l o a d i n g

ഗൾഫ്

പാലക്കാട് ജില്ലാ പ്രവാസി അസോസിയേഷന്‍ ''ലയാലി'' നവംബര്‍ 21ന്

Thumbnail
Publisher By     ഷംനാദ് കരുനാഗപ്പള്ളി
October 19, 2025

റിയാദ്: പാലക്കാട് ജില്ലാ പ്രവാസി അസോസിയേഷന്‍ ഒരുക്കുന്ന സംഗീത വിരുന്നായ ''ലയാലി റിയാദ്'' എന്ന പേരില്‍ സംഘടിപ്പിക്കുന്ന മെഗാ ഇവന്റ് നവംബര്‍ 21 ന് റിയാദിലെ തുമാമ റോഡില്‍ സ്ഥിതി ചെയ്യുന്ന സാഹെല്‍ ലാന്‍ഡ് വാട്ടര്‍ തീം പാര്‍ക്കില്‍ നടക്കുമെന്ന് സംഘാടകര്‍വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

നാട്ടില്‍ നിന്ന് എത്തുന്ന പ്രശസ്ത കലാകാരന്മാരായ ഹനാന്‍ ഷാ, ഈച്ചു, അരവിന്ദ്, കീര്‍ത്തന, ശ്വേതാ, രാജ് കലേഷ് (ആങ്കര്‍), ഷാന്‍ & ഷാ എന്നിവര്‍ ലൈവ് ഓര്‍ക്കസ്ട്രയോടൊപ്പം ''ലയാലി റിയാദില്‍ പങ്കെടുക്കും. ആര്‍ട്ടെക്സ്സ് ഇവന്റ് & എക്‌സിബിഷന്‍ കമ്പനിയുമായി സഹകരിച്ചാണ് ഈ സംഗീത വിരുന്ന് ഒരുക്കുന്നത്. സൗദി ജനറല്‍ എന്റര്‍ടൈന്‍മെന്റ് അതോറിറ്റിയുടെ അനുമതിയോടെയാണ് പരിപാടി സംഘടിപ്പിക്കുന്നതെന്ന് സംഘാടകര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

സംഗീതത്തിന്റെയും സൗഹൃദത്തിന്റെയും ഈ മഹോത്സവം പ്രവാസി സമൂഹത്തിന് ഒരു ഓര്‍മ്മകളാല്‍ നിറഞ്ഞ ആഘോഷ വേദിയായിരിക്കുമെന്നും ഈ മഹാമേളയുടെ ടൈറ്റില്‍ സ്പോണ്‍സര്‍ ബാര്‍ക്ക് ആണെന്നും, ടിക്കറ്റുകള്‍ ഓണ്‍ലൈനായി ഉടന്‍ ലഭ്യമാകുമെന്നും, കൂടാതെ റിയാദിലെ പ്രധാന സ്റ്റോറുകളും റെസ്റ്റോറന്റുകളുമായി ബന്ധപ്പെട്ടു ടിക്കറ്റുകള്‍ ലഭ്യമാക്കുമെന്നും ടിക്കറ്റ് നിരക്കുകള്‍ പ്ലാറ്റിനം 500 റിയാല്‍, ഡയമണ്ട് 100 റിയാല്‍, ഗോള്‍ഡ് 50 റിയാല്‍, സില്‍വര്‍ 30 റിയാല്‍ എന്നിങ്ങനെയാണെന്നും സംഘാടകര് അറിയിച്ചു.

വാര്‍ത്താസമ്മേളനത്തില്‍ പ്രസിഡണ്ട് ഷഫീര്‍ പത്തിരിപാല, ചെയര്‍മാന്‍ കബീര്‍ പട്ടാമ്പി ജനറല്‍ സെക്രട്ടറി ജംഷാദ് വാകയില്‍, പ്രോഗ്രാം ചെയര്‍മാന്‍ മുസ്തഫ എടത്തനാട്ടുകര, പ്രോഗ്രാം കണ്‍വീനര്‍ ശ്യാം സുന്ദര്‍, ഇവന്റ് മാനേജര്‍ മുഹമ്മദ് താഹ എന്നിവര്‍ പങ്കെടുത്തു.

Latest News

മാസപ്പടി കേസ് പുതിയ ഘട്ടത്തിലേക്ക്;  പിണറായിയെ പ്രതിയാക്കി ഇന്ന് കേസെടുക്കും
മാസപ്പടി കേസ് പുതിയ ഘട്ടത്തിലേക്ക്; പിണറായിയെ പ്രതിയാക്കി ഇന്ന് കേസെടുക്കും
October 12, 2026
റിയാദ് വിമാനത്താവളത്തിന് നേരെ ഇന്നലെയുണ്ടായ ആക്രമണത്തില്‍ പാകിസ്ഥാന്‍ പൗരന്‍ കൊല്ലപ്പെട്ടു; 11 പേര്‍ക്ക് പരിക്ക്
റിയാദ് വിമാനത്താവളത്തിന് നേരെ ഇന്നലെയുണ്ടായ ആക്രമണത്തില്‍ പാകിസ്ഥാന്‍ പൗരന്‍ കൊല്ലപ്പെട്ടു; 11 പേര്‍ക്ക് പരിക്ക്
October 12, 2026
പവര്‍ ബാങ്കില്‍ നിന്ന് തീ;  ഇന്‍ഡിഗോ വിമാനം തിരിച്ചിറക്കി
പവര്‍ ബാങ്കില്‍ നിന്ന് തീ; ഇന്‍ഡിഗോ വിമാനം തിരിച്ചിറക്കി
October 12, 2026
പ്രതിപക്ഷ നേതാക്കളുമായി  കൂടിക്കാഴ്ച സാധ്യമല്ലെന്ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസ്
പ്രതിപക്ഷ നേതാക്കളുമായി കൂടിക്കാഴ്ച സാധ്യമല്ലെന്ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസ്
October 12, 2026
പ്രതിഷേധം കോണോട്ട്‌പ്ലേസിലേക്ക്, മെട്രോ നിയന്ത്രണം തുടരുന്നു
പ്രതിഷേധം കോണോട്ട്‌പ്ലേസിലേക്ക്, മെട്രോ നിയന്ത്രണം തുടരുന്നു
October 12, 2026
*റിയാദ് വിമാനത്താവള ആക്രമണം: ചികിത്സയിലായിരുന്ന ഇന്ത്യൻ പൗരൻ മരിച്ചു; 10 പേർ ചികിത്സയിൽ*
*റിയാദ് വിമാനത്താവള ആക്രമണം: ചികിത്സയിലായിരുന്ന ഇന്ത്യൻ പൗരൻ മരിച്ചു; 10 പേർ ചികിത്സയിൽ*
October 11, 2026
ഡോ. കെ.പി. സുലൈമാന്‍ ഹാജിക്ക് കൊണ്ടോട്ടി മണ്ഡലം കെ.എം.സി.സി സ്വീകരണം നല്‍കി
ഡോ. കെ.പി. സുലൈമാന്‍ ഹാജിക്ക് കൊണ്ടോട്ടി മണ്ഡലം കെ.എം.സി.സി സ്വീകരണം നല്‍കി
October 11, 2026
തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ റിയാദ് ഒഐസിസിയുടെ പ്രതിഷേധ വലയം
തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ റിയാദ് ഒഐസിസിയുടെ പ്രതിഷേധ വലയം
October 11, 2026
റിയാദ് വിമാനത്താവളത്തിന് നേരെ വീണ്ടും ആക്രമണം; ടെര്‍മിനല്‍ 4-ല്‍ തീപിടിത്തം
റിയാദ് വിമാനത്താവളത്തിന് നേരെ വീണ്ടും ആക്രമണം; ടെര്‍മിനല്‍ 4-ല്‍ തീപിടിത്തം
October 11, 2026
ദമ്മാമില്‍ ആവേശത്തിരയിളക്കി 'HMR മാഡ്രിഡ് സോക്കര്‍ 2026'-ന് വര്‍ണ്ണാഭമായ തുടക്കം
ദമ്മാമില്‍ ആവേശത്തിരയിളക്കി 'HMR മാഡ്രിഡ് സോക്കര്‍ 2026'-ന് വര്‍ണ്ണാഭമായ തുടക്കം
October 11, 2026