തൃശൂര്‍ : തൃശൂരിലെ ചെറുകിട ഇടത്തരം സംരംഭകരെ ഡിജിറ്റല്‍ പരിവര്‍ത്തനത്തിലേക്ക് കൊണ്ടുവരുവാന്‍ നേതൃത്വം നല്‍കിയ നികുതി സേവന വിദഗ്ധരെ ടാലി സൊല്യൂഷന്‍സ് ആദരിച്ചു. ജിഎസ്ടിപികള്‍, അക്കൗണ്ടന്റുമാര്‍, നികുതി അഭിഭാഷകര്‍, മറ്റ് പ്രൊഫഷണലുകള്‍ എന്നിവരിലെ മികച്ച പ്രവര്‍ത്തനങ്ങള്‍ നടത്തിയവരെയാണ് ടാലി ടാക്‌സ് ആന്‍ഡ് അക്കൗണ്ടിംഗ് ടെറ്റന്‍സ് എന്ന പ്രത്യേക പരിപാടി സംഘടിപ്പിച്ച് ആദരിച്ചത്. സി ജി എസ് ടി അസിസ്റ്റന്റ് ജോയിന്റ് കമ്മീഷണര്‍ ശശിധരന്‍ മുഖ്യാതിഥിയായാണ് പരിപാടി നടന്നത്.
15 വര്‍ഷത്തിലേറെയായി ഈ മേഖലയില്‍ സേവനമനുഷ്ഠിക്കുന്ന അഡ്വ. ഉണ്ണികൃഷ്ണന്‍ (ടാക്‌സ് പ്ലാന്‍സ്) , അഡ്വ. ഷാജു ഡേവിഡ് (നോവസ് ടാക്‌സ് അഫയേഴ്സ്), നന്ദകുമാര്‍ (നന്ദകുമാര്‍ അസോസിയേറ്റ്‌സ്), പ്രദീപ് കടവില്‍ (ചാണക്യ കോര്‍പ്പറേറ്റ് സൊല്യൂഷന്‍സ്), ഷാജന്‍ സി കൂള (ഷാ അസോസിയേറ്റ്‌സ്) , അബ്ദുള്‍ ഷുക്കൂര്‍. സികെ (റെക്കണ്‍ ബുക്ക് കീപ്പേഴ്സ്) എന്നിവരെ അക്കൗണ്ടിംഗ് മാസ്റ്ററോമാരായും അഞ്ചു വര്‍ഷത്തിനുള്ളില്‍ പ്രാക്ടീസ് ആരംഭിച്ച് കഴിവ് തെളിയിച്ച പ്രജീഷ് കണ്ടേങ്കര (പ്രജീഷ് കണ്ടേങ്കര ആന്‍ഡ് കമ്പനി ), ഷാജു ചരുവില്‍ (സിഡി ഷാജു ആന്‍ഡ് കമ്പനി ), സുചേത രാമചന്ദ്രന്‍ (ശ്രീജ അസോസിയേറ്റ് സ് ) നിന്നുള്ള എന്നിവരെ എമര്‍ജിംഗ് സ്റ്റാറുകളായും ടെക് ഇന്നൊവേറ്റര്‍ വിഭാഗത്തില്‍ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കൊമേഴ്സ് & ടെക്നോളജിയില്‍ നിന്നുള്ള ഡോ. ജോയ് പിഎഫ്, ഫ്രാന്‍സിസ് കെ എഫ് ( കെ.എഫ് ഫ്രാന്‍സിസ്)എന്നിവരെയുമാണ് ആദരിച്ചത്.
തങ്ങളുടെ തൊഴിലിനോട് മാതൃകാപരമായ പ്രതിബദ്ധതയും സമര്‍പ്പണവും പ്രകടിപ്പിച്ച തൃശൂരില്‍ നിന്നുള്ള 11 വിശിഷ്ട പ്രൊഫഷണലുകളുടെ വിലമതിക്കാനാവാത്ത സംഭാവനകളെ ആദരിക്കുന്നതില്‍ അതിയായ സന്തോഷമുണ്ടെന്നും ഈ പരിപാടിയിലൂടെ, വ്യക്തിഗത മികവിനെ മാത്രമല്ല, വ്യവസായത്തിലെ പുരോഗതിയെയുമാണ് ആദരിക്കുന്നതെന്നും ചടങ്ങിനോടനുബന്ധിച്ചുള്ള സന്ദേശത്തില്‍ ടാലി സൊല്യൂഷന്‍സിന്റെ സൗത്ത് സോണ്‍ ജനറല്‍ മാനേജര്‍ അനില്‍ ഭാര്‍ഗവന്‍ പറഞ്ഞു.
ഫോട്ടോ: തൃശൂരിലെ നികുതി സേവനമേഖലയിലെ സ്തുര്‍ഹ്യ സേവനമനുഷ്ഠിച്ചവര്‍ ആദരവ് ഏറ്റുവാങ്ങിയ ശേഷം.
Related News