l o a d i n g

ഇന്ത്യ

എസ്.ഐ.ആര്‍ തദ്ദേശ തെരഞ്ഞെടുപ്പിനെ ബാധിക്കില്ല, നീട്ടിവെക്കരുതെന്ന് ഇലക്ഷന്‍ കമ്മീഷന്‍ കോടതിയില്‍

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
November 26, 2025

ന്യൂദല്‍ഹി- കേരളത്തിലെ എസ്.ഐ.ആര്‍ നടപടികള്‍ അടിയന്തരമായി നീട്ടിവെക്കണമെന്ന സംസ്ഥാന സര്‍ക്കാരിന്റെ ഹരജിയെ സുപ്രീം കോടതിയില്‍ എതിര്‍ത്ത് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷന്‍. സംസ്ഥാന സര്‍ക്കാരിന് ഈ ആവശ്യം ഉന്നയിക്കാന്‍ നിയമപരമായി സാധിക്കില്ലെന്ന് സത്യവാങ്മൂലത്തില്‍ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷന്‍ ചൂണ്ടിക്കാട്ടി.

ഏതെങ്കിലും തരത്തില്‍ തടസ്സമുണ്ടെങ്കില്‍ തിരഞ്ഞെടുപ്പ് കമ്മീഷനാണ് കോടതിയെ സമീപിക്കേണ്ടതെന്നും ഇവര്‍ വ്യക്തമാക്കി. തിരഞ്ഞെടുപ്പ് വിഷയങ്ങള്‍ കമ്മിഷന്റെ മാത്രം അധികാരപരിധിയില്‍ വരുന്നതിനാല്‍, നിലവില്‍ എസ്.ഐ.ആര്‍ നടപടികളോ പ്രാദേശിക തിരഞ്ഞെടുപ്പ് ഒരുക്കങ്ങളോ പരസ്പരം തടസ്സപ്പെടുത്തുന്നില്ലെന്നും ജില്ലാ കലക്ടര്‍മാര്‍ പൂര്‍ണ്ണ സഹകരണം നല്‍കുന്നുണ്ടെന്നും കമ്മീഷന്‍ സുപ്രീം കോടതിയെ അറിയിച്ചു. അതിനാല്‍, എസ്.ഐ.ആര്‍ നടപടികള്‍ ഒരു കാരണവശാലും നീട്ടിവെക്കരുതെന്ന് കമ്മീഷന്‍ സുപ്രീം കോടതിയോട് ആവശ്യപ്പെട്ടു.

തദ്ദേശ തിരഞ്ഞെടുപ്പ് നടക്കുന്നത് കാരണം എസ്.ഐ.ആര്‍ നടപടികള്‍ നീട്ടി വെക്കണമെന്നായിരുന്നു കേരള സര്‍ക്കാരിന്റെ ആവശ്യം.

എസ്.ഐ.ആറും തദ്ദേശ തിരഞ്ഞെടുപ്പും ഒരേസമയം നടത്തിയാല്‍ ഭരണസംവിധാനം സ്തംഭിക്കുമെന്നും, ഭരണപ്രതിസന്ധി ഉണ്ടാകുമെന്നും സസ്ഥാന സര്‍ക്കാരിനായി ചീഫ് സെക്രട്ടറി നല്‍കിയ റിട്ട് ഹരജിയില്‍ ആവശ്യപ്പെട്ടു.

Latest News

*റിയാദ് വിമാനത്താവള ആക്രമണം: ചികിത്സയിലായിരുന്ന ഇന്ത്യൻ പൗരൻ മരിച്ചു; 10 പേർ ചികിത്സയിൽ*
*റിയാദ് വിമാനത്താവള ആക്രമണം: ചികിത്സയിലായിരുന്ന ഇന്ത്യൻ പൗരൻ മരിച്ചു; 10 പേർ ചികിത്സയിൽ*
October 11, 2026
ഡോ. കെ.പി. സുലൈമാന്‍ ഹാജിക്ക് കൊണ്ടോട്ടി മണ്ഡലം കെ.എം.സി.സി സ്വീകരണം നല്‍കി
ഡോ. കെ.പി. സുലൈമാന്‍ ഹാജിക്ക് കൊണ്ടോട്ടി മണ്ഡലം കെ.എം.സി.സി സ്വീകരണം നല്‍കി
October 11, 2026
തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ റിയാദ് ഒഐസിസിയുടെ പ്രതിഷേധ വലയം
തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ റിയാദ് ഒഐസിസിയുടെ പ്രതിഷേധ വലയം
October 11, 2026
റിയാദ് വിമാനത്താവളത്തിന് നേരെ വീണ്ടും ആക്രമണം; ടെര്‍മിനല്‍ 4-ല്‍ തീപിടിത്തം
റിയാദ് വിമാനത്താവളത്തിന് നേരെ വീണ്ടും ആക്രമണം; ടെര്‍മിനല്‍ 4-ല്‍ തീപിടിത്തം
October 11, 2026
ദമ്മാമില്‍ ആവേശത്തിരയിളക്കി 'HMR മാഡ്രിഡ് സോക്കര്‍ 2026'-ന് വര്‍ണ്ണാഭമായ തുടക്കം
ദമ്മാമില്‍ ആവേശത്തിരയിളക്കി 'HMR മാഡ്രിഡ് സോക്കര്‍ 2026'-ന് വര്‍ണ്ണാഭമായ തുടക്കം
October 11, 2026
വായനയുടെയും എഴുത്തിന്റെയും അനുഭവലോകം തുറന്ന് 'എഴുത്തുകാരും പുസ്തകങ്ങളും'
വായനയുടെയും എഴുത്തിന്റെയും അനുഭവലോകം തുറന്ന് 'എഴുത്തുകാരും പുസ്തകങ്ങളും'
October 11, 2026
സൗദി കെ.എം.സി.സി സാമൂഹ്യ സുരക്ഷാ പദ്ധതി കോ-ഓര്‍ഡിനേറ്റര്‍ പരിശീലന ക്യാമ്പ് സമാപിച്ചു
സൗദി കെ.എം.സി.സി സാമൂഹ്യ സുരക്ഷാ പദ്ധതി കോ-ഓര്‍ഡിനേറ്റര്‍ പരിശീലന ക്യാമ്പ് സമാപിച്ചു
October 11, 2026
ഡല്‍ഹിയില്‍ പ്രതിഷേധക്കാര്‍ക്ക് നേരെ ആക്രമണം: നാലുപേര്‍ പോലീസ് പിടിയില്‍
ഡല്‍ഹിയില്‍ പ്രതിഷേധക്കാര്‍ക്ക് നേരെ ആക്രമണം: നാലുപേര്‍ പോലീസ് പിടിയില്‍
October 11, 2026
പാകിസ്ഥാനിലെ ഖൈബര്‍ പഖ്തൂണ്‍ഖ്വയില്‍ അടിയന്തരാവസ്ഥ; മുഖ്യമന്ത്രി സുഹൈല്‍ അഫ്രീദി അറസ്റ്റില്‍
പാകിസ്ഥാനിലെ ഖൈബര്‍ പഖ്തൂണ്‍ഖ്വയില്‍ അടിയന്തരാവസ്ഥ; മുഖ്യമന്ത്രി സുഹൈല്‍ അഫ്രീദി അറസ്റ്റില്‍
October 11, 2026
'എന്നെ തടങ്കലില്‍ വെച്ചതല്ല, തട്ടിക്കൊണ്ടുപോയതാണ്': മോചിതനായ ശേഷം ധ്രുവ് രാഠി
'എന്നെ തടങ്കലില്‍ വെച്ചതല്ല, തട്ടിക്കൊണ്ടുപോയതാണ്': മോചിതനായ ശേഷം ധ്രുവ് രാഠി
October 11, 2026