രണ്ടിന് നടക്കുന്ന സാഹിത്യോത്സവിന്റെ വിജയത്തിനായി വിപുലമായ ഒരുക്കങ്ങളാണ് നടക്കുന്നത്.

ആര്‍.എസ്.സി ജിദ്ദ നോര്‍ത്ത് ചെയര്‍മാന്‍ വാഹിദ് സഖാഫിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം ഷാഫി മുസ്ല്യാര്‍ ഉദ്ഘാടനം ചെയ്തു. പ്രവാസി വിദ്യാര്‍ത്ഥി-യുവജനങ്ങളുടെയും കുടുംബങ്ങളുടെയും കലാ, സാഹിത്യ, സാംസ്‌കാരിക, സര്‍ഗാത്മക മികവുകള്‍ പരിപോഷിപ്പിക്കുന്നതിനായാണ് സാഹിത്യോത്സവ് സംഘടിപ്പിക്കുന്നത്.

ഹംദാനിയ, സഫ, സാമിര്‍, ഹിറ, അനാകിഷ് എന്നീ സെക്ടറുകളില്‍ നിന്നും വിജയികളായി വരുന്ന മുന്നൂറോളം പ്രതിഭകള്‍ ബഡ്സ്, കിഡ്സ്, പ്രൈമറി, ജൂനിയര്‍, സെക്കന്ററി, സീനിയര്‍,ജനറല്‍ വിഭാഗങ്ങളിലായി സാഹിത്യോത്സവില്‍ മാറ്റുരക്കും. പ്രത്യേക പരിഗണന അര്‍ഹിക്കുന്ന കുട്ടികള്‍ക്കായി 'സ്‌നേഹോത്സവം', ജോലിത്തിരക്കുകള്‍ കാരണം സാധാരണ ഇത്തരം പരിപാടികളില്‍ പങ്കെടുക്കാന്‍ സാധിക്കാത്തവര്‍ക്കായി 'കലോത്സാഹം ', സ്ത്രീകള്‍ക്കായി 'ഒരിടത്ത്' തുടങ്ങിയ വൈവിധ്യമാര്‍ന്ന പരിപാടികള്‍ ഇതിന്റെ ഭാഗമായി നടക്കും.

ഐ.സി.എഫ് ജിദ്ദ റീജിയണല്‍ ജനറല്‍ സെക്രട്ടറി സൈനുല്‍ ആബിദീന്‍ തങ്ങള്‍ സംഘാടക സമിതി ഭാരവാഹികളെ പ്രഖ്യാപിച്ചു. മുഹ്‌സിന്‍ സഖാഫി അഞ്ചച്ചവിടി ചെയര്‍മാനും റഷീദ് പന്തല്ലൂര്‍ ജനറല്‍ കണ്‍വീനറും, മന്‍സൂര്‍ മാസ്റ്റര്‍, ഗഫൂര്‍ പൊന്നാട്, ഉമൈര്‍ മുണ്ടോളി എന്നിവരെ സഹഭാരവാഹികളായും തിരഞ്ഞെടുത്തു. ചടങ്ങില്‍ ഷംഷാദ് പെരിന്തല്‍മണ്ണ സ്വാഗതവും. സലീം പാറഞ്ചേരി നന്ദിയും പറഞ്ഞു. യൂണിറ്റ് തല മത്സരങ്ങളില്‍ രജിസ്റ്റര്‍ ചെയ്യുന്നതിനും കൂടുതല്‍ വിവരങ്ങള്‍ക്കും 0536313550, 0500824773 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണ

Latest News

ഡല്‍ഹിയില്‍ പ്രതിഷേധക്കടല്‍ അടങ്ങുന്നില്ല; വന്‍ പോലീസ് വേട്ടയ്ക്കുമപ്പുറം പടര്‍ന്നുപന്തലിച്ച് യുവജന മുന്നേറ്റം
ഡല്‍ഹിയില്‍ പ്രതിഷേധക്കടല്‍ അടങ്ങുന്നില്ല; വന്‍ പോലീസ് വേട്ടയ്ക്കുമപ്പുറം പടര്‍ന്നുപന്തലിച്ച് യുവജന മുന്നേറ്റം
October 12, 2026
സൗദി അറേബ്യയില്‍ പ്രതിവര്‍ഷം പാഴാക്കുന്നത് 43 ബില്യന്‍ റിയാലിന്റെ ഭക്ഷണം
സൗദി അറേബ്യയില്‍ പ്രതിവര്‍ഷം പാഴാക്കുന്നത് 43 ബില്യന്‍ റിയാലിന്റെ ഭക്ഷണം
October 12, 2026
റിയാദ് വിമാനത്താവളത്തിലെ ഹൂതി ആക്രമണ ദൃശ്യങ്ങള്‍ പുറത്തുവിട്ട് അല്‍ അറബിയ
റിയാദ് വിമാനത്താവളത്തിലെ ഹൂതി ആക്രമണ ദൃശ്യങ്ങള്‍ പുറത്തുവിട്ട് അല്‍ അറബിയ
October 12, 2026
റിയാദ് കിംഗ് ഖാലിദ് വിമാനത്താവളത്തിലെ സര്‍വീസുകള്‍ നിര്‍ത്തലാക്കിയത് നീട്ടി: ഗാക
റിയാദ് കിംഗ് ഖാലിദ് വിമാനത്താവളത്തിലെ സര്‍വീസുകള്‍ നിര്‍ത്തലാക്കിയത് നീട്ടി: ഗാക
October 12, 2026
 മുന്‍ ബി.ജെ.പി എം.എല്‍.എ അടാര്‍ സിങ് ഭദാനയെ ജനക്കൂട്ടം അടിച്ചുകൊന്നു
മുന്‍ ബി.ജെ.പി എം.എല്‍.എ അടാര്‍ സിങ് ഭദാനയെ ജനക്കൂട്ടം അടിച്ചുകൊന്നു
October 12, 2026
പ്രമുഖ ആര്‍ക്കിടെക്റ്റ് എന്‍.എം. സലീം അന്തരിച്ചു; ഖബറടക്കം ഇന്ന് വൈകീട്ട് 4.30ന്; വിടവാങ്ങിയത് ദക്ഷിണേന്ത്യന്‍ നഗരങ്ങളുടെ മുഖച്ഛായ മാറ്റിയ പ്രതിഭ
പ്രമുഖ ആര്‍ക്കിടെക്റ്റ് എന്‍.എം. സലീം അന്തരിച്ചു; ഖബറടക്കം ഇന്ന് വൈകീട്ട് 4.30ന്; വിടവാങ്ങിയത് ദക്ഷിണേന്ത്യന്‍ നഗരങ്ങളുടെ മുഖച്ഛായ മാറ്റിയ പ്രതിഭ
October 12, 2026
സി.എം.ആര്‍.എല്‍ - എക്സാലോജിക് ഇടപാട്: പിണറായി വിജയനും വീണയ്ക്കുമെതിരെ വിജിലന്‍സ് കേസ്; പിണറായി ഒന്നാം പ്രതി; ഡിവിഷന്‍ ബെഞ്ചിനെ സമീപിക്കാന്‍ പിണറായി
സി.എം.ആര്‍.എല്‍ - എക്സാലോജിക് ഇടപാട്: പിണറായി വിജയനും വീണയ്ക്കുമെതിരെ വിജിലന്‍സ് കേസ്; പിണറായി ഒന്നാം പ്രതി; ഡിവിഷന്‍ ബെഞ്ചിനെ സമീപിക്കാന്‍ പിണറായി
October 12, 2026
 വിമാനത്താവളത്തിന് നേരെയുള്ള ഹൂതി ആക്രമണം: ഉംറ തീര്‍ത്ഥാടകരുടെ സുരക്ഷക്ക് ഭീഷണിയാവുന്നു
വിമാനത്താവളത്തിന് നേരെയുള്ള ഹൂതി ആക്രമണം: ഉംറ തീര്‍ത്ഥാടകരുടെ സുരക്ഷക്ക് ഭീഷണിയാവുന്നു
October 12, 2026
ഫാമിലി കോണ്‍ഫറന്‍സ്: ബവാദി ഏരിയ പ്രചാരണോല്‍ഘാടനം സംഘടിപ്പിച്ചു
ഫാമിലി കോണ്‍ഫറന്‍സ്: ബവാദി ഏരിയ പ്രചാരണോല്‍ഘാടനം സംഘടിപ്പിച്ചു
October 12, 2026
മാസപ്പടി കേസ് പുതിയ ഘട്ടത്തിലേക്ക്;  പിണറായിയെ പ്രതിയാക്കി ഇന്ന് കേസെടുക്കും
മാസപ്പടി കേസ് പുതിയ ഘട്ടത്തിലേക്ക്; പിണറായിയെ പ്രതിയാക്കി ഇന്ന് കേസെടുക്കും
October 12, 2026