l o a d i n g

ഗൾഫ്

കൊട്ടാരക്കര പ്രവാസി അസോസിയേഷന്‍ ഓണാഘോഷവും സൗദി ദേശിയദിനാഘോഷവും

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
October 9, 2025

റിയാദ്: കൊട്ടാരക്കര പ്രവാസി അസോസിയേഷന്‍ ഓണപ്പകിട്ട് 2025 എന്ന പേരില്‍ ഓണാഘോഷവും സൗദിയുടെ 95ാം ദേശീയ ദിനാഘോഷവും സുബദിയിലുള്ള ഇസ്ത്രയില്‍ ആഘോഷിച്ചു. വിഭവ സമൃദ്ധമായ സദ്യ കൊണ്ടും, ജനപങ്കാളിത്തം കൊണ്ടും വിവിധ കലാകായിക പരിപാടികള്‍ കൊണ്ടും ആഘോഷം ശ്രദ്ധേയമായി. പ്രസിഡണ്ട് സജു മത്തായിയുടെ അധ്യക്ഷതയില്‍ കൂടിയ സാംസ്‌കാരിക യോഗത്തില്‍ ചെയര്‍മാന്‍ അലക്‌സ് കൊട്ടാരക്കര ആമുഖ പ്രഭാഷണം നടത്തി. ഫോർക്ക ചെയർമാൻ റഹ്‌മാന്‍ മുനമ്പത്ത് പരിപാടി ഉദ്ഘാടനം ചെയ്തു. സെക്രട്ടറി ബിനോയ് മത്തായി യോഗത്തിന് സ്വാഗതം പറഞ്ഞു. എക്‌സിക്യൂട്ടീവ് അംഗം റിജോ രാജ് അവതാരകനായി. റിയാദിലെ സാംസ്‌കാരിക സാമൂഹിക രാഷ്ട്രീയ സംഘടന നേതാക്കള്‍ പങ്കെടുത്തു. ബാലുകുട്ടന്‍, സലീം അര്‍ത്തിയില്‍, സുധീര്‍ കുമ്പിള്‍, ഷിബു ഉസ്മാന്‍, ജയന്‍ കൊടുങ്ങല്ലൂര്‍, ഡോക്ടര്‍ ജയചന്ദ്രന്‍, ഡോക്ടര്‍ അബ്ദുള്‍ അസിസ്, ഗഫൂര്‍ കൊയിലാണ്ടി, കബീര്‍ പട്ടാമ്പി, പുഷ്പരാജ് തുടങ്ങിയവര്‍ ആശംസകള്‍ നേര്‍ന്നു.

പ്രേഗ്രാം കണ്‍വിനര്‍ ഷൈന്‍ ദേവിനൊപ്പം ഭാരവാഹി എക്‌സിക്യൂട്ടിവ് അംഗങ്ങളുമായ ജെറോം മാത്യു, ഷൈജു സക്കറിയ, നൗഷാദ് കുന്നിക്കോട്, റിയാദ് ഫസലുദീന്‍,നിസാം കുന്നിക്കോട്, ജേക്കബ് വര്‍ഗീസ്, ശ്രീജിത്ത് ജയകുമാര്‍, ഷിബിന്‍ മാത്യു, സാംകുട്ടി മത്തായി, അനൂപ് നായര്‍,ജോസ് വി ജോണ്‍, ഷാജി സൈനുദ്ധീന്‍, മുജീബ് റഹ്‌മാന്‍ എന്നിവര്‍ പരിപാടികള്‍ക്കും സദ്യവട്ടങ്ങള്‍ക്കും നേതൃത്വം നല്‍കി. കുട്ടികളുടെ കലാപരിപാടികള്‍ക്കും അത്തപ്പൂക്കളം ഒരുക്കുന്നതിനും വനിതാ വിംഗ് നേതൃത്വം നല്‍കി. ട്രെസ്റ്റി അലക്‌സാണ്ടര്‍ തങ്കച്ചന്‍ നന്ദി പറഞ്ഞു.

Photo

Latest News

മാസപ്പടി കേസ് പുതിയ ഘട്ടത്തിലേക്ക്;  പിണറായിയെ പ്രതിയാക്കി ഇന്ന് കേസെടുക്കും
മാസപ്പടി കേസ് പുതിയ ഘട്ടത്തിലേക്ക്; പിണറായിയെ പ്രതിയാക്കി ഇന്ന് കേസെടുക്കും
October 12, 2026
റിയാദ് വിമാനത്താവളത്തിന് നേരെ ഇന്നലെയുണ്ടായ ആക്രമണത്തില്‍ പാകിസ്ഥാന്‍ പൗരന്‍ കൊല്ലപ്പെട്ടു; 11 പേര്‍ക്ക് പരിക്ക്
റിയാദ് വിമാനത്താവളത്തിന് നേരെ ഇന്നലെയുണ്ടായ ആക്രമണത്തില്‍ പാകിസ്ഥാന്‍ പൗരന്‍ കൊല്ലപ്പെട്ടു; 11 പേര്‍ക്ക് പരിക്ക്
October 12, 2026
പവര്‍ ബാങ്കില്‍ നിന്ന് തീ;  ഇന്‍ഡിഗോ വിമാനം തിരിച്ചിറക്കി
പവര്‍ ബാങ്കില്‍ നിന്ന് തീ; ഇന്‍ഡിഗോ വിമാനം തിരിച്ചിറക്കി
October 12, 2026
പ്രതിപക്ഷ നേതാക്കളുമായി  കൂടിക്കാഴ്ച സാധ്യമല്ലെന്ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസ്
പ്രതിപക്ഷ നേതാക്കളുമായി കൂടിക്കാഴ്ച സാധ്യമല്ലെന്ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസ്
October 12, 2026
പ്രതിഷേധം കോണോട്ട്‌പ്ലേസിലേക്ക്, മെട്രോ നിയന്ത്രണം തുടരുന്നു
പ്രതിഷേധം കോണോട്ട്‌പ്ലേസിലേക്ക്, മെട്രോ നിയന്ത്രണം തുടരുന്നു
October 12, 2026
*റിയാദ് വിമാനത്താവള ആക്രമണം: ചികിത്സയിലായിരുന്ന ഇന്ത്യൻ പൗരൻ മരിച്ചു; 10 പേർ ചികിത്സയിൽ*
*റിയാദ് വിമാനത്താവള ആക്രമണം: ചികിത്സയിലായിരുന്ന ഇന്ത്യൻ പൗരൻ മരിച്ചു; 10 പേർ ചികിത്സയിൽ*
October 11, 2026
ഡോ. കെ.പി. സുലൈമാന്‍ ഹാജിക്ക് കൊണ്ടോട്ടി മണ്ഡലം കെ.എം.സി.സി സ്വീകരണം നല്‍കി
ഡോ. കെ.പി. സുലൈമാന്‍ ഹാജിക്ക് കൊണ്ടോട്ടി മണ്ഡലം കെ.എം.സി.സി സ്വീകരണം നല്‍കി
October 11, 2026
തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ റിയാദ് ഒഐസിസിയുടെ പ്രതിഷേധ വലയം
തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ റിയാദ് ഒഐസിസിയുടെ പ്രതിഷേധ വലയം
October 11, 2026
റിയാദ് വിമാനത്താവളത്തിന് നേരെ വീണ്ടും ആക്രമണം; ടെര്‍മിനല്‍ 4-ല്‍ തീപിടിത്തം
റിയാദ് വിമാനത്താവളത്തിന് നേരെ വീണ്ടും ആക്രമണം; ടെര്‍മിനല്‍ 4-ല്‍ തീപിടിത്തം
October 11, 2026
ദമ്മാമില്‍ ആവേശത്തിരയിളക്കി 'HMR മാഡ്രിഡ് സോക്കര്‍ 2026'-ന് വര്‍ണ്ണാഭമായ തുടക്കം
ദമ്മാമില്‍ ആവേശത്തിരയിളക്കി 'HMR മാഡ്രിഡ് സോക്കര്‍ 2026'-ന് വര്‍ണ്ണാഭമായ തുടക്കം
October 11, 2026