l o a d i n g

ബിസിനസ്

സൗദിയില്‍ ഒരേ ദിവസം മക്ക, സൈഹാത്-ഈസ്റ്റേണ്‍ പ്രൊവിന്‍സ്, റിയാദ് എന്നിവിടങ്ങളില്‍ പുതിയ ലോട്ട് സ്റ്റോറുകള്‍ തുറന്ന് ലുലു ; 22 റിയാലില്‍ താഴെ വിലയിലാണ് മിക്ക ഉത്പന്നങ്ങളും ഇവിടെ ലഭിക്കുക

Thumbnail

റിയാദ് : കുറഞ്ഞ വിലയില്‍ മികച്ച ഗുണമേന്മയുള്ള ഉത്പന്നങ്ങള്‍ ലഭ്യമാക്കുന്ന ലുലുവിന്റെ വാല്യൂ കണ്‍സെപ്റ്റ് സ്റ്റോറായ ലോട്ടിന്റെ മൂന്ന് പുതിയ സ്റ്റോറുകള്‍ സൗദി അറേബ്യയില്‍ തുറന്നു. മക്ക, സൈഹാത് -ഈസ്റ്റേണ്‍ പ്രൊവിന്‍സ്, റിയാദ് എന്നിവിടങ്ങളില്ലാണ് പുതിയ ലോട്ട് സ്റ്റോറുകള്‍. ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം.എ യൂസഫലിയുടെ സാന്നിദ്ധ്യത്തില്‍ റോയല്‍ കമ്മീഷന്‍ ഫോര്‍ മക്ക സിറ്റി ആന്‍ഡ് ഹോളി സൈറ്റ്‌സ് ഇന്‍വെസ്റ്റ്മെന്റ് ആന്‍ഡ് പാര്‍ട്ണര്‍ഷിപ്പ്സ് ജനറല്‍ മാനേജര്‍ ഡോ. വലീദ് ബാസുലൈമാന്‍ ലോട്ടിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ചു. യുഎഇ കോണ്‍സല്‍ ജനറല്‍ നാസര്‍ ഹുവൈദ്ധീന്‍ തൈബന്‍ അലി അല്‍കെത്ബി , മക്ക മുനിസിപ്പാലിറ്റി ഇന്‍വെസ്റ്റ്മെന്റ് ആന്‍ഡ് പ്ലാനിങ്ങ് ഡയറക്ടര്‍ ജനറല്‍ എഞ്ചിനീയര്‍ യാസര്‍ അത്തര്‍ , വ്യവസായ പ്രമുഖരായ എഞ്ചിനീയര്‍ അബ്ദുല്‍ അസീസ് അല്‍ സിന്ദി, ഷെയ്ഖ് ഇബ്രാഹിം അല്‍ റിഫാഇ തുടങ്ങിയവരുടെ സാന്നിദ്ധ്യത്തിലായിരുന്നു ഉദ്ഘാടന ചടങ്ങ്.

സൗദി അറേബ്യയുടെ വിഷന്‍ 2030 ന് പിന്തുണ നല്‍കുകയാണ് ലുലുവെന്നും ഉപഭോക്താകളുടെ വാല്യു ഷോപ്പിങ്ങ് ആവശ്യകത കൂടി കണക്കിലെടുത്താണ് ലോട്ട് സ്റ്റോറുകളുടെ സാന്നിദ്ധ്യം ലുലു വിപുലമാക്കുന്നതെന്നും ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം.എ യൂസഫലി പറഞ്ഞു. പുതിയ നാല് ലോട്ട് സ്റ്റോറുകള്‍ കൂടി സൗദി അറേബ്യയില്‍ ഉടന്‍ തുറക്കുമെന്നും എം.എ യൂസഫലി വ്യക്തമാക്കി.

എറ്റവും മികച്ച ഉത്പന്നങ്ങള്‍ കുറഞ്ഞ നിരക്കിലാണ് ലോട്ട് സ്റ്റോറുകളില്‍ ലഭ്യമാക്കിയിരിക്കുന്നത്. 22 റിയാലില്‍ താഴെ വിലയിലാണ് മിക്ക ഉത്പന്നങ്ങളും ലഭ്യമാക്കിയിരിക്കുന്നത്. വീട്ടുപകരണങ്ങള്‍, കിച്ചന്‍വെയര്‍, ഫാഷന്‍ ഉത്പന്നങ്ങള്‍, ബ്യൂട്ടി പ്രൊഡ്ക്ട്‌സ് അടക്കം വിപുലമായ ശേഖരമാണ് ലോട്ടില്‍ ഒരുക്കിയിട്ടുള്ളത്. സൗദി അറേബ്യയിലെ പ്രാദേശിക ഉത്പന്നങ്ങള്‍ക്കൊപ്പം ആഗോള ഉത്പന്നങ്ങളുടെ വൈവിധ്യമാര്‍ന്ന ശേഖരവും ലോട്ടിലുണ്ട്

അല്‍ റുസഫിയയിലെ അബ്ദുള്ള അരീഫ് സ്ട്രീറ്റിലാണ് മക്കയിലെ ലോട്ട് സ്റ്റോര്‍. 43000 ചതുരശ്ര അടിയിലുള്ള സ്റ്റോറില്‍ വൈവിധ്യമാര്‍ന്ന ഉത്പന്നങ്ങളുടെ ശേഖരമാണ് ഉള്ളത്. 600 വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാനും സൗകര്യമുണ്ട്. മക്കയ്ക്ക് പുറമെ സൈഹാത് -ഈസ്റ്റേണ്‍ പ്രൊവിന്‍സ് അല്‍ മുസബ് റാഫി സ്ട്രീറ്റിലും, റിയാദില്‍ അല്‍ മലാസിലുമാണ് പുതിയ ലോട്ട് സ്റ്റോറുകള്‍. 24000 ചതുരശ്രയടി വലുപ്പത്തിലാണ് സൈഹാത് -ഈസ്റ്റേണ്‍ പ്രൊവിന്‍സ് ലോട്ട് സ്റ്റോര്‍. 18772 ചതുരശ്രയടി വലുപ്പത്തിലാണ് റിയാദ് അല്‍ മലാസ് ലോട്ട് ഒരുങ്ങിയിരിക്കുന്നത്.

Photo

Latest News

 എസ്.കെയുടെ മിഴികള്‍ക്കു മുന്നില്‍ 'മറ്റൊരു തെരുവിന്റെ കഥ'യുമായി 'മംഗളൂരു', മിഠായിത്തെരുവില്‍ വേറിട്ടൊരു പുസ്തക പ്രകാശനം
എസ്.കെയുടെ മിഴികള്‍ക്കു മുന്നില്‍ 'മറ്റൊരു തെരുവിന്റെ കഥ'യുമായി 'മംഗളൂരു', മിഠായിത്തെരുവില്‍ വേറിട്ടൊരു പുസ്തക പ്രകാശനം
February 14, 2026
 ഇറാന്‍ യുദ്ധമുനമ്പില്‍; ഭരണമാറ്റത്തിന് ആഹ്വാനം ചെയ്ത് ട്രംപ്, വിമാനവാഹിനിക്കപ്പലുകള്‍ മധ്യേഷ്യയിലേക്ക്
ഇറാന്‍ യുദ്ധമുനമ്പില്‍; ഭരണമാറ്റത്തിന് ആഹ്വാനം ചെയ്ത് ട്രംപ്, വിമാനവാഹിനിക്കപ്പലുകള്‍ മധ്യേഷ്യയിലേക്ക്
February 14, 2026
 'ഒലീവിലകളും എണ്ണപ്പാടങ്ങളും',  പുസ്തകം പുറത്തിറങ്ങി
'ഒലീവിലകളും എണ്ണപ്പാടങ്ങളും', പുസ്തകം പുറത്തിറങ്ങി
February 13, 2026
സൗദിയിലെ നഗരങ്ങള്‍ക്കിടയില്‍ ഇനി സ്വകാര്യ വിമാനയാത്ര; എയര്‍എക്സ് ചാര്‍ട്ടര്‍ സര്‍വീസുകള്‍ ഉടന്‍ ആരംഭിക്കും
സൗദിയിലെ നഗരങ്ങള്‍ക്കിടയില്‍ ഇനി സ്വകാര്യ വിമാനയാത്ര; എയര്‍എക്സ് ചാര്‍ട്ടര്‍ സര്‍വീസുകള്‍ ഉടന്‍ ആരംഭിക്കും
February 13, 2026
വിടവാങ്ങുമ്പോഴും നാലുപേരിലൂടെ ആലിന്‍ പുഞ്ചിരിക്കും; അവയവദാനത്തിലൂടെ പുതുചരിത്രമെഴുതി ആലിന്‍ ഷെറിന്‍
വിടവാങ്ങുമ്പോഴും നാലുപേരിലൂടെ ആലിന്‍ പുഞ്ചിരിക്കും; അവയവദാനത്തിലൂടെ പുതുചരിത്രമെഴുതി ആലിന്‍ ഷെറിന്‍
February 13, 2026
കേരള ആഫ്രിക്ക പ്രവാസ ചരിത്ര പഠനം:  നോര്‍ക്ക റൂട്ട്‌സും കേരള ചരിത്ര ഗവേഷണ കൗണ്‍സിലും ധാരണ പത്രം ഒപ്പുവച്ചു
കേരള ആഫ്രിക്ക പ്രവാസ ചരിത്ര പഠനം: നോര്‍ക്ക റൂട്ട്‌സും കേരള ചരിത്ര ഗവേഷണ കൗണ്‍സിലും ധാരണ പത്രം ഒപ്പുവച്ചു
February 13, 2026
യാത്രക്കാരുടെ വര്‍ധനവ്:  കൊച്ചി മട്രോ സമയം ദീര്‍ഘീപ്പിച്ചു
യാത്രക്കാരുടെ വര്‍ധനവ്: കൊച്ചി മട്രോ സമയം ദീര്‍ഘീപ്പിച്ചു
February 13, 2026
പി.കെ ബഷീര്‍ എംഎല്‍എക്ക് ഏറനാട് മണ്ഡലം കെഎംസിസി സ്വീകരണം
പി.കെ ബഷീര്‍ എംഎല്‍എക്ക് ഏറനാട് മണ്ഡലം കെഎംസിസി സ്വീകരണം
February 13, 2026
ബെംഗളൂരുവില്‍ വാഹനാപകടം: രണ്ട് മലയാളി വിദ്യാര്‍ഥികളടക്കം 7 പേര്‍ മരിച്ചു
ബെംഗളൂരുവില്‍ വാഹനാപകടം: രണ്ട് മലയാളി വിദ്യാര്‍ഥികളടക്കം 7 പേര്‍ മരിച്ചു
February 13, 2026
മോട്ടിവേഷന്‍ സ്പീക്കര്‍ ഫിലിപ്പ് മമ്പാട് പോക്‌സോ കേസില്‍ അറസ്റ്റില്‍; പീഡിപ്പിച്ചത് കൗണ്‍സിലിങ്ങിനെത്തിയ പതിനാറുകാരിയെ
മോട്ടിവേഷന്‍ സ്പീക്കര്‍ ഫിലിപ്പ് മമ്പാട് പോക്‌സോ കേസില്‍ അറസ്റ്റില്‍; പീഡിപ്പിച്ചത് കൗണ്‍സിലിങ്ങിനെത്തിയ പതിനാറുകാരിയെ
February 13, 2026