l o a d i n g

ഗൾഫ്

രാഹുലിനെ കണ്ട ഭാവം നടിക്കാതെ നിയമസഭയില്‍ യു.ഡി.എഫ്, തലകുനിച്ചിരുന്ന് സതീശന്‍

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
September 15, 2025

തിരുവനന്തപുരം- ലൈംഗിക അപവാദം നേരിടുന്ന രാഹുല്‍ മാങ്കൂട്ടത്തില്‍ നിയമസഭയിലേക്ക് കടന്നുവന്നത് മുന്‍ മുഖ്യമന്ത്രി വി.എസ് അച്യതാനന്ദന് ആദരം അര്‍പ്പിക്കുന്ന വേളയില്‍. സ്ത്രീകള്‍ക്കെതിരായ ലൈംഗികാതിക്രമങ്ങള്‍ നടത്തുന്നവര്‍ക്കെതിരെ പോരാടിയ വി.എസിനെ കുറിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ സ്മരിക്കുമ്പോഴാണ് രാഹുല്‍ സഭയുടെ വാതില്‍ തുറന്ന് വന്നത്. പാര്‍ലമെന്ററി പാര്‍ട്ടിയില്‍നിന്ന് പുറത്താക്കിയതോടെ പ്രത്യേക ബ്ലോക്കായി പിന്‍ബെഞ്ചിലെ സീറ്റില്‍ ഇരുന്നു.

കോണ്‍ഗ്രസ് അംഗങ്ങളാരും തന്നെ രാഹുല്‍ മാങ്കൂട്ടത്തിലിനെ അഭിവാദ്യം ചെയ്യുകയോ സംസാരിക്കുകയോ ചെയ്തില്ല. പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ ആ ഭാഗത്തേക്ക് നോക്കുപോലും ചെയ്യാതെ തലകുനിച്ച് ഇരിക്കുകയായിരുന്നു. ഇന്ന് ചരമോപചാരം മാത്രമാണ് സഭയുടെ നടപടി. അതുകൊണ്ട് തന്നെയാണ് പ്രതിപക്ഷ നേതാവ് അടക്കം സഭയിലേക്ക് വരേണ്ട എന്ന നിലപാട് സ്വീകരിച്ചിട്ടും രാഹുല്‍ എത്തിയത്. ആരോപണ പ്രത്യാരോപണങ്ങള്‍ ഉണ്ടാകാത്ത ദിവസം സഭയില്‍ എത്തി ഒരു റീ എന്‍ട്രിക്കാണ് ശ്രമം.

ഇന്ന് പ്രത്യേക ബ്ലോക്ക് ആണെങ്കിലും രാഹുലിന് സംസാരിക്കാന്‍ സമയം ലഭിക്കില്ല. കക്ഷി നേതാക്കള്‍ക്ക് മാത്രമാണ് ഇന്ന് സംസാരിക്കാന്‍ അവസരം നല്‍കിയത്. അതുകൊണ്ട് തന്നെ നിശബ്ദനായി സഭാ നടപടികള്‍ നിരീക്ഷിക്കുകയാണ് രാഹുല്‍ ചെയ്തത്. നാളെ മുതല്‍ സര്‍ക്കാരിന് എതിരായ പ്രതിപക്ഷ ആരോപണങ്ങള്‍ കടുക്കുമ്പോള്‍ ഭാരണപക്ഷം ചെറുക്കുക രാഹുലിന് എതിരായ ആരോപണങ്ങള്‍ ഉന്നയിച്ചാകും എന്ന് ഉറപ്പാണ്.

കോണ്‍ഗ്രസിനുള്ളിലും രാഹുല്‍ മാങ്കൂട്ടത്തിലിന്റെ വിഷയം വരും ദിവസങ്ങള്‍ ചര്‍ച്ചയാകും. പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ എടുത്ത ശക്തമായ നിലപാട് തള്ളിയാണ് രാഹുല്‍ സഭയിലേക്ക് എത്തിയത്. ഇതിന് പിന്നില്‍ എ ഗ്രൂപ്പ് തീരുമാനമാണ്. ഇതോടെ പാര്‍ട്ടിക്കുള്ളില്‍ സതീശനെതിരായ നീക്കവും ശക്തമാവുകയാണ്. പാര്‍ട്ടിയുമായി ബന്ധമില്ലെന്ന് പറയുമ്പോഴും രാഹുല്‍ സഭയിലേക്ക് എത്തിയത് യൂത്ത് കോണ്‍ഗ്രസ് തിരുവനന്തപുരം ജില്ലാ പ്രസിഡന്റിനൊപ്പമാണ്. ഇതും വലിയ ചര്‍ച്ചകള്‍ക്ക് ഇടയാക്കും.

Latest News

ജന്തര്‍ മന്തറില്‍ കടന്നതിന് സി.ജെ.പി നേതാക്കള്‍ കസ്റ്റഡിയില്‍
ജന്തര്‍ മന്തറില്‍ കടന്നതിന് സി.ജെ.പി നേതാക്കള്‍ കസ്റ്റഡിയില്‍
October 14, 2026
സൗദിയിലേക്കുള്ള ഇന്ത്യന്‍ വിമാനങ്ങള്‍ 17 വരെ റദ്ദാക്കി
സൗദിയിലേക്കുള്ള ഇന്ത്യന്‍ വിമാനങ്ങള്‍ 17 വരെ റദ്ദാക്കി
October 14, 2026
 കരിങ്കടലില്‍ ഡ്രോണ്‍ ആക്രമണം: സിറിയന്‍ കപ്പല്‍ മുങ്ങി, കാണാതായ 11 പേര്‍ക്കായി തെരച്ചില്‍ തുടരുന്നു
കരിങ്കടലില്‍ ഡ്രോണ്‍ ആക്രമണം: സിറിയന്‍ കപ്പല്‍ മുങ്ങി, കാണാതായ 11 പേര്‍ക്കായി തെരച്ചില്‍ തുടരുന്നു
October 14, 2026
ഹൂത്തി കേന്ദ്രങ്ങള്‍ തകര്‍ത്ത് സൗദി, അരാംകോ കെട്ടിടത്തില്‍ തീപിടിത്തം
ഹൂത്തി കേന്ദ്രങ്ങള്‍ തകര്‍ത്ത് സൗദി, അരാംകോ കെട്ടിടത്തില്‍ തീപിടിത്തം
October 14, 2026
 നൂതന ആശയങ്ങള്‍ പങ്കുവെച്ച് യൂത്ത് ഇന്ത്യ ഈസ്റ്റേണ്‍ പ്രൊവിന്‍സിന്റെ 'THRIVE 26' യൂത്ത് ബിസിനസ് കോണ്‍ക്ലേവ്
നൂതന ആശയങ്ങള്‍ പങ്കുവെച്ച് യൂത്ത് ഇന്ത്യ ഈസ്റ്റേണ്‍ പ്രൊവിന്‍സിന്റെ 'THRIVE 26' യൂത്ത് ബിസിനസ് കോണ്‍ക്ലേവ്
October 13, 2026
റിയാദ് വിമാനത്താവള ആക്രമണം: ഞെട്ടിക്കുന്ന അനുഭവവുമായി അതിജീവിതന്‍; മിന്നല്‍ രക്ഷാപ്രവര്‍ത്തനവുമായി സൗദി മെഡിക്കല്‍ സംഘം
റിയാദ് വിമാനത്താവള ആക്രമണം: ഞെട്ടിക്കുന്ന അനുഭവവുമായി അതിജീവിതന്‍; മിന്നല്‍ രക്ഷാപ്രവര്‍ത്തനവുമായി സൗദി മെഡിക്കല്‍ സംഘം
October 13, 2026
രാജ്യവ്യാപകമായി വിപുലമായ രക്തദാന ക്യാമ്പുകള്‍ സംഘടിപ്പിച്ച് ഐ.സി.എഫ്
രാജ്യവ്യാപകമായി വിപുലമായ രക്തദാന ക്യാമ്പുകള്‍ സംഘടിപ്പിച്ച് ഐ.സി.എഫ്
October 13, 2026
ഇന്ത്യ-സൗദി വിമാന സര്‍വീസുകളില്‍ തടസ്സം: ജിദ്ദ കോണ്‍സുലേറ്റ് ജാഗ്രതാനിര്‍ദേശം പുറപ്പെടുവിച്ചു; 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂം തുറന്നു
ഇന്ത്യ-സൗദി വിമാന സര്‍വീസുകളില്‍ തടസ്സം: ജിദ്ദ കോണ്‍സുലേറ്റ് ജാഗ്രതാനിര്‍ദേശം പുറപ്പെടുവിച്ചു; 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂം തുറന്നു
October 13, 2026
 സോണി പാറക്കലിന് 'കളരി' യാത്രയയപ്പ്
സോണി പാറക്കലിന് 'കളരി' യാത്രയയപ്പ്
October 13, 2026
അബ്ദുല്‍ ഗഫൂര്‍ വണ്ടൂരിന് അജ്വ ജിദ്ദ കമ്മിറ്റി യാത്രയയപ്പ്
അബ്ദുല്‍ ഗഫൂര്‍ വണ്ടൂരിന് അജ്വ ജിദ്ദ കമ്മിറ്റി യാത്രയയപ്പ്
October 13, 2026