l o a d i n g

ബിസിനസ്

സൗദിയില്‍ വേനല്‍ക്കാല ഓഫറുകളുമായി 'സമ്മര്‍ വിത് ലുലു', ഒരു മില്യണ്‍ റിയാല്‍ മൂല്യമുള്ള ഡയമണ്ട് സമ്മാനങ്ങള്‍, ഇളവുകള്‍ ഓഗസ്റ്റ് 26വരെ

Thumbnail

റിയാദ് : സൗദിയില്‍ വേനല്‍ക്കാലം ഓഫര്‍കാലമാക്കി മാറ്റി 'സമ്മര്‍ വിത് ലുലു'. ഇതിന്റെ ഭാഗമായി രാജ്യത്തെ ലുലു ഹൈപ്പര്‍മാര്‍ക്കറ്റുകളിലുടനീളം ഷോപ്പിംഗ് ആഘോഷമാക്കാന്‍ എല്ലാ കാറ്റഗറികളിലും വന്‍ ഓഫറുകളും. സമ്മാന പദ്ധതികളുമുണ്ടായിരിക്കും. പ്രമുഖ ജ്വല്ലറി ബ്രാന്‍ഡായ ജോയ് ആലൂക്കാസുമായി സഹകരിച്ചാണ് 'സമ്മര്‍ വിത് ലുലു' സമ്മാനങ്ങളും ഓഫറുകളും ഒരുക്കിയിരിക്കുന്നത്.

ജൂലൈ 9 മുതല്‍ ഓഗസ്റ്റ് 26 വരെ നീണ്ടു നില്‍ക്കുന്ന 'സമ്മര്‍ വിത് ലുലു' സൗദിയില്‍ ഷോപ്പിംഗ് ആഘോഷം തീര്‍ക്കും. വേനല്‍ക്കാല ഓഫറുകള്‍ എന്നതിലുപരി ആഡംബര സമ്മാനങ്ങളും, കുടുംബ സൗഹൃദ ആഘോഷങ്ങളുമാണ് 'സമ്മര്‍ വിത് ലുലു' ക്യാംപെയിനെ ആകര്‍ഷകമാക്കുന്നത്.

ഒരു മില്യണ്‍ റിയാല്‍ മൂല്യമുള്ള ഡയമണ്ട് സമ്മാനങ്ങളും വന്‍ ഓഫറുകളും

ഒരു മില്യണ്‍ റിയാല്‍ മൂല്യമുള്ള ഡയമണ്ട് സമ്മാനങ്ങള്‍, നെക്ലസുകള്‍, ആഭരണങ്ങള്‍, എക്‌സ്‌ക്ലൂസീവ് ഗിഫ്റ്റ് വൗച്ചറുകള്‍ തുടങ്ങി ലുലുവിലെ വേനല്‍ക്കാല ഓഫറുകള്‍ക്ക് പ്രത്യേകതകള്‍ ഏറെയാണ്. ജോയ് ആലൂക്കാസുമായി ചേര്‍ന്നാണ് ഉപഭോക്താക്കള്‍ക്ക് സമ്മാനങ്ങള്‍ നല്‍കുന്നത്. ലുലു ഹൈപ്പര്‍മാര്‍ക്കറ്റുകളില്‍ പ്രദര്‍ശിപ്പിച്ചിരിയ്ക്കുന്ന ക്യുആര്‍ കോഡ് സ്‌കാന്‍ ചെയ്ത് ഉപഭോക്താക്കള്‍ക്ക് നറുക്കെടുപ്പില്‍ പങ്കെടുക്കാം.

ലുലുവില്‍ വേനല്‍ക്കാല ഷോപ്പിംഗ് ആഘോഷം

ഷോപ്പിംഗിനെത്തുന്ന ഉപഭോക്താക്കളെ അവരവരുടെ താല്‍പര്യങ്ങള്‍ക്കും ഇഷ്ടങ്ങള്‍ക്കും അനുസരിച്ച് ഒരേ സമയം എല്ലാ കാറ്റഗറികളിലും വേറിട്ട വേനല്‍ക്കാല ഓഫറുകളും ഡീലുകളും അപ്രതീക്ഷിത സമ്മാനങ്ങളുമാണ് കാത്തിരിക്കുന്നത്. ലുലു സമ്മര്‍ സ്‌റ്റൈല്‍, ലുലു സീസണ്‍ ടു ഗ്ലോ, ഹെല്‍ത്തി ഈറ്റ്‌സ്, ഗെയിം ഓണ്‍, ചില്ലൗട്ട് വിത് സ്‌കൂപ്‌സ്, ചില്‍ മോഡ് ഓണ്‍, കൂള്‍ വിത് നേച്ചര്‍, ലുലു സ്വീറ്റ് സിംഫണി, ഹെല്ലോ സമ്മര്‍ എന്നിങ്ങനെയാണ് വ്യത്യസ്ത കാറ്റഗറികളിലുള്ള ഡീലുകള്‍.

ലുലു സമ്മര്‍ സ്‌റ്റൈലിന്റെ ഭാഗമായി വേനല്‍ക്കാല വസ്ത്രങ്ങള്‍, ട്രെന്‍ഡിംഗ് ഫാഷന്‍ തുണിത്തരങ്ങള്‍ തുടങ്ങിയവ അത്യാകര്‍ഷക വിലക്കിഴിവില്‍ ലുലു ഫാഷന്‍ സ്റ്റോറില്‍ നിന്ന് സ്വന്തമാക്കാനാകും. പേഴ്‌സണല്‍ കെയറിന്റെയും സ്‌കിന്‍ കെയറിന്റെയും മികച്ച ബ്രാന്‍ഡഡ് ഉത്പന്നങ്ങള്‍ മികച്ച ഓഫറില്‍ നല്‍കുന്നതാണ് ലുലു സീസണ്‍ ടു ഗ്ലോ ക്യാംപെയിന്‍. ആരോഗ്യകേന്ദ്രീകൃത ജീവിതശൈലി പ്രോത്സാഹിപ്പിയ്ക്കാന്‍ ഹെല്‍ത്തി ഈറ്റ്‌സും, ഐസ്‌ക്രീം വൈവിധ്യങ്ങളുമായി ചില്ലൗട്ട് വിത് സ്‌കൂപ്‌സും, ശരീരം തണുപ്പിയ്ക്കുന്ന പാനീയങ്ങളുമായി ചില്‍ മോഡ് ഓണും, പഴവര്‍ഗ്ഗങ്ങളുടെ ശേഖരവുമായി കൂള്‍ വിത് നേച്ചറും, മധുരപലഹാരങ്ങളുമായി ലുലു സ്വീറ്റ് സിംഫണിയും അടക്കമുള്ള ഷോപ്പിംഗ് ക്യാംപെയിനുകളിലൂടെ വേനല്‍ക്കാലത്തെ ഭക്ഷണാവശ്യങ്ങള്‍ക്കെല്ലാം ഉപഭോക്താക്കള്‍ക്ക് ഇക്കാലയളവില്‍ വന്‍ ലാഭം നേടാം. ഇതിനെല്ലാം പുറമെ ഗെയിം ഓണ്‍, ഹെല്ലോ സമ്മര്‍ ഡീലുകളിലൂടെ ഗെയിമിംഗിനായുള്ള ഗാഡ്ജറ്റുകളും ആക്സസറികളും, അനുയോജ്യമായ ബ്രാന്‍ഡഡ് സണ്‍ഗ്ലാസുകളും വന്‍ ഓഫറുകളില്‍ സ്വന്തമാക്കാന്‍ അവസരമുണ്ട്.

ലുലു ഹൈപ്പര്‍മാര്‍ക്കറ്റുകളിലെ സമ്മര്‍ കാര്‍ണിവല്‍, ഗെയിമിംഗ് മത്സരങ്ങള്‍, ഫാമിലി ഫണ്‍ സോണുകള്‍ തുടങ്ങിയവയും 'സമ്മര്‍ വിത് ലുലു' ഷോപ്പിംഗ് ആഘോഷം ഉപഭോക്താക്കള്‍ക്ക് ഇരട്ടി മധുരമുള്ളതാക്കും.

Latest News

കേംബ്രിഡ്ജില്‍ സൗദി വിദ്യാര്‍ഥി കൊല്ലപ്പെട്ട സംഭവത്തില്‍ രണ്ട് ബ്രിട്ടീഷ് പൗരന്മാര്‍ അറസ്റ്റില്‍
കേംബ്രിഡ്ജില്‍ സൗദി വിദ്യാര്‍ഥി കൊല്ലപ്പെട്ട സംഭവത്തില്‍ രണ്ട് ബ്രിട്ടീഷ് പൗരന്മാര്‍ അറസ്റ്റില്‍
August 5, 2025
ഹൈഡ്രജന്‍ ഉപയോഗിച്ച് ഓടുന്ന ലോകത്തെ ആദ്യ ബസ് സൗദിയില്‍ പുറത്തിറക്കി
ഹൈഡ്രജന്‍ ഉപയോഗിച്ച് ഓടുന്ന ലോകത്തെ ആദ്യ ബസ് സൗദിയില്‍ പുറത്തിറക്കി
August 5, 2025
അല്‍ഐനിലെ ചില ഭാഗങ്ങളില്‍ ഇടിയോടുകൂടിയ മഴ ലഭിച്ചു
അല്‍ഐനിലെ ചില ഭാഗങ്ങളില്‍ ഇടിയോടുകൂടിയ മഴ ലഭിച്ചു
August 5, 2025
ഉത്തരാഖണ്ഡില്‍ മിന്നല്‍ പ്രളയം, നാലുപേര്‍ മരിച്ചു, നിരവധിപേരെ കാണാതായി
ഉത്തരാഖണ്ഡില്‍ മിന്നല്‍ പ്രളയം, നാലുപേര്‍ മരിച്ചു, നിരവധിപേരെ കാണാതായി
August 5, 2025
അമേരിക്കയില്‍ നിന്ന് ഇന്ത്യയിലേക്ക് പറന്ന എയര്‍ ഇന്ത്യ വിമാനത്തില്‍ പാറ്റ, ആവര്‍ത്തിക്കാതിരിക്കാന്‍ ശ്രമിക്കുമെന്ന് എയര്‍ ഇന്ത്യ
അമേരിക്കയില്‍ നിന്ന് ഇന്ത്യയിലേക്ക് പറന്ന എയര്‍ ഇന്ത്യ വിമാനത്തില്‍ പാറ്റ, ആവര്‍ത്തിക്കാതിരിക്കാന്‍ ശ്രമിക്കുമെന്ന് എയര്‍ ഇന്ത്യ
August 5, 2025
നിമിഷപ്രിയയുടെ മോചനം: ചാണ്ടി ഉമ്മന്‍ വീണ്ടും ഗവര്‍ണറെ കണ്ടു, വധശിക്ഷ എത്രയും വേഗം നടപ്പാക്കണമെന്ന് തലാലിന്റെ സഹോദരന്‍
നിമിഷപ്രിയയുടെ മോചനം: ചാണ്ടി ഉമ്മന്‍ വീണ്ടും ഗവര്‍ണറെ കണ്ടു, വധശിക്ഷ എത്രയും വേഗം നടപ്പാക്കണമെന്ന് തലാലിന്റെ സഹോദരന്‍
August 5, 2025
ഇന്ത്യയിലേക്ക് ദ്രവീകൃത പ്രകൃതി വാതകമെത്തിക്കാന്‍ യു.എഇയുടെ അഡ്‌നോകുമായി  ഹിന്ദുസ്ഥാന്‍ പെട്രോളിയം കരാര്‍ ഒപ്പിട്ടു
ഇന്ത്യയിലേക്ക് ദ്രവീകൃത പ്രകൃതി വാതകമെത്തിക്കാന്‍ യു.എഇയുടെ അഡ്‌നോകുമായി ഹിന്ദുസ്ഥാന്‍ പെട്രോളിയം കരാര്‍ ഒപ്പിട്ടു
August 5, 2025
യു.എ.ഇയില്‍ ഇത്തിഹാദ് റെയില്‍ പദ്ധതി 9000ത്തിലേറെ തൊഴില്‍ സാധ്യതകള്‍ തുറക്കുന്നു
യു.എ.ഇയില്‍ ഇത്തിഹാദ് റെയില്‍ പദ്ധതി 9000ത്തിലേറെ തൊഴില്‍ സാധ്യതകള്‍ തുറക്കുന്നു
August 5, 2025
ചരിത്രരേഖ പുറത്തുവിട്ട് കിംഗ് അബ്ദുല്‍ അസീസ് ഫൗണ്ടേഷന്‍
ചരിത്രരേഖ പുറത്തുവിട്ട് കിംഗ് അബ്ദുല്‍ അസീസ് ഫൗണ്ടേഷന്‍
August 5, 2025
പ്രേംനസീറിന്റെ മകനും നടനുമായ ഷാനവാസ് അന്തരിച്ചു
പ്രേംനസീറിന്റെ മകനും നടനുമായ ഷാനവാസ് അന്തരിച്ചു
August 5, 2025