l o a d i n g

കായികം

ജിദ്ദയില്‍ കെഎംസിസി ഇ.അഹമ്മദ് സാഹിബ് മെമ്മോറിയല്‍ സൂപ്പര്‍-7 ഫുട്ബാള്‍ ടൂര്‍ണമെന്റിന് ഉജ്ജ്വല തുടക്കം

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
September 20, 2025

ജിദ്ദ: കെഎംസിസി സെന്‍ട്രല്‍ കമ്മിറ്റി സംഘടിപ്പിക്കുന്ന ഒരു മാസത്തോളം നീണ്ടു നില്‍ക്കുന്ന ഇ. അഹമ്മദ് സാഹിബ് മെമ്മോറിയല്‍ സൂപ്പര്‍-7 കപ്പിന് വേണ്ടിയുള്ള ഫുട്‌ബോള്‍ ടൂര്‍ണമെന്റ് മഹോത്സവം ജിദ്ദയില്‍ മുസ്ലിം ലീഗ് ദേശീയ സെക്രട്ടറി ഇ.ടി. മുഹമ്മദ് ബഷീര്‍ എം.പി ഉല്‍ഘടനം ചെയ്തു. കായികവും ശാരീരിക ക്ഷമതയും പ്രധാനം ചെയ്യുന്നതിനപ്പുറം പാരസ്പര്യ സ്‌നേഹവും ഐക്യവും ഊട്ടിഉറപ്പിക്കാനും സംഘടനാ പ്രവര്‍ത്തകരെ ഊര്‍ജ്വസലരാക്കി നിര്‍ത്തുന്നതിനും പ്രയോജനപ്പെടുന്ന ഗെയിം ആണ് ഫുടബോള്‍ പോലുള്ള കളികള്‍ എന്നദ്ദേഹം പറഞ്ഞു.

വി.പി. മുഹമ്മദ് അലി, എബിസി കാര്‍ഗോ പ്രധിനിധി ഷിബിലി, കുഞ്ഞിമോന്‍ കാക്കിയ, അഹമ്മദ് പാളയാട്ട്, കാദര്‍ ചെര്‍ക്കള, ഇസ്മായില്‍ മുണ്ടക്കുളം എന്നിവര്‍ ആശംസകളര്‍പ്പിച്ചു. വി.പി. മുസ്തഫ സ്വാഗതവും ഷൗക്കത്ത് ഞാറക്കോടന്‍ നന്ദിയും പറഞ്ഞു.

ഉല്‍ഘടനത്തോടനുബന്ധിച്ചു ആയിരകണക്കിന് വളണ്ടിയര്‍മാര്‍ അണിനിരന്ന വിവിധ കലാ പ്രകടനങ്ങളോടുംം വേഷ വിധാനങ്ങളോടും കൂടിയ മാര്‍ച്ച് പാസ്റ്റ് ആകര്‍ഷകമായി. ജിദ്ദയിലെ കെഎംസിസി പ്രവര്‍ത്തകരുടെ സംഘ ശക്തിയും സര്‍ഗ്ഗ ശേഷിയും പ്രതിഫലിക്കുന്നതായിരുന്നു മാര്‍ച്ച് പാസ്റ്റ്.

ജിദ്ദ കെഎംസിസി സെന്‍ട്രല്‍ കമ്മിറ്റി സെക്രട്ടറി വിപി മുസ്തഫ, ആക്ടിങ് പ്രസിഡണ്ട് എ.കെ ബാവ , ചെയര്‍മാന്‍ ഇസ്മായില്‍ മുണ്ടക്കുളം എന്നിവര്‍ മാര്‍ച്ച് പാസ്റ്റില്‍ സലൂട്ട് സ്വീകരിച്ചു.

തുടര്‍ന്ന് പ്രേക്ഷകര്‍ തിങ്ങി നിറഞ്ഞ സ്റ്റേഡിയത്തില്‍ നടന്ന ആദ്യ മത്സരത്തില്‍ വയനാട് ജില്ലാ കെഎംസിസി പവര്‍ഹൗസ് വയനാട് എഫ് സിയെയും, രണ്ടാമത്തെ മത്സരത്തില്‍ സി എം എ സി ഫൈസലിയ എഫ് സിയും അവസാനത്തെ മത്സരത്തില്‍ ബിറ്റ് ബോള്‍ട്ട് എഫ്‌സിയും ജേതാക്കളായി.

Photo

Latest News

 നൂതന ആശയങ്ങള്‍ പങ്കുവെച്ച് യൂത്ത് ഇന്ത്യ ഈസ്റ്റേണ്‍ പ്രൊവിന്‍സിന്റെ 'THRIVE 26' യൂത്ത് ബിസിനസ് കോണ്‍ക്ലേവ്
നൂതന ആശയങ്ങള്‍ പങ്കുവെച്ച് യൂത്ത് ഇന്ത്യ ഈസ്റ്റേണ്‍ പ്രൊവിന്‍സിന്റെ 'THRIVE 26' യൂത്ത് ബിസിനസ് കോണ്‍ക്ലേവ്
October 13, 2026
റിയാദ് വിമാനത്താവള ആക്രമണം: ഞെട്ടിക്കുന്ന അനുഭവവുമായി അതിജീവിതന്‍; മിന്നല്‍ രക്ഷാപ്രവര്‍ത്തനവുമായി സൗദി മെഡിക്കല്‍ സംഘം
റിയാദ് വിമാനത്താവള ആക്രമണം: ഞെട്ടിക്കുന്ന അനുഭവവുമായി അതിജീവിതന്‍; മിന്നല്‍ രക്ഷാപ്രവര്‍ത്തനവുമായി സൗദി മെഡിക്കല്‍ സംഘം
October 13, 2026
രാജ്യവ്യാപകമായി വിപുലമായ രക്തദാന ക്യാമ്പുകള്‍ സംഘടിപ്പിച്ച് ഐ.സി.എഫ്
രാജ്യവ്യാപകമായി വിപുലമായ രക്തദാന ക്യാമ്പുകള്‍ സംഘടിപ്പിച്ച് ഐ.സി.എഫ്
October 13, 2026
ഇന്ത്യ-സൗദി വിമാന സര്‍വീസുകളില്‍ തടസ്സം: ജിദ്ദ കോണ്‍സുലേറ്റ് ജാഗ്രതാനിര്‍ദേശം പുറപ്പെടുവിച്ചു; 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂം തുറന്നു
ഇന്ത്യ-സൗദി വിമാന സര്‍വീസുകളില്‍ തടസ്സം: ജിദ്ദ കോണ്‍സുലേറ്റ് ജാഗ്രതാനിര്‍ദേശം പുറപ്പെടുവിച്ചു; 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂം തുറന്നു
October 13, 2026
 സോണി പാറക്കലിന് 'കളരി' യാത്രയയപ്പ്
സോണി പാറക്കലിന് 'കളരി' യാത്രയയപ്പ്
October 13, 2026
അബ്ദുല്‍ ഗഫൂര്‍ വണ്ടൂരിന് അജ്വ ജിദ്ദ കമ്മിറ്റി യാത്രയയപ്പ്
അബ്ദുല്‍ ഗഫൂര്‍ വണ്ടൂരിന് അജ്വ ജിദ്ദ കമ്മിറ്റി യാത്രയയപ്പ്
October 13, 2026
മൈന്‍ഡ്, ബോഡി & ബ്രീത്ത് പരിശീലനം 16-ന്
മൈന്‍ഡ്, ബോഡി & ബ്രീത്ത് പരിശീലനം 16-ന്
October 13, 2026
സയ്യിദ് പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങള്‍ക്ക് ജപ്പാനില്‍ സ്വീകരണം
സയ്യിദ് പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങള്‍ക്ക് ജപ്പാനില്‍ സ്വീകരണം
October 13, 2026
വാഗ്ദാനങ്ങള്‍ നടപ്പിലാക്കി യു.ഡി.എഫ്. സര്‍ക്കാര്‍ മുന്നോട്ട്: നൗഷാദ് ബ്ലാത്തൂര്‍
വാഗ്ദാനങ്ങള്‍ നടപ്പിലാക്കി യു.ഡി.എഫ്. സര്‍ക്കാര്‍ മുന്നോട്ട്: നൗഷാദ് ബ്ലാത്തൂര്‍
October 13, 2026
ഇന്ത്യന്‍ എംബസി ഡി.സി.എമ്മുമായി ഡബ്ലു.എം.സി അല്‍ഖോബാര്‍ പ്രൊവിന്‍സ് നേതാക്കള്‍ കൂടിക്കാഴ്ച നടത്തി
ഇന്ത്യന്‍ എംബസി ഡി.സി.എമ്മുമായി ഡബ്ലു.എം.സി അല്‍ഖോബാര്‍ പ്രൊവിന്‍സ് നേതാക്കള്‍ കൂടിക്കാഴ്ച നടത്തി
October 13, 2026