l o a d i n g

ഗൾഫ്

അഴിമതി വിരുദ്ധ പോരാട്ടം ശക്തമാക്കി സൗദി അറേബ്യ; നിരവധി സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ നിയമനടപടി

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
October 22, 2025

ജിദ്ദ -സൗദി അറേബ്യയില്‍ അഴിമതിക്കും സ്വജനപക്ഷപാതത്തിനും എതിരെ ശക്തമായ നിയമനടപടികളുമായി ഓവര്‍സൈറ്റ് ആന്‍ഡ് ആന്റി കറപ്ഷന്‍ അതോറിറ്റി (നസഹ) മുന്നോട്ട്. കഴിഞ്ഞ ദിവസങ്ങളിലായി അതോറിറ്റി നിരവധി ക്രിമിനല്‍ കേസുകള്‍ രജിസ്റ്റര്‍ ചെയ്യുകയും കുറ്റക്കാര്‍ക്കെതിരെ നിയമപരമായ നടപടികള്‍ പൂര്‍ത്തിയാക്കി വരികയാണെന്നും അതോറിറ്റിയുടെ ഔദ്യോഗിക വക്താവ് അറിയിച്ചു. വിവിധ സര്‍ക്കാര്‍ സ്ഥാപനങ്ങളിലെ ഉദ്യോഗസ്ഥര്‍ കൈക്കൂലി വാങ്ങിയതും തസ്തിക ദുരുപയോഗം ചെയ്തതുമായി ബന്ധപ്പെട്ട് മൊത്തം 17 കേസുകളാണ് അതോറിറ്റി റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

മന്ത്രാലയത്തിലെ ജീവനക്കാരന്‍, അനധികൃതമായി ക്രഷര്‍ ലൈസന്‍സ് നല്‍കുന്നതിന് കൈക്കൂലിയായി വാങ്ങിയത് 1.625 മില്യണ്‍ റിയാല്‍. ഒരു വിദേശ നിക്ഷേപകന്റെ ഉടമസ്ഥതയിലുള്ള കമ്പനിക്ക് ലൈസന്‍സ് ലഭിക്കുന്നതിനാണ് വ്യവസായ, ധാതു വിഭവ മന്ത്രാലയത്തിലെ ജീവനക്കാരന്‍ ഇത്രയും വലിയ തുക കൈപ്പറ്റിയത്. ഈ ഉദ്യോഗസ്ഥനെയും വിദേശ നിക്ഷേപകനെയും അറസ്റ്റ് ചെയ്തിട്ടുണ്ട്.

നഗരസഭ, വിവിധ ഗവര്‍ണറേറ്റുകളുടെ സെക്രട്ടേറിയറ്റുകള്‍, വാട്ടര്‍ ഡിസാലിനേഷന്‍ പ്ലാന്റ്, സിവില്‍ ഡിഫന്‍സ്, പ്രതിരോധ മന്ത്രാലയം, ഹജ്ജ്-ഉംറ മന്ത്രാലയം, സൗദി ഇലക്ട്രിസിറ്റി കമ്പനി, സകാത്ത്, ടാക്‌സ്, കസ്റ്റംസ് അതോറിറ്റി, എന്‍ഫോഴ്‌സ്‌മെന്റ് കോടതി, ആരോഗ്യ മന്ത്രാലയം തുടങ്ങിയ സുപ്രധാന മേഖലകളിലെല്ലാം അഴിമതി കണ്ടെത്തി. കൃഷി ഭൂമിയില്‍നിന്ന് നീക്കം ചെയ്യാനുള്ള ഉത്തരവ് റദ്ദാക്കാന്‍ 1,10,000 റിയാല്‍ കൈക്കൂലി ആവശ്യപ്പെട്ട കേസില്‍ ഒരു പൗരനെയും രണ്ട് മുനിസിപ്പാലിറ്റി ജീവനക്കാരെയും അറസ്റ്റ് ചെയ്തു. ടെന്‍ഡര്‍ അനധികൃതമായി ലഭിക്കാന്‍ 1,95,000 റിയാല്‍ കൈപ്പറ്റിയ കേസും ഉള്‍പ്പെടുന്നു.

വന്‍തുകയ്ക്കുള്ള കൈക്കൂലി കേസുകള്‍ക്ക് പുറമെ ചെറിയ തുകകള്‍ക്കുവേണ്ടിയുള്ള അഴിമതികള്‍ക്കും അധികാരികള്‍ കര്‍ശന നടപടിയെടുത്തിട്ടുണ്ട്. ആശുപത്രിയിലെ കാറ്ററിംഗ് കമ്പനിയ്ക്ക് ലഭിക്കേണ്ട 12,000 റിയാല്‍ തട്ടിയെടുക്കാന്‍ ശ്രമിച്ച സര്‍ക്കാര്‍ ആശുപത്രി ജീവനക്കാരന്‍, അനധികൃതമായി കച്ചവട സ്ഥാപനത്തിന് പെര്‍മിറ്റ് നല്‍കാന്‍ 10,430 റിയാല്‍ കൈപ്പറ്റിയ സിവില്‍ ഡിഫന്‍സിലെ ഉദ്യോഗസ്ഥന്‍, കസ്റ്റംസ് സാധനങ്ങള്‍ മോഷ്ടിച്ച സകാത്ത്, ടാക്‌സ് അതോറിറ്റി ജീവനക്കാരന്‍ എന്നിവര്‍ക്കെതിരെയും നടപടിയെടുത്തു. നിയമപരമായ രേഖകളില്ലാതെ കടകളില്‍ നിന്ന് പണം പിടിച്ചെടുത്ത മാര്‍ക്കറ്റ് സൂപ്പര്‍വൈസറും അറസ്റ്റിലായവരില്‍ ഉള്‍പ്പെടുന്നു.

പൊതുമുതല്‍ കൈക്കലാക്കുകയോ സ്വന്തം നേട്ടത്തിനായി പദവി ദുരുപയോഗം ചെയ്യുകയോ ചെയ്യുന്ന ആര്‍ക്കെതിരെയും അതോറിറ്റി നിരീക്ഷണം തുടരുമെന്ന് ഔദ്യോഗിക വക്താവ് വ്യക്തമാക്കി. സാമ്പത്തിക, ഭരണപരമായ അഴിമതികള്‍ക്ക് കാലപരിധി ബാധകമല്ലാത്തതിനാല്‍ സര്‍വീസില്‍നിന്ന് വിരമിച്ചാലും കുറ്റവാളികളെ വെറുതെ വിടില്ല. നിയമം ലംഘിക്കുന്നവര്‍ക്കെതിരെ ഒരു വിട്ടുവീഴ്ചയുമില്ലാതെ ശക്തമായ നിയമം നടപ്പാക്കുമെന്നും അതോറിറ്റി കൂട്ടിച്ചേര്‍ത്തു.

Latest News

മാസപ്പടി കേസ് പുതിയ ഘട്ടത്തിലേക്ക്;  പിണറായിയെ പ്രതിയാക്കി ഇന്ന് കേസെടുക്കും
മാസപ്പടി കേസ് പുതിയ ഘട്ടത്തിലേക്ക്; പിണറായിയെ പ്രതിയാക്കി ഇന്ന് കേസെടുക്കും
October 12, 2026
റിയാദ് വിമാനത്താവളത്തിന് നേരെ ഇന്നലെയുണ്ടായ ആക്രമണത്തില്‍ പാകിസ്ഥാന്‍ പൗരന്‍ കൊല്ലപ്പെട്ടു; 11 പേര്‍ക്ക് പരിക്ക്
റിയാദ് വിമാനത്താവളത്തിന് നേരെ ഇന്നലെയുണ്ടായ ആക്രമണത്തില്‍ പാകിസ്ഥാന്‍ പൗരന്‍ കൊല്ലപ്പെട്ടു; 11 പേര്‍ക്ക് പരിക്ക്
October 12, 2026
പവര്‍ ബാങ്കില്‍ നിന്ന് തീ;  ഇന്‍ഡിഗോ വിമാനം തിരിച്ചിറക്കി
പവര്‍ ബാങ്കില്‍ നിന്ന് തീ; ഇന്‍ഡിഗോ വിമാനം തിരിച്ചിറക്കി
October 12, 2026
പ്രതിപക്ഷ നേതാക്കളുമായി  കൂടിക്കാഴ്ച സാധ്യമല്ലെന്ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസ്
പ്രതിപക്ഷ നേതാക്കളുമായി കൂടിക്കാഴ്ച സാധ്യമല്ലെന്ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസ്
October 12, 2026
പ്രതിഷേധം കോണോട്ട്‌പ്ലേസിലേക്ക്, മെട്രോ നിയന്ത്രണം തുടരുന്നു
പ്രതിഷേധം കോണോട്ട്‌പ്ലേസിലേക്ക്, മെട്രോ നിയന്ത്രണം തുടരുന്നു
October 12, 2026
*റിയാദ് വിമാനത്താവള ആക്രമണം: ചികിത്സയിലായിരുന്ന ഇന്ത്യൻ പൗരൻ മരിച്ചു; 10 പേർ ചികിത്സയിൽ*
*റിയാദ് വിമാനത്താവള ആക്രമണം: ചികിത്സയിലായിരുന്ന ഇന്ത്യൻ പൗരൻ മരിച്ചു; 10 പേർ ചികിത്സയിൽ*
October 11, 2026
ഡോ. കെ.പി. സുലൈമാന്‍ ഹാജിക്ക് കൊണ്ടോട്ടി മണ്ഡലം കെ.എം.സി.സി സ്വീകരണം നല്‍കി
ഡോ. കെ.പി. സുലൈമാന്‍ ഹാജിക്ക് കൊണ്ടോട്ടി മണ്ഡലം കെ.എം.സി.സി സ്വീകരണം നല്‍കി
October 11, 2026
തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ റിയാദ് ഒഐസിസിയുടെ പ്രതിഷേധ വലയം
തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ റിയാദ് ഒഐസിസിയുടെ പ്രതിഷേധ വലയം
October 11, 2026
റിയാദ് വിമാനത്താവളത്തിന് നേരെ വീണ്ടും ആക്രമണം; ടെര്‍മിനല്‍ 4-ല്‍ തീപിടിത്തം
റിയാദ് വിമാനത്താവളത്തിന് നേരെ വീണ്ടും ആക്രമണം; ടെര്‍മിനല്‍ 4-ല്‍ തീപിടിത്തം
October 11, 2026
ദമ്മാമില്‍ ആവേശത്തിരയിളക്കി 'HMR മാഡ്രിഡ് സോക്കര്‍ 2026'-ന് വര്‍ണ്ണാഭമായ തുടക്കം
ദമ്മാമില്‍ ആവേശത്തിരയിളക്കി 'HMR മാഡ്രിഡ് സോക്കര്‍ 2026'-ന് വര്‍ണ്ണാഭമായ തുടക്കം
October 11, 2026