മുംബൈ: ഈ വര്‍ഷം നടന്ന നീറ്റ് യു.ജി പരീക്ഷയില്‍ 99.99 ശതമാനം മാര്‍ക്കോടെ അഖിലേന്ത്യാ തലത്തില്‍ 1475-ാം റാങ്ക് (ഒ.ബി.സി വിഭാഗം) കരസ്ഥമാക്കിയ വിദ്യാര്‍ഥി മെഡിക്കല്‍ പ്രവേശന ദിവസം ആത്മഹത്യ ചെയ്തു. ഹാരാഷ്ട്രയിലെ ചന്ദ്രപുര്‍ ജില്ലയിലെ നവര്‍ഗാവ് സ്വദേശിയായ അനുരാഗ് അനില്‍ ബോര്‍ക്കര്‍ എന്ന് 19 കാരനാണ് ആത്മഹത്യ ചെയ്തത്. ഡോക്ടറാകാന്‍ താല്‍പര്യമില്ലെന്ന് ആത്മഹത്യ കുറിപ്പ് എഴുതിവച്ചാണ് ജീവനൊടുക്കിയത്.
ഉത്തര്‍ പ്രദേശിലെ ഗൊരഖ്പുരിലുള്ള മെഡിക്കല്‍ കോളജിലാണ് അനുരാഗിന് എം.ബി.ബി.എസ് കോഴ്‌സിന് അലോട്ട്‌മെന്റ് ലഭിച്ചത്. ഗൊരഖ്പുരിലേക്ക് പുറപ്പെടാനിരിക്കെയാണ് സ്വന്തം വീട്ടില്‍ അനുരാഗിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്യ മുറിയില്‍നിന്ന് കണ്ടെത്തിയ ആത്മഹത്യ കുറിപ്പ് പുറത്തുവിട്ടിട്ടില്ല. ഡോക്ടറാകാന്‍ തനിക്ക് താല്‍പര്യമില്ലെന്നും ബിസിനസ് രംഗത്തേക്ക് കടക്കാനാണ് താല്‍പര്യമെന്നും അനുരാഗ് എഴുതിയതായി പൊലീസ് വെളിപ്പെടുത്തി. മാതാപിതാക്കളോടൊപ്പം കഴിഞ്ഞുവന്നിരുന്ന കൗമാരക്കാരന്റെ മരണം പ്രദേശവാസികളെ ഞെട്ടിച്ചു.
Related News