l o a d i n g

ബിസിനസ്

70 പ്രവാസികളെ സംരംഭകത്വത്തിന് സജ്ജരാക്കി നോര്‍ക്ക റൂട്ട്‌സ് ശില്‍പശാല

Thumbnail

പത്തനംതിട്ട: നോര്‍ക്ക ബിസിനസ് ഫെസിലിറ്റേഷന്‍ സെന്ററിന്റെ (എന്‍ ബി എഫ് സി) ആഭിമുഖ്യത്തില്‍ പത്തനംതിട്ട കോഴഞ്ചേരി മാരാമണ്‍ മാര്‍ത്തോമ്മാ റിട്രീറ്റ് സെന്ററില്‍ പ്രവാസികള്‍ക്കും തിരികെ എത്തിയവര്‍ക്കുമായി സംഘടിപ്പിച്ച സൗജന്യ ഏകദിന സംരംഭകത്വ ശില്പശാലയില്‍ 70 പേരെ സംരംഭം തുടങ്ങുന്നതിന് സജ്ജരാക്കി. പ്രവാസത്തിനു ശേഷം മടങ്ങി എത്തിയവരാണ് പങ്കെടുത്ത എല്ലാവരും. നാട്ടില്‍ സ്വന്തം നിലയില്‍ സ്ഥിര വരുമാനം ലഭിക്കുന്ന ഒരു സംരംഭം ആരംഭിക്കണമെന്ന ആഗ്രഹത്തിലാണ് 70 പേരും ശില്‍പ്പശാലയില്‍ പങ്കെടുത്തത്. ഓരോ വ്യക്തിയും ആഗ്രഹിച്ച സംരംഭം തുടങ്ങുന്നതിന് ആവശ്യമായ അറിവ് പകര്‍ന്നു നല്‍കിയതിനൊപ്പം, വിവിധ സഹായങ്ങളും സേവനങ്ങളും എവിടെ നിന്നൊക്കെ ലഭിക്കാം എന്ന മാര്‍ഗനിര്‍ദേശവും ലഭ്യമാക്കി.

ശില്‍പ്പശാല നോര്‍ക്ക റൂട്ട്‌സ് ജനറല്‍ മാനേജര്‍ രശ്മി.റ്റി ഉദ്ഘാടനം ചെയ്തു. പത്തനംതിട്ട ജില്ലാ വ്യവസായ കേന്ദ്രം ജനറല്‍ മാനേജര്‍ പി.എന്‍. അനില്‍കുമാര്‍ അധ്യക്ഷത വഹിച്ചു. കേരള പ്രവാസി ക്ഷേമ ബോര്‍ഡ് ഡയറക്ടര്‍ ജോര്‍ജ് വര്‍ഗീസ്, നോര്‍ക്ക റൂട്ട്‌സ് പി ആര്‍ ഒ സി. മണിലാല്‍ എന്നിവര്‍ സംസാരിച്ചു. നോര്‍ക്ക റൂട്ട്‌സ് എന്‍ ബി എഫ് സി പ്രോജക്ട്‌സ് മാനേജര്‍ കെ.വി. സുരേഷ് മാര്‍ഗനിര്‍ദേശ ക്ലാസ് നയിച്ചു.

സംരംഭകര്‍ നിര്‍ബന്ധമായും അറിഞ്ഞിരിക്കേണ്ട നിയമ വശങ്ങള്‍, ഐഡിയ ജനറേഷന്‍, പ്രൊജക്റ്റ് റിപ്പോര്‍ട്ട് തയാറാക്കുന്ന വിധം, സെയില്‍സ് & മാര്‍ക്കറ്റിംഗ്, ബാങ്കില്‍ നിന്ന് ലഭിക്കുന്ന സാമ്പത്തിക സഹായങ്ങള്‍, ജി എസ് ടി, സംരംഭം തുടങ്ങുന്നതിന് ആവശ്യമായ ലൈസന്‍സുകള്‍, വിജയിച്ച സംരംഭകരുടെ അനുഭവം പങ്കിടല്‍ ഉള്‍പ്പെടെ പുതിയ സംരംഭം തുടങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് അറിവു പകരുന്ന നിരവധി വൈവിധ്യം നിറഞ്ഞ സെഷനുകള്‍ ഉള്‍പ്പെടുത്തിയാണ് ശില്പശാല സംഘടിപ്പിച്ചത്.

സംസ്ഥാനത്ത് പ്രവാസി നിക്ഷേപങ്ങളും, പ്രവാസി സംരംഭങ്ങളും പ്രോല്‍സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ തിരുവനന്തപുരം നോര്‍ക്ക സെന്ററില്‍ പ്രവര്‍ത്തിക്കുന്ന ഏകജാലക സംവിധാനമാണ് എന്‍ ബി എഫ് സി. പ്രവാസികള്‍ക്കായി എല്ലാ മാസവും ത്രിദിന സൗജന്യ സംരംഭകത്വ പരിശീലനവും (റെസിഡന്‍ഷ്യല്‍), തിരുവനന്തപുരം നോര്‍ക്ക സെന്ററില്‍ എല്ലാ പ്രവൃത്തി ദിനങ്ങളിലും നോര്‍ക്ക ബിസിനസ് ക്ലിനിക്ക് സേവനവും എന്‍ ബി എഫ് സി വഴി പ്രവാസികള്‍ക്ക് ലഭ്യമാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന നോര്‍ക്ക ഗ്ലോബല്‍ കോണ്‍ടാക്ട് സെന്ററിന്റെ ടോള്‍ ഫ്രീ നമ്പറുകളായ 1800 425 3939 (ഇന്ത്യയില്‍ നിന്നും) +91-8802012345 (വിദേശത്തുനിന്നും, മിസ്ഡ് കോള്‍ സര്‍വീസ്) ബന്ധപ്പെടാം.

Latest News

 എസ്.കെയുടെ മിഴികള്‍ക്കു മുന്നില്‍ 'മറ്റൊരു തെരുവിന്റെ കഥ'യുമായി 'മംഗളൂരു', മിഠായിത്തെരുവില്‍ വേറിട്ടൊരു പുസ്തക പ്രകാശനം
എസ്.കെയുടെ മിഴികള്‍ക്കു മുന്നില്‍ 'മറ്റൊരു തെരുവിന്റെ കഥ'യുമായി 'മംഗളൂരു', മിഠായിത്തെരുവില്‍ വേറിട്ടൊരു പുസ്തക പ്രകാശനം
February 14, 2026
 ഇറാന്‍ യുദ്ധമുനമ്പില്‍; ഭരണമാറ്റത്തിന് ആഹ്വാനം ചെയ്ത് ട്രംപ്, വിമാനവാഹിനിക്കപ്പലുകള്‍ മധ്യേഷ്യയിലേക്ക്
ഇറാന്‍ യുദ്ധമുനമ്പില്‍; ഭരണമാറ്റത്തിന് ആഹ്വാനം ചെയ്ത് ട്രംപ്, വിമാനവാഹിനിക്കപ്പലുകള്‍ മധ്യേഷ്യയിലേക്ക്
February 14, 2026
 'ഒലീവിലകളും എണ്ണപ്പാടങ്ങളും',  പുസ്തകം പുറത്തിറങ്ങി
'ഒലീവിലകളും എണ്ണപ്പാടങ്ങളും', പുസ്തകം പുറത്തിറങ്ങി
February 13, 2026
സൗദിയിലെ നഗരങ്ങള്‍ക്കിടയില്‍ ഇനി സ്വകാര്യ വിമാനയാത്ര; എയര്‍എക്സ് ചാര്‍ട്ടര്‍ സര്‍വീസുകള്‍ ഉടന്‍ ആരംഭിക്കും
സൗദിയിലെ നഗരങ്ങള്‍ക്കിടയില്‍ ഇനി സ്വകാര്യ വിമാനയാത്ര; എയര്‍എക്സ് ചാര്‍ട്ടര്‍ സര്‍വീസുകള്‍ ഉടന്‍ ആരംഭിക്കും
February 13, 2026
വിടവാങ്ങുമ്പോഴും നാലുപേരിലൂടെ ആലിന്‍ പുഞ്ചിരിക്കും; അവയവദാനത്തിലൂടെ പുതുചരിത്രമെഴുതി ആലിന്‍ ഷെറിന്‍
വിടവാങ്ങുമ്പോഴും നാലുപേരിലൂടെ ആലിന്‍ പുഞ്ചിരിക്കും; അവയവദാനത്തിലൂടെ പുതുചരിത്രമെഴുതി ആലിന്‍ ഷെറിന്‍
February 13, 2026
കേരള ആഫ്രിക്ക പ്രവാസ ചരിത്ര പഠനം:  നോര്‍ക്ക റൂട്ട്‌സും കേരള ചരിത്ര ഗവേഷണ കൗണ്‍സിലും ധാരണ പത്രം ഒപ്പുവച്ചു
കേരള ആഫ്രിക്ക പ്രവാസ ചരിത്ര പഠനം: നോര്‍ക്ക റൂട്ട്‌സും കേരള ചരിത്ര ഗവേഷണ കൗണ്‍സിലും ധാരണ പത്രം ഒപ്പുവച്ചു
February 13, 2026
യാത്രക്കാരുടെ വര്‍ധനവ്:  കൊച്ചി മട്രോ സമയം ദീര്‍ഘീപ്പിച്ചു
യാത്രക്കാരുടെ വര്‍ധനവ്: കൊച്ചി മട്രോ സമയം ദീര്‍ഘീപ്പിച്ചു
February 13, 2026
പി.കെ ബഷീര്‍ എംഎല്‍എക്ക് ഏറനാട് മണ്ഡലം കെഎംസിസി സ്വീകരണം
പി.കെ ബഷീര്‍ എംഎല്‍എക്ക് ഏറനാട് മണ്ഡലം കെഎംസിസി സ്വീകരണം
February 13, 2026
ബെംഗളൂരുവില്‍ വാഹനാപകടം: രണ്ട് മലയാളി വിദ്യാര്‍ഥികളടക്കം 7 പേര്‍ മരിച്ചു
ബെംഗളൂരുവില്‍ വാഹനാപകടം: രണ്ട് മലയാളി വിദ്യാര്‍ഥികളടക്കം 7 പേര്‍ മരിച്ചു
February 13, 2026
മോട്ടിവേഷന്‍ സ്പീക്കര്‍ ഫിലിപ്പ് മമ്പാട് പോക്‌സോ കേസില്‍ അറസ്റ്റില്‍; പീഡിപ്പിച്ചത് കൗണ്‍സിലിങ്ങിനെത്തിയ പതിനാറുകാരിയെ
മോട്ടിവേഷന്‍ സ്പീക്കര്‍ ഫിലിപ്പ് മമ്പാട് പോക്‌സോ കേസില്‍ അറസ്റ്റില്‍; പീഡിപ്പിച്ചത് കൗണ്‍സിലിങ്ങിനെത്തിയ പതിനാറുകാരിയെ
February 13, 2026