സിനിമാ നിര്‍മ്മാതാവും എഴുത്തുകാരനും നാടകപ്രവര്‍ത്തകനും സൗദി പ്രവാസി മലയാളിയുമായ ജേക്കബ് ഉതുപ്പിന്റെ പ്രഥമ നോവല്‍ ഉതുപ്പാന്‍ കോട്ടയുടെ രണ്ടാം പതിപ്പ് പുറത്തിറക്കി. തൃശൂര്‍ സാഹിത്യ അക്കാദമി ചങ്ങമ്പുഴ മന്ദിര ഹാളില്‍ നടന്ന ചടങ്ങില്‍ സാഹിത്യകാരനും സംഗീത നാടക അക്കാദമി സെക്രട്ടറിയുമായ കരിവെള്ളൂര്‍ മുരളി പ്രകാശനം നിര്‍വഹിച്ച് സാഹിത്യകാരനായ റഹ്‌മാന്‍ കിടങ്ങയത്തിന് പുസ്തകം കൈമാറി.
കുന്നത്തുനാടിന്റെ പശ്ചാത്തലത്തില്‍ നവോത്ഥാനത്തിന്റെ ഏറ്റവും വലിയ പോരാട്ടം നടന്ന സമരഭൂമികയായ പ്രണയം വരച്ചിടുന്ന നോവലാണ് ഉതുപ്പാന്‍ കോട്ട എന്ന് കരിവെള്ളൂര്‍ മുരളി പറഞ്ഞു. കുടുംബ ബന്ധങ്ങളും, പ്രണയവും ഒരു ആത്മ കഥ പോലെയും, നോവല്‍ പോലെയും വായിക്കാവുന്ന സര്‍ഗാത്മക സമ്പന്നമായ ഒരു സൃഷ്ടിയാണ് ഉതുപ്പാന്‍ കോട്ട എന്ന് നോവല്‍ സദസ്സിന് പരിചയപ്പെടുത്തി റഹ്‌മാന്‍ കിടങ്ങയം അഭിപ്രായപ്പെട്ടു. അനാവശ്യമായ ചമല്‍ക്കാരങ്ങള്‍ ഇല്ലാത്ത ലളിതവും സുന്ദരവും നര്‍മ്മവും കണ്ണീരും എല്ലാം സമന്വയിപ്പിച്ച ഒരു മികച്ച കൃതിയാണ് ഉതുപ്പാന്‍ കോട്ട എന്ന് ഹേമന്ത്കുമാര്‍ ആശംസ പ്രസംഗം നടത്തവേ വിശേഷിപ്പിച്ചു .
വര്‍ഗിസ് രംഗചേതന, ബാബു ചാക്കോള, രമേഷ് കുമാര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. ജേക്കബ് ഉതുപ്പ് മറുപടി പ്രസംഗം നടത്തി. പാര്‍ഥിപന്‍ തൃശ്ശൂര്‍ സ്വാഗതവും ശശി ഇടശ്ശേരി നന്ദിയും പറഞ്ഞു.
ഉതുപ്പാന്‍കോട്ടയുടെ ഒന്നാം പതിപ്പ് സൗദി അറേബ്യയിലെ ദമാമില്‍ സൗദി മലയാളി സമാജത്തിന്റെ നേതൃത്വത്തില്‍ കഴിഞ്ഞ നവംബറില്‍ പ്രകാശനം ചെയ്തിരുന്നു.
ഡസ്റ്റിനി ബുക്‌സ്, കോഴിക്കോട് പ്രസിദ്ധീകരിച്ച രണ്ടാം പതിപ്പ് എറണാകുളം കൈപ്പട പബ്ലിഷിങ് കമ്പനി. വിതരണം ചെയ്യുന്നതാണ്.
കോപ്പികള്‍ വേണ്ടവര്‍ താഴെയുള്ള നമ്പറില്‍ ബന്ധപ്പെടുക.
Bibin Kaippada : +918606802486?
Related News