ഒറ്റപ്പാലം: ചിത്ര രശ്മി ബുക്‌സ് പ്രസാധകനും ചലച്ചിത്ര പ്രവര്‍ത്തകനുമായ മിഥുന്‍ സംവിധാനം ചെയ്യുന്ന നാലാമത്തെ സിനിമ 'സ്‌നേഹപൂര്‍വ്വം ടീച്ചറമ്മയ്ക്ക്'ചിത്രത്തിന്റെ ഓഡിയോ റിലീസ് കായിക വകുപ്പ് മന്ത്രി വി.അബ്ദുറഹിമാന്‍ പ്രശസ്ത ചലച്ചിത്ര സംവിധായകന്‍ ലാല്‍ ജോസിന് നല്‍കി റിലീസ് ചെയ്തു.സംഗീത സംവിധായകന്‍ ബിജിപാല്‍, ഗാനരചയിതാവ് റഫീക്ക് അഹമ്മദ്, ഇന്ത്യന്‍ ഫുട്‌ബോള്‍ താരം പത്മശ്രീ ഐ.എം വിജയന്‍ എന്നിവര്‍ വിശിഷ്ടാതിഥികളായെത്തിയ ചടങ്ങിലായിരുന്നു ഓഡിയോ റിലീസ്.
പ്രമുഖ സാഹിത്യകാരന്‍ ആലംകോട് ലീലാകൃഷ്ണന്റേതാണ് വരികള്‍. സംഗീതം :ശിവദാസ് വാര്യര്‍, രചന: മുജീബ് താനാളൂര്‍, ക്യാമറ:രമേഷ് പരപ്പനങ്ങാടി,
പ്രൊ-കണ്‍ട്രോളര്‍: രതീഷ് പട്ടാമ്പി, പ്രൊ-ഡിസൈനര്‍ :സുരേഷ് എടപ്പാള്‍. ഒരു മികച്ച കലാകാരന്‍ എന്നും മികച്ച മനുഷ്യസ്‌നേഹിയായിരിയ്ക്കും. മനുഷ്യ കേന്ദ്രീകൃതമായ പ്രമേയങ്ങളാണ് മിഥുന്റെ രചനകള്‍. ചുറ്റുമുള്ള ജീവിതങ്ങളെ ലളിതമായി ആവിഷ്‌ക്കരിച്ച നിരവധി ഹ്രസ്വ ചിത്രങ്ങള്‍ മുമ്പ് പുറത്തിറങ്ങിയിട്ടുണ്ട്.
വിജ്ഞാന സാംസ്‌കാരികതയെ പുതിയൊരു കാലത്തേക്ക് കൈപിടിച്ചുയര്‍ത്തിയ അഞ്ഞൂറോളം പുസ്തകങ്ങളും ചിത്ര രശ്മി ബുക്‌സിന്റെതായുണ്ട്.
ജീവിതത്തെ പുതിയൊരു മൂല്യബോധത്തോടെ നിര്‍വചിക്കുന്ന 'സ്‌നേഹപൂര്‍വ്വം ടീച്ചറമ്മയ്ക്ക്' ഉടന്‍ പ്രേക്ഷകരിലെത്തും.
Related News