l o a d i n g

സാംസ്കാരികം

സംഗീത ആസ്വാദകരെ വിസ്മയം കൊള്ളിച്ച് ക്യു.സി.സി ഈദ് ഫെസ്റ്റ്

Thumbnail

ദമ്മാം: ഖത്തീഫ് ക്ലാസിക്ക് ക്യാബ് (ക്യൂ.സി.സി) ദമ്മാം ലുലുമാളുമായി സഹകരിച്ച് കൊണ്ട് കിഴക്കന്‍ പ്രവിശ്യയിലെ പ്രവാസികള്‍ക്കായ് സംഘടിപ്പിച്ച Qcc ഈദ് ഫെസ്റ്റ് 2025 അക്ഷരാത്ഥത്തില്‍ ആസ്വാദകര്‍ക്ക് സംഗീതത്തിന്റെ മാസ്മരിക അനുഭൂതിയാണ് നല്‍കിയത്. ഐഡിയ സ്റ്റാര്‍ സിംഗര്‍ - സരിഗമ റിയാലിറ്റി ഷോകളിലൂടെയും, സ്വദേശത്തും വിദേശത്തുമായി നിരവധി പരിപാടികളിലൂടെയും ശ്രദ്ധേയരായ ലക്ഷ്മി ജയനും, അക്ബര്‍ ഖാനും ചേര്‍ന്ന് നയിച്ച ഈദ് ഫെസ്റ്റ് നിരവധി കലാപരിപാടികളാല്‍ ദൃശ്യ വിസ്മയം തീര്‍ത്തു. കാസര്‍കോഡ് മൊഞ്ചത്തിസ് ഒപ്പന, നാട്ട്യാഞ്ജലി നൃത്തവിദ്യാലയം, കൃതിമുഖ സ്‌കൂള്‍ ഓഫ് ഡാന്‍സ്,
ഈജിപ്ഷ്യന്‍ കലാകാരന്‍ അഹമ്മദ് അല്‍ യാഫി അവതരിപ്പിച്ച തനൂറ ഡാന്‍സ് എന്നിവ കാണികള്‍ക്ക് കണ്‍കുളിര്‍മയേകി. പ്രവിശ്യയിലെ ഗായകരായ റഊഫ് ചാവക്കാട്, സിദ്ദിഖ് കായംകുളം എന്നിവര്‍ സംഗീത വിരുന്നിന്റെ. ഭാഗമായി. മലയാളികള്‍ക്ക് പുറമേ മറ്റു ദേശക്കാരും പരിപാടി വീക്ഷിക്കാന്‍ എത്തിയിരുന്നു. അടുത്ത കാലത്ത് ജനപങ്കാളിത്തം കൊണ്ട് കിഴക്കന്‍ പ്രവിശ്യ കണ്ട ഏറ്റവും ശ്രദ്ധേയമായ പരിപാടികളിലൊന്നായി ഈദ് ഫെസ്റ്റ് മാറിയെന്ന് പ്രേക്ഷകര്‍ ഒന്നടങ്കം അഭിപ്രായപ്പെട്ടു.

സംഘാടക സമിതി ചെയര്‍ പേഴ്‌സണ്‍ ഹുസ്‌ന ആസിഫ്, ജനറല്‍ കണ്‍വീനര്‍: ഷനീബ് അബൂബക്കര്‍, രക്ഷാധികാരികള്‍ : ആസിഫ് താനൂര്‍, മാത്തുക്കുട്ടി പള്ളിപ്പാട് ,ഇവന്റ് അഡൈ്വസര്‍മാര്‍ : ഷാജി മതിലകം, താജു അയ്യാരില്‍. കണ്‍വീനര്‍മാരായ : ഹസ്സന്‍ കൊട്ടിലില്‍, താഹിര്‍ വല്ലപ്പുഴ, മുഹമ്മദ് നൂഹ്, തംഷീര്‍ മൊയ്ദു (ക്യു.സി.സി. പ്രസിഡന്റ്) ,സജാദ് ഷഹീര്‍ (സെക്രട്ടറി), ഷാഹുല്‍ ഹമീദ് (ട്രഷറര്‍), മുനീര്‍ മണ്‌റോത്ത് , ഷെരീഫ്, ഹാരിസ്, ഹനീഫ് എന്നിവര്‍
നേതൃത്വം നല്‍കി. സ്‌പോണ്‍സര്‍ മാര്‍ക്കുള്ള ഉപഹാരം പ്രവിശ്യയിലെ കലാ സാംസ്‌കാരിക രാഷ്ട്രീയ -മാധ്യമ മേഖലയില വ്യക്തികളായ ബിജു കല്ലുമല, പ്രദീപ് കൊട്ടിയം, സാജിദ് ആറാട്ടുപ്പുഴ, മഞ്ജു മണിക്കുട്ടന്‍, മാലിക് മക്ബൂല്‍ എന്നിവര്‍ ചേര്‍ന്ന് നല്‍കി. നിധിന്‍ കണ്ട ബേയത്ത്, നൂറ നിറാഷ് എന്നിവര്‍ അവതാരകരായിരുന്നു.

Photo

Latest News

കേംബ്രിഡ്ജില്‍ സൗദി വിദ്യാര്‍ഥി കൊല്ലപ്പെട്ട സംഭവത്തില്‍ രണ്ട് ബ്രിട്ടീഷ് പൗരന്മാര്‍ അറസ്റ്റില്‍
കേംബ്രിഡ്ജില്‍ സൗദി വിദ്യാര്‍ഥി കൊല്ലപ്പെട്ട സംഭവത്തില്‍ രണ്ട് ബ്രിട്ടീഷ് പൗരന്മാര്‍ അറസ്റ്റില്‍
August 5, 2025
ഹൈഡ്രജന്‍ ഉപയോഗിച്ച് ഓടുന്ന ലോകത്തെ ആദ്യ ബസ് സൗദിയില്‍ പുറത്തിറക്കി
ഹൈഡ്രജന്‍ ഉപയോഗിച്ച് ഓടുന്ന ലോകത്തെ ആദ്യ ബസ് സൗദിയില്‍ പുറത്തിറക്കി
August 5, 2025
അല്‍ഐനിലെ ചില ഭാഗങ്ങളില്‍ ഇടിയോടുകൂടിയ മഴ ലഭിച്ചു
അല്‍ഐനിലെ ചില ഭാഗങ്ങളില്‍ ഇടിയോടുകൂടിയ മഴ ലഭിച്ചു
August 5, 2025
ഉത്തരാഖണ്ഡില്‍ മിന്നല്‍ പ്രളയം, നാലുപേര്‍ മരിച്ചു, നിരവധിപേരെ കാണാതായി
ഉത്തരാഖണ്ഡില്‍ മിന്നല്‍ പ്രളയം, നാലുപേര്‍ മരിച്ചു, നിരവധിപേരെ കാണാതായി
August 5, 2025
അമേരിക്കയില്‍ നിന്ന് ഇന്ത്യയിലേക്ക് പറന്ന എയര്‍ ഇന്ത്യ വിമാനത്തില്‍ പാറ്റ, ആവര്‍ത്തിക്കാതിരിക്കാന്‍ ശ്രമിക്കുമെന്ന് എയര്‍ ഇന്ത്യ
അമേരിക്കയില്‍ നിന്ന് ഇന്ത്യയിലേക്ക് പറന്ന എയര്‍ ഇന്ത്യ വിമാനത്തില്‍ പാറ്റ, ആവര്‍ത്തിക്കാതിരിക്കാന്‍ ശ്രമിക്കുമെന്ന് എയര്‍ ഇന്ത്യ
August 5, 2025
നിമിഷപ്രിയയുടെ മോചനം: ചാണ്ടി ഉമ്മന്‍ വീണ്ടും ഗവര്‍ണറെ കണ്ടു, വധശിക്ഷ എത്രയും വേഗം നടപ്പാക്കണമെന്ന് തലാലിന്റെ സഹോദരന്‍
നിമിഷപ്രിയയുടെ മോചനം: ചാണ്ടി ഉമ്മന്‍ വീണ്ടും ഗവര്‍ണറെ കണ്ടു, വധശിക്ഷ എത്രയും വേഗം നടപ്പാക്കണമെന്ന് തലാലിന്റെ സഹോദരന്‍
August 5, 2025
ഇന്ത്യയിലേക്ക് ദ്രവീകൃത പ്രകൃതി വാതകമെത്തിക്കാന്‍ യു.എഇയുടെ അഡ്‌നോകുമായി  ഹിന്ദുസ്ഥാന്‍ പെട്രോളിയം കരാര്‍ ഒപ്പിട്ടു
ഇന്ത്യയിലേക്ക് ദ്രവീകൃത പ്രകൃതി വാതകമെത്തിക്കാന്‍ യു.എഇയുടെ അഡ്‌നോകുമായി ഹിന്ദുസ്ഥാന്‍ പെട്രോളിയം കരാര്‍ ഒപ്പിട്ടു
August 5, 2025
യു.എ.ഇയില്‍ ഇത്തിഹാദ് റെയില്‍ പദ്ധതി 9000ത്തിലേറെ തൊഴില്‍ സാധ്യതകള്‍ തുറക്കുന്നു
യു.എ.ഇയില്‍ ഇത്തിഹാദ് റെയില്‍ പദ്ധതി 9000ത്തിലേറെ തൊഴില്‍ സാധ്യതകള്‍ തുറക്കുന്നു
August 5, 2025
ചരിത്രരേഖ പുറത്തുവിട്ട് കിംഗ് അബ്ദുല്‍ അസീസ് ഫൗണ്ടേഷന്‍
ചരിത്രരേഖ പുറത്തുവിട്ട് കിംഗ് അബ്ദുല്‍ അസീസ് ഫൗണ്ടേഷന്‍
August 5, 2025
പ്രേംനസീറിന്റെ മകനും നടനുമായ ഷാനവാസ് അന്തരിച്ചു
പ്രേംനസീറിന്റെ മകനും നടനുമായ ഷാനവാസ് അന്തരിച്ചു
August 5, 2025