ദമ്മാം: സൗദി മലയാളി സമാജം സംഘടിപ്പിക്കുന്ന സാഹിത്യോത്സവത്തിന്റെ പോസ്റ്റര്‍ പ്രകാശനവും വിളംബര സമ്മേളനവും ദമ്മാമില്‍ നടന്നു. ഒക്ടോബര്‍ 30,31 തിയതികളിലാണ് സാഹിത്യ മേഖലകളിലെ നിരവധി പ്രമുഖര്‍ അണിനിരക്കുന്ന 'സൗദി മലയാളി ലിറ്റററി ഫെസ്റ്റ്' അരങ്ങേറുന്നത്. പ്രവിശ്യയിലെ സാമൂഹിക ,സാംസ്‌കാരിക ,സാഹിത്യ മാധ്യമരംഗങ്ങളിലെ പ്രമുഖര്‍ പങ്കെടുത്ത ചടങ്ങില്‍, സിനിമാനിര്‍മ്മാതാവും സാഹിത്യപ്രവര്‍ത്തകനുമായ ജോളി ലോനപ്പന്‍ പോസ്റ്റര്‍ പ്രകാശനം നിര്‍വ്വഹിച്ചു. മലയാളി സമാജം പ്രസിഡന്റ് സാജിദ് ആറാട്ടുപുഴയുടെ അധ്യക്ഷതയില്‍ നടന്ന യോഗത്തില്‍ സമാജം ദേശീയാധ്യക്ഷന്‍ മാലിക് മഖ്ബൂല്‍ 'നാടുവിട്ടവരുടെ ഹൃദയാക്ഷരങ്ങള്‍ ' എന്ന തലക്കെട്ടില്‍ നടക്കുന്ന ലിറ്റററി ഫെസ്റ്റിനെ കുറിച്ചുള്ള വിശദാംശങ്ങള്‍ പങ്കുവെച്ചു. പ്രശസ്ത തമിഴ് സാഹിത്യകാരന്‍ പെരുമാള്‍ മുരുകന്‍, മലയാള സാഹിത്യരംഗത്തെ പ്രമുഖരായ സക്കറിയ, രാജശ്രീ, റോസ്‌മേരി, യുവ എഴുത്തുകാരില്‍ ശ്രദ്ധേയനായ അഖില്‍. പി ധര്‍മജന്‍, തുടങ്ങിയവര്‍ സാഹിത്യോത്സവത്തില്‍ അതിഥികളായെത്തുമെന്ന് അദ്ദേഹം പറഞ്ഞു.
അതോടൊപ്പം ജിസിസി രാജ്യങ്ങളില്‍ നിന്നുള്ള പേരെടുത്ത എഴുത്തുകാരും , സാഹിത്യപ്രവര്‍ത്തകരും ലിറ്റററി ഫെസ്റ്റിന്റെ ഭാഗമായി പങ്കെടുക്കും. സാഹിത്യ സംവാദങ്ങള്‍ , എഴുത്തു ശില്‍പ്പശാലകള്‍, ചിത്രപ്രദര്‍ശനം , പുസ്തകപ്രകാശനം, തനതു സാംസ്‌കാരിക പ്രകടനങ്ങള്‍ , ഗസല്‍, പുസ്തകപ്രദര്‍ശനം എന്നിവ സാഹിത്യോത്സവത്തിന്റെ ഭാഗമായി അരങ്ങേറും. സൗദി അറേബ്യയുടെ സാഹിത്യ ഭൂപടത്തില്‍ ഏറ്റവും തിളക്കമാര്‍ന്ന ഒരു നാഴികകല്ലായി മാറുന്ന വിധത്തില്‍ ഏറ്റവും ചിട്ടയോടെയും, ജനപങ്കാളിത്തതോടെയുമാവും സാഹിത്യോത്സവം സംഘടിപ്പിക്കുന്നതെന്ന് സംഘടകര്‍ അറിയിച്ചു.
വിവിധ സംഘടനകളെ പ്രതിനിധീകരിച്ച് ബിജു കല്ലുമല ,മുഹമ്മദ് കുട്ടി കോഡൂര്‍, പ്രദീപ് കൊട്ടിയം, ജമാല്‍ വില്ല്യാപ്പിള്ളി, ആലിക്കുട്ടി ഒളവട്ടൂര്‍, ഷാജി മതിലകം, ഷക്കീര്‍ ബിലാവിനകത്ത്, അബ്ദുള്‍ മജീദ്, സിറാജ്ജുദ്ദിന്‍ അബ്ദുള്ള തുടങ്ങിയവര്‍ ആശംസകള്‍ അറിയിച്ചു സംസാരിച്ചു. സൗദി അറേബ്യയില്‍ തന്നെ ഇദംപ്രഥമമായി സംഘടിപ്പിക്കപ്പെടുന്ന സാഹിത്യോത്സവത്തിന് എല്ലാവിധ പിന്തുണയും, സഹകരണവും സംഘടനാപ്രതിനിധികള്‍ ഉറപ്പു നല്‍കി. സമാജം ഭാരവാഹികളായ ജേക്കബ് ഉതുപ്പ്, ആസിഫ് താനൂര്‍, മുരളീധരന്‍ നായര്‍, ഫെബിനാ നജുമുസമാന്‍, ലീനാ ഉണ്ണികൃഷ്ണന്‍ എന്നിവര്‍ പ്രകാശനവേളയില്‍ സന്നിഹിതരായിരുന്നു. പ്രവിശ്യയിലെ സാഹിത്യ സാംസ്‌കാരിക പ്രവര്‍ത്തകരായ മാത്തുകുട്ടി പള്ളിപ്പാട്, സയ്ദ് ഹമദാനി, ഇഖ്ബാല്‍ വെളിയങ്കോട്, ജയന്‍ ജോസഫ്, അനില്‍ റഹിമ, നൗഷാദ് മുത്തലിഫ്, ബിജു പൂതക്കുളം, നൗഷാദ് അകോലത്ത്, നവാസ് ചൂനാടന്‍ ,ശ്രീജിത്ത് എന്നിവര്‍ പങ്കെടുത്തു. വിസ്മയാ സജീഷ് സൗദി മലയാളി സമാജം അവതരണഗാനത്തിന് നൃത്താവിഷ്‌കാരമേകി. കല്ല്യാണി ബിനു പ്രാര്‍ഥനാ ഗീതവും ജോയ് തോമസ്, മോഹന്‍ വസുധ എന്നിവര്‍ കവിതകളും അവതരിപ്പിച്ചു. മുഷാല്‍ തഞ്ചേരി, നജ്മുസ്മാന്‍, റൗഫ് ചാവക്കാട്, ഹുസൈന്‍ ചമ്പോലില്‍, ഷാജു അഞ്ചേരി, ബൈജു കുട്ടനാട്. ഹമീദ് കാണിച്ചാട്ടില്‍, നസീര്‍ പുന്നപ്ര, ഉണ്ണികൃഷ്ണന്‍, വിനോദ് കുഞ്ഞ്, നിഖില്‍ മുരളി , ബൈജുരാജ് ,എന്നിവരുടെ നേതൃത്വത്തിലാണ് പരിപാടി സംഘടിപ്പിക്കപ്പെട്ടത്. ബിനു കുഞ്ഞ് അവതാരകനായിരുന്നു. ഡോക്ടര്‍ സിന്ധു ബിനു സ്വാഗതവും ഷനീബ് അബൂബക്കര്‍ നന്ദിയും പറഞ്ഞു.
പടം: സൗദി മലയാളി സമാജം സംഘടിപ്പിക്കുന്ന 'സൗദി മലയാളി ലിറ്റററി ഫെസ്റ്റ്' പോസ്റ്റര്‍ പ്രകാശനം സിനിമാനിര്‍മ്മാതാവും സാഹിത്യപ്രവര്‍ത്തകനുമായ ജോളി ലോനപ്പന്‍ നിര്‍വ്വഹിക്കുന്നു.
Related News