l o a d i n g

ഗൾഫ്

റിയാദ് ഒഐസിസി ഓണപ്പൂരം 2025 പ്രവാസി മലയാളികളുടെ ഐക്യത്തിന്റെ മഹോത്സവമായി

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
September 15, 2025

റിയാദ്: ഒഐസിസി റിയാദ് സെന്‍ട്രല്‍ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച ഓണപ്പൂരം 2025 ഷിഫ റിമാസ് ഓഡിറ്റോറിയത്തില്‍ വിപുലമായ കലാപരിപാടികളോടെ നടന്നു. കേരളത്തിന്റെ സമ്പന്നമായ പാരമ്പര്യവും പ്രവാസി മലയാളികളുടെ ഐക്യവും പ്രതിഫലിപ്പിച്ച മഹോത്സവത്തില്‍ ആയിരക്കണക്കിന് പ്രവാസികള്‍ പങ്കുചേര്‍ന്ന് ഓണാഘോഷത്തിന്റെ മാധുര്യം പങ്കുവെച്ചു. ഗാനമേളകളും, നൃത്താവിഷ്‌കാരങ്ങളും, മാവേലിയുടെ വരവും ഉള്‍പ്പെടെ നിറഞ്ഞുനിന്ന വേദി, പ്രവാസി മലയാളി സമൂഹത്തിന് മറക്കാനാകാത്ത ആഘോഷമായി മാറി.

സെന്‍ട്രല്‍ കമ്മിറ്റി വൈസ് പ്രസിഡന്റും ജനറല്‍ കണ്‍വീനറുമായ രഘുനാഥ് പറശ്ശിനിക്കടവ് ആമുഖ പ്രസംഗം നടത്തി. സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡന്റ് സലിം കളക്കര അധ്യക്ഷനായി. ഗ്ലോബല്‍ കമ്മിറ്റി ട്രഷറര്‍ മജീദ് ചിങ്ങോലി പരിപാടി ഉദ്ഘാടനം ചെയ്തു. ഇന്ത്യന്‍ എംബസിയുടെ ഫസ്റ്റ് സെക്രട്ടറി റിഷി ത്രിപാതി മുഖ്യാതിഥിയായി പങ്കെടുത്ത്, മലയാളികളുടെ ഐക്യവും സാംസ്‌കാരിക ബന്ധവും നിലനിര്‍ത്തുന്നതില്‍ ഇത്തരം പരിപാടികളുടെ പ്രാധാന്യം പ്രത്യേകം ചൂണ്ടിക്കാട്ടി.

പരിപാടിക്ക് ആശംസകള്‍ നേര്‍ന്ന് അബ്ദുള്ള വല്ലാഞ്ചിറ, സക്കീര്‍ ദാനത്ത്, യഹിയ കൊടുങ്ങല്ലൂര്‍, നൗഫല്‍ പാലക്കാടന്‍, നവാസ് വെള്ളിമാട് കുന്ന്, അമീര്‍ പട്ടണത്ത്, സെയ്ഫ് കായംകുളം, അബ്ദുല്‍ കരീം കൊടുവള്ളി, റഷീദ് കൊളത്തറ, മൃദുല വിനീഷ്, അബ്ദുല്‍ സലിം അര്‍ത്തിയില്‍, സജീര്‍ പൂന്തുറ, ബാലു കുട്ടന്‍, സുരേഷ് ശങ്കര്‍, നാദിര്‍ഷ റഹ്‌മാന്‍, റസാക്ക് പൂക്കോട്ടുമ്പാടം, ഷുക്കൂര്‍ ആലുവ, റഹ്‌മാന്‍ മുനമ്പത്ത്, ജോണ്‍സണ്‍ മാര്‍ക്കോസ്, റഫീഖ് വെമ്പായം, ഷാനവാസ് മുനമ്പത്ത്, ഹക്കീം പട്ടാമ്പി, അഷ്‌റഫ് മേച്ചേരി, നസീര്‍ മൂള്ളൂര്‍ക്കര, സിദ്ധീഖ് കല്ലുപറമ്പന്‍, മാത്യൂ ജോസഫ് എന്നിവര്‍ സംസാരിച്ചു. ജനറല്‍ സെക്രട്ടറി ഷംനാദ് കരുനാഗപ്പള്ളി സ്വാഗതവും ജനറല്‍ സെക്രട്ടറി നിഷാദ് ആലംങ്കോട് നന്ദിയും പറഞ്ഞു. അവതാരകനായി ബാസ്റ്റിന്‍ ജോര്‍ജ്ജ് പ്രവര്‍ത്തിച്ചു. അഖിനാസ് മാവേലിയായി വേദിയിലെത്തി.

ഗാന-നൃത്ത പരിപാടികള്‍ക്ക് പ്രത്യേക മികവ് നല്‍കി. അല്‍ത്താഫ് കാലിക്കറ്റിന്റെ നേതൃത്വത്തിലുള്ള ഗാനമേളയും, രഷ്മി വിനോദ് സംവിധാനം ചെയ്ത വൈദേഹി നൃത്തവിദ്യാലയത്തിന്റെ തിരുവാതിരയും, സ്വാതി ആദര്‍ശിന്റെ ആരവി ഡാന്‍സ് അക്കാദമിയുടെ കൈകൊട്ടിക്കളിയും സിനിമാറ്റിക് ഡാന്‍സും, ദിവ്യാ ഭാസ്‌ക്കരനും ആനന്ദ ലക്ഷ്മിയും അവതരിപ്പിച്ച സെമി ക്ലാസിക്കല്‍ നൃത്തവും, ബിന്ദു സാബുവിന്റെ നവ്യാ ഡാന്‍സ് അക്കാദമിയുടെ സിനിമാറ്റിക് നൃത്തവും വേദിയെ കലോത്സവമാക്കി മാറ്റി.

സ്ത്രീകളുടെ കൂട്ടായ്മയായ വനിതാ വേദി ഒരുക്കിയ അത്തപ്പൂക്കളം പരിപാടിയുടെ പ്രധാന ആകര്‍ഷണമായി. നാട്ടില്‍ നിന്നും കൊണ്ടുവന്ന പൂക്കള്‍ ഉപയോഗിച്ച് ഒരുക്കിയ പൂക്കളത്തിന് ജാന്‍സി പ്രഡിന്‍, സൈഫുന്നീസ സിദ്ദീഖ്, ഷിംന നൗഷാദ്, ജോജി ബിനോയ്, ശരണ്യ ആഘോഷ്, മോളിഷാ ഷാജി എന്നിവര്‍ നേതൃത്വം നല്‍കി.

ഭക്ഷണ വിതരണത്തിന് ജയന്‍ കൊടുങ്ങല്ലൂര്‍, ബിനോയ് മത്തായി, ഷരീഖ് തൈക്കണ്ടി, ഹാഷിം കുഞ്ഞ് ആലപ്പുഴ, ഹരീന്ദ്രന്‍ കണ്ണൂര്‍, ജയിംസ് മാത്യു എറണാകുളം, അലക്‌സാണ്ടര്‍, ഉണ്ണികൃഷ്ണന്‍ വാഴൂര്‍, മുഹമ്മദ് തുരുത്തി, സുധീര്‍ ഖാന്‍ തൊപ്പിചന്ത, റിയാസ് തെന്നൂര്‍, ഭാസ്‌ക്കരന്‍ മഞ്ചേരി, മുജീബ് പൂന്താനം, മുനീര്‍ കണ്ണൂര്‍, ഷാഫി കല്ലറ, ഹാഷിം കണ്ണാടിപറമ്പ്, സൈനുദ്ധീന്‍ വെട്ടത്തൂര്‍, ഷറഫു ചിറ്റന്‍, മുഹമ്മദ് നിസാര്‍ കൊല്ലം, ജയിന്‍ പത്തനംതിട്ട, സക്കീര്‍ കലൂര്‍, മണികണ്ടന്‍ കണ്ണൂര്‍, മുത്തു പാണ്ടിക്കാട്, അക്ബര്‍ ബാദുഷ, റിയാസ് തേനൂര്‍, അന്‍സാര്‍ വര്‍ക്കല, അന്‍സായി ഷൗക്കത്ത്, മജീദ് മൈത്രി, നിസാര്‍ പള്ളികശ്ശേരി, ഗഫൂര്‍ തൃശൂര്‍, ജ്വോതിഷ്, മുരുകന്‍, അന്‍ഷാദ്, സാദിഖ് സി.കെ, ബൈജു പാണ്ടികശാല, അന്‍സാരി കോട്ടയം, സമദ് വയനാട്, നിഹാല്‍, ആദില്‍, ജോമോന്‍ ഓണമ്പള്ളി, സജീവ് വള്ളിക്കുന്നം, അന്‍സാര്‍ പള്ളിക്കര, ബാബു പട്ടാമ്പി, ഷാമിര്‍ ഹവാസ്, എല്‍ഖന്‍ ബിനോയ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

സംഘടനയുടെ വിവിധ ഭാരവാഹികള്‍, വിവിധ ജില്ല പ്രസിഡന്റുമാര്‍, പ്രവര്‍ത്തകര്‍ തുടങ്ങി നിരവധി പേര്‍ കമ്മിറ്റികളുടെ ഭാഗമായി പ്രവര്‍ത്തിച്ചു. രാജു പാപ്പുള്ളി, നാസര്‍ ലെയ്‌സ്, മുഹമ്മദ് ഖാന്‍, നാസര്‍ മാവൂര്‍, സഫീര്‍ ബുര്‍ഹാന്‍, വിന്‍സന്റ് തിരുവനന്തപുരം, സന്തോഷ് കണ്ണൂര്‍, സിജോ വയനാട്, നാസര്‍ വലപ്പാട്, നസീര്‍ ഹനീഫ, ബഷീര്‍ കോട്ടയം, ബാബുകുട്ടി പത്തനംതിട്ട, ഷിഹാബ് പാലക്കാട്, ഷാജി മടത്തില്‍, ഒമര്‍ ഷരീഫ്, ഷംസീര്‍ പാലക്കാട്, ഹാഷിം പാപ്പിനശ്ശേരി, മൊയ്തീന്‍ പാലക്കാട്, വഹീദ് വാഴക്കാട്, ജംഷാദ് തുവ്വൂര്‍, അലക്‌സ് കൊട്ടാരക്കര, റഫീഖ് പട്ടാമ്പി, സക്കീര്‍ കലൂര്‍, സുജിത്ത് കണ്ണൂര്‍, ഷഫീഖ് കണ്ണൂര്‍, സഹീര്‍ പാലക്കാട്, അന്‍സാര്‍ പാലക്കാട്, ഇബ്രാഹിം തൃശൂര്‍, നന്ദകുമാര്‍ പത്തനംതിട്ട, ഷൈജു ആലപ്പുഴ, യൂനുസ് സലീം പത്തനംതിട്ട തുടങ്ങിയവരാണ് നേതൃത്വം നല്‍കിയത്. റിയാദ് ഒഐസിസി ഒരുക്കിയ ഓണപ്പൂരം 2025, പ്രവാസി മലയാളികള്‍ക്ക് നാട്ടിന്റെ ഓര്‍മ്മകളും ഐക്യത്തിന്റെ ശക്തിയും സമ്മാനിച്ച സാംസ്‌കാരിക മഹോത്സവമായി ചരിത്രത്തില്‍ ഇടംപിടിച്ചു.

Photo

Latest News

ജന്തര്‍ മന്തറില്‍ കടന്നതിന് സി.ജെ.പി നേതാക്കള്‍ കസ്റ്റഡിയില്‍
ജന്തര്‍ മന്തറില്‍ കടന്നതിന് സി.ജെ.പി നേതാക്കള്‍ കസ്റ്റഡിയില്‍
October 14, 2026
സൗദിയിലേക്കുള്ള ഇന്ത്യന്‍ വിമാനങ്ങള്‍ 17 വരെ റദ്ദാക്കി
സൗദിയിലേക്കുള്ള ഇന്ത്യന്‍ വിമാനങ്ങള്‍ 17 വരെ റദ്ദാക്കി
October 14, 2026
 കരിങ്കടലില്‍ ഡ്രോണ്‍ ആക്രമണം: സിറിയന്‍ കപ്പല്‍ മുങ്ങി, കാണാതായ 11 പേര്‍ക്കായി തെരച്ചില്‍ തുടരുന്നു
കരിങ്കടലില്‍ ഡ്രോണ്‍ ആക്രമണം: സിറിയന്‍ കപ്പല്‍ മുങ്ങി, കാണാതായ 11 പേര്‍ക്കായി തെരച്ചില്‍ തുടരുന്നു
October 14, 2026
ഹൂത്തി കേന്ദ്രങ്ങള്‍ തകര്‍ത്ത് സൗദി, അരാംകോ കെട്ടിടത്തില്‍ തീപിടിത്തം
ഹൂത്തി കേന്ദ്രങ്ങള്‍ തകര്‍ത്ത് സൗദി, അരാംകോ കെട്ടിടത്തില്‍ തീപിടിത്തം
October 14, 2026
 നൂതന ആശയങ്ങള്‍ പങ്കുവെച്ച് യൂത്ത് ഇന്ത്യ ഈസ്റ്റേണ്‍ പ്രൊവിന്‍സിന്റെ 'THRIVE 26' യൂത്ത് ബിസിനസ് കോണ്‍ക്ലേവ്
നൂതന ആശയങ്ങള്‍ പങ്കുവെച്ച് യൂത്ത് ഇന്ത്യ ഈസ്റ്റേണ്‍ പ്രൊവിന്‍സിന്റെ 'THRIVE 26' യൂത്ത് ബിസിനസ് കോണ്‍ക്ലേവ്
October 13, 2026
റിയാദ് വിമാനത്താവള ആക്രമണം: ഞെട്ടിക്കുന്ന അനുഭവവുമായി അതിജീവിതന്‍; മിന്നല്‍ രക്ഷാപ്രവര്‍ത്തനവുമായി സൗദി മെഡിക്കല്‍ സംഘം
റിയാദ് വിമാനത്താവള ആക്രമണം: ഞെട്ടിക്കുന്ന അനുഭവവുമായി അതിജീവിതന്‍; മിന്നല്‍ രക്ഷാപ്രവര്‍ത്തനവുമായി സൗദി മെഡിക്കല്‍ സംഘം
October 13, 2026
രാജ്യവ്യാപകമായി വിപുലമായ രക്തദാന ക്യാമ്പുകള്‍ സംഘടിപ്പിച്ച് ഐ.സി.എഫ്
രാജ്യവ്യാപകമായി വിപുലമായ രക്തദാന ക്യാമ്പുകള്‍ സംഘടിപ്പിച്ച് ഐ.സി.എഫ്
October 13, 2026
ഇന്ത്യ-സൗദി വിമാന സര്‍വീസുകളില്‍ തടസ്സം: ജിദ്ദ കോണ്‍സുലേറ്റ് ജാഗ്രതാനിര്‍ദേശം പുറപ്പെടുവിച്ചു; 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂം തുറന്നു
ഇന്ത്യ-സൗദി വിമാന സര്‍വീസുകളില്‍ തടസ്സം: ജിദ്ദ കോണ്‍സുലേറ്റ് ജാഗ്രതാനിര്‍ദേശം പുറപ്പെടുവിച്ചു; 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂം തുറന്നു
October 13, 2026
 സോണി പാറക്കലിന് 'കളരി' യാത്രയയപ്പ്
സോണി പാറക്കലിന് 'കളരി' യാത്രയയപ്പ്
October 13, 2026
അബ്ദുല്‍ ഗഫൂര്‍ വണ്ടൂരിന് അജ്വ ജിദ്ദ കമ്മിറ്റി യാത്രയയപ്പ്
അബ്ദുല്‍ ഗഫൂര്‍ വണ്ടൂരിന് അജ്വ ജിദ്ദ കമ്മിറ്റി യാത്രയയപ്പ്
October 13, 2026