ചെന്നൈ: സിനിമാ ചിത്രീകരണത്തിനിടെ പ്രശസ്ത സ്റ്റണ്ട് മാസ്റ്റര്‍ മോഹന്‍ രാജ് (52) എന്ന എസ്എം രാജുവിന് ദാരുണാന്ത്യം. പ്രമുഖ സംവിധായകന്‍ പാ രഞ്ജിത്തിന്റെ 'വെട്ടുവം' എന്ന സിനിമയുടെ ചിത്രീകരണത്തിനിടെ കാര്‍ സ്റ്റണ്ട നടത്തുന്നതിനിടെയാണ് അപകടമുണ്ടായത്. ഇന്നലെ നാഗപട്ടണത്താണ് സംഭവം. കാഞ്ചിപുരം സ്വദേശിയാണ് മോഹന്‍ രാജ്. തമിഴില്‍ നിരവധി സൂപ്പര്‍ ഹിറ്റ് സമിനിമകളുടെ ഭാഗമായിട്ടുണ്ട്.
പാ. രഞ്ജിത്തിന്റെ സിനിമാ നിര്‍മാണ കമ്പനിയായ നീലം സ്റ്റുഡിയോസ് ആണ് വെട്ടുവം നിര്‍മിക്കുന്നത്. ജൂലായ് പത്ത് മുതല്‍ വേളാങ്കണ്ണിക്ക് സമീപം വിലുതമവാടിയില്‍ സിനിമയുടെ ചിത്രീകരണം നടക്കുകയാണ്. ആക്ഷന്‍ രംഗത്തിനിടെ മോഹന്‍രാജ് കാറില്‍ നിന്ന് വീഴുകയായിരുന്നു. പിന്നാലെ നെഞ്ചുവേദന അനുഭവപ്പെട്ടതിനെത്തുടര്‍ന്ന് നാഗപട്ടണം സര്‍ക്കാര്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ഡോക്ടര്‍ മരണം സ്ഥിരീകരിക്കുകയായിരുന്നു. ആക്ഷന്‍ രംഗങ്ങളുടെയും മോഹന്‍ രാജ് ബോധരഹിതനായതിന്റെയും ദൃശ്യങ്ങള്‍ സമൂഹമാദ്ധ്യമങ്ങളിലടക്കം വ്യാപകമായി പ്രചരിക്കുന്നുണ്ട്. സംഭവത്തില്‍ കീലായൂര്‍ പൊലീസ് കേസെടുത്തു.
Related News