l o a d i n g

ഗൾഫ്

ജിദ്ദ പത്തനംതിട്ട ജില്ലാ സംഗമം ഓണാഘോഷം നടത്തി

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
October 16, 2025

ജിദ്ദ: പത്തനംതിട്ട ജില്ലാ സംഗമം (പി.ജെ.എസ്) വൈവിധ്യമാര്‍ന്ന കലാപരിപാടികളോടുകൂടി ഹംദാനിയയില്‍ ഓണാഘോഷം സംഘടിപ്പിച്ചു. പ്രസിഡന്റ് അയ്യൂബ് ഖാന്‍ പന്തളത്തിന്റെ അധ്യക്ഷതയില്‍ കൂടിയ സാംസ്‌കാരിക യോഗം രക്ഷാധികാരി സന്തോഷ് നായര്‍ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് മാത്യു തോമസ് ആശംസ പറഞ്ഞു. ആക്ടിവിറ്റി വൈസ് പ്രസിഡന്റ് അനില്‍ കുമാര്‍ പത്തനംതിട്ട അമുഖ പ്രസംഗം നടത്തുകയും ഓണാഘോഷ പരിപാടികള്‍ക്ക് നേതൃത്വം നല്‍കുകയും ചെയ്തു. പുതിയതായി അംഗത്വമെടുത്തവരെ ചീഫ് ഏരിയ കോര്‍ഡിനേറ്റര്‍ അലി തേക്കുതോട് പരിചയപ്പെടുത്തി. കായിക വിഭാഗം കണ്‍വീനര്‍ മനു പ്രസാദിന്റെ നേതൃത്വത്തില്‍ കുട്ടികള്‍ക്കും, വനിതകള്‍ക്കും, പുരുഷന്മാര്‍ക്കും പ്രത്യേകം കായിക മത്സരങ്ങള്‍ നടത്തി. കള്‍ച്ചറല്‍ കണ്‍വീനര്‍ വര്‍ഗീസ് ഡാനിയലിന്റെ നേതൃത്വത്തില്‍ പിജെഎസ് അംഗങ്ങളും കുടുംബാംഗങ്ങളും, വനിതാ വിഭാഗവും ബാലജന സംഗമം കുട്ടികളും അവതരിപ്പിച്ച വിവിധ കലാപരിപാടികളും അരങ്ങേറി.

പിജെഎസിന്റെ അഭ്യുദയകാംഷികളെ ഉള്‍പ്പെടുത്തിക്കൊണ്ടുള്ള പിജെഎസ് ക്ലബ്ബിന്റെ മെമ്പര്‍ഷിപ് വിതരണോദ്ഘാടനം പ്രസിഡന്റ് അയ്യൂബ് ഖാന്‍ വേണുപിള്ളക്കും യമുന ടീച്ചറിനും ആദ്യ മെമ്പര്‍ഷിപ് നല്‍കി നിര്‍വഹിച്ചു. പിജെഎസ് ക്ലബ്ബിന്റെ പ്രവര്‍ത്തനങ്ങളെക്കുറിച്ചു കണ്‍വീനര്‍ മനോജ് മാത്യു വിശദീകരിച്ചു. തുടര്‍ന്ന് പുലികളി, താലപ്പൊലി, വാദ്യഘോഷങ്ങളുടെ അകമ്പടിയോടുകൂടി മാവേലി വരവേല്‍പ്പും നടന്നു. ഓണപ്പൂക്കളം ഒരുക്കുന്നതില്‍ മനോജ് മാത്യു, ജോര്‍ജ്ജ് വര്‍ഗീസ്, വിലാസ് കുറുപ്പ്, അനില്‍ ജോണ്‍, പ്രസാദ്, അബീഷ് സുശീല ജോസഫ്, ബീന അനില്‍ കുമാര്‍ ടീം മികച്ച നിലവാരം പുലര്‍ത്തി. വര്‍ഗീസ് ഡാനിയലിന്റെ നേതൃത്വത്തില്‍ വിഭവ സമൃദ്ധമായ ഓണസദ്യയും ഒരുക്കി. പിജെസ് അംഗങ്ങള്‍ക്കും കുടുംബങ്ങള്‍ക്കും പുറമേ ജിദ്ദയിലെ സാമൂഹിക, സാംസ്‌കാരിക, രാഷ്ട്രീയ നേതൃത്വങ്ങളിലെ പ്രമുഖരും ജില്ലാ സംഘടനാ പ്രതിനിധികളും പങ്കെടുത്തു.

നവാസ് റാവുത്തര്‍, ജോസഫ് വര്‍ഗീസ്, രഞ്ജിത് മോഹന്‍ നായര്‍, ദിലീഫ് ഇസ്മായില്‍, ഷറഫുദ്ദിന്‍, സിയാദ് അബ്ദുല്ല, അബ്ദുല്‍ മുനീര്‍, വനിതാ വിഭാഗം കണ്‍വീനര്‍ ദീപിക സന്തോഷ്, ജിയ അബീഷ്, ഷിബു ജോര്‍ജ്ജ്, എബി ജോര്‍ജ് തുടങ്ങിയവര്‍ പ്രോഗ്രാം നിയന്ത്രിച്ചു. ആരോണ്‍ എബി, ബെനീറ്റ എന്നിവര്‍ അവതാരകയായിരുന്നു. ജോയിന്റ് സെക്രട്ടറി എബി കെ.ചെറിയാന്‍ സ്വാഗതവും ഖജാന്‍ജി ജയന്‍ നായര്‍ നന്ദിയുംപറഞ്ഞു.

Photo

Latest News

മാസപ്പടി കേസ് പുതിയ ഘട്ടത്തിലേക്ക്;  പിണറായിയെ പ്രതിയാക്കി ഇന്ന് കേസെടുക്കും
മാസപ്പടി കേസ് പുതിയ ഘട്ടത്തിലേക്ക്; പിണറായിയെ പ്രതിയാക്കി ഇന്ന് കേസെടുക്കും
October 12, 2026
റിയാദ് വിമാനത്താവളത്തിന് നേരെ ഇന്നലെയുണ്ടായ ആക്രമണത്തില്‍ പാകിസ്ഥാന്‍ പൗരന്‍ കൊല്ലപ്പെട്ടു; 11 പേര്‍ക്ക് പരിക്ക്
റിയാദ് വിമാനത്താവളത്തിന് നേരെ ഇന്നലെയുണ്ടായ ആക്രമണത്തില്‍ പാകിസ്ഥാന്‍ പൗരന്‍ കൊല്ലപ്പെട്ടു; 11 പേര്‍ക്ക് പരിക്ക്
October 12, 2026
പവര്‍ ബാങ്കില്‍ നിന്ന് തീ;  ഇന്‍ഡിഗോ വിമാനം തിരിച്ചിറക്കി
പവര്‍ ബാങ്കില്‍ നിന്ന് തീ; ഇന്‍ഡിഗോ വിമാനം തിരിച്ചിറക്കി
October 12, 2026
പ്രതിപക്ഷ നേതാക്കളുമായി  കൂടിക്കാഴ്ച സാധ്യമല്ലെന്ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസ്
പ്രതിപക്ഷ നേതാക്കളുമായി കൂടിക്കാഴ്ച സാധ്യമല്ലെന്ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസ്
October 12, 2026
പ്രതിഷേധം കോണോട്ട്‌പ്ലേസിലേക്ക്, മെട്രോ നിയന്ത്രണം തുടരുന്നു
പ്രതിഷേധം കോണോട്ട്‌പ്ലേസിലേക്ക്, മെട്രോ നിയന്ത്രണം തുടരുന്നു
October 12, 2026
*റിയാദ് വിമാനത്താവള ആക്രമണം: ചികിത്സയിലായിരുന്ന ഇന്ത്യൻ പൗരൻ മരിച്ചു; 10 പേർ ചികിത്സയിൽ*
*റിയാദ് വിമാനത്താവള ആക്രമണം: ചികിത്സയിലായിരുന്ന ഇന്ത്യൻ പൗരൻ മരിച്ചു; 10 പേർ ചികിത്സയിൽ*
October 11, 2026
ഡോ. കെ.പി. സുലൈമാന്‍ ഹാജിക്ക് കൊണ്ടോട്ടി മണ്ഡലം കെ.എം.സി.സി സ്വീകരണം നല്‍കി
ഡോ. കെ.പി. സുലൈമാന്‍ ഹാജിക്ക് കൊണ്ടോട്ടി മണ്ഡലം കെ.എം.സി.സി സ്വീകരണം നല്‍കി
October 11, 2026
തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ റിയാദ് ഒഐസിസിയുടെ പ്രതിഷേധ വലയം
തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ റിയാദ് ഒഐസിസിയുടെ പ്രതിഷേധ വലയം
October 11, 2026
റിയാദ് വിമാനത്താവളത്തിന് നേരെ വീണ്ടും ആക്രമണം; ടെര്‍മിനല്‍ 4-ല്‍ തീപിടിത്തം
റിയാദ് വിമാനത്താവളത്തിന് നേരെ വീണ്ടും ആക്രമണം; ടെര്‍മിനല്‍ 4-ല്‍ തീപിടിത്തം
October 11, 2026
ദമ്മാമില്‍ ആവേശത്തിരയിളക്കി 'HMR മാഡ്രിഡ് സോക്കര്‍ 2026'-ന് വര്‍ണ്ണാഭമായ തുടക്കം
ദമ്മാമില്‍ ആവേശത്തിരയിളക്കി 'HMR മാഡ്രിഡ് സോക്കര്‍ 2026'-ന് വര്‍ണ്ണാഭമായ തുടക്കം
October 11, 2026