l o a d i n g

ഗൾഫ്

ദേശീയദിനം: ദുബായില്‍ മെട്രോ സമയം നീട്ടി, രണ്ട് ദിവസം സൗജന്യ പാര്‍ക്കിംഗ്

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
November 28, 2025

ദുബായ് : യു.എ.ഇ. ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ദുബായിലെ താമസക്കാര്‍ക്ക് സൗകര്യമൊരുക്കി റോഡ് ഗതാഗത അതോറിറ്റി (RTA). ഡിസംബര്‍ ഒന്ന്, രണ്ട് തീയതികളില്‍ എമിറേറ്റിലെ പ്രധാന പാര്‍ക്കിംഗ് കേന്ദ്രങ്ങളില്‍ രണ്ട് ദിവസത്തെ സൗജന്യ പാര്‍ക്കിംഗ് പ്രഖ്യാപിച്ചു. വാരാന്ത്യ അവധിയും (ഞായറാഴ്ച) ചേരുന്നതോടെ, സാധാരണ പാര്‍ക്കിംഗ് സ്ഥലങ്ങളില്‍ താമസക്കാര്‍ക്ക് ഫലത്തില്‍ മൂന്ന് ദിവസം സൗജന്യമായി പാര്‍ക്ക് ചെയ്യാം.

ബഹുനില പാര്‍ക്കിംഗ് കേന്ദ്രങ്ങള്‍, അല്‍ ഖൈല്‍ ഗേറ്റ് എന്‍ -365 എന്നിവിടങ്ങളിലെ പാര്‍ക്കിംഗിന് ഈ സൗജന്യം ബാധകമല്ല. ഡിസംബര്‍ 3 മുതല്‍ പാര്‍ക്കിംഗ് ഫീസുകള്‍ സാധാരണ നിലയിലാകും.

ദേശീയ ദിനാഘോഷങ്ങള്‍ കണക്കിലെടുത്ത് ദുബായ് മെട്രോ, ട്രാം സര്‍വീസുകളുടെ പ്രവര്‍ത്തന സമയത്തില്‍ ആര്‍.ടി.എ. മാറ്റങ്ങള്‍ വരുത്തി. ദുബായ് മെട്രോ (റെഡ് & ഗ്രീന്‍ ലൈനുകള്‍) നവംബര്‍ 29 (ശനി) പുലര്‍ച്ചെ 5:00 മുതല്‍ അടുത്ത ദിവസം പുലര്‍ച്ചെ 1:00 വരെയും നവംബര്‍ 30 (ഞായര്‍)രാവിലെ 8:00 മുതല്‍ അടുത്ത ദിവസം പുലര്‍ച്ചെ 1:00 വരെയും ഡിസംബര്‍ 1, 2 (തിങ്കള്‍, ചൊവ്വ) പുലര്‍ച്ചെ 5:00 മുതല്‍ അടുത്ത ദിവസം പുലര്‍ച്ചെ 1:00 വരെയും സര്‍വീസ് നടത്തും.

ദുബായ് ട്രാം നവംബര്‍ 29 (ശനി) രാവിലെ 6:00 മുതല്‍ രാത്രി 1:00 വരെയും നവംബര്‍ 30 (ഞായര്‍) രാവിലെ 9:00 മുതല്‍ രാത്രി 1:00 വരെയും ഡിസംബര്‍ 1, 2 (തിങ്കള്‍, ചൊവ്വ) രാവിലെ 6:00 മുതല്‍ രാത്രി 1:00 വരെയും സര്‍വീസ് നടത്തും. പൊതുഗതാഗത ബസുകളുടെ സര്‍വീസ് സമയത്തിലെ മാറ്റങ്ങള്‍ എസ്‌ഹെയില്‍ (S'hail) ആപ്പില്‍ ലഭ്യമാകും. അവധിക്കാലത്ത് തിരക്ക് ഒഴിവാക്കാനും ആഘോഷങ്ങള്‍ പൂര്‍ണ്ണമായി ആസ്വദിക്കാനും ഈ സൗകര്യങ്ങള്‍ ഉപകരിക്കും.

Latest News

ഡല്‍ഹിയില്‍ പ്രതിഷേധക്കടല്‍ അടങ്ങുന്നില്ല; വന്‍ പോലീസ് വേട്ടയ്ക്കുമപ്പുറം പടര്‍ന്നുപന്തലിച്ച് യുവജന മുന്നേറ്റം
ഡല്‍ഹിയില്‍ പ്രതിഷേധക്കടല്‍ അടങ്ങുന്നില്ല; വന്‍ പോലീസ് വേട്ടയ്ക്കുമപ്പുറം പടര്‍ന്നുപന്തലിച്ച് യുവജന മുന്നേറ്റം
October 12, 2026
സൗദി അറേബ്യയില്‍ പ്രതിവര്‍ഷം പാഴാക്കുന്നത് 43 ബില്യന്‍ റിയാലിന്റെ ഭക്ഷണം
സൗദി അറേബ്യയില്‍ പ്രതിവര്‍ഷം പാഴാക്കുന്നത് 43 ബില്യന്‍ റിയാലിന്റെ ഭക്ഷണം
October 12, 2026
റിയാദ് വിമാനത്താവളത്തിലെ ഹൂതി ആക്രമണ ദൃശ്യങ്ങള്‍ പുറത്തുവിട്ട് അല്‍ അറബിയ
റിയാദ് വിമാനത്താവളത്തിലെ ഹൂതി ആക്രമണ ദൃശ്യങ്ങള്‍ പുറത്തുവിട്ട് അല്‍ അറബിയ
October 12, 2026
റിയാദ് കിംഗ് ഖാലിദ് വിമാനത്താവളത്തിലെ സര്‍വീസുകള്‍ നിര്‍ത്തലാക്കിയത് നീട്ടി: ഗാക
റിയാദ് കിംഗ് ഖാലിദ് വിമാനത്താവളത്തിലെ സര്‍വീസുകള്‍ നിര്‍ത്തലാക്കിയത് നീട്ടി: ഗാക
October 12, 2026
 മുന്‍ ബി.ജെ.പി എം.എല്‍.എ അടാര്‍ സിങ് ഭദാനയെ ജനക്കൂട്ടം അടിച്ചുകൊന്നു
മുന്‍ ബി.ജെ.പി എം.എല്‍.എ അടാര്‍ സിങ് ഭദാനയെ ജനക്കൂട്ടം അടിച്ചുകൊന്നു
October 12, 2026
പ്രമുഖ ആര്‍ക്കിടെക്റ്റ് എന്‍.എം. സലീം അന്തരിച്ചു; ഖബറടക്കം ഇന്ന് വൈകീട്ട് 4.30ന്; വിടവാങ്ങിയത് ദക്ഷിണേന്ത്യന്‍ നഗരങ്ങളുടെ മുഖച്ഛായ മാറ്റിയ പ്രതിഭ
പ്രമുഖ ആര്‍ക്കിടെക്റ്റ് എന്‍.എം. സലീം അന്തരിച്ചു; ഖബറടക്കം ഇന്ന് വൈകീട്ട് 4.30ന്; വിടവാങ്ങിയത് ദക്ഷിണേന്ത്യന്‍ നഗരങ്ങളുടെ മുഖച്ഛായ മാറ്റിയ പ്രതിഭ
October 12, 2026
സി.എം.ആര്‍.എല്‍ - എക്സാലോജിക് ഇടപാട്: പിണറായി വിജയനും വീണയ്ക്കുമെതിരെ വിജിലന്‍സ് കേസ്; പിണറായി ഒന്നാം പ്രതി; ഡിവിഷന്‍ ബെഞ്ചിനെ സമീപിക്കാന്‍ പിണറായി
സി.എം.ആര്‍.എല്‍ - എക്സാലോജിക് ഇടപാട്: പിണറായി വിജയനും വീണയ്ക്കുമെതിരെ വിജിലന്‍സ് കേസ്; പിണറായി ഒന്നാം പ്രതി; ഡിവിഷന്‍ ബെഞ്ചിനെ സമീപിക്കാന്‍ പിണറായി
October 12, 2026
 വിമാനത്താവളത്തിന് നേരെയുള്ള ഹൂതി ആക്രമണം: ഉംറ തീര്‍ത്ഥാടകരുടെ സുരക്ഷക്ക് ഭീഷണിയാവുന്നു
വിമാനത്താവളത്തിന് നേരെയുള്ള ഹൂതി ആക്രമണം: ഉംറ തീര്‍ത്ഥാടകരുടെ സുരക്ഷക്ക് ഭീഷണിയാവുന്നു
October 12, 2026
ഫാമിലി കോണ്‍ഫറന്‍സ്: ബവാദി ഏരിയ പ്രചാരണോല്‍ഘാടനം സംഘടിപ്പിച്ചു
ഫാമിലി കോണ്‍ഫറന്‍സ്: ബവാദി ഏരിയ പ്രചാരണോല്‍ഘാടനം സംഘടിപ്പിച്ചു
October 12, 2026
മാസപ്പടി കേസ് പുതിയ ഘട്ടത്തിലേക്ക്;  പിണറായിയെ പ്രതിയാക്കി ഇന്ന് കേസെടുക്കും
മാസപ്പടി കേസ് പുതിയ ഘട്ടത്തിലേക്ക്; പിണറായിയെ പ്രതിയാക്കി ഇന്ന് കേസെടുക്കും
October 12, 2026