ചെന്നൈ: പ്രശസ്ത സിനിമാ താരം ബി.ജെ.പിയിലേക്ക്: മീനയുടെ രാഷ്ട്രീയ പ്രവേശനം താമസിയാതെ ഉണ്ടാകുമെന്ന അഭ്യൂഹം ശക്തമാണ്. നടി ബിജെപിയില്‍ ചേരുമെന്നും പാര്‍ട്ടിയുടെ സുപ്രധാന ചുമതല വഹിക്കുമെന്നുമാണ് വാര്‍ത്തകള്‍. മലയാളമടക്കം വിവിധ ഭാഷകളിലെ സിനിമകളില്‍ ഒട്ടേറെ ശ്രദ്ധേയമായ കഥാപാത്രങ്ങളം അവതരിപ്പിച്ചിട്ടുള്ള നടിയാണ് മീന.
കഴിഞ്ഞ ദിവസം ഉപരാഷ്ട്രപതി ജഗദീപ് ധന്‍കറിനൊപ്പമുള്ള ചിത്രം മീന സമൂഹ മാധ്യമത്തില്‍ പങ്കുവച്ചതോടെയാണ് ഇതു ശക്തമായത്. 'താങ്കളെ കാണാന്‍ കഴിഞ്ഞതില്‍ അഭിമാനമുണ്ട്. ഒരുപാട് കാര്യങ്ങള്‍ പഠിച്ചു, അത് എന്റെ ഭാവിയെ ആത്മവിശ്വാസത്തോടെ നയിക്കാന്‍ സഹായിക്കുമെന്ന് വിശ്വസിക്കുന്നു'' എന്നാണ് ധന്‍കറിന്റെ ചിത്രം പങ്കുവച്ച് മീന സമൂഹ മാധ്യമത്തില്‍ കുറിച്ചത്.
പാര്‍ട്ടിയിലേക്കെത്തുന്ന ആരെയും സ്വീകരിക്കുമെന്നാണ് ബിജെപി തമിഴ്‌നാട് അധ്യക്ഷന്‍ നൈനാര്‍ നാഗേന്ദ്രന്‍ ഈ വാര്‍ത്തയോട് പ്രതികരിച്ചത്. അടുത്ത വര്‍ഷം നടക്കുന്ന തമിഴ്‌നാട് തിരഞ്ഞെടുപ്പിനു മുന്‍പ് മീന ബിജെപിയിലെത്തുമെന്നാണ് സൂചന. തമിഴ്‌നാട്ടില്‍നിന്നു തന്നെയുള്ള നടി ഖുഷ്ബു ബിജെപിയില്‍ ചേര്‍ന്നത് ഏതാനും വര്‍ഷം മുന്‍പാണ്. അവരും 2026 തിരഞ്ഞെടുപ്പില്‍ സുപ്രധാന ചുമതല വഹിക്കുമെന്നാണ് സൂചന.
ഫോട്ടോ: മീന ഉപരാഷ്ട്രപതി ജഗദീപ് ധന്‍കറിനൊപ്പം.
Related News