l o a d i n g

സാംസ്കാരികം

ദോഹ അന്താരാഷ്ട്ര പുസ്തകമേള മെയ് എട്ടിന് ആരംഭിക്കും; ജനപങ്കാളിത്തത്തില്‍ ചരിത്രത്തിലെ ഏറ്റവും വലുതായിരിക്കുമെന്ന് ഡയറക്ടര്‍ ജാസിം അഹമ്മദ് അല്‍ ബുഐനൈന്‍

Thumbnail

ദോഹ: മെയ് എട്ടിന് ആരംഭിക്കുന്ന ദോഹ അന്താരാഷ്ട്ര പുസ്തക മേളയുടെ 34-ാമത്തെ പതിപ്പ് പങ്കാളിത്തത്തിന്റെ കാര്യത്തില്‍ ചരിത്രത്തില്‍ ഏറ്റവും വലിയ മേളയായിരിക്കുമെന്ന് ഡയറക്ടര്‍ ജാസിം അഹമ്മദ് അല്‍ ബുഐനൈന്‍. 43 രാജ്യങ്ങളില്‍ നിന്നായി 522 പ്രസാധകരാണ് മേളയില്‍ പങ്കെടുക്കുക. ഫലസ്തീനില്‍ നിന്നുള്ള 11 പ്രസാധകരും, വിവിധ മന്ത്രാലയങ്ങള്‍, സര്‍ക്കാര്‍, സ്വകാര്യ സ്ഥാപനങ്ങള്‍, എംബസികള്‍ എന്നിവയില്‍ നിന്നുള്ള വിശിഷ്ട സാന്നിധ്യവും പുസ്തകമേളയില്‍ ഉണ്ടായിരിക്കും. മേളയിലെ ഈ വര്‍ഷത്തെ വിശിഷ്ടാതിഥി ഫലസ്തീനാണ്. ദിവസവും രാവിലെ 9 മുതല്‍ രാത്രി 10 വരെയും വെള്ളിയാഴ്ചകളില്‍ ഉച്ചകഴിഞ്ഞ് 3 മുതല്‍ രാത്രി 10 വരെയും പുസ്തകമേള സന്ദര്‍ശിക്കാം.

ഖത്തറും ആഗോള സാഹിത്യ സമൂഹവും തമ്മിലുള്ള സഹകരണം ശക്തിപ്പെടുത്തുക, പ്രസിദ്ധീകരണ അവകാശങ്ങള്‍ കൈമാറുക, വിവര്‍ത്തന ശ്രമങ്ങളെ പിന്തുണയ്ക്കുക എന്നിവ ലക്ഷ്യമാക്കിയുള്ള പ്രൊഫഷണല്‍ ലിറ്റററി എക്‌സ്‌ചേഞ്ച് പ്രോഗ്രാമിന് ഈ വര്‍ഷത്തെ മേളയില്‍ തുടക്കം കുറിക്കുമെന്നും അല്‍ ബുഐനൈന്‍ വിശദീകരിച്ചു. മികച്ച പ്രസാധകന്‍ (പ്രാദേശികവും അന്തര്‍ദേശീയവും), മികച്ച കുട്ടികളുടെ പുസ്തക പ്രസാധകന്‍ (പ്രാദേശികവും അന്തര്‍ദേശീയവും), സര്‍ഗ്ഗാത്മക എഴുത്തുകാരന്‍, യുവ ഖത്തറി എഴുത്തുകാരന്‍ എന്നീ വിഭാഗങ്ങളിലുള്ള പുരസ്‌കാരങ്ങളും മേളയില്‍ പ്രഖ്യാപിക്കും.

മേളയിലെ പ്രധാന വേദിയില്‍ പ്രമുഖ അറബ് ബുദ്ധിജീവികള്‍ പങ്കെടുക്കുന്ന നിരവധി സാംസ്‌കാരിക, സാഹിത്യ സെമിനാറുകളും പുസ്തക പ്രകാശനങ്ങളും നടക്കും. രണ്ട് ഹാളുകളിലായി വിവിധ സാംസ്‌കാരിക വിഷയങ്ങളെക്കുറിച്ചുള്ള വര്‍ക്ക്‌ഷോപ്പുകളും ഒരുക്കുന്നുണ്ട്. മേളയുടെ പ്രസിദ്ധീകരണ ഗൈഡില്‍ ഏകദേശം 166,000 പുസ്തകങ്ങള്‍ പട്ടികപ്പെടുത്തുമെന്നും ജാസിം അഹമ്മദ് അല്‍ ബുഐനൈന്‍ പറഞ്ഞു.

റീഡിംഗ് ഗൈഡ് സേവനം, ഹെല്‍പ്പ് ഡെസ്‌ക്, പോര്‍ട്ടര്‍ സേവനം, സൗജന്യ പൊതു പാര്‍ക്കിംഗ് സൗകര്യം എന്നിവയുള്‍പ്പെടെ നിരവധി പൊതു സേവനങ്ങള്‍ മേളയില്‍ ലഭ്യമാകുമെന്ന് അല്‍ ബുഐനൈന്‍ അറിയിച്ചു. ഖത്തറില്‍ നിന്നും പുറത്തുനിന്നുമുള്ള എഴുത്തുകാര്‍, പ്രസാധകര്‍, ബുദ്ധിജീവികള്‍, എഴുത്തുകാര്‍, കവികള്‍ എന്നിവരുമായി നേരിട്ട് സംവദിക്കാനുള്ള വിലപ്പെട്ട അവസരവും മേളയില്‍ ലഭിക്കും.

ഗള്‍ഫ്, അറബ്, അന്താരാഷ്ട്ര പ്രസാധകരുടെ ശക്തമായ പങ്കാളിത്തത്തിന് പേരുകേട്ട ദോഹ അന്താരാഷ്ട്ര പുസ്തകമേള, മേഖലയിലെ ഏറ്റവും പഴക്കമേറിയതും വലുതുമായ അന്താരാഷ്ട്ര പുസ്തകമേളകളില്‍ ഒന്നാണ്. 1972 ല്‍ ഖത്തര്‍ നാഷണല്‍ ലൈബ്രറിയുടെ മേല്‍നോട്ടത്തിലാണ് പുസ്തകമേളക്ക് തുടക്കമിട്ടത്. ആദ്യം രണ്ട് വര്‍ഷത്തിലൊരിക്കലാണ് നടന്നിരുന്നത്. 2002 മുതലാണ് ലോകമെമ്പാടുമുള്ള പ്രധാന പ്രസാധകരെ പങ്കെടുപ്പിച്ചുകൊണ്ട് എല്ലാ വര്‍ഷവും നടത്തിവരുന്നത്.

Latest News

കേംബ്രിഡ്ജില്‍ സൗദി വിദ്യാര്‍ഥി കൊല്ലപ്പെട്ട സംഭവത്തില്‍ രണ്ട് ബ്രിട്ടീഷ് പൗരന്മാര്‍ അറസ്റ്റില്‍
കേംബ്രിഡ്ജില്‍ സൗദി വിദ്യാര്‍ഥി കൊല്ലപ്പെട്ട സംഭവത്തില്‍ രണ്ട് ബ്രിട്ടീഷ് പൗരന്മാര്‍ അറസ്റ്റില്‍
August 5, 2025
ഹൈഡ്രജന്‍ ഉപയോഗിച്ച് ഓടുന്ന ലോകത്തെ ആദ്യ ബസ് സൗദിയില്‍ പുറത്തിറക്കി
ഹൈഡ്രജന്‍ ഉപയോഗിച്ച് ഓടുന്ന ലോകത്തെ ആദ്യ ബസ് സൗദിയില്‍ പുറത്തിറക്കി
August 5, 2025
അല്‍ഐനിലെ ചില ഭാഗങ്ങളില്‍ ഇടിയോടുകൂടിയ മഴ ലഭിച്ചു
അല്‍ഐനിലെ ചില ഭാഗങ്ങളില്‍ ഇടിയോടുകൂടിയ മഴ ലഭിച്ചു
August 5, 2025
ഉത്തരാഖണ്ഡില്‍ മിന്നല്‍ പ്രളയം, നാലുപേര്‍ മരിച്ചു, നിരവധിപേരെ കാണാതായി
ഉത്തരാഖണ്ഡില്‍ മിന്നല്‍ പ്രളയം, നാലുപേര്‍ മരിച്ചു, നിരവധിപേരെ കാണാതായി
August 5, 2025
അമേരിക്കയില്‍ നിന്ന് ഇന്ത്യയിലേക്ക് പറന്ന എയര്‍ ഇന്ത്യ വിമാനത്തില്‍ പാറ്റ, ആവര്‍ത്തിക്കാതിരിക്കാന്‍ ശ്രമിക്കുമെന്ന് എയര്‍ ഇന്ത്യ
അമേരിക്കയില്‍ നിന്ന് ഇന്ത്യയിലേക്ക് പറന്ന എയര്‍ ഇന്ത്യ വിമാനത്തില്‍ പാറ്റ, ആവര്‍ത്തിക്കാതിരിക്കാന്‍ ശ്രമിക്കുമെന്ന് എയര്‍ ഇന്ത്യ
August 5, 2025
നിമിഷപ്രിയയുടെ മോചനം: ചാണ്ടി ഉമ്മന്‍ വീണ്ടും ഗവര്‍ണറെ കണ്ടു, വധശിക്ഷ എത്രയും വേഗം നടപ്പാക്കണമെന്ന് തലാലിന്റെ സഹോദരന്‍
നിമിഷപ്രിയയുടെ മോചനം: ചാണ്ടി ഉമ്മന്‍ വീണ്ടും ഗവര്‍ണറെ കണ്ടു, വധശിക്ഷ എത്രയും വേഗം നടപ്പാക്കണമെന്ന് തലാലിന്റെ സഹോദരന്‍
August 5, 2025
ഇന്ത്യയിലേക്ക് ദ്രവീകൃത പ്രകൃതി വാതകമെത്തിക്കാന്‍ യു.എഇയുടെ അഡ്‌നോകുമായി  ഹിന്ദുസ്ഥാന്‍ പെട്രോളിയം കരാര്‍ ഒപ്പിട്ടു
ഇന്ത്യയിലേക്ക് ദ്രവീകൃത പ്രകൃതി വാതകമെത്തിക്കാന്‍ യു.എഇയുടെ അഡ്‌നോകുമായി ഹിന്ദുസ്ഥാന്‍ പെട്രോളിയം കരാര്‍ ഒപ്പിട്ടു
August 5, 2025
യു.എ.ഇയില്‍ ഇത്തിഹാദ് റെയില്‍ പദ്ധതി 9000ത്തിലേറെ തൊഴില്‍ സാധ്യതകള്‍ തുറക്കുന്നു
യു.എ.ഇയില്‍ ഇത്തിഹാദ് റെയില്‍ പദ്ധതി 9000ത്തിലേറെ തൊഴില്‍ സാധ്യതകള്‍ തുറക്കുന്നു
August 5, 2025
ചരിത്രരേഖ പുറത്തുവിട്ട് കിംഗ് അബ്ദുല്‍ അസീസ് ഫൗണ്ടേഷന്‍
ചരിത്രരേഖ പുറത്തുവിട്ട് കിംഗ് അബ്ദുല്‍ അസീസ് ഫൗണ്ടേഷന്‍
August 5, 2025
പ്രേംനസീറിന്റെ മകനും നടനുമായ ഷാനവാസ് അന്തരിച്ചു
പ്രേംനസീറിന്റെ മകനും നടനുമായ ഷാനവാസ് അന്തരിച്ചു
August 5, 2025