l o a d i n g

ബിസിനസ്

ഇന്‍ഫോപാര്‍ക്ക് മൂന്നാംഘട്ടം വരുന്നു: ലക്ഷ്യം 2 ലക്ഷം തൊഴിലവസരങ്ങള്‍

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
October 3, 2025

കൊച്ചി: കൊച്ചിക്ക് വീണ്ടും ഉണര്‍വേകി, രണ്ട് ലക്ഷം പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്ന ഇന്‍ഫോപാര്‍ക്ക് ഫേസ്-3 യാഥാര്‍ത്ഥ്യത്തിലേക്ക്. 300 ഏക്കറിലധികം വിസ്തൃതിയില്‍ വിഭാവനം ചെയ്തിട്ടുള്ള ഈ ഐ.ടി നഗരം, അന്താരാഷ്ട്ര നിലവാരത്തില്‍ സമ്പൂര്‍ണ്ണ നിര്‍മ്മിതബുദ്ധി (AI) അധിഷ്ഠിതമായാണ് രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. ഇത് കൊച്ചിയുടെ ടെക് മേഖലയിലെ വളര്‍ച്ചക്ക് പുതിയ ദിശാബോധം നല്‍കും.

20 ദശലക്ഷം ചതുരശ്രയടി വിസ്തൃതിയിലുള്ള ഐ.ടി. മന്ദിരങ്ങളാണ് മൂന്നാംഘട്ടത്തില്‍ നിര്‍മ്മിക്കാന്‍ ഉദ്ദേശിക്കുന്നത്. ഈ വന്‍കിട പദ്ധതിയിലൂടെ ലക്ഷക്കണക്കിന് യുവാക്കള്‍ക്ക് നേരിട്ടും അല്ലാതെയും തൊഴില്‍ ലഭിക്കുമെന്നത് കേരളത്തിന്റെ സാമ്പത്തിക രംഗത്തിന് വലിയ ഉത്തേജനമാകും.

പരമ്പരാഗത ഭൂമി ഏറ്റെടുക്കലിലെ കാലതാമസവും നിയമപ്രശ്‌നങ്ങളും ഒഴിവാക്കി, വികസന പദ്ധതികള്‍ക്ക് വേഗത്തില്‍ ഭൂമി ലഭ്യമാക്കുന്ന പുതിയ ലാന്‍ഡ് പൂളിംഗ് നിയമത്തിലൂടെയാണ് ഇന്‍ഫോപാര്‍ക്ക് ഫേസ്-3ക്ക് വേണ്ടി സ്ഥലം കണ്ടെത്തുകയെന്ന് ഗ്രേറ്റര്‍ കൊച്ചിന്‍ ഡെവലപ്പ്‌മെന്റ് അതോറിറ്റി (ജി.സി.ഡി.എ) ചെയര്‍മാന്‍ കെ. ചന്ദ്രന്‍ പിള്ളയാണ് പറഞ്ഞു.

കേരള സര്‍ക്കാരിന്റെ പുതിയ നിയമപ്രകാരം നടപ്പാക്കുന്ന ഈ പദ്ധതിക്ക് ജി.സി.ഡി.എ-യും ഇന്‍ഫോപാര്‍ക്കും ഒരുമിച്ചാണ് നേതൃത്വം നല്‍കുന്നത്. ലാന്‍ഡ് പൂളിംഗിലൂടെ ഭൂമി കണ്ടെത്താനുള്ള ചുമതല ജി.സി.ഡി.എക്കാണ്. അതേസമയം, ആവശ്യമായ അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കേണ്ടത് ഇന്‍ഫോപാര്‍ക്കിന്റെ കടമയാണെന്ന് ഇന്‍ഫോപാര്‍ക്ക് സി.ഇ.ഒ. സുശാന്ത് കുറുന്തില്‍ അറിയിച്ചു.

മുഖ്യമന്ത്രി പിണറായി വിജയന്റെ സാന്നിധ്യത്തില്‍ സെപ്റ്റംബര്‍ 29ന് ഇന്‍ഫോപാര്‍ക്കും ജി.സി.ഡി.എ-യും ഇതുമായി ബന്ധപ്പെട്ട ധാരണാപത്രം ഒപ്പിട്ടിരുന്നു. ഇത് പദ്ധതിയുടെ ആദ്യ പടിയാണ്. ഇനി സാധ്യതാ പഠനം, സര്‍വേകള്‍, മാസ്റ്റര്‍ പ്ലാന്‍, വിശദമായ പദ്ധതി റിപ്പോര്‍ട്ട് എന്നിവ തയ്യാറാക്കും. ലാന്‍ഡ് പൂളിംഗ് നടപടികള്‍ പൂര്‍ത്തിയാക്കി ഒരു വര്‍ഷത്തിനുള്ളില്‍ സര്‍ക്കാരിന് വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് ലക്ഷ്യമിടുന്നത്. ഭൂമി കണ്ടെത്തലിന്റെയും മറ്റ് അനുബന്ധ സൗകര്യങ്ങളുടെയും ചെലവ് ഇന്‍ഫോപാര്‍ക്ക് ജി.സി.ഡി.എ.ക്ക് നല്‍കും. പദ്ധതിയുടെ ഉടമസ്ഥത ഇന്‍ഫോപാര്‍ക്കിനായിരിക്കും.

നിലവിലെ ഇന്‍ഫോപാര്‍ക്ക് കാമ്പസുകളിലെ സ്ഥലപരിമിതിയും കൊച്ചിയുടെ അതിവേഗ വളര്‍ച്ചയും കണക്കിലെടുത്താണ് ഈ പുതിയ AI അധിഷ്ഠിത ഐ.ടി. നഗരം വിഭാവനം ചെയ്തിരിക്കുന്നത്. ഇത് സാങ്കേതിക മേഖലയിലെ ജോലികള്‍ ആഗ്രഹിക്കുന്നവര്‍ക്ക് വലിയ പ്രതീക്ഷ നല്‍കുന്ന ഒന്നാണ്.

സമ്പൂര്‍ണ്ണ നിര്‍മ്മിതബുദ്ധി (AI) അധിഷ്ഠിത ഐ.ടി. നഗരം ആയി വിഭാവനം ചെയ്യുന്നതിനാല്‍ AI അധിഷ്ഠിത തൊഴിലവസരങ്ങള്‍ക്കായിരിക്കും സാധ്യത. ഡാറ്റാ സയന്‍സ് & മെഷീന്‍ ലേണിംഗ് (ML) / ഡീപ് ലേണിംഗ് (DL), നാച്ചുറല്‍ ലാംഗ്വേജ് പ്രോസസ്സിംഗ് (NLP) & ജനറേറ്റീവ് AI, കമ്പ്യൂട്ടര്‍ വിഷന്‍ & റോബോട്ടിക്‌സ്, . AI ഓപ്പറേഷന്‍സ് (MLOps) & ക്ലൗഡ് കമ്പ്യൂട്ടിംഗ് , . AI എത്തിക്‌സ് & സുരക്ഷ (Cybersecurity) തുടങ്ങിയ മേഖലകളില്‍ വന്‍ തൊഴില്‍ സാധ്യതകളാവും പദ്ധതി പൂര്‍ത്തിയാകുന്നതോടെ തുറന്നു കിട്ടുക.

Latest News

സയ്യിദ് പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങള്‍ക്ക് ജപ്പാനില്‍ സ്വീകരണം
സയ്യിദ് പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങള്‍ക്ക് ജപ്പാനില്‍ സ്വീകരണം
October 13, 2026
വാഗ്ദാനങ്ങള്‍ നടപ്പിലാക്കി യു.ഡി.എഫ്. സര്‍ക്കാര്‍ മുന്നോട്ട്: നൗഷാദ് ബ്ലാത്തൂര്‍
വാഗ്ദാനങ്ങള്‍ നടപ്പിലാക്കി യു.ഡി.എഫ്. സര്‍ക്കാര്‍ മുന്നോട്ട്: നൗഷാദ് ബ്ലാത്തൂര്‍
October 13, 2026
ഇന്ത്യന്‍ എംബസി ഡി.സി.എമ്മുമായി ഡബ്ലു.എം.സി അല്‍ഖോബാര്‍ പ്രൊവിന്‍സ് നേതാക്കള്‍ കൂടിക്കാഴ്ച നടത്തി
ഇന്ത്യന്‍ എംബസി ഡി.സി.എമ്മുമായി ഡബ്ലു.എം.സി അല്‍ഖോബാര്‍ പ്രൊവിന്‍സ് നേതാക്കള്‍ കൂടിക്കാഴ്ച നടത്തി
October 13, 2026
ഇന്‍ഡ്യാ സഖ്യത്തിന്റെ പ്രക്ഷോഭം, വിട്ടുനിന്ന് തമിഴ് പാര്‍ട്ടികള്‍
ഇന്‍ഡ്യാ സഖ്യത്തിന്റെ പ്രക്ഷോഭം, വിട്ടുനിന്ന് തമിഴ് പാര്‍ട്ടികള്‍
October 13, 2026
രാഹുലിന്റെ പരാതിയില്‍ 14 പിഴവുകള്‍, മതിയായ ഫീസടച്ചില്ല -സുപ്രീം കോടതി
രാഹുലിന്റെ പരാതിയില്‍ 14 പിഴവുകള്‍, മതിയായ ഫീസടച്ചില്ല -സുപ്രീം കോടതി
October 13, 2026
റിയാദിലും അല്‍ജൗഫിലുമായി രണ്ട് മലയാളികള്‍ ഹൃദയാഘാതംമൂലം മരിച്ചു
റിയാദിലും അല്‍ജൗഫിലുമായി രണ്ട് മലയാളികള്‍ ഹൃദയാഘാതംമൂലം മരിച്ചു
October 13, 2026
നിര്‍ണായക ഇലക്ഷനുകള്‍ മുന്നില്‍, ഊരാക്കുടുക്കില്‍ ട്രംപ്
നിര്‍ണായക ഇലക്ഷനുകള്‍ മുന്നില്‍, ഊരാക്കുടുക്കില്‍ ട്രംപ്
October 13, 2026
സംരംഭകര്‍ക്ക് ഉണര്‍വു പകര്‍ന്ന് ബിസിനസ് ഇനിഷ്യേറ്റീവ്‌സ് ഗ്രൂപ്പ്  ജിദ്ദയുടെ 'ബിസ്സ് ടോക് 3.0' ബിസിനസ്സ് ബ്രേക്ക്ത്രൂ സമ്മിറ്റ്
സംരംഭകര്‍ക്ക് ഉണര്‍വു പകര്‍ന്ന് ബിസിനസ് ഇനിഷ്യേറ്റീവ്‌സ് ഗ്രൂപ്പ് ജിദ്ദയുടെ 'ബിസ്സ് ടോക് 3.0' ബിസിനസ്സ് ബ്രേക്ക്ത്രൂ സമ്മിറ്റ്
October 13, 2026
സൗദിയിലെ ആക്രമണ ദൃശ്യങ്ങള്‍ ചിത്രീകരിച്ചു: യു.എസ് പൗരന്മാര്‍ കസ്റ്റഡിയില്‍
സൗദിയിലെ ആക്രമണ ദൃശ്യങ്ങള്‍ ചിത്രീകരിച്ചു: യു.എസ് പൗരന്മാര്‍ കസ്റ്റഡിയില്‍
October 13, 2026
നാടകവേദിയില്‍നിന്ന് തെരുവുകളിലേക്ക്: ഇന്ത്യന്‍ യുവത്വത്തിന്റെ പുതിയ മുഖമായി മാറുന്ന നേഹ ബോറ
നാടകവേദിയില്‍നിന്ന് തെരുവുകളിലേക്ക്: ഇന്ത്യന്‍ യുവത്വത്തിന്റെ പുതിയ മുഖമായി മാറുന്ന നേഹ ബോറ
October 13, 2026