l o a d i n g

ഗൾഫ്

ലോകത്തിലെ ഏറ്റവും സുരക്ഷിത നഗരം അബുദാബി; രണ്ടാം സ്ഥാനം സ്വിറ്റ്‌സര്‍ലന്‍ഡിലെ ബേണിന്

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
November 28, 2025

അബുദാബി: ലോകമെമ്പാടുമുള്ള യാത്രക്കാര്‍ക്ക് ഏറ്റവും സുരക്ഷിതമായ ഇടമായി യു.എ.ഇയുടെ തലസ്ഥാനമായ അബുദാബി തിരഞ്ഞെടുക്കപ്പെട്ടു. റിസ്‌ക് മാനേജ്മെന്റ് ടെക്നോളജി, യാത്രാ വിദഗ്ധരായ സേഫ്ച്വര്‍, റിസ്‌ക് ലൈന്‍ കമ്പനികള്‍ സംയുക്തമായി നടത്തിയ സര്‍വേയിലാണ് അബുദാബി ഒന്നാം സ്ഥാനം കരസ്ഥമാക്കിയത്.

സഞ്ചാരികള്‍ക്കുള്ള ഏറ്റവും സുരക്ഷിത നഗരങ്ങളുടെ ആഗോള പട്ടികയാണ് കമ്പനികള്‍ പുറത്തിറക്കിയത്. സുരക്ഷിത നഗരങ്ങളെ പച്ച നിറത്തിലും സുരക്ഷിതമല്ലാത്ത രാജ്യങ്ങളെ ചുവന്ന നിറത്തിലും അടയാളപ്പെടുത്തിയാണ് സര്‍വേ ഫലം പ്രസിദ്ധീകരിച്ചത്. തുടര്‍ച്ചയായി ഒന്‍പതാം വര്‍ഷവും നമ്പിയോ സൂചികയില്‍ സുരക്ഷിത നഗരമെന്ന സ്ഥാനം നിലനിര്‍ത്തിയതിന് പിന്നാലെയാണ് അബുദാബിക്ക് ഈ പുതിയ അംഗീകാരം ലഭിക്കുന്നത്.

ആരോഗ്യ പരിപാലനത്തിന്റെ നിലവാരം, പാരിസ്ഥിതിക അപകട സാധ്യതകള്‍, കുറഞ്ഞ കുറ്റകൃത്യ നിരക്ക്, മികച്ച ഭരണം, കാര്യക്ഷമമായ പൊതു സേവനങ്ങള്‍,
രാഷ്ട്രീയ സ്ഥിരത, സഞ്ചാര സൗഹൃദം തുടങ്ങിയ സുരക്ഷാ മാനദണ്ഡങ്ങള്‍ അടിസ്ഥാനമാക്കിയാണ് അബുദാബിയെ ഏറ്റവും സുരക്ഷിത നഗരമായി തിരഞ്ഞെടുത്തത്.

അബുദാബിക്കൊപ്പം ലോകത്തെ ഏറ്റവും സുരക്ഷിതമായ നഗരങ്ങളുടെ ആദ്യ പത്തില്‍ ഇടം നേടിയ മറ്റ് സ്ഥലങ്ങള്‍ ഇവയാണ്: ബേണ്‍ (സ്വിറ്റ്‌സര്‍ലന്‍ഡ്),
മോണ്ടെവിഡിയോ (യുറഗ്വായ്), മ്യൂണിക് (ജര്‍മനി), ഒട്ടാവ (കാനഡ), പെര്‍ത്ത് (ഓസ്‌ട്രേലിയ), റെയ്ക്ക്യാവിക് (ഐസ്ലന്‍ഡ്), സിംഗപ്പൂര്‍. ടോക്കിയോ (ജപ്പാന്‍),
വാന്‍കൂവര്‍ (കാനഡ).

Latest News

ഡല്‍ഹിയില്‍ പ്രതിഷേധക്കടല്‍ അടങ്ങുന്നില്ല; വന്‍ പോലീസ് വേട്ടയ്ക്കുമപ്പുറം പടര്‍ന്നുപന്തലിച്ച് യുവജന മുന്നേറ്റം
ഡല്‍ഹിയില്‍ പ്രതിഷേധക്കടല്‍ അടങ്ങുന്നില്ല; വന്‍ പോലീസ് വേട്ടയ്ക്കുമപ്പുറം പടര്‍ന്നുപന്തലിച്ച് യുവജന മുന്നേറ്റം
October 12, 2026
സൗദി അറേബ്യയില്‍ പ്രതിവര്‍ഷം പാഴാക്കുന്നത് 43 ബില്യന്‍ റിയാലിന്റെ ഭക്ഷണം
സൗദി അറേബ്യയില്‍ പ്രതിവര്‍ഷം പാഴാക്കുന്നത് 43 ബില്യന്‍ റിയാലിന്റെ ഭക്ഷണം
October 12, 2026
റിയാദ് വിമാനത്താവളത്തിലെ ഹൂതി ആക്രമണ ദൃശ്യങ്ങള്‍ പുറത്തുവിട്ട് അല്‍ അറബിയ
റിയാദ് വിമാനത്താവളത്തിലെ ഹൂതി ആക്രമണ ദൃശ്യങ്ങള്‍ പുറത്തുവിട്ട് അല്‍ അറബിയ
October 12, 2026
റിയാദ് കിംഗ് ഖാലിദ് വിമാനത്താവളത്തിലെ സര്‍വീസുകള്‍ നിര്‍ത്തലാക്കിയത് നീട്ടി: ഗാക
റിയാദ് കിംഗ് ഖാലിദ് വിമാനത്താവളത്തിലെ സര്‍വീസുകള്‍ നിര്‍ത്തലാക്കിയത് നീട്ടി: ഗാക
October 12, 2026
 മുന്‍ ബി.ജെ.പി എം.എല്‍.എ അടാര്‍ സിങ് ഭദാനയെ ജനക്കൂട്ടം അടിച്ചുകൊന്നു
മുന്‍ ബി.ജെ.പി എം.എല്‍.എ അടാര്‍ സിങ് ഭദാനയെ ജനക്കൂട്ടം അടിച്ചുകൊന്നു
October 12, 2026
പ്രമുഖ ആര്‍ക്കിടെക്റ്റ് എന്‍.എം. സലീം അന്തരിച്ചു; ഖബറടക്കം ഇന്ന് വൈകീട്ട് 4.30ന്; വിടവാങ്ങിയത് ദക്ഷിണേന്ത്യന്‍ നഗരങ്ങളുടെ മുഖച്ഛായ മാറ്റിയ പ്രതിഭ
പ്രമുഖ ആര്‍ക്കിടെക്റ്റ് എന്‍.എം. സലീം അന്തരിച്ചു; ഖബറടക്കം ഇന്ന് വൈകീട്ട് 4.30ന്; വിടവാങ്ങിയത് ദക്ഷിണേന്ത്യന്‍ നഗരങ്ങളുടെ മുഖച്ഛായ മാറ്റിയ പ്രതിഭ
October 12, 2026
സി.എം.ആര്‍.എല്‍ - എക്സാലോജിക് ഇടപാട്: പിണറായി വിജയനും വീണയ്ക്കുമെതിരെ വിജിലന്‍സ് കേസ്; പിണറായി ഒന്നാം പ്രതി; ഡിവിഷന്‍ ബെഞ്ചിനെ സമീപിക്കാന്‍ പിണറായി
സി.എം.ആര്‍.എല്‍ - എക്സാലോജിക് ഇടപാട്: പിണറായി വിജയനും വീണയ്ക്കുമെതിരെ വിജിലന്‍സ് കേസ്; പിണറായി ഒന്നാം പ്രതി; ഡിവിഷന്‍ ബെഞ്ചിനെ സമീപിക്കാന്‍ പിണറായി
October 12, 2026
 വിമാനത്താവളത്തിന് നേരെയുള്ള ഹൂതി ആക്രമണം: ഉംറ തീര്‍ത്ഥാടകരുടെ സുരക്ഷക്ക് ഭീഷണിയാവുന്നു
വിമാനത്താവളത്തിന് നേരെയുള്ള ഹൂതി ആക്രമണം: ഉംറ തീര്‍ത്ഥാടകരുടെ സുരക്ഷക്ക് ഭീഷണിയാവുന്നു
October 12, 2026
ഫാമിലി കോണ്‍ഫറന്‍സ്: ബവാദി ഏരിയ പ്രചാരണോല്‍ഘാടനം സംഘടിപ്പിച്ചു
ഫാമിലി കോണ്‍ഫറന്‍സ്: ബവാദി ഏരിയ പ്രചാരണോല്‍ഘാടനം സംഘടിപ്പിച്ചു
October 12, 2026
മാസപ്പടി കേസ് പുതിയ ഘട്ടത്തിലേക്ക്;  പിണറായിയെ പ്രതിയാക്കി ഇന്ന് കേസെടുക്കും
മാസപ്പടി കേസ് പുതിയ ഘട്ടത്തിലേക്ക്; പിണറായിയെ പ്രതിയാക്കി ഇന്ന് കേസെടുക്കും
October 12, 2026