l o a d i n g

ഗൾഫ്

സൗദി ഫാല്‍ക്കണ്‍ പ്രദര്‍ശനം: മംഗോളിയന്‍ പരുന്തുകള്‍ക്ക് ഒമ്പത് ലക്ഷം റിയാല്‍; കടുത്ത മത്സരം!

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
October 8, 2025

റിയാദ്: റിയാദിന് വടക്ക് മല്‍ഹാമിലെ റിയാദ് അന്താരാഷ്ട്ര കണ്‍വെന്‍ഷന്‍ ആന്‍ഡ് എക്‌സിബിഷന്‍ സെന്ററില്‍ നടക്കുന്ന സൗദി അന്താരാഷ്ട്ര ഫാല്‍ക്കണ്‍സ് ആന്‍ഡ് ഹണ്ടിംഗ് എക്‌സിബിഷനില്‍ മംഗോളിയന്‍ പരുന്തുകളുടെ ലേലം ആവേശകരമായി. കടുത്ത മത്സരത്തിനൊടുവില്‍ രണ്ട് മംഗോളിയന്‍ പരുന്തുകള്‍ മൊത്തം 900,000 റിയാലിനാണ് (ഏകദേശം 2.15 കോടി ഇന്ത്യന്‍ രൂപ) വിറ്റുപോയത്.

ആദ്യ പരുന്തായ 'ഹര്‍ ഖര്‍ണസ്' 200,000 റിയാലിനാണ് ലേലം ആരംഭിച്ചത്. കനത്ത മത്സരം നടന്ന ഈ പരുന്തിനെ ഒടുവില്‍ 450,000 റിയാലിന് സ്വന്തമാക്കി. തുടര്‍ന്ന് ലേലത്തിനെത്തിച്ച 'ഹര്‍ ഫറഖ്' 100,000 റിയാലില്‍ തുടങ്ങി 450,000 റിയാലിനാണ് വിറ്റുപോയത്.

പ്രദര്‍ശനത്തിന്റെ ചരിത്രത്തില്‍ ആദ്യമായി മംഗോളിയന്‍ പരുന്തുകള്‍ക്കായി ഒരു പ്രത്യേക വിഭാഗം തന്നെ ഒരുക്കിയിട്ടുണ്ട്. ഉയര്‍ന്ന നിലവാരം കാരണം സൗദി അറേബ്യയിലെയും മേഖലയിലെയും പരുന്ത് വളര്‍ത്തല്‍ താല്‍പര്യക്കാര്‍ക്കിടയില്‍ ഏറ്റവും പ്രമുഖവും അഭിമാനകരവുമായ ഇനങ്ങളിലൊന്നായാണ് മംഗോളിയന്‍ പരുന്തുകള്‍ കണക്കാക്കപ്പെടുന്നത്.

കിഴക്കന്‍ ഏഷ്യയില്‍ നിന്നുള്ള മികച്ചയിനം മംഗോളിയന്‍ പരുന്തുകളാണ് ഇവിടെ പ്രദര്‍ശിപ്പിച്ചിട്ടുള്ളത്. ഇതില്‍, മംഗോളിയന്‍ സാക്കര്‍ ഇനം പരുന്തുകളാണ് ശ്രദ്ധേയം. വലിപ്പം, നീളമേറിയ ചിറകുകള്‍, ഉയര്‍ന്ന പ്രതിരോധശേഷി എന്നിവക്ക് പേരുകേട്ടവയാണ് ഈ പരുന്തുകള്‍. ഇളം വെള്ള മുതല്‍ കടും തവിട്ട് വരെ നീളുന്ന വൈവിധ്യമാര്‍ന്ന നിറങ്ങളുണ്ട്.

കഠിനമായ പാരിസ്ഥിതിക സാഹചര്യങ്ങളെ അതിജീവിക്കാനുള്ള കഴിവ്, പരിശീലനങ്ങളോട് പെട്ടെന്ന് പ്രതികരിക്കാനുള്ള ശേഷി എന്നിവ ഈ പരുന്തുകള്‍ക്ക് 'ഫാല്‍ക്കണ്‍രി' വിനോദത്തില്‍ വ്യക്തമായ മേല്‍ക്കൈ നല്‍കുന്നു.

Photo

Latest News

മാസപ്പടി കേസ് പുതിയ ഘട്ടത്തിലേക്ക്;  പിണറായിയെ പ്രതിയാക്കി ഇന്ന് കേസെടുക്കും
മാസപ്പടി കേസ് പുതിയ ഘട്ടത്തിലേക്ക്; പിണറായിയെ പ്രതിയാക്കി ഇന്ന് കേസെടുക്കും
October 12, 2026
റിയാദ് വിമാനത്താവളത്തിന് നേരെ ഇന്നലെയുണ്ടായ ആക്രമണത്തില്‍ പാകിസ്ഥാന്‍ പൗരന്‍ കൊല്ലപ്പെട്ടു; 11 പേര്‍ക്ക് പരിക്ക്
റിയാദ് വിമാനത്താവളത്തിന് നേരെ ഇന്നലെയുണ്ടായ ആക്രമണത്തില്‍ പാകിസ്ഥാന്‍ പൗരന്‍ കൊല്ലപ്പെട്ടു; 11 പേര്‍ക്ക് പരിക്ക്
October 12, 2026
പവര്‍ ബാങ്കില്‍ നിന്ന് തീ;  ഇന്‍ഡിഗോ വിമാനം തിരിച്ചിറക്കി
പവര്‍ ബാങ്കില്‍ നിന്ന് തീ; ഇന്‍ഡിഗോ വിമാനം തിരിച്ചിറക്കി
October 12, 2026
പ്രതിപക്ഷ നേതാക്കളുമായി  കൂടിക്കാഴ്ച സാധ്യമല്ലെന്ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസ്
പ്രതിപക്ഷ നേതാക്കളുമായി കൂടിക്കാഴ്ച സാധ്യമല്ലെന്ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസ്
October 12, 2026
പ്രതിഷേധം കോണോട്ട്‌പ്ലേസിലേക്ക്, മെട്രോ നിയന്ത്രണം തുടരുന്നു
പ്രതിഷേധം കോണോട്ട്‌പ്ലേസിലേക്ക്, മെട്രോ നിയന്ത്രണം തുടരുന്നു
October 12, 2026
*റിയാദ് വിമാനത്താവള ആക്രമണം: ചികിത്സയിലായിരുന്ന ഇന്ത്യൻ പൗരൻ മരിച്ചു; 10 പേർ ചികിത്സയിൽ*
*റിയാദ് വിമാനത്താവള ആക്രമണം: ചികിത്സയിലായിരുന്ന ഇന്ത്യൻ പൗരൻ മരിച്ചു; 10 പേർ ചികിത്സയിൽ*
October 11, 2026
ഡോ. കെ.പി. സുലൈമാന്‍ ഹാജിക്ക് കൊണ്ടോട്ടി മണ്ഡലം കെ.എം.സി.സി സ്വീകരണം നല്‍കി
ഡോ. കെ.പി. സുലൈമാന്‍ ഹാജിക്ക് കൊണ്ടോട്ടി മണ്ഡലം കെ.എം.സി.സി സ്വീകരണം നല്‍കി
October 11, 2026
തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ റിയാദ് ഒഐസിസിയുടെ പ്രതിഷേധ വലയം
തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ റിയാദ് ഒഐസിസിയുടെ പ്രതിഷേധ വലയം
October 11, 2026
റിയാദ് വിമാനത്താവളത്തിന് നേരെ വീണ്ടും ആക്രമണം; ടെര്‍മിനല്‍ 4-ല്‍ തീപിടിത്തം
റിയാദ് വിമാനത്താവളത്തിന് നേരെ വീണ്ടും ആക്രമണം; ടെര്‍മിനല്‍ 4-ല്‍ തീപിടിത്തം
October 11, 2026
ദമ്മാമില്‍ ആവേശത്തിരയിളക്കി 'HMR മാഡ്രിഡ് സോക്കര്‍ 2026'-ന് വര്‍ണ്ണാഭമായ തുടക്കം
ദമ്മാമില്‍ ആവേശത്തിരയിളക്കി 'HMR മാഡ്രിഡ് സോക്കര്‍ 2026'-ന് വര്‍ണ്ണാഭമായ തുടക്കം
October 11, 2026