ദമ്മാം : സൗദി അറേബ്യയില്‍ റീട്ടെയ്ല്‍ സാന്നിദ്ധ്യം വിപുലമാക്കി ദമ്മാം അല്‍ ഒറൂബയില്‍ പുതിയ ലുലു ഹൈപ്പര്‍മാര്‍ക്കറ്റ് തുറന്നു. ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം.എ യൂസഫലിയുടെ സാന്നിദ്ധ്യത്തില്‍ വെസ്റ്റ് ദമ്മാം മുന്‍സിപ്പാലിറ്റി മേധാവി എഞ്ചിനീയര്‍ ഫായിസ് അല്‍ അസ്മാരി, അല്‍ബീര്‍ അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി എഞ്ചിനീയര്‍ ഇബ്രാഹിം അബു അബ്ഹ എന്നിവര്‍ ചേര്‍ന്ന് പുതിയ ലുലു ഹൈപ്പര്‍മാര്‍ക്കറ്റിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ചു.
സൗദി അറേബ്യയുടെ വിഷന്‍ 2030ന് കരുത്തേകുന്നതാണ് ലുലുവിന്റെ സാന്നിദ്ധ്യമെന്നും മികച്ച തൊഴിലവസരവും പ്രാദേശിക വികസനവുമാണ് യാഥാര്‍ത്ഥ്യമാകുന്നതെന്നും ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം.എ യൂസഫലി പറഞ്ഞു. കൂടുതല്‍ സ്റ്റോറുകള്‍ സൗദി അറേബ്യയില്‍ തുറക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
81268 സ്‌ക്വയര്‍ഫീറ്റിലുള്ള ലുലു ഹൈപ്പര്‍മാര്‍ക്കറ്റില്‍ ഗ്രോസറി, ഹോട്ട് ഫുഡ്, ബേക്കറി, ഇലക്ട്രോണിക്‌സ്, വീട്ടുകരണങ്ങള്‍, ബ്യൂട്ടി പ്രൊഡക്ടുകള്‍, സ്റ്റേഷനറി, ടോയ്‌സ് തുടങ്ങിയവുടെ വിപുലമായ ശേഖരമാണ് ഉള്ളത്. ഉദ്ഘാടനത്തോട് അനുബന്ധിച്ച് നല്ല ഓഫറുകളുമുണ്ട്. ഉപഭോക്താകള്‍ക്കായി മികച്ച പാര്‍ക്കിങ്ങ് സൗകര്യവും ഒരുക്കിയിട്ടുണ്ട്.
ഈസ്റ്റേണ്‍ പ്രൊവിന്‍സ് ലുലു സെന്‍ട്രല്‍ വെയര്‍ഹൗസില്‍ പുതിയ സോളാര്‍ പ്രൊജ്ക്ടിന്റെ സ്വിച്ച് ഓണ്‍ നിര്‍വ്വഹിച്ചു:
സുസ്ഥിരതയുടേയും ഊര്‍ജ്ജസംരക്ഷണത്തിന്റെയും പ്രധാന്യം ഉയര്‍ത്തികാട്ടി ഈസ്റ്റേണ്‍ പ്രൊവിന്‍സ് ലുലു സെന്‍ട്രല്‍ വെയര്‍ഹൗസില്‍ പുതിയ സോളാര്‍ പ്രൊജ്ക്ടിന്റെ പ്രവര്‍ത്തനം ആരംഭിച്ചു. കാനൂ ക്ലീന്‍മാക്‌സുമായി സഹകരിച്ചാണ് പദ്ധതി. കാനൂ ഡയറക്ടര്‍ അഹമ്മദ് അബ്ദുല്ല അലി മുഹമ്മദ് കാനൂ, പ്രസിഡന്റ് തലാല്‍ ഫൗസി അഹമ്മദ് അലി കാനൂ, കാനൂ ഇന്‍ഡസ്ട്രിയല്‍ ആന്‍ഡ് എനര്‍ജി സിഇഒ മനോജ് കെ ത്രിപാഠി എന്നിവരുടെ സാന്നിദ്ധ്യത്തില്‍, 707.7 കിലോവാള്‍ട്ടിലുള്ള റൂഫ്‌ടോപ്പ് സോളാര്‍ പ്ലാന്റിന്റെ സ്വിച്ച് ഓണ്‍ ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം.എ യൂസഫലി നിര്‍വ്വഹിച്ചു. പ്രതിവര്‍ഷം 535 ടണ്‍ കാര്‍ബണ്‍ എമിഷന്‍ കുറയ്ക്കുന്നതിന് പുതിയ സോളാര്‍ പ്ലാന്റ് വഴിവയ്ക്കും. സൗദി അറേബ്യയുടെ വിഷന്‍ 2030ന്റെ ഭാഗമായുള്ള സുസ്ഥിരതാ പദ്ധതികള്‍ക്ക് പിന്തുണ നല്‍കിയാണ് ലുലുവിന്റെ സോളാര്‍ പ്രൊജ്ക്ട്. പരിസ്ഥിതി ഊര്‍ജ്ജ സംരക്ഷണത്തിന്റെ പ്രധാന്യം മുന്‍നിര്‍ത്തിയാണ് പദ്ധതി.
Related News