l o a d i n g

ഗൾഫ്

ഹാദിയ വിമന്‍സ് അക്കാദമി: 'ഹാദിയ മുഖദ്ദിമ' ഫാമിലി ഡേ സംഘടിപ്പിച്ചു

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
November 27, 2025

ജിദ്ദ: ഐ.സി.എഫ് ജിദ്ദ വുമണ്‍ എംപവര്‍മെന്റ് ഡിപ്പാര്‍ട്ട്‌മെന്റിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന ഹാദിയ വിമന്‍സ് അക്കാദമി, കോഴ്‌സിന്റെ പുതിയ സെമസ്റ്ററിന് തുടക്കം കുറിച്ചുകൊണ്ട് 'ഹാദിയ മുഖദ്ദിമ' ഫാമിലി ഡേ സംഘടിപ്പിച്ചു. അറിവും വിനോദവും കോര്‍ത്തിണക്കി സംഘടിപ്പിച്ച സംഗമത്തില്‍ വിവിധ സെഷനുകള്‍ നടന്നു.
ആരോഗ്യ ബോധവല്‍ക്കരണത്തിന്റെ ഭാഗമായി നടന്ന 'ഹെല്‍ത്ത് ആന്‍ഡ് വെല്‍ബീയിംഗ് ' സെഷനില്‍ ഷിഫ ബവാദി ഹോസ്പിറ്റല്‍ ജനറല്‍ മെഡിസിന്‍ വിഭാഗം ഡോ. ശെറിന്‍ ഹമീദ് ക്ലാസെടുത്തു. പാരന്റിംഗ് സെഷന് ശരീഫ ടീച്ചര്‍ നേതൃത്വം നല്‍കി.

വിദ്യാര്‍ത്ഥിനികള്‍ക്കായി 'ടീന്‍ ഹാദിയ' എന്ന പേരില്‍ പ്രത്യേക സെഷനുകള്‍ നടന്നു. 'പഠനത്തിലെ മാനസിക സമ്മര്‍ദ്ദം എങ്ങനെ അതിജീവിക്കാം' എന്ന വിഷയത്തില്‍ വെഫി (WEFI) കേരള സി.ഇ.ഒ റഫീഖ് മാസ്റ്റര്‍ ചുങ്കത്തറ ക്ലാസെടുത്തു. തുടര്‍ന്ന് നടന്ന കുട്ടികള്‍ക്കായി നടന്ന 'കളിയും വിനോദവും' സെഷനില്‍ ഫണ്‍ ഗെയിമുകളിലൂടെ മാനസികോല്ലാസം വര്‍ധിപ്പിക്കുന്നതിനും, മൊബൈല്‍ അഡിക്ഷന്‍ കുറക്കുന്നതിനുമുള്ള വിവിധ ആക്ടിവിറ്റികള്‍ സംഘടിപ്പിച്ചു.

നാലു വിഭാഗങ്ങളായി നടത്തിയ നടത്തിയ ചിത്രരചനാ മത്സരത്തിലെ വിജയികള്‍ക്കുള്ള സമ്മാനദാനവും ചടങ്ങില്‍ നടന്നു. ഹാദിയ മാര്‍ക്കറ്റ്, എക്‌സ്പീരിയന്‍സ് ഷെയറിങ് എന്നിവയും പരിപാടിയുടെ ഭാഗമായി നടന്നു. സഫൂറ ഹസന്‍, റഹ്‌മത്ത് ടീച്ചര്‍, ഹന്നത് ടീച്ചര്‍, റാജിയ ടീച്ചര്‍, ലബീബ ടീച്ചര്‍ ആമിന ടീച്ചര്‍, റഷീദ ടീച്ചര്‍, മുനീറ മുജീബ്, എന്നിവര്‍ പരിപാടികള്‍ നിയന്ത്രിച്ചു.

Latest News

സയ്യിദ് പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങള്‍ക്ക് ജപ്പാനില്‍ സ്വീകരണം
സയ്യിദ് പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങള്‍ക്ക് ജപ്പാനില്‍ സ്വീകരണം
October 13, 2026
വാഗ്ദാനങ്ങള്‍ നടപ്പിലാക്കി യു.ഡി.എഫ്. സര്‍ക്കാര്‍ മുന്നോട്ട്: നൗഷാദ് ബ്ലാത്തൂര്‍
വാഗ്ദാനങ്ങള്‍ നടപ്പിലാക്കി യു.ഡി.എഫ്. സര്‍ക്കാര്‍ മുന്നോട്ട്: നൗഷാദ് ബ്ലാത്തൂര്‍
October 13, 2026
ഇന്ത്യന്‍ എംബസി ഡി.സി.എമ്മുമായി ഡബ്ലു.എം.സി അല്‍ഖോബാര്‍ പ്രൊവിന്‍സ് നേതാക്കള്‍ കൂടിക്കാഴ്ച നടത്തി
ഇന്ത്യന്‍ എംബസി ഡി.സി.എമ്മുമായി ഡബ്ലു.എം.സി അല്‍ഖോബാര്‍ പ്രൊവിന്‍സ് നേതാക്കള്‍ കൂടിക്കാഴ്ച നടത്തി
October 13, 2026
ഇന്‍ഡ്യാ സഖ്യത്തിന്റെ പ്രക്ഷോഭം, വിട്ടുനിന്ന് തമിഴ് പാര്‍ട്ടികള്‍
ഇന്‍ഡ്യാ സഖ്യത്തിന്റെ പ്രക്ഷോഭം, വിട്ടുനിന്ന് തമിഴ് പാര്‍ട്ടികള്‍
October 13, 2026
രാഹുലിന്റെ പരാതിയില്‍ 14 പിഴവുകള്‍, മതിയായ ഫീസടച്ചില്ല -സുപ്രീം കോടതി
രാഹുലിന്റെ പരാതിയില്‍ 14 പിഴവുകള്‍, മതിയായ ഫീസടച്ചില്ല -സുപ്രീം കോടതി
October 13, 2026
റിയാദിലും അല്‍ജൗഫിലുമായി രണ്ട് മലയാളികള്‍ ഹൃദയാഘാതംമൂലം മരിച്ചു
റിയാദിലും അല്‍ജൗഫിലുമായി രണ്ട് മലയാളികള്‍ ഹൃദയാഘാതംമൂലം മരിച്ചു
October 13, 2026
നിര്‍ണായക ഇലക്ഷനുകള്‍ മുന്നില്‍, ഊരാക്കുടുക്കില്‍ ട്രംപ്
നിര്‍ണായക ഇലക്ഷനുകള്‍ മുന്നില്‍, ഊരാക്കുടുക്കില്‍ ട്രംപ്
October 13, 2026
സംരംഭകര്‍ക്ക് ഉണര്‍വു പകര്‍ന്ന് ബിസിനസ് ഇനിഷ്യേറ്റീവ്‌സ് ഗ്രൂപ്പ്  ജിദ്ദയുടെ 'ബിസ്സ് ടോക് 3.0' ബിസിനസ്സ് ബ്രേക്ക്ത്രൂ സമ്മിറ്റ്
സംരംഭകര്‍ക്ക് ഉണര്‍വു പകര്‍ന്ന് ബിസിനസ് ഇനിഷ്യേറ്റീവ്‌സ് ഗ്രൂപ്പ് ജിദ്ദയുടെ 'ബിസ്സ് ടോക് 3.0' ബിസിനസ്സ് ബ്രേക്ക്ത്രൂ സമ്മിറ്റ്
October 13, 2026
സൗദിയിലെ ആക്രമണ ദൃശ്യങ്ങള്‍ ചിത്രീകരിച്ചു: യു.എസ് പൗരന്മാര്‍ കസ്റ്റഡിയില്‍
സൗദിയിലെ ആക്രമണ ദൃശ്യങ്ങള്‍ ചിത്രീകരിച്ചു: യു.എസ് പൗരന്മാര്‍ കസ്റ്റഡിയില്‍
October 13, 2026
നാടകവേദിയില്‍നിന്ന് തെരുവുകളിലേക്ക്: ഇന്ത്യന്‍ യുവത്വത്തിന്റെ പുതിയ മുഖമായി മാറുന്ന നേഹ ബോറ
നാടകവേദിയില്‍നിന്ന് തെരുവുകളിലേക്ക്: ഇന്ത്യന്‍ യുവത്വത്തിന്റെ പുതിയ മുഖമായി മാറുന്ന നേഹ ബോറ
October 13, 2026