റിയാദ്: ഇന്ത്യയിലെയും സൗദി അറേബ്യയിലെയും സ്വര്‍ണ, രത്നാഭരണ വ്യവസായ രംഗത്തെ വിദേശ നിക്ഷേപകര്‍ക്കും ഉല്‍പ്പാദകര്‍ക്കുമായി ജെം ആന്റ് ജ്വല്ലറി പ്രോമോഷന്‍ കൗണ്‍സില്‍ ഇന്ത്യ (ജി.ജെ.ഇ.പി.സി) റിയാദ് ഇന്ത്യന്‍ എംബസിയുമായും, ജിദ്ദ ഇന്ത്യന്‍ കോണ്‍സുലേറ്റുമായി സഹകരിച്ച് വിപുലമായ ആഗോള എക്സിബിഷന്‍ സംഘടിപ്പിക്കുന്നു. സൗദി അറേബ്യ ജ്വല്ലറി എക്സ്പൊസിഷന്‍ 'സാജെസ് 2025' എന്ന പേരില്‍ ജിദ്ദ സൂപ്പര്‍ഡോമില്‍ സെപ്റ്റംബര്‍ 11 മുതല്‍ 13 വരെ നടക്കുന്ന ആഗോള എക്സ്പോയുടെ പ്രഖ്യാപനം ജിദ്ദക്ക് പുറമേ റിയാദിലും നടത്തി.
ഇരു രാജ്യങ്ങളിലെയും രത്‌ന, ആഭരണ മേഖലകള്‍ തമ്മിലുള്ള സജീവമായ ആശയവിനിമയം കൈമാറുന്നതിനും ബിസിനസ്സ് അവസരങ്ങളള്‍ കണ്ടെത്തുന്നതിനും ജ്വല്ലറി വ്യവസായത്തിലെ ഉഭയകക്ഷി വ്യാപാരത്തിനും സഹകരണത്തിനും ഗണ്യമായ സാധ്യതകള്‍ ചര്‍ച്ച ചെയ്യുന്നതിനായിട്ടാണ് 'സാജെസ് 2025' സംഘടിപ്പിക്കുന്നത്.
റിയാദിലെ ലിമെറിഡിയന്‍ ഹോട്ടലില്‍ നടന്ന പരിപാടിയില്‍ ഇന്ത്യന്‍ അംബാസഡര്‍ ഡോ.സുഹൈല്‍ ഐജാസ് ഖാന്‍ സൗദി അറേബ്യ ജ്വല്ലറി എക്സ്പൊസിഷന്‍ 'സാജെസ് 2025' കര്‍ട്ടന്‍ റൈസര്‍ ഉത്ഘാടനം ചെയ്തു. റിയാദ് ചേംബര്‍ ഓഫ് കൊമേഴ്സ് സെക്കന്റ്വൈസ് ചെയര്‍മാന്‍ അജ്‌ലാന്‍ സാദ് അല്‍അജ്‌ലാന്‍ മുഖ്യാതിഥിയായിരുന്നു. ജി.ജെ.ഇ.പി.സി ഏഷ്യന്‍ രാജ്യങ്ങളുടെ ഡയറക്ടര്‍ ഫലഹ് ജി അല്‍ മുതെരി , മനുസ്മൃതി കോണ്‍സുലര്‍ റിയാദ് ഇന്ത്യന്‍ എംബസി, വാണിജ്യകാര്യം , ജി.ജെ. ഇ.പി.സി ചെയര്‍മാന്‍ കിരിത് ഭന്‍സാലി, നാഷനല്‍ ഇവന്റ്സ് കണ്‍വീനര്‍ നിരവ് ഭന്‍സാലി, എക്സി ക്യൂട്ടീവ് ഡയറക്ടര്‍ സബ്യസാചി റായ്, അറേബ്യന്‍ ഹൊറൈസന്‍ സാരഥികളായ ചെയര്‍മാന്‍ ശാക്കിര്‍ ഹുസൈന്‍, സി ഇ ഒ അബ്ദുല്‍ നിഷാദ്, ഇന്ത്യയിലേയും സൗദിയിലേയും പ്രമുഖ ജ്വല്ലറി വ്യവസായികള്‍ തുടങ്ങിയ പ്രമുഖര്‍ കര്‍ട്ടന്‍ റൈസര്‍ പരിപാടിയില്‍ പങ്കെടുത്തു.
Related News