l o a d i n g

സാംസ്കാരികം

ജിദ്ദയില്‍ മലയാളി വനിതകളുടെ വിജയഗാഥ - സിജി വിമന്‍ കലക്ടീവിന്റെ നിസ്‌വ മാഗസിന്‍ പ്രമുഖ പത്രപ്രവര്‍ത്തകന്‍ എം. അഷ്‌റഫ് വിലയിരുത്തുന്നു

Thumbnail

വീട്ടമ്മമാരായും ഉദ്യോഗസ്ഥകളായും നാടുവിട്ട് മറുനാട്ടിലെത്തിയവരെ നാടറിയും നാരിമാരാക്കി മാറ്റിയ കഥയാണ് ജിദ്ദയില്‍നിന്ന് പറയാനുള്ളത്. ഒരു വനിതാ കൂട്ടായ്മ നാലര വര്‍ഷം കൊണ്ട് നേടിയെടുത്ത കരുത്തിന്റെ വിജയഗാഥ. വളയിട്ട കൈകള്‍ കൊണ്ട് രുചിയൂറും ഭക്ഷണം മാത്രമല്ല, സാമൂഹിക, സാംസ്‌കാരിക സംഭാവനകളും സാധ്യമാണെന്നതിന്റെ തെളിവാണിത്. എല്ലാവരേയും അതിശയിപ്പിക്കുന്ന വിജയങ്ങളുടെ സാക്ഷ്യപത്രം.

കോഴിക്കോട് ആസ്ഥാനമായി നിലവില്‍വന്ന സിജി എന്ന ശാക്തീകരണ പ്രസ്ഥാനത്തിന്റെ സ്വപ്നങ്ങള്‍ക്ക് വനിതകളുടെ പങ്കാളിത്തം കൂടി ഉറപ്പാക്കി നിലവില്‍വന്ന സിജി വിമന്‍ കലക്ടീവിന്റെ ജിദ്ദ ഘടകം കൈവരിച്ച നേട്ടങ്ങള്‍ കോര്‍ത്തിണക്കിയ അക്ഷരേപഹാരമാണ് എന്റെ കൈയിലുള്ള നിസ്‌വ മാഗസിന്‍. ശക്തമായ ദിശാബോധവും ജിദ്ദയിലെ പ്രവാസി മലയാളി സ്ത്രീകളുടെ സാമൂഹിക-സാംസ്‌കാരിക സംഭാവനകളും വ്യക്തമാക്കുന്ന മാഗസിന് ജിദ്ദ സിജി വിമന്‍ കലക്ടീവിന്റെ (ജെ.സി.ഡബ്ല്യു.സി) സ്ഥാപക ചെയര്‍പെഴ്‌സനും നിലവില്‍ ഇന്റര്‍നാഷണല്‍ വമന്‍ കലക്ടീവ് കണ്‍വീനറുമായ അനീസ ബൈജു, നിസ്‌വ എന്ന പേരു തെരഞ്ഞെടുത്തത് തികച്ചും അന്വര്‍ഥമാണ്. ചുരുങ്ങിയ കാലം കൊണ്ട് വിമന്‍ കലക്ടീവിലൂടെ വനിതകള്‍ കൈവരിച്ച നേട്ടങ്ങളും അവരുടെ സ്വപ്നങ്ങളുമാണ് ഇതിലെ പേജുകളിലുളളത്.

വര്‍ഷങ്ങള്‍ക്ക് മുമ്പ് കോഴിക്കോട്ടെ സിജി ആസ്ഥാനത്ത് ചെയര്‍മാന്‍ ഡോ.കെ.എം. അബൂബക്കറുമായി അഭിമുഖം നടത്തിയപ്പോള്‍ അദ്ദേഹം പങ്കുവെച്ച പല സ്വപ്നങ്ങളും ഇന്നും എന്റെ മനസ്സിലുണ്ട്. ഒരു പ്ലെയിറ്റില്‍ തന്നെ ചോറും കറിയും ചേര്‍ത്ത് കഴിച്ച് മുഴുസമയവും ഈ സാമൂഹിക സംരഭത്തിനുവേണ്ടി നീക്കിവെച്ച അദ്ദേഹത്തിന്റെ പ്രയത്‌നങ്ങളുടെ വിജയമാണ് കേരളത്തിനകത്തും പുറത്തും സിജിയുടേയും അതിന്റെ വനിതാ വിഭാഗത്തിന്റേയും മുന്നറ്റത്തില്‍ കാണാന്‍ കഴിയുന്നത്. 2008 സെപ്റ്റംബര്‍ ഏഴിനാണ് മലയാളം ന്യൂസ് സണ്‍ഡേ പ്ലസില്‍ ഈ അഭിമുഖം പ്രസിദ്ധീകരിച്ചത്. കെ.എം. അബൂബക്കര്‍ ഇന്ന് നമ്മോടൊപ്പമില്ല. സിജിയുടെ ദൗത്യം തപസ്യയാക്കി മാറ്റിയ ശേഷം വിടവാങ്ങിയ അദ്ദേഹത്തിനുവേണ്ടി പ്രാര്‍ഥിക്കാം.

ഹൃദയസ്പര്‍ശിയും പ്രചോദനാത്മകവുമാണ് നിസ്‌വ മാഗസിനിലെ ഓരോ താളിലേയും ഉള്ളടക്കം. വായനക്കാരുമായി വൈകാരികമായ ബന്ധം സൃഷ്ടിക്കുന്ന തരത്തിലുള്ളതാണ് പ്രവര്‍ത്തനവഴിയില്‍ പൊന്‍തൂവലായി നിസ്‌വയെന്ന തലക്കെട്ടില്‍ ചെയര്‍പെഴ്‌സണ്‍ റൂബി സമീര്‍ എഴുതിയ തുടക്കം. തങ്ങളുടെ വനിതാ കൂട്ടായ്മയുടെ വിജയഗാഥയില്‍ സിജിയുടെ നിരവധി പ്രമുഖര്‍ സന്ദേശങ്ങളെഴുതിയും സമ്പന്നമാക്കിയിരിക്കുന്നു. പ്രവാസി സ്ത്രീകളുടെ ശബ്ദത്തിന് ശക്തമായ വേദി നല്‍കിയ മാഗസിന്‍ അവരുടെ കഥകളും കുറിപ്പുകളും പ്രചോദനാത്മകവും അവബോധം നല്‍കുന്നതുമായ രീതിയിലാണ് അവതരിപ്പിച്ചിരിക്കുന്നത്.

ബന്ധങ്ങളുടെ ഊഷ്മളത, ഭാവി പാത, സമയം, മിതവ്യയം, മാനസിക സമ്മര്‍ദങ്ങളില്‍നിന്നുള്ള മോചനം, സ്വയം പര്യാപ്തത തുടങ്ങിയ ലക്ഷ്യങ്ങളുമായി നിലവിവില്‍വന്ന വിമന്‍ കലക്ടീവിന്റെ സേവനങ്ങള്‍ കോവിഡ് കാലത്തടക്കം പ്രവാസി സമൂഹം അനുഭവിച്ചറിഞ്ഞതാണ്. മഹാമാരി വേളയില്‍ പ്രവാസി സ്ത്രീകള്‍ വലിയ വെല്ലുവിളികളാണ് നേരിട്ടത്. പ്രവാസികളുടെ ഐക്യവും പരസ്പര സഹായവുമാണ് ആ സമയത്ത് തുണയായത്. അന്ന് ഭക്ഷണമുണ്ടാക്കി എത്തിക്കുന്നതില്‍ ഏര്‍പ്പെട്ട വനിതകള്‍ പിന്നീട് സിജിയുടെ തണലില്‍ തന്നെ കൊച്ചുസംരംഭങ്ങള്‍ ഉയര്‍ത്തിക്കൊണ്ടുവന്നു. പലവിധ ചെറുകിട സംരംഭങ്ങള്‍ തുടങ്ങാന്‍ വനിതകളെ പ്രേരിപ്പിക്കുന്നതില്‍ ഇപ്പോഴും വിമന്‍ കലക്ടീവ് ശ്രദ്ധ ചെലുത്തുന്നു. മഹാമാരി കാലത്ത് ജോലി നഷ്ടപ്പെട്ടവര്‍, ഒറ്റപ്പെടലില്‍ ജീവിക്കേണ്ടി വന്നവര്‍, സാമ്പത്തിക ബുദ്ധിമുട്ടുകള്‍ നേരിട്ടവര്‍ എന്നിവരെ സഹായിക്കാന്‍ JCWCയിലെ വനിതകള്‍ മുന്നിട്ടിറങ്ങി.

''Niswa: The Power of Women' എന്ന തലക്കെട്ടില്‍, JCWCയുടെ സ്ഥാപനത്തിന്റെയും വളര്‍ച്ചയുടെയും കഥ വിവരിക്കുന്നുണ്ട്. 2020 സെപ്റ്റംബര്‍ 12-ന് സ്ഥാപിതമായ ഈ കൂട്ടായ്മ നാലു വര്‍ഷത്തിനുള്ളില്‍ 430 അംഗങ്ങളും ആയിരത്തിലധികം സഹകാരികളുമുള്ള ശക്തമായ ശൃംഖലയായി മാറി. സ്ത്രീകള്‍ക്ക് അവരുടെ കഴിവുകള്‍ പ്രകടിപ്പിക്കാനുള്ള ഒരു വേദി സൃഷ്ടിച്ചു എന്നതു തന്നെയാണ് JCWC യുടെ വിജയത്തിന്റെ അടിസ്ഥാനം. നിസ് വ മാഗസിന്‍ ഇതിലെ അംഗങ്ങളുടെ സര്‍ഗാത്മകതയുടെ പ്രതിഫലനമാണ്. അവരുടെ കഥകള്‍ ലോകത്തോട് പങ്കുവെച്ച അക്ഷരോപഹാരം.

ചിത്രകലയിലൂടെയോ കവിതയിലൂടെയോ യാത്രാ വിവരണങ്ങളിലൂടെയോ, ചര്‍ച്ചകളിലൂടെയോ അനുഭവ വിവരണങ്ങളിലൂടെയോ ഓരോ അംഗത്തിന്റേയും കഴിവുകളെ പുറത്തെടുക്കുന്നതില്‍ കൂട്ടായ്മ വലിയ ശ്രദ്ധയാണ് നല്‍കുന്നത്. സംഘാടനത്തിലും അവതരണത്തിലും തുടരുന്ന വേറിട്ട ശൈലിയും പുലര്‍ത്തുന്ന പ്രൊഫഷണലിസവും പങ്കെടുക്കുന്നവരെ അതിന്റെ സഹകാരികളാക്കുന്നു എന്നു വേണമെങ്കില്‍ പറയാം. അംഗങ്ങളുടെ സര്‍ഗ ശേഷിയെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി പുസ്തകമിറക്കാനും ഇവര്‍ക്ക് സാധിച്ചു.

മാഗസിന്‍ എല്ലാവരും വായിക്കണമെന്നും എല്ലാവര്‍ക്കും പങ്കാളിത്തമുണ്ടാകണമെന്നുമുള്ള നിര്‍ബന്ധബുദ്ധി വ്യക്തമാക്കുംവിധം താളുകളില്‍ മലയാളത്തിലും ഇംഗ്ലീഷിലുമുള്ള ഉള്ളടക്കം ചേര്‍ത്തിരിക്കുന്നു. കഥകളും അനുഭവങ്ങളും നര്‍മഭാവനയും ചിത്രങ്ങളും അഭിമുഖം വരെ നിസ് വയില്‍ വായിക്കാം.
എന്റെ സഹപ്രവര്‍ത്തകരായിരുന്ന സുഹൃത്തുക്കള്‍ എ.എം.സജിത്തും നാസര്‍ ബഷീറും ബഹുഭൂരിഭാഗവും വനിതാ എഴുത്തുകാരായുള്ള മാഗസിന്റെ കെട്ടുംമട്ടും മനോഹരമാക്കാന്‍ സഹായിച്ചു.

പേജുകളുടെ ഡിസൈന്‍, നിറങ്ങള്‍, ലേ ഔട്ട്, ചിത്രങ്ങള്‍ തുടങ്ങിയവ ആകര്‍ഷകമാണ്. പിങ്ക്, ഗോള്‍ഡ് ഷേഡുകള്‍ ഉപയോഗിച്ച് സ്ത്രീ ശാക്തീകരണത്തിന്റെ സൗന്ദര്യാത്മക പ്രതിനിധാനം സൃഷ്ടിക്കുന്നതില്‍ മാഗസിന്‍ ശരിക്കും വിജയിച്ചു. പ്രവാസി വനിതകളുടെ ശബ്ദം ഉയര്‍ത്തിക്കേള്‍പ്പിക്കുക, അവരുടെ കഴിവുകള്‍ ആഘോഷിക്കുക, അവര്‍ നേരിടുന്ന വെല്ലുവിളികള്‍ ലോകത്തോട് പങ്കുവെക്കുക ഇതൊക്കെയാണ് ലക്ഷ്യങ്ങള്‍. JCWCയുടെ 2020-2024 കാലഘട്ടത്തിലെ പ്രവര്‍ത്തനങ്ങള്‍ ഈ ലക്ഷ്യത്തിന്റെ ഫലപ്രാപ്തി തെളിയിക്കുന്നു. വനിതകള്‍ക്ക് അവരുടെ സര്‍ഗാത്മകത പ്രകടിപ്പിക്കാന്‍ വേദി നല്‍കിയതോടൊപ്പം സാമൂഹിക പ്രശ്‌നങ്ങളെക്കുറിച്ച് അവബോധം വളര്‍ത്തുന്നതു കൂടിയായി മാഗസിന്‍.

കോവിഡ് മഹാമാരി കാലത്ത് JCWC വനിതകള്‍ സമൂഹത്തില്‍ ഒറ്റപ്പെട്ടവരെ ഭക്ഷണവും മറ്റ് അവശ്യവസ്തുക്കളും എത്തിച്ചതും മാനസിക പിന്തുണ നല്‍കിയതുമായ പ്രവര്‍ത്തനങ്ങള്‍ എടുത്തു പറയേണ്ടതാണ്. സേവനങ്ങള്‍, സ്ത്രീ ശാക്തീകരണം, സാമൂഹിക അവബോധം എന്നിവ മാഗസിനില്‍ കോര്‍ത്തിണക്കപ്പെട്ടിരിക്കുന്നു.

ജിദ്ദയിലെ പ്രവാസി വനിതകളുടെ ശക്തിയുടെയും ഐക്യത്തിന്റെയും മനോഹര പ്രതിനിധാനമായി മാറിയിരിക്കുന്ന മാഗസിന് തുടര്‍ച്ച പ്രതീക്ഷിക്കുന്നവര്‍ ധാരാളമായിരിക്കും. പ്രവാസത്തെ കുറിച്ചും പ്രവാസ ജീവിതാനുഭവങ്ങളെ കുറിച്ചും എഴുതാന്‍ കൊതിക്കുന്ന ധാരാളം വനിതകള്‍ കാണും. പ്രശസ്ത പ്രവാസി എഴുത്തുകാരി റജിയ വീരാന്റെ കഥാ പുസ്തകം ഇറക്കിയതുപോലെ മറ്റു വനിതകള്‍ക്കും അവസരം പ്രതീക്ഷിക്കാം. സംരംഭങ്ങള്‍ ഉദ്ദേശിക്കുന്നവര്‍ക്ക് വിമന്‍ കലക്ടീവിന്റെ എല്ലാ സഹായവും ലഭിക്കും.

സ്ത്രീകളുടെ സര്‍ഗാത്മകതയും ശാക്തീകരണവും ആഘോഷിക്കുന്ന മാഗസിന്‍ പ്രവാസി സമൂഹത്തിന്റെ വൈവിധ്യവും ശക്തിയും നമുക്ക് മുന്നില്‍ തുറന്നുകാട്ടുന്നു.

-എം. അഷ്‌റഫ്

Photo

Latest News

കേംബ്രിഡ്ജില്‍ സൗദി വിദ്യാര്‍ഥി കൊല്ലപ്പെട്ട സംഭവത്തില്‍ രണ്ട് ബ്രിട്ടീഷ് പൗരന്മാര്‍ അറസ്റ്റില്‍
കേംബ്രിഡ്ജില്‍ സൗദി വിദ്യാര്‍ഥി കൊല്ലപ്പെട്ട സംഭവത്തില്‍ രണ്ട് ബ്രിട്ടീഷ് പൗരന്മാര്‍ അറസ്റ്റില്‍
August 5, 2025
ഹൈഡ്രജന്‍ ഉപയോഗിച്ച് ഓടുന്ന ലോകത്തെ ആദ്യ ബസ് സൗദിയില്‍ പുറത്തിറക്കി
ഹൈഡ്രജന്‍ ഉപയോഗിച്ച് ഓടുന്ന ലോകത്തെ ആദ്യ ബസ് സൗദിയില്‍ പുറത്തിറക്കി
August 5, 2025
അല്‍ഐനിലെ ചില ഭാഗങ്ങളില്‍ ഇടിയോടുകൂടിയ മഴ ലഭിച്ചു
അല്‍ഐനിലെ ചില ഭാഗങ്ങളില്‍ ഇടിയോടുകൂടിയ മഴ ലഭിച്ചു
August 5, 2025
ഉത്തരാഖണ്ഡില്‍ മിന്നല്‍ പ്രളയം, നാലുപേര്‍ മരിച്ചു, നിരവധിപേരെ കാണാതായി
ഉത്തരാഖണ്ഡില്‍ മിന്നല്‍ പ്രളയം, നാലുപേര്‍ മരിച്ചു, നിരവധിപേരെ കാണാതായി
August 5, 2025
അമേരിക്കയില്‍ നിന്ന് ഇന്ത്യയിലേക്ക് പറന്ന എയര്‍ ഇന്ത്യ വിമാനത്തില്‍ പാറ്റ, ആവര്‍ത്തിക്കാതിരിക്കാന്‍ ശ്രമിക്കുമെന്ന് എയര്‍ ഇന്ത്യ
അമേരിക്കയില്‍ നിന്ന് ഇന്ത്യയിലേക്ക് പറന്ന എയര്‍ ഇന്ത്യ വിമാനത്തില്‍ പാറ്റ, ആവര്‍ത്തിക്കാതിരിക്കാന്‍ ശ്രമിക്കുമെന്ന് എയര്‍ ഇന്ത്യ
August 5, 2025
നിമിഷപ്രിയയുടെ മോചനം: ചാണ്ടി ഉമ്മന്‍ വീണ്ടും ഗവര്‍ണറെ കണ്ടു, വധശിക്ഷ എത്രയും വേഗം നടപ്പാക്കണമെന്ന് തലാലിന്റെ സഹോദരന്‍
നിമിഷപ്രിയയുടെ മോചനം: ചാണ്ടി ഉമ്മന്‍ വീണ്ടും ഗവര്‍ണറെ കണ്ടു, വധശിക്ഷ എത്രയും വേഗം നടപ്പാക്കണമെന്ന് തലാലിന്റെ സഹോദരന്‍
August 5, 2025
ഇന്ത്യയിലേക്ക് ദ്രവീകൃത പ്രകൃതി വാതകമെത്തിക്കാന്‍ യു.എഇയുടെ അഡ്‌നോകുമായി  ഹിന്ദുസ്ഥാന്‍ പെട്രോളിയം കരാര്‍ ഒപ്പിട്ടു
ഇന്ത്യയിലേക്ക് ദ്രവീകൃത പ്രകൃതി വാതകമെത്തിക്കാന്‍ യു.എഇയുടെ അഡ്‌നോകുമായി ഹിന്ദുസ്ഥാന്‍ പെട്രോളിയം കരാര്‍ ഒപ്പിട്ടു
August 5, 2025
യു.എ.ഇയില്‍ ഇത്തിഹാദ് റെയില്‍ പദ്ധതി 9000ത്തിലേറെ തൊഴില്‍ സാധ്യതകള്‍ തുറക്കുന്നു
യു.എ.ഇയില്‍ ഇത്തിഹാദ് റെയില്‍ പദ്ധതി 9000ത്തിലേറെ തൊഴില്‍ സാധ്യതകള്‍ തുറക്കുന്നു
August 5, 2025
ചരിത്രരേഖ പുറത്തുവിട്ട് കിംഗ് അബ്ദുല്‍ അസീസ് ഫൗണ്ടേഷന്‍
ചരിത്രരേഖ പുറത്തുവിട്ട് കിംഗ് അബ്ദുല്‍ അസീസ് ഫൗണ്ടേഷന്‍
August 5, 2025
പ്രേംനസീറിന്റെ മകനും നടനുമായ ഷാനവാസ് അന്തരിച്ചു
പ്രേംനസീറിന്റെ മകനും നടനുമായ ഷാനവാസ് അന്തരിച്ചു
August 5, 2025