l o a d i n g

ഗൾഫ്

ജിസാനില്‍ റോഡപകടത്തില്‍ മരിച്ച റിയാസ് ബാബുവിന്റെ കുടുംബത്തിന് 'ജല' സഹായ ഫണ്ട് കൈമാറി

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
November 27, 2025

ജിസാന്‍: ജിസാനിലെ പ്രവാസി മലയാളി സമൂഹത്തെ ദുഃഖത്തിലാഴ്ത്തിയ ദാരുണമായ റോഡപകടത്തില്‍ മരിച്ച സാമൂഹിക പ്രവര്‍ത്തകനായ മലപ്പുറം മഞ്ചേരി സ്വദേശി റിയാസ് ബാബുവിന്റെ കുടുംബത്തിന് ജിസാന്‍ ആര്‍ട്ട് ലവേഴ്സ് അസോസിയേഷന്‍ (ജല) പ്രവര്‍ത്തകര്‍ സഹായ ഫണ്ട് കൈമാറി. മലപ്പുറം ആനക്കയത്തുള്ള റിയാസ് ബാബുവിന്റെ വസതിയില്‍ നടന്ന ചടങ്ങില്‍ ജല മുഖ്യ രക്ഷാധികാരി വെന്നിയൂര്‍ ദേവന്‍, കേന്ദ്ര കമ്മിറ്റി വൈസ് പ്രസിഡന്റ് രമേഷ് മൂച്ചിക്കല്‍, കേന്ദ്ര കമ്മിറ്റി അംഗം സജീഷ് കണ്ണമംഗലം, ജല ഏരിയ ട്രഷറര്‍ യാസര്‍ പരപ്പനങ്ങാടി, പൊതുപ്രവര്‍ത്തകന്‍ ഹബീബ് എന്നിവര്‍ കുടുംബത്തിന് സഹായ ഫണ്ട് കൈമാറി.

ഇക്കഴിഞ്ഞ ആഗസ്റ്റ് 22 നാണ് മലപ്പുറം പാണായി മുള്ളമ്പാറ ആനക്കയം കോര്‍മത്ത് വീട്ടില്‍ റിയാസ് ബാബു (47) ജിസാനില്‍ അബൂഅരീഷിന് സമീപമുള്ള വാസലിയില്‍ താമസസ്ഥലത്തിനടുത്ത് വെച്ച് വാഹനമിടിച്ച് മരണമടഞ്ഞത്. റിയാസ് അവധിക്ക് നാട്ടില്‍ പോകാനിരുന്നത്തിന്റെ തലേദിവസമാണ് അപകടമുണ്ടായത്. റോഡിലൂടെ താമസ്ഥലത്തേക്ക് നടന്നു പോകുകയായിരുന്ന റിയാസിനെ മുന്നില്‍ നിന്നുവന്ന കാര്‍ ഇടിച്ചു വീഴ്ത്തുകയായിരുന്നു. അപകടത്തില്‍ തലയ്ക്കും ശരീരത്തിനും ഗുരുതരമായി പരിക്കേറ്റ റിയാസ് പിറ്റേ ദിവസം അബൂഅരീഷ് കിംഗ്ഫഹദ് സ്‌പെഷ്യലിറ്റി ആശുപത്രിയില്‍ വെച്ചാണ് മരണമടഞ്ഞത്.

ഭാര്യയും മൂന്നു കുട്ടികളും വയോധികയായ മാതാവുമടങ്ങുന്ന കുടുംബത്തിന്റെ ഏക ആശ്രയമായിരുന്നു റിയാസ് ബാബു. റിയാസിന്റെ ആക്സമിക വിയോഗത്തോടെ നിരാലംബരായ കുടുംബത്തെ സഹായിക്കാനാണ് ജല പ്രവര്‍ത്തകര്‍ അടിയന്തര കുടുംബ സഹായ ഫണ്ട് നല്‍കിയത്. റിയാസ് ബാബുവിന്റെ മരണത്തിനിടയാക്കിയ റോഡപകടം സംബന്ധിച്ച കേസ് അന്വേഷണം ജിസാന്‍ പബ്ലിക് പ്രോസിക്യൂഷനില്‍ അന്തിമ ഘട്ടത്തിലാണെന്നും റിയാസിന്റെ കുടുംബത്തിന് സൗദിയില്‍ ആവശ്യമായ നിയമ സഹായം നല്‍കുമെന്നും കേന്ദ്ര കമ്മിറ്റി ഭാരവാഹികളായ സലാം കൂട്ടായി, ഫൈസല്‍ മേലാറ്റൂര്‍ എന്നിവര്‍ അറിയിച്ചു.

Latest News

ഡല്‍ഹിയില്‍ പ്രതിഷേധക്കടല്‍ അടങ്ങുന്നില്ല; വന്‍ പോലീസ് വേട്ടയ്ക്കുമപ്പുറം പടര്‍ന്നുപന്തലിച്ച് യുവജന മുന്നേറ്റം
ഡല്‍ഹിയില്‍ പ്രതിഷേധക്കടല്‍ അടങ്ങുന്നില്ല; വന്‍ പോലീസ് വേട്ടയ്ക്കുമപ്പുറം പടര്‍ന്നുപന്തലിച്ച് യുവജന മുന്നേറ്റം
October 12, 2026
സൗദി അറേബ്യയില്‍ പ്രതിവര്‍ഷം പാഴാക്കുന്നത് 43 ബില്യന്‍ റിയാലിന്റെ ഭക്ഷണം
സൗദി അറേബ്യയില്‍ പ്രതിവര്‍ഷം പാഴാക്കുന്നത് 43 ബില്യന്‍ റിയാലിന്റെ ഭക്ഷണം
October 12, 2026
റിയാദ് വിമാനത്താവളത്തിലെ ഹൂതി ആക്രമണ ദൃശ്യങ്ങള്‍ പുറത്തുവിട്ട് അല്‍ അറബിയ
റിയാദ് വിമാനത്താവളത്തിലെ ഹൂതി ആക്രമണ ദൃശ്യങ്ങള്‍ പുറത്തുവിട്ട് അല്‍ അറബിയ
October 12, 2026
റിയാദ് കിംഗ് ഖാലിദ് വിമാനത്താവളത്തിലെ സര്‍വീസുകള്‍ നിര്‍ത്തലാക്കിയത് നീട്ടി: ഗാക
റിയാദ് കിംഗ് ഖാലിദ് വിമാനത്താവളത്തിലെ സര്‍വീസുകള്‍ നിര്‍ത്തലാക്കിയത് നീട്ടി: ഗാക
October 12, 2026
 മുന്‍ ബി.ജെ.പി എം.എല്‍.എ അടാര്‍ സിങ് ഭദാനയെ ജനക്കൂട്ടം അടിച്ചുകൊന്നു
മുന്‍ ബി.ജെ.പി എം.എല്‍.എ അടാര്‍ സിങ് ഭദാനയെ ജനക്കൂട്ടം അടിച്ചുകൊന്നു
October 12, 2026
പ്രമുഖ ആര്‍ക്കിടെക്റ്റ് എന്‍.എം. സലീം അന്തരിച്ചു; ഖബറടക്കം ഇന്ന് വൈകീട്ട് 4.30ന്; വിടവാങ്ങിയത് ദക്ഷിണേന്ത്യന്‍ നഗരങ്ങളുടെ മുഖച്ഛായ മാറ്റിയ പ്രതിഭ
പ്രമുഖ ആര്‍ക്കിടെക്റ്റ് എന്‍.എം. സലീം അന്തരിച്ചു; ഖബറടക്കം ഇന്ന് വൈകീട്ട് 4.30ന്; വിടവാങ്ങിയത് ദക്ഷിണേന്ത്യന്‍ നഗരങ്ങളുടെ മുഖച്ഛായ മാറ്റിയ പ്രതിഭ
October 12, 2026
സി.എം.ആര്‍.എല്‍ - എക്സാലോജിക് ഇടപാട്: പിണറായി വിജയനും വീണയ്ക്കുമെതിരെ വിജിലന്‍സ് കേസ്; പിണറായി ഒന്നാം പ്രതി; ഡിവിഷന്‍ ബെഞ്ചിനെ സമീപിക്കാന്‍ പിണറായി
സി.എം.ആര്‍.എല്‍ - എക്സാലോജിക് ഇടപാട്: പിണറായി വിജയനും വീണയ്ക്കുമെതിരെ വിജിലന്‍സ് കേസ്; പിണറായി ഒന്നാം പ്രതി; ഡിവിഷന്‍ ബെഞ്ചിനെ സമീപിക്കാന്‍ പിണറായി
October 12, 2026
 വിമാനത്താവളത്തിന് നേരെയുള്ള ഹൂതി ആക്രമണം: ഉംറ തീര്‍ത്ഥാടകരുടെ സുരക്ഷക്ക് ഭീഷണിയാവുന്നു
വിമാനത്താവളത്തിന് നേരെയുള്ള ഹൂതി ആക്രമണം: ഉംറ തീര്‍ത്ഥാടകരുടെ സുരക്ഷക്ക് ഭീഷണിയാവുന്നു
October 12, 2026
ഫാമിലി കോണ്‍ഫറന്‍സ്: ബവാദി ഏരിയ പ്രചാരണോല്‍ഘാടനം സംഘടിപ്പിച്ചു
ഫാമിലി കോണ്‍ഫറന്‍സ്: ബവാദി ഏരിയ പ്രചാരണോല്‍ഘാടനം സംഘടിപ്പിച്ചു
October 12, 2026
മാസപ്പടി കേസ് പുതിയ ഘട്ടത്തിലേക്ക്;  പിണറായിയെ പ്രതിയാക്കി ഇന്ന് കേസെടുക്കും
മാസപ്പടി കേസ് പുതിയ ഘട്ടത്തിലേക്ക്; പിണറായിയെ പ്രതിയാക്കി ഇന്ന് കേസെടുക്കും
October 12, 2026