l o a d i n g

ഗൾഫ്

മുതിര്‍ന്ന ഡിജിറ്റല്‍ സാക്ഷരന്‍ അബ്ദുല്ല ബാഖവിയെ സൗദി കെഎംസിസി ആദരിച്ചു

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
October 14, 2025

പെരുമ്പാവൂര്‍: സംസ്ഥാന സര്‍ക്കാരിന്റെ ഏറ്റവും മുതിര്‍ന്ന ഡിജിറ്റല്‍ സാക്ഷരത പട്ടം നൂറ്റി അഞ്ചാം വയസ്സില്‍ കരസ്ഥമാക്കിയ എറണാകുളം ജില്ലയിലെ തലമുതിര്‍ന്ന മുസ്ലീം ലീഗ് നേതാവും പണ്ഡിതനുമായ അശമന്നൂര്‍ ഏക്കുന്നം സ്വദേശി അബ്ദുല്ല ബാഖവിയെ സൗദി കെഎംസിസി ആദരിച്ചു. അബ്ദുല്ല മൗലവിയുടെ വസതിയില്‍ നടന്ന ചടങ്ങില്‍ സൗദി കെഎംസിസി നാഷണല്‍ കമ്മിറ്റി പ്രസിഡന്റ് കുഞ്ഞിമോന്‍ കാക്കിയ അദ്ദേഹത്തെ ഷാള്‍ അണിയിച്ചു.
മക്ക കെഎംസിസി നേതാക്കളായ മുസ്തഫ മഞ്ഞക്കുളം, സിദ്ധീഖ് കൂട്ടിലങ്ങാടി, ഫിറോസ് ബാബു കൊളപ്പറമ്പ്, ദമ്മാം എറണാകുളം ജില്ലാ കെഎംസിസി ചെയര്‍മാന്‍ സിപി മുഹമ്മദലി ഓടക്കാലി, കിഴക്കന്‍ പ്രവിശ്യാ കെഎംസിസി മുന്‍ സെക്രട്ടറി സിറാജ് ആലുവ, ദമ്മാം എറണാകുളം ജില്ലാ കെഎംസിസി സ്ഥാപക പ്രസിഡണ്ട് മുസ്തഫ കമാല്‍ കോതമംഗലം, പ്രവര്‍ത്തക സമിതി അംഗം ഉവൈസ് അലി ഖാന്‍ എന്നിവര്‍ ചടങ്ങില്‍ സംബന്ധിച്ചു.

കോവിഡ് കാലത്ത് ദിനപത്ര വായന തടസ്സപ്പെട്ടപ്പോള്‍ പേരക്കുട്ടികളുടെ സഹായത്തോടെ സ്മാര്‍ട്ട് ഫോണ്‍ പ്രവര്‍ത്തിപ്പിക്കാന്‍ അറിവ് നേടുകയും ഓണ്‍ലൈന്‍ വായന, വിവിധ ഭാഷകളിലുള്ള മത പ്രഭാഷണ വീഡിയോകള്‍ ദര്‍ശിക്കുകയും അതുമായി ബന്ധപ്പെട്ട ചര്‍ച്ചകളില്‍ സംവദിക്കുകയും ചെയ്തതാണ് സംസ്ഥാന സര്‍ക്കാരിന്റെ ആദരവ് ലഭ്യമായത്.

മുവാറ്റുപുഴ മുളവൂര്‍ മഠത്തിക്കുടി കുടുംബാംഗമായ ഇദ്ദേഹം കൗമാര യൗവ്വന കാലത്തെ ദേശീയ സ്വാതന്ത്ര്യ സമര പോരാട്ടങ്ങളും മുസ്ലീം ലീഗിന്റെ മധ്യ കേരളത്തിലെ സ്ഥാപക കാലഘട്ടത്തിലെ പ്രവര്‍ത്തനങ്ങളും, രണ്ടര പതിറ്റാണ്ട് മുമ്പ് മക്കയിലെ ഹജ്ജ് അനുഭവങ്ങള്‍ അതേ രൂപത്തില്‍
ഇന്നും ഓര്‍ത്തെടുത്തതു അവിസ്മരണീയ അനുഭവമായെന്നു കുഞ്ഞുമോന്‍ കാക്കിയ പറഞ്ഞു.

നിലത്തെഴുത്തിലൂടെ പ്രാഥമിക വിദ്യാഭ്യാസം കരസ്ഥമാക്കിയ ശേഷം കായംകുളം ഈരാറ്റുപേട്ട , വടക്കാഞ്ചേരി, തമിഴ്‌നാട്ടിലെ വെല്ലൂര്‍ എന്നിവടങ്ങളില്‍
അറബി ഭാഷയിലും ഇസ്ലാമിക പഠനത്തിലും ഉപരി പഠനം നടത്തിയ അബ്ദുല്ല ബാഖവി പൈമറ്റം, ഓണംപിള്ളി, ആലുവ കടൂപ്പാടം, ഉളിയന്നൂര്‍, പെരുമ്പാവൂര്‍ മേതല പള്ളികളിലെ ഖത്തീബ് ആയി ജോലി ചെയ്തിരുന്നു. വാരപ്പെട്ടി അറബിക്ക് കോളേജിന്റെ സ്ഥാപനത്തിലും ദക്ഷിണ കേരള ജംയ്യത്തുല്‍ ഉലമയുടെ അധ്യാപക പരിശീലന കേന്ദ്രങ്ങളിലും സേവന ചെയ്ത അബ്ദുല്ല മൗലവി എറണാകുളം ജില്ലയില്‍ ഏറെ ശിഷ്യ സമ്പത്തുള്ള മുതിര്‍ന്ന പണ്ഡിതനാണ്

ഫോട്ടോ: ഡിജിറ്റല്‍ സാക്ഷരത നേടിയ മുതിര്‍ന്ന പൗരന്‍ അബ്ദുല്ല ബാഖവിയെ സൗദി കെഎംസിസി ക്ക് വേണ്ടി നാഷണല്‍ കമ്മിറ്റി പ്രസിഡന്റ് കുഞ്ഞിമോന്‍ കാക്കിയ അനുമോദിക്കുന്നു.

Latest News

മാസപ്പടി കേസ് പുതിയ ഘട്ടത്തിലേക്ക്;  പിണറായിയെ പ്രതിയാക്കി ഇന്ന് കേസെടുക്കും
മാസപ്പടി കേസ് പുതിയ ഘട്ടത്തിലേക്ക്; പിണറായിയെ പ്രതിയാക്കി ഇന്ന് കേസെടുക്കും
October 12, 2026
റിയാദ് വിമാനത്താവളത്തിന് നേരെ ഇന്നലെയുണ്ടായ ആക്രമണത്തില്‍ പാകിസ്ഥാന്‍ പൗരന്‍ കൊല്ലപ്പെട്ടു; 11 പേര്‍ക്ക് പരിക്ക്
റിയാദ് വിമാനത്താവളത്തിന് നേരെ ഇന്നലെയുണ്ടായ ആക്രമണത്തില്‍ പാകിസ്ഥാന്‍ പൗരന്‍ കൊല്ലപ്പെട്ടു; 11 പേര്‍ക്ക് പരിക്ക്
October 12, 2026
പവര്‍ ബാങ്കില്‍ നിന്ന് തീ;  ഇന്‍ഡിഗോ വിമാനം തിരിച്ചിറക്കി
പവര്‍ ബാങ്കില്‍ നിന്ന് തീ; ഇന്‍ഡിഗോ വിമാനം തിരിച്ചിറക്കി
October 12, 2026
പ്രതിപക്ഷ നേതാക്കളുമായി  കൂടിക്കാഴ്ച സാധ്യമല്ലെന്ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസ്
പ്രതിപക്ഷ നേതാക്കളുമായി കൂടിക്കാഴ്ച സാധ്യമല്ലെന്ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസ്
October 12, 2026
പ്രതിഷേധം കോണോട്ട്‌പ്ലേസിലേക്ക്, മെട്രോ നിയന്ത്രണം തുടരുന്നു
പ്രതിഷേധം കോണോട്ട്‌പ്ലേസിലേക്ക്, മെട്രോ നിയന്ത്രണം തുടരുന്നു
October 12, 2026
*റിയാദ് വിമാനത്താവള ആക്രമണം: ചികിത്സയിലായിരുന്ന ഇന്ത്യൻ പൗരൻ മരിച്ചു; 10 പേർ ചികിത്സയിൽ*
*റിയാദ് വിമാനത്താവള ആക്രമണം: ചികിത്സയിലായിരുന്ന ഇന്ത്യൻ പൗരൻ മരിച്ചു; 10 പേർ ചികിത്സയിൽ*
October 11, 2026
ഡോ. കെ.പി. സുലൈമാന്‍ ഹാജിക്ക് കൊണ്ടോട്ടി മണ്ഡലം കെ.എം.സി.സി സ്വീകരണം നല്‍കി
ഡോ. കെ.പി. സുലൈമാന്‍ ഹാജിക്ക് കൊണ്ടോട്ടി മണ്ഡലം കെ.എം.സി.സി സ്വീകരണം നല്‍കി
October 11, 2026
തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ റിയാദ് ഒഐസിസിയുടെ പ്രതിഷേധ വലയം
തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ റിയാദ് ഒഐസിസിയുടെ പ്രതിഷേധ വലയം
October 11, 2026
റിയാദ് വിമാനത്താവളത്തിന് നേരെ വീണ്ടും ആക്രമണം; ടെര്‍മിനല്‍ 4-ല്‍ തീപിടിത്തം
റിയാദ് വിമാനത്താവളത്തിന് നേരെ വീണ്ടും ആക്രമണം; ടെര്‍മിനല്‍ 4-ല്‍ തീപിടിത്തം
October 11, 2026
ദമ്മാമില്‍ ആവേശത്തിരയിളക്കി 'HMR മാഡ്രിഡ് സോക്കര്‍ 2026'-ന് വര്‍ണ്ണാഭമായ തുടക്കം
ദമ്മാമില്‍ ആവേശത്തിരയിളക്കി 'HMR മാഡ്രിഡ് സോക്കര്‍ 2026'-ന് വര്‍ണ്ണാഭമായ തുടക്കം
October 11, 2026