ദുബായ്: അമ്മാര്‍ കിഴുപറമ്പ് എഴുതിയ 'ഇഖാമ' ഗള്‍ഫ് കുടിയേറ്റത്തിന്റെ ചരിത്രവും സാഹസികതയും പകര്‍ത്തിയ നോവലാണെന്ന് ദുബായ് കെഎംസിസി തൂലിക ഫോറം സംഘടിപ്പിച്ച പുസ്തക ചര്‍ച്ച അഭിപ്രായപ്പെട്ടു. കേരളവും ഗള്‍ഫും ഒരുപോലെ വളര്‍ന്ന പുതിയ കാലത്ത് പൂര്‍വ്വികര്‍ സഞ്ചരിച്ച വഴികളും ജീവിതവും എത്രമാത്രം ദുഷ്‌ക്കരവും സാഹസികത നിറഞ്ഞതുമായിരുന്നുവെന്ന് മനസിലാക്കാന്‍ നോവല്‍ സഹായിക്കുന്നുവെന്ന് ചര്‍ച്ചയില്‍ പങ്കെടുത്തവര്‍ അഭിപ്രായപ്പെട്ടു. പ്രവാസികളുടെ ഭൂതകാലവും വര്‍ത്തമാന സാഹചര്യവും രാഷ്ട്രീയവും സാമൂഹികവും സാമ്പത്തികവുമായി പഠിച്ച് വസ്തുതാപരമായ ഒരു രേഖപ്പെടുത്തല്‍ നടന്നിട്ടില്ലാത്ത സാഹചര്യത്തില്‍ അമ്മാര്‍ കിഴുപറമ്പിന്റെ നോവല്‍ അതിലേക്ക് വഴിതുറക്കുന്ന ഒന്നാണ്.
തൂലിക ഫോറം ചെയര്‍മാന്‍ ഇസ്മായില്‍ ഏറാമല അധ്യക്ഷനായി. ദുബായ് കെഎംസിസി ആക്ടിംഗ് ജനറല്‍ സെക്രട്ടറി അബ്ദുല്‍ഖാദര്‍ അരിപ്പാമ്പ്ര ഉദ്ഘാടനം ചെയ്തു. അസി പുസ്തക പരിചയം നടത്തി. ഇ.കെ ദിനേശന്‍, റഫീഖ് തിരുവള്ളൂര്‍, രമേശ് പെരുമ്പിലാവ്, ഉഷ ചന്ദ്രന്‍, എം.ഗോപിനാഥന്‍, എന്‍.എം നവാസ്, എം.സി നവാസ്, സഹര്‍ അഹമ്മദ് ചര്‍ച്ചയില്‍ പങ്കെടുത്ത് സംസാരിച്ചു. ഗ്രന്ഥകര്‍ത്താവ് അമ്മാര്‍ കിഴുപറമ്പ് മറുമൊഴി നടത്തി. തൂലിക ഫോറം ജനറല്‍ കണ്‍വീനര്‍ റാഫി പള്ളിപ്പുറം സ്വാഗതവും അഷ്‌റഫ് കൊടുങ്ങല്ലൂര്‍ നന്ദിയും പറഞ്ഞു. തൂലിക ഫോറം പ്രവര്‍ത്തകരായ ടി.എം.എ സിദ്ദീഖ്, വി.കെ.കെ റിയാസ്, മുജീബ് കോട്ടക്കല്‍, മൂസ കൊയമ്പ്രം, ബഷീര്‍ കാട്ടൂര്‍, തന്‍വീര്‍ എടക്കാട് നേതൃത്വം നല്‍കി.
ഫോട്ടോ: തൂലിക ഫോറം പുസ്തക ചര്‍ച്ചയില്‍ ഗ്രന്ഥകര്‍ത്താവ് അമ്മാര്‍ കിഴുപറമ്പ് മറുമൊഴി നടത്തുന്നു.
Related News