l o a d i n g

ഗൾഫ്

റിയാദില്‍ മരണപ്പെട്ട ചാവക്കാട് സ്വദേശിയായ സാമൂഹിക പ്രവര്‍ത്തകന്റെ മൃതദേഹം ഇന്ന് നാട്ടിലേക്ക് കൊണ്ട് പോകും

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
October 21, 2025

റിയാദ് : റിയാദില്‍ ഹൃദയാഘാതം മൂലം മരണപ്പെട്ട പി ഡി പി മുഹമ്മദ് എന്നറിയപ്പെടുന്ന എ എച്ച് മുഹമ്മദ് തിരുവത്രയുടെ (52) മൃതദേഹം ഇന്ന് രാത്രി കോഴിക്കേട്ടേക്കുള്ള എയര്‍ ഇന്ത്യ എക്‌സ്പ്രസ്സ് വിമാനത്തില്‍ കൊണ്ട് പോകും. സഹോദരന്‍ എ എച്ച് ഹസന്‍ മൃതദേഹത്തെ അനുഗമിക്കും.

ചൊവ്വാഴ്ച വൈകീട്ട് അസര്‍ നമസ്‌കാരാനന്തരം റിയാദ് ഉമ്മുല്‍ ഹമാമിലെ കിങ് ഖാലിദ് മസ്ജിദില്‍ മയ്യിത്ത് നമസ്‌കാരം നിര്‍വഹിക്കും. നാളെ (ബുധന്‍) രാവിലെ 7.30നു കരിപ്പൂരിലെത്തുന്ന മൃതദേഹം ബന്ധുക്കള്‍ ഏറ്റുവാങ്ങും. തുടര്‍ന്ന് തിരുവത്രയിലെ വസതിയില്‍ പൊതു ദര്‍ശനത്തിന് വെച്ച ശേഷം പുതിയറ ജുമാ മസ്ജിദില്‍ ഖബറടക്കും.

ബന്ധുക്കളോടൊപ്പം റഫീഖ് മഞ്ചേരി, മെഹബൂബ് ചെറിയവളപ്പില്‍ (റിയാദ് കെഎംസിസി സെന്‍ട്രല്‍ കമ്മിറ്റി വെല്‍ഫെയര്‍ വിഭാഗം) കബീര്‍ വൈലത്തൂര്‍, ഷാജഹാന്‍ ചാവക്കാട് (നമ്മള്‍ ചാവക്കാട്ടുകാര്‍) നിഹാസ് പാനൂര്‍ (പി സി എഫ് റിയാദ് സെന്‍ട്രല്‍ കമ്മിറ്റി), മുസ്തഫ ബിയൂസ് തുടങ്ങിയവരുടെ നേതൃത്വത്തില്‍ നിയമ നടപടികള്‍ പൂര്‍ത്തീകരിക്കുന്നതിനു രംഗത്തുണ്ടായിരുന്നു.

ഗുരുവായൂര്‍ നിയോജക മണ്ഡലത്തിലെ പിഡിപിയുടെ തുടക്കം മുതലുള്ള നേതാക്കളിലൊരാളും നിലവിലെ പിസിഎഫ് തൃശൂര്‍ ജില്ലാ ജോയിന്റ് സെക്രട്ടറിയുമാണ്. ചേറ്റുവ പാലം ടോള്‍ പിരിവിനെതിരെയുള്ള സമരത്തിന്റെ നേതൃ നിരയില്‍ ഉണ്ടായിരുന്നു.

ഭാര്യ സക്കീന, മകന്‍ അല്‍ത്താഫ് എ മുഹമ്മദ്.

Latest News

മാസപ്പടി കേസ് പുതിയ ഘട്ടത്തിലേക്ക്;  പിണറായിയെ പ്രതിയാക്കി ഇന്ന് കേസെടുക്കും
മാസപ്പടി കേസ് പുതിയ ഘട്ടത്തിലേക്ക്; പിണറായിയെ പ്രതിയാക്കി ഇന്ന് കേസെടുക്കും
October 12, 2026
റിയാദ് വിമാനത്താവളത്തിന് നേരെ ഇന്നലെയുണ്ടായ ആക്രമണത്തില്‍ പാകിസ്ഥാന്‍ പൗരന്‍ കൊല്ലപ്പെട്ടു; 11 പേര്‍ക്ക് പരിക്ക്
റിയാദ് വിമാനത്താവളത്തിന് നേരെ ഇന്നലെയുണ്ടായ ആക്രമണത്തില്‍ പാകിസ്ഥാന്‍ പൗരന്‍ കൊല്ലപ്പെട്ടു; 11 പേര്‍ക്ക് പരിക്ക്
October 12, 2026
പവര്‍ ബാങ്കില്‍ നിന്ന് തീ;  ഇന്‍ഡിഗോ വിമാനം തിരിച്ചിറക്കി
പവര്‍ ബാങ്കില്‍ നിന്ന് തീ; ഇന്‍ഡിഗോ വിമാനം തിരിച്ചിറക്കി
October 12, 2026
പ്രതിപക്ഷ നേതാക്കളുമായി  കൂടിക്കാഴ്ച സാധ്യമല്ലെന്ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസ്
പ്രതിപക്ഷ നേതാക്കളുമായി കൂടിക്കാഴ്ച സാധ്യമല്ലെന്ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസ്
October 12, 2026
പ്രതിഷേധം കോണോട്ട്‌പ്ലേസിലേക്ക്, മെട്രോ നിയന്ത്രണം തുടരുന്നു
പ്രതിഷേധം കോണോട്ട്‌പ്ലേസിലേക്ക്, മെട്രോ നിയന്ത്രണം തുടരുന്നു
October 12, 2026
*റിയാദ് വിമാനത്താവള ആക്രമണം: ചികിത്സയിലായിരുന്ന ഇന്ത്യൻ പൗരൻ മരിച്ചു; 10 പേർ ചികിത്സയിൽ*
*റിയാദ് വിമാനത്താവള ആക്രമണം: ചികിത്സയിലായിരുന്ന ഇന്ത്യൻ പൗരൻ മരിച്ചു; 10 പേർ ചികിത്സയിൽ*
October 11, 2026
ഡോ. കെ.പി. സുലൈമാന്‍ ഹാജിക്ക് കൊണ്ടോട്ടി മണ്ഡലം കെ.എം.സി.സി സ്വീകരണം നല്‍കി
ഡോ. കെ.പി. സുലൈമാന്‍ ഹാജിക്ക് കൊണ്ടോട്ടി മണ്ഡലം കെ.എം.സി.സി സ്വീകരണം നല്‍കി
October 11, 2026
തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ റിയാദ് ഒഐസിസിയുടെ പ്രതിഷേധ വലയം
തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ റിയാദ് ഒഐസിസിയുടെ പ്രതിഷേധ വലയം
October 11, 2026
റിയാദ് വിമാനത്താവളത്തിന് നേരെ വീണ്ടും ആക്രമണം; ടെര്‍മിനല്‍ 4-ല്‍ തീപിടിത്തം
റിയാദ് വിമാനത്താവളത്തിന് നേരെ വീണ്ടും ആക്രമണം; ടെര്‍മിനല്‍ 4-ല്‍ തീപിടിത്തം
October 11, 2026
ദമ്മാമില്‍ ആവേശത്തിരയിളക്കി 'HMR മാഡ്രിഡ് സോക്കര്‍ 2026'-ന് വര്‍ണ്ണാഭമായ തുടക്കം
ദമ്മാമില്‍ ആവേശത്തിരയിളക്കി 'HMR മാഡ്രിഡ് സോക്കര്‍ 2026'-ന് വര്‍ണ്ണാഭമായ തുടക്കം
October 11, 2026