l o a d i n g

ഗൾഫ്

തായിഫ് ഒട്ടകമേളയില്‍ സൗദി ഒട്ടകങ്ങളുടെ മിന്നുന്ന പ്രകടനം, നാളെ സമാപിക്കും

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
September 6, 2025

തായിഫ്: സൗദി ഒട്ടകങ്ങളുടെ മികവ് ഒരിക്കല്‍ കൂടി തെളിയിച്ചുകൊണ്ട്, 2025-ലെ ഒട്ടകമേളയിലെ 'ലാഖയ' വിഭാഗം മത്സരങ്ങള്‍ സമാപിച്ചു. സൗദി ക്യാമല്‍ ഫെഡറേഷന്റെ നേതൃത്വത്തില്‍ ചരിത്രപ്രസിദ്ധമായ തായിഫ് റേസ് കോഴ്സില്‍ നടന്ന മേളയില്‍, ശക്തമായ മത്സരങ്ങളും ഒപ്പം പ്രാദേശിക, അന്താരാഷ്ട്ര പങ്കാളിത്തവും ശ്രദ്ധേയമായിരുന്നു.

മത്സരത്തിലെ 33 റൗണ്ടുകളില്‍ 30 എണ്ണത്തിലും സൗദി ഒട്ടകങ്ങള്‍ ഒന്നാം സ്ഥാനം നേടി. യു.എ.ഇ. രണ്ട് റൗണ്ടുകളിലും ഖത്തര്‍ ഒരു റൗണ്ടിലും വിജയിച്ചു. രാവിലെയും വൈകുന്നേരവുമായി നടന്ന മത്സരങ്ങളില്‍ ആകെ 1,438 ഒട്ടകങ്ങളാണ് പങ്കെടുത്തത്. ഇതില്‍ 873 ഒട്ടകങ്ങള്‍ രാവിലെയും 565 എണ്ണം വൈകുന്നേരവും മത്സരിച്ചു.

അബ്ദുല്‍ റഹീം ഹമ്മാദ് അല്‍-അന്‍മിയുടെ ഉടമസ്ഥതയിലുള്ള 'അല്‍-മുത്തഹിദ്' എന്ന ഒട്ടകം 'ലാഖയ' വിഭാഗത്തിലെ ഏറ്റവും മികച്ച സമയം രേഖപ്പെടുത്തി. 12-ാം റൗണ്ടില്‍ 6:04.346 മിനിറ്റില്‍ ഫിനിഷ് ചെയ്ത അല്‍-മുത്തഹിദ്, ഈ രംഗത്തെ സൗദി ഒട്ടകങ്ങളുടെ തയ്യാറെടുപ്പും മികവും എത്രത്തോളമുണ്ടെന്ന് വ്യക്തമാക്കുന്നു.

കഴിഞ്ഞ ചൊവ്വാഴ്ച ആരംഭിച്ച ഈ മേളയുടെ ഏഴാം പതിപ്പില്‍, അഞ്ച് പുരുഷ-വനിതാ ഒട്ടകയോട്ടമത്സരങ്ങള്‍ ഉള്‍പ്പെടെ 249 റൗണ്ടുകളാണ് നടന്നത്. 50 ദശലക്ഷം റിയാലിലധികം സമ്മാനത്തുകയാണ് ഈ മേളയില്‍ വിതരണം ചെയ്യുന്നത്.

മേളയുടെ അവസാന ദിവസമായ നാളെ, കിരീടാവകാശിയുടെ പേരിലുള്ള പ്പിനായുള്ള നാല് നിര്‍ണ്ണായക റൗണ്ടുകള്‍ നടക്കും. ഇതിനായി 4.4 ദശലക്ഷം റിയാലാണ് സമ്മാനത്തുകയായി നീക്കിവെച്ചിരിക്കുന്നത്. 'ഓപ്പണ്‍', 'ജനറല്‍' വിഭാഗങ്ങളിലെ 'ബക്കാര്‍', 'ഖഅ്ദാന്‍' ഓട്ടമത്സരങ്ങള്‍ ആവേശം വര്‍ദ്ധിപ്പിക്കും.

മേഖലയിലെ ഏറ്റവും വലിയ കായിക-സാംസ്‌കാരിക പരിപാടികളിലൊന്നായ ഈ മേള, സൗദി അറേബ്യയുടെ സമ്പന്നമായ പൈതൃകത്തെയാണ് പ്രതിഫലിക്കുന്നത്. തായിഫിലെ വിനോദസഞ്ചാര മേഖലയെയും സാമ്പത്തിക വളര്‍ച്ചയെയും ഉത്തേജിപ്പിക്കുകയുമാണ് മേളയുടെ പ്രധാന ലക്ഷ്യങ്ങള്‍.

Latest News

ജന്തര്‍ മന്തറില്‍ കടന്നതിന് സി.ജെ.പി നേതാക്കള്‍ കസ്റ്റഡിയില്‍
ജന്തര്‍ മന്തറില്‍ കടന്നതിന് സി.ജെ.പി നേതാക്കള്‍ കസ്റ്റഡിയില്‍
October 14, 2026
സൗദിയിലേക്കുള്ള ഇന്ത്യന്‍ വിമാനങ്ങള്‍ 17 വരെ റദ്ദാക്കി
സൗദിയിലേക്കുള്ള ഇന്ത്യന്‍ വിമാനങ്ങള്‍ 17 വരെ റദ്ദാക്കി
October 14, 2026
 കരിങ്കടലില്‍ ഡ്രോണ്‍ ആക്രമണം: സിറിയന്‍ കപ്പല്‍ മുങ്ങി, കാണാതായ 11 പേര്‍ക്കായി തെരച്ചില്‍ തുടരുന്നു
കരിങ്കടലില്‍ ഡ്രോണ്‍ ആക്രമണം: സിറിയന്‍ കപ്പല്‍ മുങ്ങി, കാണാതായ 11 പേര്‍ക്കായി തെരച്ചില്‍ തുടരുന്നു
October 14, 2026
ഹൂത്തി കേന്ദ്രങ്ങള്‍ തകര്‍ത്ത് സൗദി, അരാംകോ കെട്ടിടത്തില്‍ തീപിടിത്തം
ഹൂത്തി കേന്ദ്രങ്ങള്‍ തകര്‍ത്ത് സൗദി, അരാംകോ കെട്ടിടത്തില്‍ തീപിടിത്തം
October 14, 2026
 നൂതന ആശയങ്ങള്‍ പങ്കുവെച്ച് യൂത്ത് ഇന്ത്യ ഈസ്റ്റേണ്‍ പ്രൊവിന്‍സിന്റെ 'THRIVE 26' യൂത്ത് ബിസിനസ് കോണ്‍ക്ലേവ്
നൂതന ആശയങ്ങള്‍ പങ്കുവെച്ച് യൂത്ത് ഇന്ത്യ ഈസ്റ്റേണ്‍ പ്രൊവിന്‍സിന്റെ 'THRIVE 26' യൂത്ത് ബിസിനസ് കോണ്‍ക്ലേവ്
October 13, 2026
റിയാദ് വിമാനത്താവള ആക്രമണം: ഞെട്ടിക്കുന്ന അനുഭവവുമായി അതിജീവിതന്‍; മിന്നല്‍ രക്ഷാപ്രവര്‍ത്തനവുമായി സൗദി മെഡിക്കല്‍ സംഘം
റിയാദ് വിമാനത്താവള ആക്രമണം: ഞെട്ടിക്കുന്ന അനുഭവവുമായി അതിജീവിതന്‍; മിന്നല്‍ രക്ഷാപ്രവര്‍ത്തനവുമായി സൗദി മെഡിക്കല്‍ സംഘം
October 13, 2026
രാജ്യവ്യാപകമായി വിപുലമായ രക്തദാന ക്യാമ്പുകള്‍ സംഘടിപ്പിച്ച് ഐ.സി.എഫ്
രാജ്യവ്യാപകമായി വിപുലമായ രക്തദാന ക്യാമ്പുകള്‍ സംഘടിപ്പിച്ച് ഐ.സി.എഫ്
October 13, 2026
ഇന്ത്യ-സൗദി വിമാന സര്‍വീസുകളില്‍ തടസ്സം: ജിദ്ദ കോണ്‍സുലേറ്റ് ജാഗ്രതാനിര്‍ദേശം പുറപ്പെടുവിച്ചു; 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂം തുറന്നു
ഇന്ത്യ-സൗദി വിമാന സര്‍വീസുകളില്‍ തടസ്സം: ജിദ്ദ കോണ്‍സുലേറ്റ് ജാഗ്രതാനിര്‍ദേശം പുറപ്പെടുവിച്ചു; 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂം തുറന്നു
October 13, 2026
 സോണി പാറക്കലിന് 'കളരി' യാത്രയയപ്പ്
സോണി പാറക്കലിന് 'കളരി' യാത്രയയപ്പ്
October 13, 2026
അബ്ദുല്‍ ഗഫൂര്‍ വണ്ടൂരിന് അജ്വ ജിദ്ദ കമ്മിറ്റി യാത്രയയപ്പ്
അബ്ദുല്‍ ഗഫൂര്‍ വണ്ടൂരിന് അജ്വ ജിദ്ദ കമ്മിറ്റി യാത്രയയപ്പ്
October 13, 2026