റിയാദ് : സൗദിയിലുടനീളം രാത്രികാല ഷോപ്പിംഗ് ആഘോഷത്തിന് തുടക്കമിട്ട് ലുലുവിന്റെ മിഡ്‌നൈറ്റ് മെഗാ ഓഫര്‍. ജൂലൈ 27 മുതല്‍ 29 വരെ നടക്കുന്ന മിഡ്‌നൈറ്റ് ഷോപ്പിംഗ് ഓഫര്‍ മാമാങ്കം ഈ വര്‍ഷത്തെ ആദ്യത്തേത് കൂടിയാണ്. സൗദിയിലുള്ള എല്ലാ ലുലു ഹൈപ്പര്‍മാര്‍ക്കറ്റുകളിലും മിഡ്‌നൈറ്റ് മെഗാ ഓഫര്‍ ഷോപ്പിംഗ് സംഘടിപ്പിച്ചിട്ടുണ്ട്.
മൂന്നു രാത്രികള്‍ എണ്ണമറ്റ ഓഫറുകള്‍
ലുലു മിഡ്നൈറ്റ് മെഗാ ഓഫര്‍ നടക്കുന്ന മൂന്ന് ദിവസങ്ങളിലും വ്യത്യസ്ത എക്‌സ്‌ക്ലൂസീവ് ഓഫറുകളും, ഡീലുകളും, വന്‍ ഡിസ്‌കൗണ്ടുകളുമാണ് ഉപഭോക്താക്കള്‍ക്കായി ഒരുക്കിയിരിക്കുന്നത്. ഗ്രോസറി, വീട്ടുപകരണങ്ങള്‍, ഫ്രഷ് ഫുഡ്, ഫാഷന്‍, ഇലക്ട്രോണിക്സ്, ഗാഡ്ജറ്റുകള്‍ തുടങ്ങി എല്ലാ വിഭാഗത്തിലും വന്‍ ഓഫറകളുണ്ടായിരിക്കും.
ഓരോ ദിവസവും ഓഫറുകള്‍ക്കും പുതുമകളുണ്ടാകുമെന്നതാണ് മിഡ്‌നൈറ്റ് മെഗാ ഓഫറിനെ ആകര്‍ഷകമാക്കുന്നത്.
വൈകുന്നേരം 6 മണി മുതല്‍ പുലര്‍ച്ചെ ഒരു മണി വരെയാണ് മെഗാ ഓഫറുകള്‍ ഉപഭോക്താക്കള്‍ക്ക് സ്വന്തമാക്കാന്‍ കഴിയുക.
ഉത്പന്നങ്ങളിലെ വൈവിധ്യത്തോടൊപ്പം ഫ്ളാഷ് ഡീലുകളും, ദൈനംദിന ആവശ്യങ്ങള്‍ക്ക് അവിശ്വസനീയ വിലക്കുറവുള്ള ഉത്പന്നങ്ങളും അണിനിരക്കുന്നുവെന്നതാണ് ലുലു മിഡ്നൈറ്റ് മെഗാ ഓഫറിനെ സൗദിയിലെ ഉപഭോക്താക്കളുടെ സ്വന്തം ഷോപ്പിംഗ് ആഘോഷമാക്കി മാറ്റുന്നത്. ഉപഭോക്താക്കളുടെ ജീവിതശൈലികളുമായി പൊരുത്തപ്പെടുന്ന നവീന റീട്ടെയില്‍ സംസ്‌കാരത്തിന് തുടക്കമിടാനും, അതിരുകളില്ലാത്ത ഷോപ്പിംഗും ലാഭവും അവരിലേക്ക് എത്തിക്കാനും ഇതിലൂടെ ലുലു ലക്ഷ്യമിടുന്നു.
Related News