മുംബൈ- സല്‍മാന്‍ ഖാനും മുന്‍ കാമുകി സംഗീത ബിജ്ലാനിയും തമ്മിലുള്ള സൗഹൃദം കാലത്തെ അതിജീവിച്ച് മുന്നോട്ട് പോകുകയാണ്. സംഗീതയുടെ 65 ാം ജന്മദിനാഘോഷത്തില്‍ പങ്കെടുക്കാന്‍ ദബാംഗ് താരം ഇന്നലെ കനത്ത സുരക്ഷയോടെ മുംബൈയില്‍ എത്തി. ഏകദേശം ഒരു ദശാബ്ദത്തോളം ഇരുവരും പ്രണയത്തിലായിരുന്നെങ്കിലും പിന്നീട് വേര്‍പിരിയുകയും നല്ല സുഹൃത്തുക്കളായി തുടരുകയുമായിരുന്നു.
സംഗീതയുടെ ജന്മദിനാഘോഷത്തിനെത്തിയ സല്‍മാന്‍ ഖാനെ ബോഡിഗാര്‍ഡുകള്‍ വളഞ്ഞ നിലയിലായിരുന്നു. തുടക്കത്തില്‍ ഗൗരവത്തിലായിരുന്നെങ്കിലും, ഒരു കൊച്ചുകുട്ടിയുമായി സംസാരിച്ചതിന് ശേഷം സല്‍മാന്റെ മുഖത്ത് ചിരി വിടര്‍ന്നു. അമ്മയുടെ കൈയ്യിലിരുന്ന കുട്ടിയുമായി സല്‍മാന്‍ സംവദിക്കുകയും പാര്‍ട്ടി വേദിയിലേക്ക് പ്രവേശിക്കുന്നതിന് മുമ്പ് കുട്ടിയോടൊപ്പം ചിത്രങ്ങള്‍ക്ക് പോസ് ചെയ്യുകയും ചെയ്തു.
Related News