l o a d i n g

ഗൾഫ്

ഗസ്സ സമാധാന ഉച്ചകോടിക്ക് പോയ മൂന്ന് ഖത്തര്‍ നയതന്ത്രജ്ഞര്‍ ഈജിപ്തില്‍ വാഹനാപകടത്തില്‍ മരിച്ചു

Thumbnail
Publisher By     BY - DESK
October 12, 2025

കയ്‌റോ: ഹമാസ് ഇസ്രായേല്‍ വെടിനിര്‍ത്തല്‍ കരാറിന് അന്തിമരൂപം നല്‍കാനുള്ള അന്താരാഷ്ട്ര സമാധാന ഉച്ചകോടിക്കായി ഈജിപ്തിലെ ഷാം എല്‍-ഷൈഖിലേക്ക് പോവുകയായിരുന്ന മൂന്ന് ഖത്തര്‍ നയതന്ത്രജ്ഞര്‍ വാഹനാപകടത്തില്‍ മരിച്ചു. മറ്റ് രണ്ട് നയതന്ത്രജ്ഞര്‍ക്ക് പരിക്കേറ്റു. ഷാം എല്‍-ഷെയ്ക്കില്‍ നിന്ന് ഏകദേശം 50 കിലോമീറ്റര്‍ അകലെവെച്ചാണ് അപകടം ഉണ്ടായത്.

ഖത്തര്‍ പ്രോട്ടോക്കോള്‍ ടീമിലെ അംഗങ്ങളായിരുന്നു അപകടത്തില്‍പ്പെട്ട നയതന്ത്രജ്ഞര്‍. ഈജിപ്ഷ്യന്‍ നഗരമായ ഷാം എല്‍-ഷെയ്ക്കില്‍ നാളെ (തിങ്കളാഴ്ച) നടക്കുന്ന നിര്‍ണായക സമാധാന ഉച്ചകോടിക്ക് ആതിഥേയത്വം വഹിക്കാന്‍ ഒരുങ്ങുന്നതിനിടെയാണ് ഈ ദുരന്തം സംഭവിച്ചത്.

ഗസ്സയിലെ യുദ്ധം അവസാനിപ്പിക്കാനും ലോകരാഷ്ട്രങ്ങളുടെ മധ്യസ്ഥതയില്‍ നടന്ന വെടിനിര്‍ത്തല്‍ കരാറിന് അന്തിമരൂപം നല്‍കാനുമാണ് ഉച്ചകോടി ലക്ഷ്യമിടുന്നത്. യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപും ഈജിപ്ത് പ്രസിഡന്റ് അബ്ദുല്‍ ഫത്താഹ് അല്‍-സിസിയും സംയുക്തമായാണ് യോഗത്തിന് നേതൃത്വം നല്‍കുകയെന്ന് ഈജിപ്ഷ്യന്‍ പ്രസിഡന്റിന്റെ ഓഫിസ് പ്രസ്താവനയില്‍ അറിയിച്ചു.

ബന്ദി മോചനം നാളെ ആരംഭിക്കും
അതേസമയം, ഹമാസ് ഇസ്രായേല്‍ വെടിനിര്‍ത്തല്‍ കരാര്‍ പ്രകാരമുള്ള തടവുകാരുടെയും ബന്ദികളുടെയും മോചനത്തിന് മുന്നോടിയായുള്ള നടപടികള്‍ ആരംഭിച്ചു. ഇസ്രയേല്‍ സൈന്യത്തിന്റെ പുനര്‍വിന്യാസം നടന്ന് 72 മണിക്കൂറിനകം മോചനം പൂര്‍ത്തിയാക്കണമെന്നാണ് കരാറിലെ വ്യവസ്ഥ.

വെള്ളിയാഴ്ച ഉച്ചയോടെ ഇസ്രായേല്‍ സൈനിക പുനര്‍വിന്യാസം പൂര്‍ത്തിയാക്കിയ സാഹചര്യത്തില്‍, നാളെ മോചനനടപടികള്‍ ആരംഭിക്കുമെന്നാണ് സൂചന. ഞായറാഴ്ച രാത്രിയോടെ തന്നെ മോചന നടപടികള്‍ക്ക് തുടക്കമായേക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.

2023 ഒക്ടോബര്‍ 7ന് ഹമാസ് പിടികൂടിയവരില്‍ ഇനി മോചിപ്പിക്കാനുള്ളത് 48 പേരാണ്. ഇതില്‍ 20 പേര്‍ ജീവനോടെയുണ്ടെന്നാണ് ലഭിക്കുന്ന വിവരം. ഇതിന് പകരമായി, 250 പലസ്തീന്‍ തടവുകാരെ മോചിപ്പിക്കുന്നതിനുള്ള പട്ടിക കഴിഞ്ഞ ദിവസം ഇസ്രായേല്‍ പുറത്തിറക്കിയിരുന്നു.

Latest News

മാസപ്പടി കേസ് പുതിയ ഘട്ടത്തിലേക്ക്;  പിണറായിയെ പ്രതിയാക്കി ഇന്ന് കേസെടുക്കും
മാസപ്പടി കേസ് പുതിയ ഘട്ടത്തിലേക്ക്; പിണറായിയെ പ്രതിയാക്കി ഇന്ന് കേസെടുക്കും
October 12, 2026
റിയാദ് വിമാനത്താവളത്തിന് നേരെ ഇന്നലെയുണ്ടായ ആക്രമണത്തില്‍ പാകിസ്ഥാന്‍ പൗരന്‍ കൊല്ലപ്പെട്ടു; 11 പേര്‍ക്ക് പരിക്ക്
റിയാദ് വിമാനത്താവളത്തിന് നേരെ ഇന്നലെയുണ്ടായ ആക്രമണത്തില്‍ പാകിസ്ഥാന്‍ പൗരന്‍ കൊല്ലപ്പെട്ടു; 11 പേര്‍ക്ക് പരിക്ക്
October 12, 2026
പവര്‍ ബാങ്കില്‍ നിന്ന് തീ;  ഇന്‍ഡിഗോ വിമാനം തിരിച്ചിറക്കി
പവര്‍ ബാങ്കില്‍ നിന്ന് തീ; ഇന്‍ഡിഗോ വിമാനം തിരിച്ചിറക്കി
October 12, 2026
പ്രതിപക്ഷ നേതാക്കളുമായി  കൂടിക്കാഴ്ച സാധ്യമല്ലെന്ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസ്
പ്രതിപക്ഷ നേതാക്കളുമായി കൂടിക്കാഴ്ച സാധ്യമല്ലെന്ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസ്
October 12, 2026
പ്രതിഷേധം കോണോട്ട്‌പ്ലേസിലേക്ക്, മെട്രോ നിയന്ത്രണം തുടരുന്നു
പ്രതിഷേധം കോണോട്ട്‌പ്ലേസിലേക്ക്, മെട്രോ നിയന്ത്രണം തുടരുന്നു
October 12, 2026
*റിയാദ് വിമാനത്താവള ആക്രമണം: ചികിത്സയിലായിരുന്ന ഇന്ത്യൻ പൗരൻ മരിച്ചു; 10 പേർ ചികിത്സയിൽ*
*റിയാദ് വിമാനത്താവള ആക്രമണം: ചികിത്സയിലായിരുന്ന ഇന്ത്യൻ പൗരൻ മരിച്ചു; 10 പേർ ചികിത്സയിൽ*
October 11, 2026
ഡോ. കെ.പി. സുലൈമാന്‍ ഹാജിക്ക് കൊണ്ടോട്ടി മണ്ഡലം കെ.എം.സി.സി സ്വീകരണം നല്‍കി
ഡോ. കെ.പി. സുലൈമാന്‍ ഹാജിക്ക് കൊണ്ടോട്ടി മണ്ഡലം കെ.എം.സി.സി സ്വീകരണം നല്‍കി
October 11, 2026
തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ റിയാദ് ഒഐസിസിയുടെ പ്രതിഷേധ വലയം
തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ റിയാദ് ഒഐസിസിയുടെ പ്രതിഷേധ വലയം
October 11, 2026
റിയാദ് വിമാനത്താവളത്തിന് നേരെ വീണ്ടും ആക്രമണം; ടെര്‍മിനല്‍ 4-ല്‍ തീപിടിത്തം
റിയാദ് വിമാനത്താവളത്തിന് നേരെ വീണ്ടും ആക്രമണം; ടെര്‍മിനല്‍ 4-ല്‍ തീപിടിത്തം
October 11, 2026
ദമ്മാമില്‍ ആവേശത്തിരയിളക്കി 'HMR മാഡ്രിഡ് സോക്കര്‍ 2026'-ന് വര്‍ണ്ണാഭമായ തുടക്കം
ദമ്മാമില്‍ ആവേശത്തിരയിളക്കി 'HMR മാഡ്രിഡ് സോക്കര്‍ 2026'-ന് വര്‍ണ്ണാഭമായ തുടക്കം
October 11, 2026