l o a d i n g

ഗൾഫ്

പുതുതലമുറയ്ക്ക് ദിശാബോധമേകി ഇമാം റാസി മദ്രസ കരിയര്‍ ഗൈഡന്‍സ് ക്ലാസ്

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
November 25, 2025

ജിദ്ദ: മാറുന്ന കാലഘട്ടത്തിലെ വിദ്യാഭ്യാസ വെല്ലുവിളികളെ നേരിടാന്‍ വിദ്യാര്‍ത്ഥികളെ പ്രാപ്തരാക്കുക എന്ന ലക്ഷ്യത്തോടെ മുഷ്രിഫ ഇമാം റാസി മദ്രസയില്‍ വിപുലമായ കരിയര്‍ ഗൈഡന്‍സ് ആന്‍ഡ് മോട്ടിവേഷണല്‍ ക്ലാസ് സംഘടിപ്പിച്ചു. ചെറുപ്പത്തില്‍ തന്നെ കൃത്യമായ ലക്ഷ്യബോധം രൂപപ്പെടുത്തിയെടുക്കാന്‍ കുട്ടികളെ സഹായിക്കുന്നതായിരുന്നു പരിപാടി.

വെഫി കേരള സി.ഇ.ഒ റഫീഖ് മാസ്റ്റര്‍ ചുങ്കത്തറ ക്ലാസിന് നേതൃത്വം നല്‍കി. കേവലമൊരു പഠന ക്ലാസിനപ്പുറം, ഓരോ കുട്ടിയുടെയും അഭിരുചികള്‍ തിരിച്ചറിഞ്ഞ്, അവര്‍ക്ക് അനുയോജ്യമായ പഠനവഴികള്‍ നിര്‍ദ്ദേശിക്കുന്ന രീതിയിലായിരുന്നു സെഷനുകള്‍ ക്രമീകരിച്ചിരുന്നത്. തങ്ങളുടെ താല്പര്യങ്ങള്‍ക്കനുസരിച്ച് ഉന്നത വിജയത്തിലേക്ക് എങ്ങനെ എത്താമെന്ന് അദ്ദേഹം വിദ്യാര്‍ത്ഥികള്‍ക്ക് വിശദീകരിച്ചു.

നാല് വ്യത്യസ്ത സെഷനുകളിലായാണ് പരിപാടി നടന്നത്. ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും വെവ്വേറെ ക്ലാസുകള്‍ നല്‍കിയപ്പോള്‍, കിഡ്സ് വിഭാഗത്തിനായി പ്രത്യേക മോട്ടിവേഷണല്‍ സെഷനും ഒരുക്കിയിരുന്നു. വിദ്യാര്‍ത്ഥികള്‍ക്ക് അവരുടെ സംശയങ്ങള്‍ നേരിട്ട് ചോദിക്കാനും മറുപടി ലഭിക്കാനും അവസരമൊരുക്കിയ 'സംശയ നിവാരണ സെഷന്‍' (ഝ&അ) പരിപാടിയെ കൂടുതല്‍ ആകര്‍ഷകമാക്കി.

മദ്രസ അധികൃതരായ ഹസ്സന്‍ സഖാഫി, യഹ്യ ഖലീല്‍ നൂറാനി, അബ്ദുല്‍ ഗഫൂര്‍ പുളിക്കല്‍ എന്നിവര്‍ പരിപാടിക്ക് നേതൃത്വം നല്‍കി.

Latest News

സയ്യിദ് പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങള്‍ക്ക് ജപ്പാനില്‍ സ്വീകരണം
സയ്യിദ് പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങള്‍ക്ക് ജപ്പാനില്‍ സ്വീകരണം
October 13, 2026
വാഗ്ദാനങ്ങള്‍ നടപ്പിലാക്കി യു.ഡി.എഫ്. സര്‍ക്കാര്‍ മുന്നോട്ട്: നൗഷാദ് ബ്ലാത്തൂര്‍
വാഗ്ദാനങ്ങള്‍ നടപ്പിലാക്കി യു.ഡി.എഫ്. സര്‍ക്കാര്‍ മുന്നോട്ട്: നൗഷാദ് ബ്ലാത്തൂര്‍
October 13, 2026
ഇന്ത്യന്‍ എംബസി ഡി.സി.എമ്മുമായി ഡബ്ലു.എം.സി അല്‍ഖോബാര്‍ പ്രൊവിന്‍സ് നേതാക്കള്‍ കൂടിക്കാഴ്ച നടത്തി
ഇന്ത്യന്‍ എംബസി ഡി.സി.എമ്മുമായി ഡബ്ലു.എം.സി അല്‍ഖോബാര്‍ പ്രൊവിന്‍സ് നേതാക്കള്‍ കൂടിക്കാഴ്ച നടത്തി
October 13, 2026
ഇന്‍ഡ്യാ സഖ്യത്തിന്റെ പ്രക്ഷോഭം, വിട്ടുനിന്ന് തമിഴ് പാര്‍ട്ടികള്‍
ഇന്‍ഡ്യാ സഖ്യത്തിന്റെ പ്രക്ഷോഭം, വിട്ടുനിന്ന് തമിഴ് പാര്‍ട്ടികള്‍
October 13, 2026
രാഹുലിന്റെ പരാതിയില്‍ 14 പിഴവുകള്‍, മതിയായ ഫീസടച്ചില്ല -സുപ്രീം കോടതി
രാഹുലിന്റെ പരാതിയില്‍ 14 പിഴവുകള്‍, മതിയായ ഫീസടച്ചില്ല -സുപ്രീം കോടതി
October 13, 2026
റിയാദിലും അല്‍ജൗഫിലുമായി രണ്ട് മലയാളികള്‍ ഹൃദയാഘാതംമൂലം മരിച്ചു
റിയാദിലും അല്‍ജൗഫിലുമായി രണ്ട് മലയാളികള്‍ ഹൃദയാഘാതംമൂലം മരിച്ചു
October 13, 2026
നിര്‍ണായക ഇലക്ഷനുകള്‍ മുന്നില്‍, ഊരാക്കുടുക്കില്‍ ട്രംപ്
നിര്‍ണായക ഇലക്ഷനുകള്‍ മുന്നില്‍, ഊരാക്കുടുക്കില്‍ ട്രംപ്
October 13, 2026
സംരംഭകര്‍ക്ക് ഉണര്‍വു പകര്‍ന്ന് ബിസിനസ് ഇനിഷ്യേറ്റീവ്‌സ് ഗ്രൂപ്പ്  ജിദ്ദയുടെ 'ബിസ്സ് ടോക് 3.0' ബിസിനസ്സ് ബ്രേക്ക്ത്രൂ സമ്മിറ്റ്
സംരംഭകര്‍ക്ക് ഉണര്‍വു പകര്‍ന്ന് ബിസിനസ് ഇനിഷ്യേറ്റീവ്‌സ് ഗ്രൂപ്പ് ജിദ്ദയുടെ 'ബിസ്സ് ടോക് 3.0' ബിസിനസ്സ് ബ്രേക്ക്ത്രൂ സമ്മിറ്റ്
October 13, 2026
സൗദിയിലെ ആക്രമണ ദൃശ്യങ്ങള്‍ ചിത്രീകരിച്ചു: യു.എസ് പൗരന്മാര്‍ കസ്റ്റഡിയില്‍
സൗദിയിലെ ആക്രമണ ദൃശ്യങ്ങള്‍ ചിത്രീകരിച്ചു: യു.എസ് പൗരന്മാര്‍ കസ്റ്റഡിയില്‍
October 13, 2026
നാടകവേദിയില്‍നിന്ന് തെരുവുകളിലേക്ക്: ഇന്ത്യന്‍ യുവത്വത്തിന്റെ പുതിയ മുഖമായി മാറുന്ന നേഹ ബോറ
നാടകവേദിയില്‍നിന്ന് തെരുവുകളിലേക്ക്: ഇന്ത്യന്‍ യുവത്വത്തിന്റെ പുതിയ മുഖമായി മാറുന്ന നേഹ ബോറ
October 13, 2026